Uma Namboodiri
Jul 8, 2017, 5:23 AMസ്പന്ദനങ്ങള്‍ :_
(തിരിച്ചറിവുകള്‍)
8 ജൂലൈ, 2016
......................................
....................................
അപ്പൊ, പെറ്റ് വീണപ്പോള്‍ നെലോളിച്ചില്ല്യെ ?
അതുണ്ടാവൂലോ.
പിന്നെ?
പിന്നെ കുട്ടിക്കാലത്ത് അടി കിട്ടുമ്പൊളോ, വീഴുംപ്ലോ, തല്ലുകൂടി തോല്ക്കുംപ്ളോ ഒക്കെ നെലോളിച്ചിട്ടുണ്ടാകും. ല്ല്യേ?
അതെല്ലാം നൈമിഷികമല്ലേ, ഒരുതരം കള്ളക്കരച്ചില്‍!
കണ്ണീരു വീഴാത്ത കരച്ചില്‍.
അപ്പൊ, കുട്ടിക്കാലത്ത് സങ്കടൊന്നും ണ്ടായിട്ടില്ലേ?
അങ്ങനെ ചോദിച്ചാല്‍ .......,,,,,,,
കരഞ്ഞണ്ട്....പുസ്തകം വായിച്ചിട്ട്-------
ആഴ്ചപ്പതിപ്പിലെ കഥകള്‍ വായിച്ചിട്ട്...
ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്-ന്റെ കഥ ഓരോ തവണ വായിക്കുംമ്പളും കണ്ണീരു വരും. അപ്പൊ ആരും കാണാതെ തുടച്ചു കളയും.
പിന്നെ സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രങ്ങള്‍ കരയുമ്പോള്‍ അപ്പോഴും തേങ്ങും.
കരഞ്ഞു മൂക്ക് ചീറ്റുമ്പോള്‍ ആരെങ്കിലും കാണില്ലേ, മോശല്ലേ? അപ്പൊ കണ്ണീരു വന്നാലും ആരും കാണാതെ തുടയ്ക്കും.
അപ്പൊ, ശരിയ്ക്കും കരഞ്ഞതെന്നാ ???
അങ്ങിനെ പറഞ്ഞാല്‍...........
പുറം ലോകം കാണാന്‍ തുടങ്ങിയപ്പോള്‍, കലാശാലയില്‍ എത്തിപ്പെട്ടപ്പോള്‍, വലുതായി എന്ന് മനസ്സിലാവാന്‍ തുടങ്ങിയപ്പോള്‍, സന്തോഷവും, ദുഖവും, ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മനസ്സിലായപ്പോള്‍, സന്തോഷത്തിന്റെയും ദുഖത്തിന്റെയും അളവുകോലുകള്‍ മാറുന്നതറിഞ്ഞപ്പോള്‍, നിഷ്ക്കളങ്കത, ആത്മാര്‍ത്ഥത, മനസ്സമാധാനം ആഹ്ലാദം എന്നീ പദങ്ങളുടെ അര്‍ത്ഥമറിയാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ എന്ന ചിന്ത തീവ്രമായപ്പോള്‍, എന്റെ ഇഷ്ടങ്ങള്‍ പ്രബലമാകാന്‍ തുടങ്ങിയപ്പോള്‍, എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായപ്പോള്‍, നന്നായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍, എല്ലാ സൌഖ്യങ്ങളും എന്റെ വരുതിയില്‍ എന്ന ചിന്തയില്‍ പെട്ടപ്പോള്‍, സ്വപ്നം കാണാന്‍ തുടങ്ങിയപ്പോള്‍, എന്നെത്തന്നെ മറന്നു ജീവിക്കാന്‍ ആഹ്ലാദിച്ചു തിമര്‍ക്കാന്‍ തുടങ്ങിയപ്പോള്‍,......
എന്റെ കാല്‍ച്ചുവട്ടില്‍ നിന്നും മണല്‍ത്തരികള്‍ നിരങ്ങി നീങ്ങിയപ്പോള്‍, മിന്നുന്നതെല്ലാം പൊന്നല്ലെന്നറിഞ്ഞപ്പോള്‍, ലോകമെന്തെന്നറിയാന്‍ തുടങ്ങിയപ്പോള്‍, ഓരോ പൊട്ടിച്ചിരിയ്ക്കും കണ്ണുനീര്ത്തുള്ളികളുടെ വിലയുണ്ടെന്നറിഞ്ഞപ്പോള്‍,
വെയിലും മഴയും പോലെ,
പകലും രാത്രിയും പോലെയാണ് ജീവിതവും എന്നറിഞ്ഞപ്പോള്‍
ദുഖത്തിന് ഭാരമുണ്ടെന്നറിഞ്ഞപ്പോള്‍, അതുതാങ്ങാന്‍, ശേഷി വര്‍ദ്ധിപ്പിക്കാന്‍ പൊട്ടിച്ചിരിയ്ക്കേ കഴിയൂ എന്ന തിരിച്ചറിവുണ്ടായപ്പോള്‍,
കണ്ണീരിനു ഉപ്പുരസം ഉണ്ടെന്നറിഞ്ഞപ്പോള്‍ ......
കണ്ണീര്‍ ധാരധാരയായി ഒഴുക്കി ..........
ദുഖഭാരം ഒഴിയുന്നത് മനസ്സിലായപ്പോള്‍.......
മനസ്സിനെ അതിന്റെ പാട്ടില്‍ വിട്ടു....
സുഖവും,ദുഖവും സമദൂരത്തിലായപ്പോള്‍, ജീവിതം ആഹ്ലാദമയമായപ്പോള്‍ കാലം കടന്ന് പോയതറിഞ്ഞില്ല.
പിന്നെ എപ്പോളോ വീണ്ടും ജീവിതത്തിലെ കണക്കു പുസ്തകം നിവര്‍ത്തി വെച്ച് ലാഭ നഷ്ടക്കണക്കുകള്‍ കിണഞ്ഞു നോക്കാന്‍ തുടങ്ങി.....
ശരിയുത്തരം കിട്ടാന്‍ ബുദ്ധിമുട്ടുന്നു.
നാള്‍വഴി അങ്ങിനെത്തന്നെ കിടക്കട്ടെ....ഒരു സ്മരണികയായി.
ഇനിയും വല്ല കണ്ണീരും ബാക്കിയുണ്ടെങ്കില്‍ അതിനെ അതിന്റെ പാട്ടില്‍ ഒഴുകാന്‍ വിടാം....
അണകെട്ടാൻ മിനക്കെടേണ്ട. ഉറവിടം തേടി പോകയും വേണ്ട.
ഒരു തൂക്കുപോലെ വിശ്രമിയ്ക്കുന്ന മനസ്സ്. ചിരിയില്‍ മൂടിപ്പോകുന്ന കണ്ണുനീര്‍.
സര്‍വം ശാന്തം.....
ഓം ശാന്തി ഓം !!!!!
No comments:
Post a Comment