ജൂണ്‍, 2018
പഴയ പോസ്റ്റ്. വായന---
(വ്യക്തികള്‍ )
റൌഫ് അലി
അമ്മിണീ,
ഒരു വര്ഷം മുന്നേ ആരാമാവാസത്തിന്നിടയില്‍ പരിചയപ്പെടുത്തിയ പ്രതിഭകളെ മറന്നുവോ? പുസ്തകങ്ങളുടെ പേരുകളും ??
മുഹമ്മദ് യൂനസ് ന്‍റെ 'Banker to the Poor' -- ബാങ്കുകള്‍ പാവങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് സംഭാവ്യമാക്കിയ 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനാര്‍ഹാനായ ബംഗ്ലാദേശിയുടെ ആത്മകഥാംശമുള്ള പുസ്തകം അഥവാ ഗ്രാമീണ ബാങ്കിന്‍റെ കഥ, ഇന്ത്യയിലെ 'Milkman' ശ്രീ വര്‍ഗീസ് കുര്യന്‍റെ 'I Too Had A Dream' എന്ന ഗ്രന്ഥം -- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാ ണെന്നറിഞ്ഞ ദേശസ്നേഹിയുടെ ആത്മകഥ.
.
ഇത്തവണ ആരാമാവാസക്കാലത്ത് വായിച്ചു തീര്‍ത്തത് മറ്റൊരു പ്രതിഭയുടെ ആത്മകഥാംശമുള്ള, അല്ലെങ്കില്‍ പരിതസ്ഥിതി വിജ്ഞാനിയുടെ സാഹസികത നിറഞ്ഞ വന്യ നിരീക്ഷണ ഗവേഷണങ്ങള്‍ സരസവും, ലളിതവുമായ ഭാഷയില്‍ പ്രതിപാദിയ്ക്കുന്ന മനോഹരമായ പുസ്തകം. --- Running Away from Elephants-- by റൌഫ് അലി
തന്റേതായ അനുഭവക്കുറിപ്പ്‌കള്‍ റൌഫ് അലി പ്രസിദ്ധീകരിച്ചില്ല. ആത്മകഥ പ്രസിദ്ധീകരിയ്ക്കാനും ശ്രമിച്ചില്ല. അതിനുമാത്രം താനൊരു പ്രസിദ്ധി അര്‍ഹിക്കുന്നില്ലെന്ന് വിനയവും, സരസുവുമായ ഭാഷയില്‍ അദ്ദേഹം പറയുന്നു. പക്ഷെ, ജീവജാലങ്ങളില്‍ പരിതസ്ഥിതികളുടെ സ്വാധീന ശക്തിയെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. പ്രകൃതിയെക്കുറിച്ചു അന്വേഷണകുതുകികളായവര്‍ക്കൊക്കെ അദ്ദേഹം അതുല്യ പ്രതിഭയാണ്. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍ ഉള്ള ശാസ്ത്രജ്ഞര്‍ പോലും റൌഫ് അലിയെ ആദരിച്ചു. ഭാരതത്തില്‍ wild life biology യില്‍ ആദ്യമായി PhD എടുത്ത ശാസ്ത്രജ്ഞന്‍ റൌഫ് അലി തന്നെ.
വിദ്യാഭ്യാസം ഭാരതത്തിലും വിദേശങ്ങളിലും ചെയ്ത് നല്ല അനുഭവസമ്പത്തും, ശിഷ്യഗണങ്ങളെയും അദ്ദേഹത്തിനു സമ്പാദിക്കാനായി.
തമിഴ്‌നാട്ടിലെ മുണ്ടന്തുറയിലെ വനങ്ങള്‍, പശ്ചിമഘട്ടത്തിലെ പളനി മലകള്‍ എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ പ്രശംസനീയങ്ങളാണ്. ആന്ടമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ പ്രഥമ പരിതസ്ഥിതി ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തിയവരില്‍ റൌഫ് അലിയുടെ സ്ഥാനം എടുത്തു പറയുന്നുണ്ട്.
ലോകപ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലി, മാധവ് ഗാഡ്ഗില്‍ എന്നിവരെപ്പോലെ റൌഫ് അലിയും സൈലെന്റ് വാലിയില്‍ ഒരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രൊജക്റ്റ് സ്ഥാപിക്കപ്പെടാതിരിക്കാന്‍, നമ്മുടെ മഴക്കാടുകളെ സംരക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സ്വധീനിച്ചവരില്‍ പെടുന്നു.
