ഓഗസ്റ്റ് -൯, 2016
ഇന്ന് വീണ്ടും കാലപുരുഷനോട് പതിവ് ചോദ്യം ആവർത്തിച്ചു.
"ചങ്ങാതീ, ആ ചക്രമൊന്നു പതുക്കെ തിരിക്കാമോ?"
മൂപ്പർക്ക് പഴയ ചിരി തന്നെ. താളാത്മകമായി ഒരേ വേഗതയിൽ തിരിയുന്ന ചക്രം നോക്കി ഞാനങ്ങിനെ നോക്കി നിന്നു. പിന്നെയും ചോദിച്ചു.
"സഹോദരാ, ആ ചക്രമൊന്ന് പതുക്കെ പിന്നോക്കം തിരിയ്ക്കാമോ?"
ഒരു ചിരി സമ്മാനിച്ചു അയാൾ പണി തുടർന്നുകൊണ്ടേയിരുന്നു.
സ്വയം പറഞ്ഞു.ഹാ, എന്തുരസമായിരിയ്ക്കും ഒന്ന് പഴയകാലത്തേയ്ക്കു തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ !!
തൻറെ ജോലിനിർവ്വഹണത്തിനിടയിൽ സഹതാപത്തോടെ നോക്കുന്ന ആ കൺകൾ എൻറെ മനസ്സു വായിച്ചുകൊണ്ടു പറയാതെ പറയുന്നു....
ധൃതി വെക്കല്ലേ .....സമയമാകുമ്പോൾ ഇത് താനേ നിന്നു.പോകും .
ശരിയാണ്.ജനിച്ചപ്പോൾ മുതൽ സദാ എന്റെ കൂടെയുള്ള ഈ രൂപം, ഈ അദൃശ്യ രൂപം, എന്നെ വിട്ടു ഒരിക്കലും മാറാത്ത രൂപം, എന്നെയും കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച രൂപം.......അത് സത്യമാണ്. സനാതനമാണ്.എന്റെമേൽ പൂർണ്ണ അധികാരമുള്ള ശക്തിയുമാണ്. കാല ചക്രം തിരിച്ചു കൊണ്ടേ ഇരിയ്ക്കുന്ന നിഴല്‍ പോലുള്ള രൂപം.

എന്നാലും.........
എന്റെ മോഹങ്ങൾ. ....എന്റെ സ്വപ്‌നങ്ങൾ.......ഇനിയും ബാക്കിയെത്ര കിടക്കുന്നു!!
ഒരു ദിവസമെന്നാൽ 24 മണിക്കൂർ ആണത്രേ !! ഇതെന്താ, ഘടികാരത്തിലെ സൂചി ഓടുകയാണോ?
കാലമേ! ഒന്നു പതുക്കെ പോകൂ .......

എനിക്ക് കുറച്ചു കൂടി എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട്.
അല്പം കൂടെ സമയം കിട്ടിയിരുന്നുന്നെങ്കിൽ !
No comments:
Post a Comment