Thursday, 24 September 2020

സ്പന്ദനങ്ങള്‍---ജന്മനാട് ഒന്ന്, രണ്ട്, മൂന്ന് വെട്ടത്തുനാട്, ആഴ്വാഞ്ചേരി

 ഒന്ന് 

വെട്ടത്തു നാടാണിതെന്റെ നാട്
വെട്ടം പരത്തുന്നോരെന്റെ നാട്..

 (എന്‍റെ ജന്മഗൃഹത്തിന്റെ പേരിന്റെ മുന്നില്‍ വെട്ടത്തു എന്നെഴുതാറുണ്ട്‌. വെട്ടത്തു പയ്യൂര്‍ മന) 

എന്‍റെ മലയാണ്മയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു....
പിറന്ന നാടിനെ ഞാന്‍ ആദരിയ്ക്കുന്നു.

കുറ്റിപ്പുറം അംശം ദേശത്ത് ജനിച്ചു വളര്‍ന്നു, നാടുവിട്ടുപോയി 3 പതിറ്റാണ്ട് തികയും മുന്പ്   എന്‍റെ നാട്ടില്‍ തന്നെ തിരിച്ചെത്തി.......
എന്‍റെ ഭാഗ്യം...............

തിരുന്നാവായ (ത്രിമൂര്‍ത്തി സംഗമം ഉള്ള പുണ്യ സ്ഥാനം ) ആതവനാട് (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വസിയ്ക്കുന്ന നാട് ) എന്നീ ചരിത്ര പ്രദേശങ്ങള്‍ക്കിടയില്‍ കഴിഞ്ഞ എന്‍റെ ബാല്യകാലത്തെ ഓര്‍മ്മകളില്‍ പ്രധാന സ്ഥാനം ആഴ്വാഞ്ചേരി മനയ്ക്കും ഉണ്ട്..ഞങ്ങള്‍ കുട്ടികള്‍ തമ്പ്രാക്കളത്തേയ്ക്ക് 8-9 വയസ്സുവരെ പോകാറുണ്ടായിരുന്നു....
സ്വന്തം ഇല്ലം വിട്ടാല്‍ അന്ന് അമ്മവീട്ടിലല്ലാതെ വേറെ എവിടെയും തങ്ങുക അപൂര്‍വമാണ്..എന്നാല്‍ തമ്പ്രാക്കളത്ത് പോകുന്നത് പതിവുണ്ട്.

എന്‍റെ അമ്മാമന്‍ (വെണ്മണി നാരായണന്‍നമ്പൂതിരിപാട്) വിവാഹം കഴിച്ചത് ഇപ്പോഴത്തെ തമ്പ്രാക്കളൂടെ അച്ഛന്റെ സഹോദരിയെ ആയിരുന്നു. കര്‍ണാലിലെ national dairy ഇന്‍സ്റ്റിറ്റ്യൂട്ട്ലായിരുന്നു അമ്മാമന്‍ ജോലി ചെയ്തിരുന്നത്. (നമ്പൂതിരിമാരില്‍ ആദ്യമായി ഡോക്ടരറെറ്റ് എടുത്ത വ്യക്തിയായിരുന്നു, അദ്ദേഹം.)
അമ്മാമന്റെ മക്കള്‍ നാട്ടില്‍ വന്നാല്‍ ഞങ്ങള്‍ അവര്‍ പോകുന്നവരെ ഒന്നിച്ചാണ് താമസം. .ഞങ്ങള്‍ എന്‍റെ ഇല്ലത്തും, തമ്പ്രാക്കളത്തും മാറി മാറി താമസിയ്ക്കും.

കൂടാതെ എന്‍റെ ഒരു മുത്തശ്ശന്‍ അവിടെ നിന്നും വിവാഹം കഴിച്ചിരുന്നു, ആ മുത്തശ്യമ്മ മഞ്ചലിലാണ് ഇല്ലത്തെയ്ക്ക് വന്നിരുന്നതും, പോയിരുന്നതും.

