Monday, 21 December 2015

വായന=2 (എഞ്ചുവടി )

സ്പന്ദനങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്പ് ഷോര്‍ണൂര്‍ക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കവേ, പുസ്തക വില്പന നടത്തുന്നയാള്‍  ഞാനിരിയ്ക്കുന്ന സീറ്റിന്നടുത്തു പുസ്തക്കെട്ടുകള്‍ കൊണ്ടുവന്നുവെച്ചു. തിരിഞ്ഞു നോക്കില്ല എന്ന് വിചാരിച്ചു. കാരണം ഓരോ യാത്രയിലും, വേണ്ടിയിട്ടും,വേണ്ടാതെയും ഇത്തരം പുസ്തകങ്ങള്‍ ധാരാളം വാങ്ങാറുണ്ട്.  എത്തിച്ചേരുന്നിടത്തു കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുകയാണ് പതിവ്. മിഠായി വാങ്ങി കൊടുക്കുന്നതിലും നല്ലതാണല്ലോ എന്ന് വിചാരിയ്ക്കും.

 അരുതെന്ന് പറഞ്ഞിട്ടും മനസ്സ് കൈകളെ പുസ്തങ്ങളിലേക്ക് നീട്ടുകയാണ്. മൂന്നു ഡസനിലധികം പുസ്തകങ്ങള്‍ ഉണ്ട്. പക്ഷെ, എല്ലാം  വളരെ ഘനം
കുറവുള്ള പുസ്തകങ്ങള്‍. അങ്ങിനെ ഓരോന്നും  മറിച്ച് നോക്കാന്‍ തുടങ്ങി   ഒരു പുസ്തകത്തിന്റെ  പേരു എവിടെയോ കേട്ടു, മറന്ന പോലെ.  'എഞ്ചുവടി'. എഞ്ചുവടി എന്ന് കണ്ടപ്പോള്‍ അര്‍ത്ഥം ആദ്യം മനസ്സിലായില്ല. ഒന്നുതുറന്നു നോക്കി. ഓ, ഇത് നമ്മുടെ മനപാഠപുസ്തക്മാണല്ലോ. പേജുകള്‍ മറിച്ചു നോക്കി. അതെ, പണ്ടത്തെ 'വിസ്തൃത നവ്യ മന:പാഠം' തന്നെ.  വളരെ സന്തോഷം തോന്നി. ആ പുസ്തകം വേഗം  വാങ്ങി വായനയും തുടങ്ങി. അടുത്തിരിയ്ക്കുന്നവര്‍ ഒരു പക്ഷേ വിചാരിച്ചിരിയ്ക്കും, ഇത് വയസ്സുകാലത്തെ പ്രാന്തായിരിയ്ക്കുമെന്നു.

ചെറിയ ക്ലാസ്സുകളില്‍ പഠിയ്ക്കുമ്പോള്‍ മന:പാഠം പുസ്തകം കയ്യിലുണ്ടാകുന്നത് അഭിമാനകരമായ കാരമായിരുന്നു. (കുറച്ചുകൂടി വലിയ ക്ലാസ്സില്‍ എത്തിയപ്പോള്‍ സ്വന്തമായ ഒരു നിഘണ്ടു കയ്യിലുണ്ടായിരുന്നതു പോലെ).  ചെറുവത്തൂരിന്റെ കൃതികള്‍. അദ്ദേഹത്തിനു എത്രനന്ദി പറഞ്ഞാലും  മതിയാവില്ല.
ഒരു വര്‍ഷമായില്ല, അദ്ദേഹത്തിനെപ്പറ്റി മാതൃഭൂമി വാരാന്തപ്പതിപ്പ് അനുസ്മരിച്ചിരുന്നു എന്ന് ഓര്‍ത്തു .

