തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരിയ്ക്കുന്നു.
ജീവിതത്തിൽ വളർച്ചയിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതും ഓർമ്മ ദിവസങ്ങളായി മാറിയിരിയ്ക്കുന്നു.
അല്ലെങ്കിലും മരണം കൂടെ ഓർമ്മ ദിവസമാണല്ലോ! തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരിയ്ക്കുന്നു.
ജീവിതത്തിൽ വളർച്ചയിലെ ഓരോ ഘട്ടങ്ങളിലും കടന്നു പോകുന്നതും ഓർമ്മ ദിവസങ്ങളായി മാറിയിരിയ്ക്കുന്നു.
അല്ലെങ്കിലും മരണം കൂടെ ഓർമ്മ ദിവസമാണല്ലോ!
ഹോ! എത്ര സൗകര്യം ! ! ഒരു ദിവസം മുഴുവൻ ഒരു പ്രത്യേക കാര്യം ലോകം മുഴുവൻ, അല്ലെങ്കിൽ ഒരു പ്രദേശം മുഴുക്കെ ഓർത്തിരിയ്ക്കുമ്പോൾ........
നല്ല ഓർമ്മപ്പെടുത്തൽ.....നിങ്ങൾക്കുള്ള ടികെട് എടുത്തു വെച്ചിരിയ്ക്കുന്നു......കൊണ്ടുപോകാൻ, ദേ ഇപ്പൊ ആള് വരും....മിനിഞ്ഞാന്നായിരുന്നു അതോർമ്മവെപ്പിച്ചതു...ഞാൻ റെഡിയായോ? നോക്കട്ടേ... ......ഇന്നലെ രാഷ്ട്രപിതാവിനെ, അർത്ഥ നഗ്നനായ അമാനുഷനായ മഹാത്മാവിനെ രാജ്യം മുഴുവൻ ഓർത്ത ദിവസം...
.൧൫ വര്ഷം മുൻപേ ഞാനൊരു അമ്മമ്മയായി എന്നു ഓർമ്മപ്പെടുത്തിയ കന്നിമാസത്തിലെ ചിത്ര നക്ഷത്രം.....ഓരോ ഓർമ്മകളും ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാകട്ടെ.....
ലോകാ സമസ്താ സുഖിനോ ..........
ഹോ! എത്ര സൗകര്യം ! ! ഒരു ദിവസം മുഴുവൻ ഒരു പ്രത്യേക കാര്യം ലോകം മുഴുവൻ, അല്ലെങ്കിൽ ഒരു പ്രദേശം മുഴുക്കെ ഓർത്തിരിയ്ക്കുമ്പോൾ........
നല്ല ഓർമ്മപ്പെടുത്തൽ.....നിങ്ങൾക്കുള്ള ടികെട് എടുത്തു വെച്ചിരിയ്ക്കുന്നു......കൊണ്ടുപോകാൻ, ദേ ഇപ്പൊ ആള് വരും....മിനിഞ്ഞാന്നായിരുന്നു അതോർമ്മവെപ്പിച്ചതു...ഞാൻ റെഡിയായോ? നോക്കട്ടേ... ......ഇന്നലെ രാഷ്ട്രപിതാവിനെ, അർത്ഥ നഗ്നനായ അമാനുഷനായ മഹാത്മാവിനെ രാജ്യം മുഴുവൻ ഓർത്ത ദിവസം...
.൧൫ വര്ഷം മുൻപേ ഞാനൊരു അമ്മമ്മയായി എന്നു ഓർമ്മപ്പെടുത്തിയ കന്നിമാസത്തിലെ ചിത്ര നക്ഷത്രം.....ഓരോ ഓർമ്മകളും ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാകട്ടെ.....
ലോകാ സമസ്താ സുഖിനോ ..........
ജീവിതത്തിൽ വളർച്ചയിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതും ഓർമ്മ ദിവസങ്ങളായി മാറിയിരിയ്ക്കുന്നു.
അല്ലെങ്കിലും മരണം കൂടെ ഓർമ്മ ദിവസമാണല്ലോ! തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരിയ്ക്കുന്നു.
ജീവിതത്തിൽ വളർച്ചയിലെ ഓരോ ഘട്ടങ്ങളിലും കടന്നു പോകുന്നതും ഓർമ്മ ദിവസങ്ങളായി മാറിയിരിയ്ക്കുന്നു.
അല്ലെങ്കിലും മരണം കൂടെ ഓർമ്മ ദിവസമാണല്ലോ!
ഹോ! എത്ര സൗകര്യം ! ! ഒരു ദിവസം മുഴുവൻ ഒരു പ്രത്യേക കാര്യം ലോകം മുഴുവൻ, അല്ലെങ്കിൽ ഒരു പ്രദേശം മുഴുക്കെ ഓർത്തിരിയ്ക്കുമ്പോൾ........
നല്ല ഓർമ്മപ്പെടുത്തൽ.....നിങ്ങൾക്കുള്ള ടികെട് എടുത്തു വെച്ചിരിയ്ക്കുന്നു......കൊണ്ടുപോകാൻ, ദേ ഇപ്പൊ ആള് വരും....മിനിഞ്ഞാന്നായിരുന്നു അതോർമ്മവെപ്പിച്ചതു...ഞാൻ റെഡിയായോ? നോക്കട്ടേ... ......ഇന്നലെ രാഷ്ട്രപിതാവിനെ, അർത്ഥ നഗ്നനായ അമാനുഷനായ മഹാത്മാവിനെ രാജ്യം മുഴുവൻ ഓർത്ത ദിവസം...
.൧൫ വര്ഷം മുൻപേ ഞാനൊരു അമ്മമ്മയായി എന്നു ഓർമ്മപ്പെടുത്തിയ കന്നിമാസത്തിലെ ചിത്ര നക്ഷത്രം.....ഓരോ ഓർമ്മകളും ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാകട്ടെ.....
ലോകാ സമസ്താ സുഖിനോ ..........
ഹോ! എത്ര സൗകര്യം ! ! ഒരു ദിവസം മുഴുവൻ ഒരു പ്രത്യേക കാര്യം ലോകം മുഴുവൻ, അല്ലെങ്കിൽ ഒരു പ്രദേശം മുഴുക്കെ ഓർത്തിരിയ്ക്കുമ്പോൾ........
നല്ല ഓർമ്മപ്പെടുത്തൽ.....നിങ്ങൾക്കുള്ള ടികെട് എടുത്തു വെച്ചിരിയ്ക്കുന്നു......കൊണ്ടുപോകാൻ, ദേ ഇപ്പൊ ആള് വരും....മിനിഞ്ഞാന്നായിരുന്നു അതോർമ്മവെപ്പിച്ചതു...ഞാൻ റെഡിയായോ? നോക്കട്ടേ... ......ഇന്നലെ രാഷ്ട്രപിതാവിനെ, അർത്ഥ നഗ്നനായ അമാനുഷനായ മഹാത്മാവിനെ രാജ്യം മുഴുവൻ ഓർത്ത ദിവസം...
.൧൫ വര്ഷം മുൻപേ ഞാനൊരു അമ്മമ്മയായി എന്നു ഓർമ്മപ്പെടുത്തിയ കന്നിമാസത്തിലെ ചിത്ര നക്ഷത്രം.....ഓരോ ഓർമ്മകളും ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാകട്ടെ.....
ലോകാ സമസ്താ സുഖിനോ ..........