(അങ്ങിനെ ഒരിയ്ക്കല്‍ 3-ല്‍ പഠിയ്ക്കുന്ന കാലത്ത് മഞ്ചല്‍ മൂളക്കം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്കൂളിലെ വരാന്തയില്‍ കുട്ടികള്‍ നിരന്നു നിന്നതും മഞ്ചല്‍ കാണാന്‍ കുട്ടികളെ മാഷ്‌ അനുവദിച്ചതും ഓര്‍ക്കുന്നു).

ഇന്നും പഴയ ആളുകൾ ആ മഞ്ചൽ മൂളക്കത്തെപ്പറ്റി, അത് ചുമന്ന് ഓടി നടന്നിരുന്നവരെപ്പറ്റി സ്മരിക്കാറുണ്ട്.

പണ്ട്, ഒരു നാഴികയാണ് തമ്പ്രാക്കളത്തേയ്ക്ക് ദൂരം എന്ന് പറഞ്ഞു കേട്ടതായി .ഓര്‍ക്കുന്നു. ഞങ്ങള്‍ നടന്നാണ് പോയിരുന്നത്. ശുദ്ധാശുദ്ധം നോക്കിയിരുന്ന അക്കാലത്ത് ഞങ്ങള്‍ നടന്നു പോകുന്നതിനു മുന്‍പ് വഴി ക്ലിയര്‍ ആക്കാന്‍ ഒരാള്‍ മുന്‍പേ നടക്കും.
കൈത്രുക്കോവിലിലെ ആ വലിയ കരിമ്പാറ !
കാൽ തെന്നാതെ താഴോട്ടുള്ള ഇറക്കം. പാറ ഇടുക്കുകളിൽ ചുവപ്പ് വെള്ളം തുടിച്ചു നിൽക്കുന്ന വെള്ളപ്പുല്ലുകൾ. സ്ലേറ്റ് മായ്ക്കാൻ ഈ വഴി വരുന്ന കുട്ടികൾ കൊണ്ടുവരിക പതിവായിരുന്ന ഒരു കാലം ഓർക്കുകയാണ്.

അവിടത്തെ കുളപ്പുരക്കെട്ടായിരുന്നു  ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ചിത്രത്തില്‍ കാണുന്ന "പലക" അന്ന് തെക്കിണിയില്‍ തൂങ്ങിക്കിടന്നിരുന്നത് ഓര്‍ക്കുന്നു..
അവിടത്തെ കുളത്തിന്റെ അക്കരെ ഉയരമുള്ള മതിലില്‍ കയറി വെള്ളത്തില്‍ ചാടിയതു ഇന്നും ഭയത്തോടെ ഓര്‍ക്കുന്നു.

അവിടെ പങ്കു ചേര്‍ന്ന വേട്ടേക്കരന്‍ പാട്ടുകള്‍ .........വേട്ടേക്കരന്‍ പാട്ട് കാണാന്‍ കാത്തിരുന്നു ചെവിടടയ്ക്കുന്ന കൊട്ട് കേട്ടു ഉറങ്ങും. ഉറക്കത്തിന്നിടയിലാണ് വെളിച്ചപ്പാടിനെയൊക്കെ കാണാറ്...പന്തീരായിരം നാളികേരം എറിഞ്ഞുടയ്ക്കുന്ന വ്യക്തിത്വത്തെ അന്നു വളരെ ബഹുമാനത്തൊടെ നോക്കിക്കണ്ടു.

