സ്പന്ദനങ്ങൾ :_
പലപ്പോഴും കുഴക്കുന്ന ഒരു ചോദ്യം _ വായനയാണോ ഇഷ്ടം, അതോ യാത്രയോ? ഉത്തരം പറയാൻ പെട്ടെന്ന് കഴിയില്ല. കാരണം, രണ്ടും ഇഷ്ടമായതു കൊണ്ടുതന്നെ. അപ്പോൾ വായനയും യാത്രയും കൂടിക്കലർന്ന ഒരനുഭവം കൈവന്നാ ലോ?
അങ്ങിനെയൊരു രസകരമായ അനുഭവവും, അനുഭൂതിയും 'രവീന്ദ്രന്‍റെ യാത്രകൾ' വായിക്കുമ്പോൾ ഉണ്ടാകുന്നു. അഞ്ചാറു വര്ഷം മുന്നേ വാങ്ങിയ പുസ്തകമാണ്. അതിലെ മിക്കയാത്രാനുഭവങ്ങളും ആഴ്ച്ചപ്പതിപ്പുകളിൽ വായിച്ചതുമാണ്. എന്നാലും പുനർവായനയിൽ ഒട്ടും മടുപ്പുണ്ടാക്കാത്ത ഒരു രസം ഒട്ടുമിക്കകൃതികളിൽ നിന്നും കിട്ടുന്നു. 'ദിഗാരുവിലെ ആനകളും','ഗോദാവരിയിലെ മുക്കുവത്തി'യുമൊക്കെ മനസ്സിൽ സദാ തങ്ങി നിൽക്കുകതന്നെയാണ്.

ചലച്ചിത്ര സംവിധായകനും സാഹിത്യകാരനുമായ രവീന്ദ്രൻ 'എന്റെ കേരളം' എന്ന യാത്രാ പരിപാടിയിലൂടെ ടെലിവിഷൻ മാധ്യമരംഗത്തു പ്രശസ്തനായി. അദ്ദേഹം സംവിധാനം ചെയ്ത 'ഹരിജൻ' എന്ന തെലുഗു സിനിമയും, 'ഒരേ തൂവൽപ്പക്ഷികൾ' എന്ന ചലച്ചിത്രവും മറ്റും ഇന്നും ഓർമ്മയിൽ മായാതെ കിടക്കുന്നു.
ഈ പുസ്തകത്തിനു ഒരാമുഖമെഴുതിയ ശ്രീ കെ.സി.നാരായണന്റെ വാക്കുകൾ_'വഴി നടക്കാനുള്ള കാലടികളെയും, മൊഴിയുര്യ്ക്കാനുള്ള വാക്കിനേയും ഒന്നിച്ചു സൂചിപ്പിക്കുന്നതല്ലേ, "പദം" എന്ന മറ്റൊരു വാക്ക് ?.'
ശ്രീ എസ്.കെ പൊറ്റേക്കാടാണ് സഞ്ചാരസാഹിത്യത്തിന്റെ മാസ്മരിക ലോകത്തിലേക്ക് ആദ്യം പിടിച്ചുകൊണ്ട് പോയത്. ലോകത്തിനെക്കുറിച്ചു ചെറുതെങ്കിലും, അവ്യക്തമെങ്കിലും ഒരറിവ് ആദ്യം ഉണ്ടാകുന്നത് ഈ വായനയിൽനിന്നുതന്നെ. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ 3 വാല്യങ്ങളിലൂടെ നമ്മൾ അദ്ദേഹത്തിൻറെ സഹസഞ്ചാരിയാകുന്നു.
രവീന്ദ്രന്റെ 'സ്വിസ് സ്കെച്ചുകൾ' അവിടത്തെ മനോഹാരിത എടുത്തു പറയുന്നു. വൃത്തിയുള്ള പാതകൾ, തണൽവൃക്ഷങ്ങൾ, സംരക്ഷിക്കപ്പെടുന്ന ഉദ്യാനങ്ങൾ, ഉയര്ന്ന ജീവിത നിലവാരം, ഐശ്വര്യം മുറ്റി നിൽക്കുന്ന രാജ്യം-- ഇതെല്ലാം മൂന്നാം രാഷ്ട്രത്തിൽ നിന്നും വരുന്ന തന്നെപ്പോലുള്ളവർ ആരാധനയോടെ നോക്കിക്കാണുന്ന സമയത്തുതന്നെ ഒന്നിലേറെ രീതികളിൽ അന്യത്വം അനുഭവിയ്ക്കുന്നതായും പറയുന്നു

.( തുടരും )
No comments:
Post a Comment