Uma Namboodiri shared her post. June 19 Uma Namboodiri സ്പന്ദനങ്ങൾ:_ (തിരിച്ചറിവുകൾ) ജൂൺ 3, 2016 ക്ഷേത്രങ്ങളിലെ കൌണ്ടറുകളുടെ മുന്നിലുള്ള Q കാണുമ്പോൾ, അല്ലെങ്കിൽ തിക്കുംതിക്കും കാണുമ്പോൾ, ക്ഷേത്രങ്ങളിൽ നിന്നും, ആശ്രമങ്ങളിൽ നിന്നുമുള്ള പ്രസാദം തപാലിൽ വരുത്തുന്നത് കാണുമ്പോൾ, എന്തിനും ഏതിനും നേർച്ചകൾ, വഴിപാടുകൾ നേരുന്നത് കാണുമ്പോൾ കഷ്ടം, എനിക്കിതൊന്നും ചെയ്യാൻ തോന്നുന്നില്ലല്ലോ എന്നോർക്കും .എന്ടെ പാപശക്തി അത്രയ്ക്കുണ്ട്. വർഷങ്ങൾക്കു മുൻപ് അഹമ്മദ് നഗറിൽ നിന്നും കാശിക്ക് മാറ്റം കിട്ടി പോകുമ്പോൾ തറവാട്ടിലെ അച്ഛൻ പറഞ്ഞു, 'ഉമേ, അപ്പൂന്റെ ഭാഗ്യാണ് കാശിക്കു കിട്ടിയത്. നീ എന്തായാലും ദിവസോം ഗംഗയിൽ കുളിച്ചു കാശി വിശ്വനാഥനെ തൊഴണം' മാസങ്ങൾ കഴിഞ്ഞു. അങ്ങിനെ അലക്കു മാറ്റിവെച്ചു ഒരുനാൾ കുളിയ്ക്കാനായി, ഞങ്ങൾ ൪ (4) പേരും കൂടെ ഒരുങ്ങി പുറപ്പെട്ടു. ഞങ്ങൾ ൨ പേരും, ൨ വയസ്സായ മകളും കൂടെ താമസിയ്ക്കുന്ന റെഡ്ഢി (ഭൈയ്യ ) യും. (അദ്ദേഹം ഇപ്പോൾ ഇല്ല). ദശാശ്വമേഥ ഘാട്ടിലേക്കു വണ്ടി എടുത്തു പോയി. ജനസമുദ്രമാണ് മുന്നിൽ. എങ്ങിനെയൊക്കെയോ വാഹനം ഒരരുകില്‍ തിക്കിത്തിരക്കി മുന്നോട്ടു നടക്കവേ, വഴിയുടെ ൨ ഭാഗത്തും നിര നിരയായി ഇരിയ്ക്കുന്ന ധർമ്മക്കാരെ, യാചകരെ കണ്ടു കണ്ണുതള്ളി. ഇത്രയനവധി യാചകരോ? എല്ലാ പ്രായക്കാരും, അംഗവൈകല്യം വന്നവരും, താടിയും, മുടിയും നീട്ടിയവരും, താന്‍ ധരിച്ചിരിക്കുന്ന വെള്ളവസ്ത്രം കൊണ്ട് ശിരസ്സും, ഒട്ടൊക്കെ മുഖവും മറച്ചുകൊണ്ട് ഭിക്ഷാപാത്രത്തിന്റെ മുന്നില്‍ തല കുനിച്ചിരിക്കുന്ന നിരവധി സ്ത്രീകളും .......വല്ലാത്തൊരു ദയനീയമായ കാഴ്ച! എങ്ങിനെയോ, നടന്നു നീങ്ങി കടവിലെത്തി. ബഹളമയമാണവിടം. എല്ലാ ഭാഷക്കാരും വേഷക്കാരും തിങ്ങി നിറഞ്ഞു നിൽക്കുന്നു. ശങ്കർ ഭഗവാനെ വിളിച്ചു മുങ്ങി നിവരുന്നവർ, പടവിലിരുന്നു കയ്യിലെ ചെറിയ മൊന്തയിൽ വെള്ളമെടുത്ത് തലയിൽ മുക്കി ഒഴിക്കുന്നവർ..... എങ്ങിനെ ഒന്നു കുളിച്ചു കയറും ? ഒടുവിൽ തീരുമാനിച്ചു, ഒരു തോണിയിൽ അക്കരെപ്പോയി കുളിച്ചു പോരാം എന്ന്. അങ്ങിനെ ഒരു തോണിയിൽ അക്കരെയെത്തി. അവിടെ കടവുകളോ പടവുകളോ ഇല്ല. അവിടെയും കുറച്ചുപേർ കുളി നടത്തുന്നുണ്ട്. കുറച്ചു ദൂരം നടന്നു നോക്കി. എവിടെയും ഇറങ്ങിക്കുളിക്കാന്‍ തോന്നിയില്ല. ഒടുവിൽ വീട്ടിലേയ്ക്കു മടങ്ങി. ചെറിയ ഒരു നിരാശ മുഖത്തു കണ്ടതുകൊണ്ടാകാം, റെഡ്‌ഡി ഭൈയ്യ ആശ്വസിപ്പിച്ചു, 'എന്തിനാ, സങ്കടം, നമ്മൾ വീട്ടിൽ എന്നും ഗംഗാ ജലത്തിൽ തന്നെയല്ലേ, കുളിയ്ക്കുന്നതും കുടിക്കുന്നതും " പിന്നീട് ആ സങ്കടം മാറിയത് ഒരൊഴിവ് ദിവസം ഉച്ചതിരിഞ്ഞ് സന്ധ്യവരെ അസ്സി ഘാട്-ലെ കടവിൽ ഗംഗയിലെ ഒഴുക്കിൽ മണിക്കൂറുകളോളം കിടന്നു മതിയായപ്പോളാണ്. ഒന്നു സ്പർശിച്ചാൽ, ഒന്നു മുങ്ങി നിവർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാൻ കെൽപ്പുള്ള ഗംഗാ മാതാവേ, പിന്നീട് എത്രയോ പ്രാവശ്യം ആ കുളിർ, ആ ഒഴുക്കിന്റെ ശക്തി അനുഭവിച്ചു !!ഉത്ഭവസ്ഥാനം വരെ എത്തി നോക്കിപ്പോന്നു !!......കുപ്പിയിലാക്കി കൂടെ കൊണ്ടുപൊന്നു.......!!. എന്നിട്ടോ ?? മനസ്സിന്റെ അഴുക്കൊക്കെ പോയോ ?? ആർക്കറിയാം ??? ഓം ജയ് ഗംഗേ മാതാ......