വേറെ പ്രധാനമായി ഓര്‍ക്കുന്നത് സര്‍വാണി സദ്യയാണ്. എന്‍റെ മുത്തശ്ശന്റെ പിറന്നാള്‍ക്കും സര്‍വാണി സദ്യ ഉണ്ടായിരുന്നെങ്കിലും തമ്പ്രാക്കളത്തെത് ഏറെ പ്രത്യേകമുള്ളതായിരുന്നു. അകത്തെ സ്ത്രീ ജനങ്ങള്‍ ഈ കാഴ്ച കാണാന്‍ മുകളിലുള്ള ജനാലയ്ക്കല്‍ സ്ഥലം പിടിയ്ക്കും....
ഒരു മഹത്തായ കുടുംബ പാരമ്പര്യം .....എത്ര എത്ര ഐതിഹ്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പുണ്യ ഗൃഹം !!!
.
ഇപ്പോള്‍ ഞാന്‍ താമസിയ്ക്കുന്ന വീടും തമ്പ്രാക്കള്മായി ബന്ധപ്പെട്ട കഥയുണ്ട്.. പണ്ട് സാമൂതിരി തമ്പ്രാക്കളെ ഇന്നാട്ടില്‍ വാഴിച്ചകാലത്ത്, ഏകദേശം 350 വര്ഷംമുന്‍പ് , വടകരയിലുള്ള തച്ചോളി ഒതേനന്റെ വംശപരമ്പരയില്‍ പെട്ട പടക്കുറുപ്പന്മാരെ തമ്പ്രാക്കള്ടെ അംഗരക്ഷകരായി നിയമിച്ചു. അന്ന് അവര്‍ക്ക് താമസിയ്ക്കാനായി ഉണ്ടാക്കിയ വീടാണ് ഇത്... വാഴ്ക! എന്‍റെ നാടേ !!

രണ്ട്

Oct 09, 2016 10:18pm

സായാഹ്ന സവാരി എന്ന പേരും പറഞ്ഞു ഇന്നലെയും ഇന്നും ഒട്ടൊക്കെ എന്റെ നാട്ടിൽ തലങ്ങും വിലങ്ങും കറങ്ങി നടന്നു.. ജർമൻകാരത്തി അതിഥിയേയും കൊണ്ട്.....

ഇന്നലെ തെക്കോട്ടിറങ്ങി പാടവരമ്പത്തുകൂടി അങ്ങിനെ പോക്ക് വെയിലും ഇളം കാറ്റും  ആസ്വദിച്ചു നടക്കവേ, പലേ പരിചയക്കാരേയും കണ്ട് കുശലം പറഞ്ഞു, 
ശാന്തമായ വയൽ വരമ്പത്തുകൂടി ഞണ്ടിൻ മടയും നോക്കി നടക്കുമ്പോൾ വടക്കോട്ടും തെക്കോട്ടും ധൃതിപിടിച്ചു ഓടിപ്പോകുന്ന തീവണ്ടികൾ പച്ചപ്പിനു നല്ലൊരു നീലിമ സമ്മാനിക്കുന്നത് നോക്കി നിന്നു.
ഏറ്റവും സന്തോഷകരമായ വസ്തുത ചുറ്റും ഞാറുനട്ടുകിടക്കുന്ന പാടങ്ങൾ തന്നെ....എത്രയോ വര്ഷങ്ങള്ക്കു ശേഷം ഉയിരുവെച്ച കണ്ടങ്ങൾ !! ശരിയ്ക്കും പച്ചപ്പട്ടു പുതച്ചു കിടക്കുന്ന ഭൂമി. ഇടയില്‍ 
പാടം തൂർത്തു വീടുകൾ വന്നെങ്കിലും അത്ര അഭംഗിയായിട്ടില്ല..
, പ്ലാസ്റ്റിക്കും കെട്ടി്ക്കിടക്കുന്ന തോട്ടിലെ വെള്ളത്തിൽ കുളിയും തിരുമ്പലുമെല്ലാം ചെയ്യുന്ന ഗ്രാമീണരുടെ വൃത്തിയെപ്പറ്റി മദാമ്മ എന്ത് ചിന്തിച്ചു കാണുമോ ആവോ!
യാത്രാവഴിയിലെ ഏറ്റവും ഇഷ്ടമായ സ്ഥലമാണ് പാടം കഴിഞ്ഞ ഉടനെയുള്ള 'കൊമ്പത്തെപ്പാറ' എന്ന കാടുപിടിച്ചു കിടക്കുന്ന ഭാഗം. ചെറിയ പാറ കയറി ഇറങ്ങിയാൽ അവിടെ 5 അടിയിലധികം ഉയരമുള്ള നീണ്ട അത്താണിയുണ്ട്.  അതിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ പറ്റില്ല.  
എത്രയോ പൂര്‍വികര്‍ ക്ക് ആശ്വാസം നല്‍കിയ  ചുമടുതാങ്ങി!...ഇന്ന് നാട്ടാരുടെ അവഗണന ഏറ്റുവാങ്ങി ഉയർന്ന തറയുള്ള അരയാലിന്റെ സാമീപ്യം മാത്രം ആശ്രയിച്ചു കഴിയുന്നു.  മനുഷ്യ സാമീപ്യം മോഹിയ്ക്കുന്നുണ്ട് ഈ ചുമടുതാങ്ങി എന്ന് പറയാതെ പറയുന്നുണ്ടോ?  
..