12 അംഗുലം =1 അടി
3 അടി =1 വാര
250വാര=1 മൈല്‍
പിന്നെ , 10 മി. മീ = 1സെ.മീ.....അങ്ങിനെ,തൂക്കങ്ങളുടെ അളവുകള്‍, അക്ഷരമാലകള്‍, മലയാളത്തില്‍ മാത്രമല്ല,  ഇംഗ്ലിഷ്- അക്ഷരങ്ങള്‍, വലിയക്ഷരം, ചെറിയക്ഷരം, ഹിന്ദി അക്ഷരങ്ങള്‍....മലയാളം പദാര്‍ത്ഥം, വിപരീതപദങ്ങള്‍, എതിര്പദങ്ങള്‍, സ്ത്രീലിംഗം, പുല്ലിംഗം, നാനാര്ത്ഥം......
ഒന്നും ഒന്നും രണ്ട്, കൂട്ടലുകള്‍, പെരുക്കപ്പട്ടിക......
ദിവസങ്ങള്‍, മാസങ്ങള്‍, ഋതുക്കള്‍ ഇവയുടെയൊക്കെ പേരുകള്‍....
സൌരയൂഥം, സംസ്ഥാനങ്ങളുടെ പേര്, തലസ്ഥാനങ്ങള്‍...
 വന്‍കരകള്‍, രാജ്യങ്ങള്‍ ...... 
അങ്ങിനെ  എന്താണ് ഒരു കുട്ടിയ്ക്ക് സാമാന്യമായി അറിയേണ്ടത് അതെല്ലാം തന്നെ ഈ കൊച്ചുപുസ്തകത്തില്‍ ഉണ്ടായിരുന്നു, അന്നത്തെ പ്രൈമറി ക്ലാസ്സിലെ കുട്ടിയുടെ എന്സൈക്ലോപെഡിയ എന്ന് വേണമങ്കില്‍ പറയാം.


എഞ്ചുവടി ഞാന്‍ മകളുടെ കുട്ടിയ്ക്ക് കൊണ്ടുകൊടുത്തു. അവള്‍ക്കു അത്രയ്ക്കൊന്നും ബോധിച്ചില്ല എന്നെനിക്കു തോന്നി. പക്ഷെ ഞാന്‍ ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ പുസ്തകം എത്രപ്രിയപ്പെട്ടതായിരുന്നെന്നു  പറഞ്ഞപ്പോള്‍ അവള്‍ അത് വായിച്ചു നോക്കിത്തുടങ്ങി. കുറെനാള്‍ക്ക് ശേഷം ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ പറയുന്നു --'അമ്മമ്മേ ഈ എഞ്ചുവടി' എനിക്ക് നല്ല ഇഷ്ടായീട്ടോ' എന്ന്. 
പിന്നീട് ആ പുസ്തകം അവള്‍ക്കു വളരെ പ്രിയപ്പെട്ടതായി മാറി. എപ്പോഴും, എങ്ങോട്ട് പോകുമ്പോളും, ഈ പുസ്തകം കൂടെ ഉണ്ടാകും. കാറിലിരുന്നു അന്താക്ഷരി കളിക്കുന്നതിനേക്കാള്‍ പുസ്തകത്തിലെ കാര്യങ്ങള്‍ ചോദിയ്ക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടു.
കുറെനാളുകള്‍ക്കുശേഷം ഒരു ദിവസം കുട്ടി പറഞ്ഞു, എഞ്ചുവടി കാണാതെപോയെന്ന് !. വല്ലാതെ സങ്കടം ആയി. ആ പുസ്തകം വേറെ എവിടെനിന്നെങ്കിലും മേടിയ്ക്കാം എന്നവളെ ആശ്വസിപ്പിച്ചു.

അഞ്ചാറുമാസങ്ങള്‍ കഴിഞ്ഞു. എഞ്ചുവടിയെ ഒട്ടൊക്കെ മറക്കാന്‍ തുടങ്ങിതാണ്. ഒരു ദിവസം അവള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു, 'ഒരു സന്തോഷ വര്‍ത്തമാനം ഉണ്ട്, അമ്മമ്മേ, എനിക്കെന്റെ എഞ്ചുവടി തിരിച്ചു കിട്ടി.'

അവളുടെ വലിയച്ഛന്റെ വീട്ടിലെ വേസ്റ്റ് ബാസ്കെറ്റില്‍ നിന്നുമാണ് കിട്ടിയത്. എഞ്ചുവടി കണ്ടപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം എത്രയായിരുന്നെന്നു പറയേണ്ടല്ലോ!

അധികം വൈകിക്കാതെ അവള്‍ നേര്‍ന്നിരുന്ന 'കൊട്ടിച്ചിരി' വഴിപാട്  നടത്തുകയും ചെയ്തു.

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...