:൧൪ മാര്ച്ച് ,൨൦൧൫ 1. March 14, 2015 ഈ ലോകത്ത്, ഈ പ്രപഞ്ചത്തില്‍ തിരിച്ചറിവുകള്‍ ഏറ്റവും കുറവുള്ള ജീവി മനുഷ്യന്‍ തന്നെ.ഞാന്‍ ആരൊ ആണെന്നു വിചാരിച്ചു ജീവിച്ചു പോരുന്നതിന്നിടയില്‍ ഒരിക്കല്‍ മനസ്സിലാകുന്നു, ഞാന്‍ ആരുമല്ല എന്ന്. പലപ്പോഴും ഊന്നി നില്ക്കു ന്ന കാലുകള്ക്കിജടയിലെ മണ്ണ് ഒലിച്ചു പോകുമ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നത്. പിന്നെ നെട്ടോട്ടമായി ഒന്നുകില്‍ 'ഞാനാരാ 'എന്ന അന്വേഷണവുമായി, അല്ലെങ്കില്‍ എന്റെട അസ്ഥിത്വം ഉറപ്പാക്കാനുള്ള വ്യഗ്രതയുമായി......... 2. October 14, 2015 ടിക്കറ്റ് എടുക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ പ്ലാറ്റ്ഫോര്മിറല്‍ യാത്രക്കാരുടെ തിരക്കില്ലാത്ത ഒരറ്റത്ത് കണ്ട പച്ചനിറം ഉള്ള സിമന്റ്ബഞ്ചില്‍ ചാരിയിരുന്നു. അയാള്‍ പറഞ്ഞത്, താങ്കള്ക്ക്ച പോകാനുള്ള വണ്ടി അനിശ്ചിതത്തില്‍ ഓടുന്നു. എപ്പോളായാലും വരും. വണ്ടി വന്നു നിന്നാല്‍ അവര്തലന്നെ കൂട്ടിക്കൊണ്ടുപോകും. സമാധാനമായി ഇരുന്നോളൂ.... ശരിയിരിയ്ക്കാം. ഒരു വിസിലടി, നീണ്ട കൂവല്‍, നേരിയ വെളിച്ചത്തില്‍ ആടിക്കളിയ്ക്കുന്ന പച്ചക്കൊടി....എല്ലാം നേരിയ ഓര്മ്മചയായി. അങ്ങിനെ കണ്ണടച്ചു കലിസന്തരണ(????) മന്ത്രം മനസ്സില്‍ ഉരുവിട്ടുകൊണ്ട് ആ ബഞ്ചില്‍ നീണ്ടു നിവര്ന്നു കിടന്നു....... 3. മലയാണ്മ - August 14, 2015 പലപ്പോഴും തോന്നാറുണ്ട്, കേരളമെന്നു കേൾക്കുമ്പോൾ, മലയാളമെന്നു കേൾക്കുമ്പോൾ എന്തോ, നിർവചിക്കാനാകാത്ത ഒരു അനുഭൂതി, ഒരു കോരിത്തരിപ്പ്! എന്താകാം, കാരണം? കേരളത്തിൽ നിന്നും വിട്ടു നിൽക്കുമ്പോളാണ് ഇത് കൂടുതലായി അനുഭവപ്പെടുക എന്ന് തോന്നാറുണ്ട്. കുറച്ചുനാൾ മലയാളം പറയാൻ ആരുമില്ലാതായി പെട്ടൊന്നൊരുനാൾ ഒരു മലയാളിയെ കണ്ടുകിട്ടിയാൽ നിധി കിട്ടിയ അനുഭവമാണ്.. എവിടെ നിന്നെങ്കിലും മലയാളത്തിൽ അച്ചടിച്ചു വന്ന ഒരു കടലാസിന്റെ കഷ്ണം കണ്ടാൽ ആർത്തിയോടെയാണ് ഒരു പ്രാധാന്യവുമില്ലാത്ത വിഷയമാണെങ്കിൽക്കൂടി അരിച്ചു പെറുക്കി വായിക്കുക. പണ്ടൊക്ക വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരുമ്പോൾ പാലക്കാടെത്തുമ്പഴേയ്ക്കും ഹാ! എന്തൊരു സുഗന്ധം!! പിറന്ന നാട്ടിലെത്തുമ്പോളത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ! ഭക്ഷണത്തിന്റെ കാര്യത്തിലും ഈ ഗുഹാതുരത്വം നന്നായി അനുഭവപ്പെട്ടിട്ടുണ്ട് . കാശിയിലുണ്ടായിരുന്ന കാലത്തു മാസത്തിലൊരിക്കലെങ്കിലും ഞങ്ങടെ നാട്ടുകാർ നടത്തിയിരുന്ന 'കേരളഹോട്ടലി'ൽച്ചെന്നു ദോശ കഴിച്ചില്ലെകിൽ വലിയ വിഷമമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഉണ്ടായിരുന്ന കാലത്ത് ഇടയ്ക്കിടെ ഉഡുപ്പി ഹോട്ടൽ സന്ദർശിയ്ക്കും. മറക്കാന്‍ വയ്യാത്ത അനുഭവമായിരുന്നു, ഒഡിഷയിലെ വഴിയോര ഹോട്ടലില്‍ കൈ കഴുകാന്‍ ചെല്ലുമ്പോള്‍ അപ്പുറത്ത് നിന്ന് 'കായലരികത്ത് ........' മൂളിക്കേട്ടപ്പോള്‍! ഒരു മലയാളി ടച് ഇടയ്ക്കിടെ ഇല്ലെങ്കിൽ................. 4. കൃഷ്ണായ നമ: - August 24, 2015 പ്രതിക്കൂട്ടിൽ നിൽക്കുന്നവനെ വീണ്ടും വീണ്ടും വിസ്തരിച്ചു. ആകെ തളർന്നു, വിയർത്തൊലിയ്ക്കുന്നു. വാ തുറന്നു ഒന്നും പറയാതെ, പറയാതേകണ്ട് പറയുന്ന ഒരു പ്രതി. മുഖത്തു സദാ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി മാത്രം. ആ പുഞ്ചിരിയിൽ മയങ്ങാതെ ധൈര്യം നടിച്ചു നിൽക്കുന്ന ചോദ്യ കർത്താവ്! ഈശ്വരാ, ഇതെന്തു പരീക്ഷണം! ആത്മസംയമനം പാലിക്കാൻ ശ്രമിയ്ക്കവേ, ആത്മഗതം അങ്ങിനെ പൊട്ടി ഒഴുകുകയാണ്. ഇതെന്താ, വല്ല മുജ്ജന്മ വൈരാഗ്യമാകുമോ, ഈശ്വരാ! ഓർമ്മയിൽ ആർക്കും വാക്കാലോ, പ്രവർത്തിയാലോ ദ്രോഹമെന്നും ചെയ്തിട്ടില്ലല്ലോ! ഒരാളുടെ ഊണും ഉറക്കവും കവർന്ന് സ്വൈരം കെടുത്തുന്നത് എന്ത് ന്യായമാണ്, ദൈവമേ! ഇങ്ങിനെയൊരു ജീവിതം എന്തിനാണീശ്വരാ, സ്വൈരവും ശാന്തിയും സമാധാനവുമില്ലാതെ! പകപോക്കാനായിട്ടു സദാ കൂടെനടക്കുന്ന നീയാരാണ്? സത്യം പറയ് ! ഈശ്വരാ, ഈ പ്രതി ആരാണെന്നു മനസ്സിലായെങ്കിൽ! കുറച്ചു ഉറക്കെയാണ് ചോദിച്ചത്. മറുപടി :-'ഞാൻ ആരാണെന്നോ, ആദ്യം നീ ആരാണെന്നു മനസ്സിലാക്ക്' പെട്ടെന്നാണ് ആ പുഞ്ചിരി പൊട്ടിച്ചിരിയായി മാറിയത്. ഒരു നിമിഷത്തെ നിശ്ശബ്ദത ! ആ മുഖത്തിന്റെ വശ്യത