 ഈരുകുളം കണ്ട് പാടത്തുകൂടെ നടക്കുമ്പോൾ എത്രയോ പ്രാവശ്യം വഴിനടന്ന ഇടവഴികളിലൂടെ....ചിലപ്പോൾ സ്ഥലകാലഭ്രമം തോന്നിയേക്കാവുന്ന വഴികൾ...

വിരലിലെണ്ണാവുന്ന പഴയകാല വീടുകൾക്കിടയിൽ ഉഗ്രൻ കോൺക്രീറ്റ് സൗധങ്ങൾ..  
ഊടുവഴികൾ വാഹന വഴികളാകുന്നു....പ്പായും പുനർജ്ജീവിയ്ക്കുമെന്നു   ഊടുവഴികൾ വാഹന വഴികളാകുന്നു....പ്പായും പുനർജ്ജീവിയ്ക്കുമെന്നു  
.ഇടതുഭാഗത്തു 5-ആം ക്ലാസ്സു വരെ പഠിച്ച ചെറിയ സ്‌കൂൾ നിന്നിരുന്ന, ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന ഇല്ലപ്പറമ്പ്......
വേലി പൊളിച്ചു ചൂതാട്ടക്കാർ സദാ വിളയാടുന്ന അല്ലെങ്കിൽ പരസ്യമായ രഹസ്യ സങ്കേതം.......
ഇവിടെ ഉണ്ടായിരുന്ന കരിമ്പാറകൾക്കിടയിൽ പടർന്നു പന്തലിച്ച ആലും അതിനെച്ചുറ്റിപ്പറ്റിയുള്ള സ്മരണകളും .......
അയ്യോ, തീർന്നില്ല......മൂന്ന്

വെട്ടത്തു നാടാണിതെന്റെ നാട്
വെട്ടം പരത്തുന്നോരെന്റെ നാട്..

 (എന്‍റെ ജന്മഗൃഹത്തിന്റെ പേരിന്റെ മുന്നില്‍ വെട്ടത്തു എന്നെഴുതാറുണ്ട്‌. വെട്ടത്തു പയ്യൂര്‍ മന) 

എന്‍റെ മലയാണ്മയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു....
പിറന്ന നാടിനെ ഞാന്‍ ആദരിയ്ക്കുന്നു.

കുറ്റിപ്പുറം അംശം ദേശത്ത് ജനിച്ചു വളര്‍ന്നു, നാടുവിട്ടുപോയി 3 പതിറ്റാണ്ട് തികയും മുന്പ്   എന്‍റെ നാട്ടില്‍ തന്നെ തിരിച്ചെത്തി.......
എന്‍റെ ഭാഗ്യം...............

