സ്പന്ദനങ്ങള്‍----
ഇന്നസെന്റിന് ആത്മശാന്തി നേര്‍ന്നുകൊണ്ട് നമസ്ക്കരിക്കുന്നു....
വര്‍ഷങ്ങള്‍ക്ക് മുന്പ് പത്രത്തില്‍ വായിച്ചത്.....
ഇന്നത്തെ പത്ര വായന സുഖകരമാക്കിയ ഇന്നസെന്റിനു നന്ദിയോട് നന്ദി....
വല്ലപ്പോഴുമൊക്കെയാണ് മൂപ്പരാൾ ഈ പത്രത്തിൽ പോസ്റ്റ് ചെയ്യുന്നത്. ഓരോന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവ....
പത്താം ക്ലാസ്സിലെ ഫോട്ടോ കൈവശം ഇല്ലാത്തവരെ കാണില്ല. പാവം നമ്മുടെ ഇന്നച്ചന് അതിനുള്ള ഭാഗ്യം കർത്താവ് കൊടുത്തില്ല. പലേ ബന്ധുക്കളും പത്താം ക്ലാസ്സിലെ ഫോട്ടോ ചോദിച്ചു നാണം കെടുത്തിയിട്ടുണ്ട്. അതിനൊക്കെ ഇപ്പൊ പകരം വീട്ടിയ സന്തോഷത്തിലാണ് പുള്ളി. മധുരം നിറഞ്ഞ പ്രതികാരം.
പാർലമെന്റ് അംഗങ്ങളുടെ കൂടെ ഒരു ഗ്രൂപ് ഫോട്ടോ. ഹെഡ് മാഷടെ സ്ഥാനത്തിരിക്കുന്നത് പ്രധാനമന്ത്രി. ഇതില്‍പ്പരം എന്തുവേണം? ഇതിലും ഗംഭീരമായ ഏതു ഫോട്ടോ ആണ് ഇനി ഇന്ത്യാ രാജ്യത്തുള്ളവർ എടുക്കാൻ പോകുന്നത്!
പാർല്യമെന്റിനകത്തെ കലാപരിപാടികളൊക്കെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്, ഇന്നസെന്റ്...മിക്ക മെമ്പർമാരും ഗൗരവമുഖക്കാരും,തിരക്കുപിടിച്ചവരും ആയതിന്റെ കാര്യം മൂപ്പർക്ക് പിടികിട്ടി...സായ്‌പ്പിന്റെ ഭാഷ അത്ര വഴങ്ങുന്നില്ല, അതുതന്നെ....
ഇന്നസെന്റിനും ഇക്കാര്യത്തിൽ കുറച്ചു ആത്മവിശ്വാസം കുറവുണ്ടോ?
മിണ്ടാപ്പൂച്ച ആയങ്ങനെ ഇരുന്നാൽ പറ്റില്ലല്ലോ. നാലാള്, നാട്ടാര് കാണണ്ടേ, തന്റെ വിരുത്.
അങ്ങിനെ ഒരു ഓണക്കാലത്തു നേരത്തെ കുളിച്ചൊരുങ്ങി ഒരു പ്രസംഗവും എഴുതി റെഡിയാക്കി സഭയിലെത്തി. അടുത്തിരുന്ന പി.കെ. ബിജു അത് നോക്കി പറഞ്ഞു, അയ്യോ,ചേട്ടാ,....ഇത് വായിക്കല്ലേ. ഇത് പ്രകാരം മഹാബലി വാമനനെയാണ് ഭൂമിക്കടിയിലേക്ക് ചവിട്ടിത്താഴ്ത്തിയത്!
ആ കടലാസു തിരിച്ചു വാങ്ങി ആരുംകാണാതെ ജുബ്ബയുടെ പോക്കറ്റിൽ തിരുകുമ്പോൾ മനസ്സിൽ പറഞ്ഞു, ഈസ്,വാസ് ,ബൈ എന്നവയൊക്കെ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട വാക്കുകളാണ്
വര്ഷങ്ങള്ക്കു മുൻപ് കൊണാട് പ്ലേസിലെ ബില്ലി മാറൻ റോഡിലുള്ള കാശ്മീരി ചപ്പൽസിൽ നിന്നും ചെരുപ്പുകൾ വാങ്ങി കേരളത്തിൽ കൊണ്ട് വിറ്റ് നടന്നിരുന്ന ഇന്നസെന്റ് എന്ന പയ്യൻ, ബില്ലിമാറൻ റോഡിലെ കുടുസ്സു മുറിയിൽ മണ്ണെണ്ണ സ്റ്റോവിൽ ചോറുമാത്രം വെച്ച് അച്ചാര് കൂട്ടി ഉണ്ട് നടന്നിരുന്ന ഇന്നസെന്റ് എന്ന പയ്യൻ ......തലയിൽ ചെരുപ്പുമായി വിയർപ്പൊഴുക്കി നടന്നിരുന്ന ഒരു കാലം....., തെരുവുകൾ....കുടുസ്സുമുറി...എല്ലാം മനക്കണ്ണാടിയിൽ കാണുകയാണ് രാഷ്ട്രപതി ഭവൻ നിൽക്കുന്ന റൈസിന കുന്നിൽ നിന്നുകൊണ്ട്.....
ഇന്നസെന്റെ,........
ധൈര്യമായി പറഞ്ഞോളൂ മംഗ്ളീഷായിക്കോട്ടെ. ഞങ്ങൾ ആരാധകർ കയ്യടിച്ചു സ്വീകരിയ്ക്കും!!
അങ്ങേയ്ക്കു ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....Uma Namboodiri