കണ്ണുകളെ തഴുകിത്തലോടി അടച്ചു പിടിച്ചു. ഉള്ളിലെ കണ്ണുകൾ മിഴിയുന്നുണ്ടോ? മൗനമായപ്പോൾ വിദൂരതയിൽ നിന്നും എന്താണ് കേൾക്കുന്നത്? ഇവിടെ "ഞാൻ" മാത്രമേ ഉള്ളല്ലോ! സാക്ഷിയും, പ്രതിയും വിചാരണ ചെയ്യന്നവനും, ന്യായാധിപനും എല്ലാം ഞാൻ തന്നെ. പിന്നെ, അതാരാ ആ അപരൻ? എന്റീശ്വരാ..... ഇതാരാ, ഉള്ളിലിരുന്ന് ഇങ്ങിനെയൊക്കെ ചെയ്യിക്കുന്നത് ? കൃഷ്ണാ, ഗുരുവായൂരപ്പാ! ഇതെന്താ, കടലുപോലെ ഇളകിമറിയുന്ന എന്റെ മനസ്സിലെ തിരമാലകൾ എവിടെപ്പോയി? ഏഴാംകടലിന്നപ്പുറത്തു നിന്ന് ഒഴുകി വരുന്നത് ഓടക്കുഴൽ നാദമോ? പ്രതിരൂപം മൃദുവായി മന്ത്രിക്കുന്നത് കേൾക്കുന്നു- ദേ, ഇപ്പൊ, 5 നിമിഷത്തിൽ ൧൫ പ്രാവശ്യം എന്നെ സ്മരിച്ചു, എന്നെ വിളിച്ചു. വീണ്ടും വീണ്ടും വിളിച്ചു. നിന്റെ ഉള്ളിൽ അദൃശ്യനായി എപ്പോഴും കൂടെയുള്ള എന്നെ നാളിതുവരെ നീ അറിഞ്ഞില്ല. അകക്കണ്ണ് തുറന്നു വെക്കുക, ശ്രദ്ധിയ്ക്കുക, മൗനത്തിലിരിയ്ക്കുക-എന്നെ അനുഭവിക്കാം. ഓം ജയ് ജഗദീശ് ഹരേ !! 5. കാലം -December 26, 2014 "പറന്നു പോകും കിളിയേ പക്ഷേ വീണ്ടും പിടിച്ചിടാം കാലമോ പോവുകില്‍ പോയി ........................................................................" അങ്ങിനെ ജീവിച്ചു പോരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക്ക്...... ഒരു നിശ്ചലത ....... കാരണം കാലം ചാര്ത്തി ക്കൊടുത്ത മുല്ലമാലയുമായി പലരും വന്നു മുന്നിൽ നില്ക്കു ന്നു. പതുക്കെ സ്വന്തം മുടിയിഴകളിൽ വിരലുകൾ പരാതി .... ഈശ്വരാ, എന്റെ ശിരസ്സിലുമുണ്ടല്ലോ ഈ മുല്ലമാല എന്നറിയുന്നത്. "കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല..... ഒരു നിമിഷം ചിന്തിച്ചു. അയ്യോ, ഞാന്‍ എത്രയോ കാലമായല്ലോ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് എന്ത് നേടി? മറുപടി--- 'ഈ ഞാനാരാ ? ' പകച്ചു നിൽക്കുകയല്ലാതെ........ എന്തിനാണ് ഈ ജന്മം എന്നും ഞാനാരാ എന്നും ഒരിയ്ക്കലും ആലോചിയ്ക്കാന്‍ സമയം ഉണ്ടായില്ല, അല്ലെങ്കില്‍ അങ്ങിനെ ചിന്ത്യ്ക്കേണ്ട ആവശ്യവും തോന്നിയിരുന്നല്ല.. ആ ചിന്ത ഉള്ളില്‍ ഒരിടിത്തീപോലെ കടന്നു വന്നപ്പോളാണ് "ഞാനാരാ "എന്നോരാത്മാന്വേഷണം നടത്തണമെന്ന് തോന്നിയത്....... ആ അന്വേഷണം തുടര്ന്നു കൊണ്ടേയിരിയ്ക്കുന്നു........ അതിന്നിടയില്‍ വര്ഷകങ്ങള്‍ കടന്നു പോകുന്നത് അറിയുന്നില്ല....... എല്ലാവര്ഷാവസാനത്തിലും കഴിഞ്ഞു പോയകാലത്തിന് നന്ദി പറയുകയും വരാന്‍ പോകുന്ന കാലത്തിനു സ്വാഗതം നല്കു്ന്നതും പതിവ് സംഭവം. എന്നാല്‍ എന്നെ ഞാനാക്കിയ ഇന്നലെകള്‍, എന്റെു ഇന്നിന്റെ പശ്ചാത്തലമായാതിനാല്‍ ഇന്നലെയുടെ സുഖദു:ഖങ്ങള്‍ ഇന്ന് ആനന്ദകരമാക്കി ആസ്വദിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്, കാലത്തിന്റെന ഓരോ ചവിട്ടുപടികള്‍ കയറുമ്പോഴും പിന്നിട്ടതിലും സുന്ദരമായ നാളുകള്‍ കാത്തിരിയ്ക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ വരാന്‍ പോകുന്ന നാളെയെ പൂര്വാരധികം ആനന്ദകരമായി സ്വാഗതം ചെയ്യട്ടെ ! ഈ ശുഭപ്രതീക്ഷയില്‍, എന്റെകൂടെ നിങ്ങളെ ഓരോരുത്തരെയും പങ്കാളികളാക്കാന്‍ ഏറെ സന്തോഷമുണ്ട്. നന്മ നിറഞ്ഞ ആ നല്ല നാളുകള്‍ എനിയ്ക്കും, എന്റെ് എല്ലാ പ്രിയപ്പെട്ടവര്ക്കും മഹനീയമായി തീരട്ടെ എന്നാഗ്രഹിച്ചുകൊണ്ട് , ആശംസിച്ചുകൊണ്ട്, ആത്മീയ ഗുരു ഉപദേശിച്ചു തന്നത് ഓര്ത്തു കൊണ്ട് LIVE IN THE PRESENT 6 - ടപ് ടപ് 2015, ഡിസംബര്‍ ടപ്,ടപ്,ടപ്.....തിരിച്ചടച്ച 'ടാപ്പില്‍'-ല്‍ നിന്നും വെള്ളത്തുള്ളികൾ ബക്കറ്റിലെയ്ക്ക്. ഇറ്റ് ഇറ്റ് വീണു കൊണ്ടിരിക്കുകയാണ്. ഒരു സെക്കന്റിൽ ഒരു തുള്ളി വെള്ളം എന്ന കണക്കിൽ . അങ്ങിനെ ഒരു ബക്കറ്റു നിറഞ്ഞു,. രണ്ട്, മൂന്ന് ......... പാത്രങ്ങൾ നിറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്നേഹവും അങ്ങിനെത്തന്നെ....സ്നേഹത്തിനു അതിരുകളോ, അളവുകളോ ഇല്ല. പലപ്പോഴും നിയന്ത്രണം വെക്കട്ടെ എന്നു വെച്ചാലും അതങ്ങിനെ അനുസ്യൂതമായി ഒഴുകിക്കൊണ്ടിരിയ്ക്കും. 