തിരുന്നാവായ (ത്രിമൂര്‍ത്തി സംഗമം ഉള്ള പുണ്യ സ്ഥാനം ) ആതവനാട് (ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വസിയ്ക്കുന്ന നാട് ) എന്നീ ചരിത്ര പ്രദേശങ്ങള്‍ക്കിടയില്‍ കഴിഞ്ഞ എന്‍റെ ബാല്യകാലത്തെ ഓര്‍മ്മകളില്‍ പ്രധാന സ്ഥാനം ആഴ്വാഞ്ചേരി മനയ്ക്കും ഉണ്ട്..ഞങ്ങള്‍ കുട്ടികള്‍ തമ്പ്രാക്കളത്തേയ്ക്ക് 8-9 വയസ്സുവരെ പോകാറുണ്ടായിരുന്നു....
സ്വന്തം ഇല്ലം വിട്ടാല്‍ അന്ന് അമ്മവീട്ടിലല്ലാതെ വേറെ എവിടെയും തങ്ങുക അപൂര്‍വമാണ്..എന്നാല്‍ തമ്പ്രാക്കളത്ത് പോകുന്നത് പതിവുണ്ട്.

എന്‍റെ അമ്മാമന്‍ (വെണ്മണി നാരായണന്‍നമ്പൂതിരിപാട്) വിവാഹം കഴിച്ചത് ഇപ്പോഴത്തെ തമ്പ്രാക്കളൂടെ അച്ഛന്റെ സഹോദരിയെ ആയിരുന്നു. കര്‍ണാലിലെ national dairy ഇന്‍സ്റ്റിറ്റ്യൂട്ട്ലായിരുന്നു അമ്മാമന്‍ ജോലി ചെയ്തിരുന്നത്. (നമ്പൂതിരിമാരില്‍ ആദ്യമായി ഡോക്ടരറെറ്റ് എടുത്ത വ്യക്തിയായിരുന്നു, അദ്ദേഹം.)
അമ്മാമന്റെ മക്കള്‍ നാട്ടില്‍ വന്നാല്‍ ഞങ്ങള്‍ അവര്‍ പോകുന്നവരെ ഒന്നിച്ചാണ് താമസം. .ഞങ്ങള്‍ എന്‍റെ ഇല്ലത്തും, തമ്പ്രാക്കളത്തും മാറി മാറി താമസിയ്ക്കും.

കൂടാതെ എന്‍റെ ഒരു മുത്തശ്ശന്‍ അവിടെ നിന്നും വിവാഹം കഴിച്ചിരുന്നു, ആ മുത്തശ്യമ്മ മഞ്ചലിലാണ് ഇല്ലത്തെയ്ക്ക് വന്നിരുന്നതും, പോയിരുന്നതും.

(അങ്ങിനെ ഒരിയ്ക്കല്‍ 3-ല്‍ പഠിയ്ക്കുന്ന കാലത്ത് മഞ്ചല്‍ മൂളക്കം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സ്കൂളിലെ വരാന്തയില്‍ കുട്ടികള്‍ നിരന്നു നിന്നതും മഞ്ചല്‍ കാണാന്‍ കുട്ടികളെ മാഷ്‌ അനുവദിച്ചതും ഓര്‍ക്കുന്നു).

ഇന്നും പഴയ ആളുകൾ ആ മഞ്ചൽ മൂളക്കത്തെപ്പറ്റി, അത് ചുമന്ന് ഓടി നടന്നിരുന്നവരെപ്പറ്റി സ്മരിക്കാറുണ്ട്.