വനവാസികളും, വന്യ ജീവികളും, വനപാലകരും തമ്മിലുള്ള സൌഹൃദപരമല്ലാത്ത ജീവിത ചുറ്റുപാടുകള്‍ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. കൂട്ടത്തില്‍ സര്‍ക്കാര്‍ ന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളും.
1997- ല്‍ പോണ്ടിച്ചേരിയില്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഫൌണ്ടേഷന്‍ ഫോര്‍ ഇകോളോജിക്കല്‍ റിസര്‍ച് ആന്‍ഡ് ലേണിംഗ് (FERAL) ഉണ്ടാക്കി. ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഈ
സ്ഥാപനം വളരെയധികം ഉപകാരപ്രദമായി.

വാക്കിലും, കാഴ്ചയിലും, പെരുമാറ്റത്തിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന റൌഫ് അലിക്ക് ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. പലപ്പോഴും ബീച്ചുകളും, കാന്റീനുമൊക്കെ അദ്ദേഹത്തിന്‍റെ ക്‌ളാസ് മുറികളായി മാറി. ഇത്തരം വ്യത്യസ്തതകള്‍ പലപ്പോഴും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. തുറന്നു പറയുന്ന പ്രകൃതം, എല്ലാവരെയും ഒരേപോലെ കാണാനുള്ള കഴിവ്, നര്‍മ്മ സംഭാഷണം തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളില്‍പ്പെടും. കൂര്‍മ്മബുദ്ധിയുള്ള റൌഫ് അലിക്ക് അതി സമര്‍ത്ഥരായ ശിഷ്യ ഗണങ്ങളാണ് ഉണ്ടായിരുന്നത്. 1990 കളില്‍ത്തന്നെ സ്ത്രീകളില്‍ ഗവേഷണതാല്പര്യമുള്ളവരെ പലരെയും കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. (അദ്ദേഹത്തിന്‍റെ ശിഷ്യയായ ജയശ്രീയെ ഈയിടെ കണ്ടിരുന്നു.)
തന്റെ ജീവിതത്തില്‍ ഓര്‍മ്മവെച്ച കാലം മുതല്‍ കണ്ടുവളര്‍ന്ന മുത്തശ്ശിയുടെ സഹോദരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അതിശയോക്തിയില്ലാതെ നന്നായി ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. ലോകപ്രശസ്തനായ പക്ഷി നിരീക്ഷകന്‍, പുസ്തകങ്ങളുടെ നടുവില്‍ സദാ വ്യവഹരിയ്ക്കുന്ന പ്രത്യേക സ്വഭാവമുള്ള കര്മ്മനിരതനായ് വ്യക്തി, ഡോ. സലിം അലി.
അദ്ദേഹത്തിന്‍റെ വേറിട്ട സ്വഭാവരീതികള്‍ റൌഫ് അലി സരസമായി വിവരിക്കുന്നുണ്ട്. അമ്മാമന്‍ പലേതരം പക്ഷികളെ കണ്ടുപിടിക്കാനുള്ള പരിശീലനം വീട്ടിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ കടന്നു ചെല്ലാനും പുസ്തകങ്ങള്‍ വായിക്കാനും അനുവദിച്ചിരുന്നു. 12-ആം വയസ്സില്‍ത്തന്നെ അമ്മാമന്റെ കൂടെ പക്ഷിനിരീക്ഷണങ്ങളില്‍ സഹായിയായി പോയിരുന്നു. കേള്‍വിക്കുറവോ, പ്രായാധിക്യമോ, വാഹനമോടിക്കുന്നതിനോ, യാത്രചെയ്യുന്നതിനോ, പക്ഷി നിരീക്ഷണങ്ങള്‍ക്കോ സലിം അലിയ്ക്ക് ഒരിക്കലും തടസ്ഥമായിരുന്നില്ല എന്നദ്ദേഹം ഓര്‍ക്കുന്നു. .
തന്നെ സ്വാധീനിച്ച രണ്ടാമത്തെ വ്യക്തി, സലിം അലിയെക്കാള്‍ പക്ഷികളെ തിരിച്ചറിയാന്‍ കഴിവുള്ള അമ്മയുടെ സഹോദരനെപ്പറ്റിയും പ്രതിപാദിയ്ക്കുന്നു. .
പക്ഷികളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി.......
തുടരുന്നു.......
No comments:
Post a Comment