7- August 02, 2015 അസ്തമനം "പോക്കുവെയില്‍ കൊണ്ടാല്‍ പോന്നാകും". എങ്കില്‍ എത്രനന്നായി! മനോഹരമായ, കുളിര്മ്മയ പകരുന്ന, സാന്ത്വന സ്പര്ശംര നല്കുണന്ന കിരണങ്ങളാണ് പോകുന്നപോക്കില്‍ അസ്തമന സൂര്യന്‍ എന്നും പൊഴിയ്ക്കുന്നത്. അസ്തമന കിരണങ്ങള്‍ നിശ്ശബ്ദമായി ചോദിയ്ക്കുന്ന യാത്രാമൊഴിയ്ക്കൊപ്പം വേറെ എന്തെങ്കിലും സന്ദേശം നമുക്കായി തന്നു പോകുന്നുണ്ടോ? ഉദയസൂര്യന്‍ കര്മ്മനിരതനാകാനാണ് എന്നും പ്രഭാതത്തില്‍ ആഹ്വാനം ചെയ്യുന്നത്. വളരെ മനോഹരമായ കിരണങ്ങളാല്‍ തട്ടിയുണര്ത്തിണക്കൊണ്ട്. എന്നാല്‍ അസ്തമനസൂര്യന്‍, അഗ്നിജ്വാലകള്‍ കത്തിയമരുന്നപോലെ ശാന്തപ്രകൃതനായി ചക്രവാളത്തിലേയ്ക്ക് ആണ്ടുപോകുന്നു. ഈ നിശ്ശബ്ദ യാത്രാമൊഴിയില്‍ നേരിയ ദുഖത്തിന്റെയും, വിരഹത്തിന്ടെയും, നേര്ത്തി മൂടുപടമണിഞ്ഞ്ട്ടുണ്ടോ ? പോക്കുവെയില്‍ ആസ്വദിച്ചു ചക്രവാളത്തില്‍ നോക്കിക്കൊണ്ടിരിക്കേ , ആഗ്രഹിക്കുകയാണ് ഈ കിരണങ്ങള്ക്ക്വ എന്റെ ശരീരത്തെയും, മനസ്സിനെയും ഒരേപോലെ വിശുദ്ധമാക്കിയെടുക്കാന്‍ സാധിച്ചെങ്കില്‍!! അത്രയും നേരം പ്രകാശം പരത്തി കൂടെനിന്ന് ഉണര്വുംര ഉത്സാഹവും നല്കിതയിരുന്ന പകലോന്‍ മറയുമ്പോള്‍ ഒരു പക്ഷേ,നിശ്ശബ്ദമായി കാതില്‍ പറയുന്നുണ്ടോ ? " ഇനി ഉറങ്ങിക്കോളൂ, ഉറങ്ങാനുള്ള സമയമായി..." 8 - April 14, 2014 മരണം എത്രയോ മഹാത്മാക്കള്‍, അല്പായുസ്സുകാര്‍, ധന്യമായ ജീവിതം നയിച്ച് അനശ്വരന്മാരായി!! ഇവരല്ലാം സമയമെന്ന അമൂല്യ വസ്തുവിനെ വേണ്ടവിധത്തില്‍ ഉപയോഗിച്ചവരായിരുന്നു. ശരാശരി 60 വയസ്സുള്ള മനുഷ്യന്‍ ഒരു ദിവസം 8 മണിക്കൂര്‍ ചുരുങ്ങിയത് ഉറങ്ങിക്കിടക്കുന്നു, അതായത് ആയുസ്സിന്റെ മൂന്നിലൊരു ഭാഗം... (20-25 വര്ഷംത) 30 വര്ഷ.ത്തോളം തിന്നും, കുടിച്ചും, വരുമാനമുണ്ടാക്കാന്‍ എന്തെങ്കിലും ജോലിചെയ്തും സമയം ചെലവാകുന്നു. 5-6 വര്ഷെങ്ങള്‍ കുസൃതി പറഞ്ഞും, രസിച്ചും അങ്ങിനെയും പോകുന്നു. മനസ്സിന്റെ ആരോഗ്യത്തിനും, സൌന്ദര്യത്തിനും വേണ്ടി ചെലവാക്കാന്‍ കിട്ടുന്നത് ഏകദേശം 10 വര്ഷം !!! കടപ്പാട് __ശ്രി ശ്രി പരമഹംസ യോഗാനന്ദ ( Journey to self realization) February 14, 2016 at 6:06 AM • കൂട്ടരേ, ----------വിശ്വസിച്ചാലും ഇല്ലെങ്കിലും -------- സത്യമായും ആ നില്‍പ്പ് കണ്ടപ്പോള്‍ ദുഃഖം തോന്നി.---- തന്റെ സന്തതസഹചാരിയായ പോത്തിന്റെ ദേഹവും ചാരിക്കൊണ്ട് കയ്യിലുള്ള കയറ് അലസമായി പോത്തിന്റെ കൊമ്പില്‍ തൂക്കിക്കൊണ്ട് വിഷണ്ണ ഭാവത്തില്‍ ഒറ്റക്കാലില്‍ യമരാജാ അങ്ങിനെ നില്‍ ക്കുകയാണ്.. പാവം! ആ നില്പ് കണ്ടാല്‍ ആര്ക്കാ യാലും സഹതാപം തോന്നും... വിനയാന്വിതനായി ചിത്രഗുപ്തന്‍ ചാടി എണീറ്റു.--- ' എന്താ, സാര്‍? എന്ത് പറ്റി ?? സ്വയം നിയന്ത്രിച്ച് യമരാജാ ഇങ്ങിനെ പ്രതികരിച്ചു---'താനല്ലേടോ, ഇവിടെ ഒരു അന്തര്ജ്ജരനം കൂടെ വരാന്‍ തയാറായിട്ടിരിക്കുന്നു എന്ന് പറഞ്ഞത്?? അവരെ കൂട്ടാന്‍ രാവിലെ മുതല്‍ ഞാനിവിടെ നില്പ്പാ .......... അവരാണെങ്കില്‍ എന്നെ കണ്ടഭാവം നടിക്കാതെ ധൃതിപിടിച്ച് പണി ചെയ്തു കൊണ്ടിരിക്കുന്നു.' 'ക്ഷമിക്കണം, സാര്‍! എഫ് ബീ യില്‍ ഇട്ട സന്ദേശമല്ലേ, അപ്പൊ, സത്യാവസ്ഥ അറിയാന്‍ വേണ്ടി,,, സാറിനെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഇന്നലെ രാവിലെത്തെന്നെ ഞാന്‍ വന്നു നോക്കി. . അതിരാവിലെ 6 മണിക്ക് ഞാനിവിടെ എത്തിയെങ്കിലും അവര് ഒരു ഓട്ടോവില്‍ കയറി എങ്ങോട്ടോ പോകുന്ന കണ്ടു...ആഹാ! വിടാന്‍ പറ്റുമോ? ഞാന്‍ പിന്നാലെ പോയി......... തിരുന്നാവായ തേവരുടെ അടുത്തുക്കൂടെയാണ് യാത്ര. എന്നാലും ഞാന്‍ വിട്ടില്ല. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ അവര് ത്രുപ്രങ്ങോട്ടെക്കുള്ള വഴിയിലേക്ക് തിരിഞ്ഞു...... .അപ്പൊ ഒരു ശങ്ക ! അല്ല, പണ്ട് അങ്ങേ വകവരുത്തീല്ല്യെ, തൃപ്രങ്ങോട്ടപ്പന്‍ ! ......ഒരു മാര്ക്കാണ്ടു കാരണം....അല്ലാ, മാര്ക്കാ ണ്ഡനേയ് !! അതോര്ത്ത പ്പോള്‍ ഒന്ന് കിടുങ്ങി. ന്നാലും വിട്ടില്ല....കണ്ണടച്ചു ഓടി...ആലത്തൂര് കവലയില്‍ വെച്ച് പിടിക്കാമെന്ന് വിചാരിച്ചു.... അപ്പൊ, അവര് ഡ്രൈവറോട് ആലത്തൂര് വൈദ്യന്‍ തൃക്കോവിലിലേക്ക് വണ്ടി വിടാന്‍ പറയുന്ന കേട്ടു. .ഒരു കളി ഞാനും കളിച്ചു....നേരെ വലിയാലുത്തുങ്കില്‍ അമ്പലത്തിലേക്ക് തിരിപ്പിച്ചു...... പക്ഷെ, അവര് പറഞ്ഞു--..അയ്യോ റോഡ് മാറി. അടുത്ത റോട്......വേഗം വണ്ടി തിരിക്ക്......