പണ്ട്, ഒരു നാഴികയാണ് തമ്പ്രാക്കളത്തേയ്ക്ക് ദൂരം എന്ന് പറഞ്ഞു കേട്ടതായി .ഓര്‍ക്കുന്നു. ഞങ്ങള്‍ നടന്നാണ് പോയിരുന്നത്. ശുദ്ധാശുദ്ധം നോക്കിയിരുന്ന അക്കാലത്ത് ഞങ്ങള്‍ നടന്നു പോകുന്നതിനു മുന്‍പ് വഴി ക്ലിയര്‍ ആക്കാന്‍ ഒരാള്‍ മുന്‍പേ നടക്കും.
കൈത്രുക്കോവിലിലെ ആ വലിയ കരിമ്പാറ !
കാൽ തെന്നാതെ താഴോട്ടുള്ള ഇറക്കം. പാറ ഇടുക്കുകളിൽ ചുവപ്പ് വെള്ളം തുടിച്ചു നിൽക്കുന്ന വെള്ളപ്പുല്ലുകൾ. സ്ലേറ്റ് മായ്ക്കാൻ ഈ വഴി വരുന്ന കുട്ടികൾ കൊണ്ടുവരിക പതിവായിരുന്ന ഒരു കാലം ഓർക്കുകയാണ്.

അവിടത്തെ കുളപ്പുരക്കെട്ടായിരുന്നു  ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ചിത്രത്തില്‍ കാണുന്ന "പലക" അന്ന് തെക്കിണിയില്‍ തൂങ്ങിക്കിടന്നിരുന്നത് ഓര്‍ക്കുന്നു..
അവിടത്തെ കുളത്തിന്റെ അക്കരെ ഉയരമുള്ള മതിലില്‍ കയറി വെള്ളത്തില്‍ ചാടിയതു ഇന്നും ഭയത്തോടെ ഓര്‍ക്കുന്നു.

അവിടെ പങ്കു ചേര്‍ന്ന വേട്ടേക്കരന്‍ പാട്ടുകള്‍ .........വേട്ടേക്കരന്‍ പാട്ട് കാണാന്‍ കാത്തിരുന്നു ചെവിടടയ്ക്കുന്ന കൊട്ട് കേട്ടു ഉറങ്ങും. ഉറക്കത്തിന്നിടയിലാണ് വെളിച്ചപ്പാടിനെയൊക്കെ കാണാറ്...പന്തീരായിരം നാളികേരം എറിഞ്ഞുടയ്ക്കുന്ന വ്യക്തിത്വത്തെ അന്നു വളരെ ബഹുമാനത്തൊടെ നോക്കിക്കണ്ടു.

വേറെ പ്രധാനമായി ഓര്‍ക്കുന്നത് സര്‍വാണി സദ്യയാണ്. എന്‍റെ മുത്തശ്ശന്റെ പിറന്നാള്‍ക്കും സര്‍വാണി സദ്യ ഉണ്ടായിരുന്നെങ്കിലും തമ്പ്രാക്കളത്തെത് ഏറെ പ്രത്യേകമുള്ളതായിരുന്നു. അകത്തെ സ്ത്രീ ജനങ്ങള്‍ ഈ കാഴ്ച കാണാന്‍ മുകളിലുള്ള ജനാലയ്ക്കല്‍ സ്ഥലം പിടിയ്ക്കും....
ഒരു മഹത്തായ കുടുംബ പാരമ്പര്യം .....എത്ര എത്ര ഐതിഹ്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പുണ്യ ഗൃഹം !!!
.
ഇപ്പോള്‍ ഞാന്‍ താമസിയ്ക്കുന്ന വീടും തമ്പ്രാക്കള്മായി ബന്ധപ്പെട്ട കഥയുണ്ട്.. പണ്ട് സാമൂതിരി തമ്പ്രാക്കളെ ഇന്നാട്ടില്‍ വാഴിച്ചകാലത്ത്, ഏകദേശം 350 വര്ഷംമുന്‍പ് , വടകരയിലുള്ള തച്ചോളി ഒതേനന്റെ വംശപരമ്പരയില്‍ പെട്ട പടക്കുറുപ്പന്മാരെ തമ്പ്രാക്കള്ടെ അംഗരക്ഷകരായി നിയമിച്ചു. അന്ന് അവര്‍ക്ക് താമസിയ്ക്കാനായി ഉണ്ടാക്കിയ വീടാണ് ഇത്... വാഴ്ക! എന്‍റെ നാടേ !!

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...