സഹസ്രനാമം തുടങ്ങും മുന്നേ എത്തണം..... . അവരേയ് സപ്താഹം വായന കേള്ക്കാിന്‍ പോക്വാ......... ന്നാലും വിടാതെ കൂടെ പോയി. കൂടെപ്പോയെങ്കിലും, അശ്വിനീ ദേവതമാര്‍ പ്രത്യക്ഷപ്പെട്ട് ആലത്തൂര് നമ്പിക്ക് ദര്ശലനം കൊടുത്ത തട്ടകം----എന്റമ്മോ....!! ധന്വന്തരീമൂര്ത്തി , അയ്യപ്പന്‍, ശാസ്താവ്, ഗണോതി.....പിന്നെ കത്തിത്തെളിഞ്ഞു നില്കുതി ന്ന മഹാദേവനും.......!!!!!! .. ഞാന്‍ പെട്ടെന്ന് ഓടിപ്പോന്നു...... ദാ, വിവരം അറിയിക്കാന്‍ വര്വായിരുന്നു......... അപ്പോളേക്കും........അങ്ങ്........... കുറ്റല്ലാ, ല്ലേ, സാറേ, ഈ മനുഷ്യരു പറേണേ ----കാളപെറ്റുന്ന് കേക്കുംപ്ലേക്കും കയറെടുക്കരുത്, ന്ന്....' ഇന്ന് എന്തായാലും വേണ്ടാ, സാറേ....അവരുടെ സഹായിക്ക് തീരെവയ്യാ... ആസ്പത്രീലാ.... പിന്നെയ്, അവരിങ്ങനെ ഇടയ്ക്കിടക്ക് ഓരോ പോസ്റ്റ് ഇടും ...ഗൌനിക്കണ്ടാ... ദേ, ഇന്ന് പോസ്ടിയത് ഒന്ന് വായിച്ചു നോക്കൂ.... Uma Namboodiri February ൧൩,,2016 • "....................വരണം വരന്‍ മാത്രം ആസന്നമായിപ്പോയീ, (വ) മരണം, സനാതന നിയമം ലംഘിയ്ക്കാമോ" എപ്പോഴും ഓര്ക്കു ന്ന മഹാകവിയുടെ വരികള്‍....... . മരണം സാധാരണമായ സംഭവം. (കൂടെ കൂട്ടിക്കൊണ്ടുപോകാനായി സദാ നിഴലായി, അദൃശ്യനായി നമ്മുടെ കൂടെ ഒരാള്‍ ഉണ്ടെന്ന് ഓര്ക്കാ ന്‍ അത്ര സുഖമില്ലല്ലോ!.) അല്ലെങ്കിലും സ്വാഭാവികം തന്നെയല്ലേ, ജനനം മരണം എന്നീ സംഭവങ്ങള് !! 9 - February 16, 2016 എം ടി കൈരളി നമസ്തേ, കൈരളീ..... ഇന്നത്തെ പത്രം, 4-ആം പേജ്--- സുഖമായ പത്രവായന...ശ്രീ എം.ടി.യുടെ കൂടെയുള്ള തുറന്ന സംഭാഷണം എം.എൻ കാരശ്ശേരി പറയുന്നു ... .'......ഭാരതിയാരുടെ 4 വരികളെങ്കിലും അറിയാത്ത ഒരുകുട്ടിയും തമിഴ്നാട്ടിൽ ഉണ്ടാകില്ല. ടാഗോറിന്റെ 4 വരിയെങ്കിലും അറിയാത്ത കുട്ടി ബംഗാളിൽ ഉണ്ടാകില്ല.ആശാന്റെ 4 വരി അറിയാത്ത ലക്ഷക്കണക്കിന് മലയാളി യുവാക്കളെ ഞാൻ കാണിച്ചു തരാം.. ഇതൊരു ദുരന്തമാണ്......' മണലിൽ ആദ്യക്ഷരം കുറിയ്ക്കൽ നിന്നതോടെ ഒരു കാലഘട്ടത്തിന്റെ സംസ്ക്കാരം അപ്രത്യക്ഷമായിരിയ്ക്കയാണ്. എഴുതിപ്പഠിയ്ക്കുകയും, ചൊല്ലിപ്പഠിയ്ക്കുകയും അപരിഷ്കൃതമായിത്തീർന്നിട്ടു കാലങ്ങളായി. ഭാഷയുടെ സൌന്ദര്യം, സാഹിത്യത്തിനോടുള്ള അഭിരുചി അല്ലെങ്കിൽ ആസ്വാദനം--- ഇതൊക്കെ കേട്ടുകേൾവി മാത്രമായിരിയ്ക്കുന്നു.. 'മാതൃഭാഷയെ അറിയുക, ആസ്വദിയ്ക്കുക, ആദരിയ്ക്കുക' എന്നൊക്കെ ആരോടാണ് പറയുക? സ്വന്തം അമ്മയെ സ്നേഹിക്കാനും ആദരിക്കാനും കഴിയാത്തത്ര വളര്ന്നു പോയീ മലയാളികൾ...... 10 July 14, 2015 പ്രതികരണം പ്രിയപ്പെട്ട എഫ്‌ബി, ഏറെനാളുകളായി സംവാദിച്ചിട്ടു. ഒന്നരമാസം കഴിഞ്ഞു ഞാനൊരു പോസ്റ്റ് എഴുതി അയച്ചിട്ടും.... നിയന്ത്രിച്ചതാ....ഇങ്ങിനെ എപ്പോഴും, സ്പന്ദനങ്ങൾ വിട്ടുകൊണ്ടിരുന്നാൽ ചങ്ങാതിമാർക്കൊക്കെ മുഷിച്ചിലാവും.... പലപ്പോഴും ചിന്ത ഉറക്കെയാവുകയാണ്. അത് black and white ആയി മറ്റുള്ളവരുടെ കണ്ണിൽ പെടുമ്പോൾ പലർക്കും ബോറടിയാകാൻ സാധ്യതയുണ്ടാകും എന്ന് വിചാരിച്ചു ചിന്തകളെ തളർത്തിയിട്ടിരിക്കുകയായിരുന്നു......... ദേ, എന്നാലിതാ, വീണ്ടും കാഴ്ചപ്പാട് ഒന്ന് മാറ്റിയേക്കാമെന്നു തീരുമാനിച്ചു. ഒരു ജനാധിപത്യരാജ്യത്തിലാണല്ലോ, നമ്മളൊക്കെ ഇങ്ങിനെ ഒത്തൊരുമിച്ചു, പിണങ്ങീം ഇണങ്ങീമൊക്കെ കഴിയണേ. രണ്ടുമൂന്നു ദിവസം മുന്നേ കഴിഞ്ഞവർഷത്തെ എന്റെ ഒരു പോസ്റ്റ് വായിച്ചു ഒരു മാന്യ ദേഹം ഉപദേശിച്ചു....മാഡം, ദയവു ചെയ്തു പത്രവായനയൊന്നു നിർത്താമോ?.........(ആ, മാഡം ഭാഗ്യത്തിന് എഫ്‌ബിയിൽ ഇതൊന്നും എഴുതല്ലേ, എന്ന് പറഞ്ഞില്ല!) മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിനുള്ള പ്രതികരണമായിരുന്നു പോസ്റ്റ്. പത്രത്തിൽ വരുന്ന വിഷയങ്ങൾ മൂലം സമൂഹത്തിനു വരുന്ന ദോഷങ്ങൾക്കെതിരെ പ്രവർത്തിയ്ക്കുകയാണത്രെ അവരുടെ ധർമ്മം. മറുപടി എഴുതി, എന്റെ പത്രവായന നിർത്താം, അതുകൊണ്ടു താങ്കളുദ്ദേശിക്കുന്ന തരത്തിൽ സമൂഹം നന്നാവുമെങ്കിൽ......രാജ്യസ്നേഹമുള്ള ഒരു പൗരയായ ഞാൻ അല്ലാതെന്തു പറയാൻ! പക്ഷെ, ഞാൻ പ്രതികരിച്ചത് ആഴ്ചപ്പതിപ്പിലെ ലേഖനം വായിച്ചിട്ടല്ലേ, അപ്പോൾ പത്രവായന മാത്രം നിർത്തിയെട്ടെന്തു ഗുണം???? എന്ത് പറയുന്നൂ, എഫ്‌ബി.....???? എഴുത്തു നിർത്തിയ എനിക്ക് ഇനി എഴുതാതെ വയ്യാന്നൊരു തോന്നൽ!! 11 - പ്രകൃതി നാശം ''ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? ....................................... .........................................." പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ ചിന്ത ഉയര്ന്നു - ഈ പ്രകൃതി എന്റെ അമ്മയാണ്. അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന്‍ ചെയ്യുന്നതോ? "ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല." ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്സി്സ് മര്പ്പാുപ്പയുടെതാണ്." "കാതുള്ളവര്‍ കേള്ക്കാട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--സര്വകനാശത്തി ലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്പ്പാളപ്പയുടെ വാക്കുകള്‍ കാതോര്ക്കുകവിന്‍. കഴിഞ്ഞ ൫൦ (50)വര്ഷ ക്കാലമായി പല മാര്പ്പ പ്പമാരും ഈ മുന്നറിയിപ്പ് നല്കി5യിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്ത്തതടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്സിുസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്സിുസ് മാര്പ്പാ പ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല. മാര്പ്പിപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും, സര്വയജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്ഗ്ഗ ങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും, അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്ത്തു ന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി.... ........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്ത്തി രിയ്ക്കുന്നു. പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്.......... ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍........... 12 - സ്പന്ദനങ്ങള്‍ സ്പന്ദനങ്ങളെക്കുറിച്ച് വീണ്ടും ...... 2 വര്ഷം മുന്നേ ഒരു ബ്ലോഗ് ഉണ്ടാക്കിയപ്പോള്‍ എന്തു പേരിടണം എന്ന് ഒരു സംശയവും ഉണ്ടായില്ല, 'സ്പന്ദനങ്ങള്‍' എന്നു തന്നെ. മനോഹരമായ ഒരു പദം, അതില്‍ ക്കൂടുതല്‍ ഒരര്ത്ഥനവ്യാപ്തി വേറൊരു പദത്തിനും ഉണ്ടെന്നു തോന്നിയില്ല. ദിവസം പോകെപ്പോകെ സ്പന്ദനങ്ങളെക്കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങി..... ആയുസ്സിന്റെ് അവസാനഘട്ടത്തില്‍ എത്തി നില്ക്കുളമ്പോളാണ് അറിയുന്നത്, ഈ സ്പന്ദനങ്ങളാണ് എന്നെ നിലനിര്ത്തുകന്നതെന്ന്. പ്രിയപ്പെട്ട സ്പന്ദനങ്ങളേ, ഞാനിതെങ്ങിനെ അറിയാതെ പോയി? ജന്മജന്മാന്തരങ്ങളായി അനുസ്യൂതം ഒഴുകുന്ന ജീവധാരയാണിത്. ആദിയും അവസാനവും ഇല്ലാത്ത ആത്മപ്രവാഹം. ഇന്ദ്രിയങ്ങള്ക്ക തീതമായ, കാലാതീതമായ ജീവന്റെ് തുടിപ്പുകള്‍....... കണ്ണുകള്കൊങണ്ട് കാണാന്‍ കഴിയാത്ത, ചെവികള്‍ കൊണ്ട് കേള്ക്കായന്‍ പറ്റാത്ത, പറഞ്ഞറിയിക്കാന്‍ വയ്യാത്ത, അനുഭവിച്ചറിയേണ്ട സ്പന്ദനങ്ങള്‍ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്ക്കു ന്നു. ചലനാത്മകമായ പ്രകൃതി, അഥവാ, നമ്മുടെ പ്രപഞ്ചം ഇതിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങുന്നു. ഈ 'ഹംസ-സോഹ ' ത്തെ അറിയാന്‍ ഒന്നു മനസ്സ് വെച്ചാല്‍ മതി.. ഓരോ നിമിഷവും എന്റെി അസ്തിത്വത്തെ ഓര്മ്മിിപ്പിയ്ക്കുന്ന സ്പന്ദനങ്ങളെ, പിഴുതെറിയാന്‍ പറ്റാത്തത്ര വിധം ഇഴുകിപ്പിടിച്ചു കിടക്കുന്ന സ്ഥലങ്ങളും, കാലങ്ങളും, സംഭവങ്ങളും, വ്യക്തികളും സ്പന്ദിപ്പിച്ചു ഈ പ്രപഞ്ചത്തില്‍ എല്ലാത്തിനെയും നിലനിര്ത്തുപന്ന തുടിപ്പുകളേ, ഈ തിരിച്ചറിവുകള്‍ സമ്മാനിച്ചതിന് നന്ദി.... better to be late than never.... ശരീരത്തിന് സുഖം തോന്നുന്നില്ലെങ്കില്‍ മനസ്സ് പണിമുടക്ക് തുടങ്ങും. തിരിച്ചും അങ്ങിനെ തന്നെ... ശരീര സുഖമില്ലാതെ ഇരിക്കുമ്പോൾ ചിന്തകള്‍ കാടു കയറുകയാണ്. പണ്ടു ഫിലോസഫി ക്ലാസില്‍ ബോറടിയ്ക്കുമ്പോള്‍ ഉറക്കം വരൂന്നില്ലെന്ന് നടിച്ച്, ശ്രദ്ധ നടിച്ച് ഇരുന്നിരുന്ന കാലം...വെസ്റ്റേണ്‍ ഫിലോസഫി ക്ലാസ് വലിയ ബോറടിയായി തോന്നിയിരുന്നു. കാന്റ്, ഡാന്റെ തുടങ്ങിയവരുടെ തത്വ ശാസ്ത്രങ്ങള്‍ തീരെ ദഹി ച്ചിരു ന്നില്ല.. അതെല്ലാം അങ്ങിനെ കാണാതെ പഠിച്ചു പരീക്ഷ പാസ്സാകാനായി. ഇന്ത്യന്‍ ഫിലോസഫി എന്തോ അത്ര ബോര്‍ ആയിരുന്നില്ല. മുഴുവനൊന്നും മനസ്സിലായിരുന്നില്ല, അഥവാ, അത്രക്കേ ശ്രദ്ധ വെച്ചിരുന്നുള്ളൂ എന്ന് മാത്രം. വര്ഷഅങ്ങള്ക്കു് ശേഷം വായനയുടെ താല്പര്യം വേദത്തില്‍ അധിഷ്ഠിതമായ ഭാരതീയ സംസകാരത്തെ പറ്റി ആയപ്പോള്‍ വീണ്ടുമൊരിയ്ക്കല്ക്കൂ ടെ രാജ രാജ വർമ്മ സാറിന്റെ ക്ലാസ്സില്‍ ഇരിയ്ക്കണമെന്നു തോന്നിപ്പോകുന്നു !. 12 - ആരാമപട്ടണം ജൂൺ 12 ,2015 സ്പന്ദനങ്ങൾ തിരിച്ചറിവുകൾ നല്‍കുന്നു....... എല്ലാ പ്രഭാതങ്ങളും സുപ്രഭാതങ്ങളാകുന്നില്ല. സൂര്യനെക്കാണാതെ, സവിതാവിനെ വന്ദിയ്ക്കാതെ ഒരു പ്രഭാതം എങ്ങിനെ സുപ്രഭാതം ആയിത്തീരും.??? ഒന്നാമത് ഈ നാട്ടിലെ പ്രവചിക്കാന്‍ പറ്റാത്ത കാലാവസ്ഥ, രണ്ടാമത്, അനുദിനം ഉയര്ന്നു വരുന്ന കെട്ടിടസമുച്ചയങ്ങള്‍ .... സൂര്യോദയം ഓരോ വരവിലും മറച്ചു കൊണ്ടങ്ങിനെ കിഴക്കുഭാഗത്ത് പൊന്തിവരുന്ന ഊക്കന്‍ കെട്ടിടങ്ങള്‍........ അലസമായി തുടങ്ങിയ ഒരു ദിവസം! ആരാമപട്ടണത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍ ജനലും വാതിലും അടച്ചിരുന്നാലും പൊടിപടലത്തിനു ഒരു കുറവുമില്ല..നാട്ടിന്പുലറത്തു ഒരു വാഹനത്തിന്റെയും ശബ്ദകോലാഹലമില്ലാതെ (തീവണ്ടിയുടെ കൂകല്‍ ഉണ്ടേ) ഇല്ലാതെ 15 വര്ഷതമായി കഴിയുന്നു. അവിടെയും പൊടിപടലം ധാരാളം ഉണ്ട്. ഇവിടെ അളവൊന്നു കൂടും എന്നുമാത്രം. വാഹനങ്ങളുടെ ശബ്ദവും ഇടതടവില്ലാതെ കേള്ക്കാം , ഇവിടെ ചില ദിവസങ്ങളില്‍, ചില നേരങ്ങളില്‍ പേടിപ്പെടുത്തുന്ന ഗാംഭീര്യം നിറഞ്ഞ കാറ്റിന്റെ ഒരു ചൂളം വിളിയുണ്ട്, അഥവാ, ആരവമുണ്ട്, പരിഭവവും, ദേഷ്യവും ആവലാതിയും നിറഞ്ഞ പരിവേദനം .... ഒരു പക്ഷെ, യഥേഷ്ടം ഒഴുകി നടന്നിരുന്ന അതിന്റെ ഗതി മുടക്കുന്നതിന്റെെ രോഷം അറിയിക്കുകയാണോ??? 13 - July , 2015 കടല്ത്തി രകള്‍. 'കടലിലെയോളവും കരളിലെമോഹവും അടങ്ങുകില്ലാ ...' ഒന്നു കഴിഞ്ഞാല്‍ അടുത്ത തിരവന്നു തൊട്ടുതലോടിയും, ചിലപ്പോള്‍ ആഞ്ഞടിച്ചും കരയോടു സ്നേഹപ്രകടനം നടത്താന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നു ആര്ക്കും അറിയില്ല. കടലില്‍ പെട്ടവരില്‍ കരയ്ക്ക് കയറി രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ മോഹമാകുന്ന തിരമാലകളായി കര തൊട്ടുകളിച്ചുകൊണ്ടേ ജീവിച്ചു പോകും.... അനന്തമായ കടലിലെ അന്തമില്ലാത്ത തിരകള്‍ ! 14 - August , 2015ഓട്ടം- നാടോടുമ്പോള്‍ നടുകേ ഓടണമെന്നാണ് മിക്കവരും പറയുന്നത്. കാലത്തിനൊത്ത കോലം എന്നൊരു പഴമൊഴിയും ന്യായീകരിയ്ക്കാനായി നമുക്കുണ്ട്. പഴഞ്ചൊല്ലിന്റെ വാക്യാര്ത്ഥ്മാണ് മനസ്സിലാക്കുന്നതെങ്കില്‍ കുടുങ്ങിയത് തന്നെ. ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ കണ്ടു ജീവിയ്ക്കുന്നവര്ക്്കള, കൂടുതല്കാനലം ജീവിച്ചുപോന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍, ലക്ഷ്യബോധമില്ലാതെ ഓടുന്നവരുടെ കൂട്ടത്തില്‍ കൂടുവാന്‍ കുറച്ചു ബുദ്ധിമുട്ടുകാണും. പിന്നിലേയ്ക്കും, മു\ന്നിലേയ്ക്കും ഒന്ന് കണ്ണോടിച്ചു നടന്നാല്‍, ഓടണമെന്നില്ല (ആമ ജയിച്ചത് ഓടിയിട്ടല്ലല്ലോ) എത്തേണ്ടിടത്തു എത്താതിരിയ്ക്കില്ല. എല്ലാവരും അറിഞ്ഞോ അറിയാതെയോ ഓടിക്കൊണ്ടിരിക്കുക തന്നെയാണ്. ആല്ബേലര്‍ കാമുവിന്റെ വാക്കുകളില്‍ __"എന്റെന പിന്പേത നടക്കരുത്, എനിയ്ക്ക് നയിക്കാന്‍ കഴിഞ്ഞേക്കില്ല. എന്റെക മുന്പേന നടക്കരുത്, എനിയ്ക്ക് അനുഗമിയ്ക്കാന്‍ കഴിഞ്ഞേക്കില്ല. എനിയ്ക്കൊപ്പം നടക്കുക, എന്റെ സുഹൃത്താവുക." 15. മനസ്സ്-ആഗസ്റ്റ്, 2015 എന്നെ നയിയ്ക്കുന്ന എന്റെആ പ്രിയപ്പെട്ട ഇന്ദ്രിയങ്ങളേ, മാപ്പ്.!! എനിയ്ക്കറിയില്ലായിരുന്നൂ, നിങ്ങളാണ് എന്നെ നിലനിര്ത്തുറന്നതെന്ന്.! നിങ്ങളെ സ്നേഹിയ്ക്കാന്‍ മറന്ന എന്റെന ബുദ്ധിമോശത്തിനു മാപ്പ് !!! ഇപ്പോളാണ് ഇത്ര വിലപിടിപ്പുള്ളതാണ് എന്റെ് കണ്ണുകളും എന്റെോ മൂക്കുകളും എന്റെി ചെവിയും എന്റെള വാക്കും മറ്റും മറ്റും .എന്ന് ഞാനറിയുന്നത്..... എന്റെയ മനസ്സേ, ഇപ്പോളെങ്കിലും എന്നില്‍ ഈ ബോധാമുണ്ടാക്കിത്തന്ന എന്റെയ പ്രിയമുള്ള മനസ്സേ, നിന്നോടു നന്ദി പറയട്ടേ! സൃഷ്ടികര്ത്താ വ് അനുഗ്രഹിച്ചു നല്കികയ ഈ പുണ്യ ശരീരം ഇനിയെങ്കിലും പൂവിട്ടു പൂജിയ്ക്കട്ടെ.... ഇനിയുള്ളകാലമെങ്കിലും അവയെ താലോലിച്ചോട്ടെ......... . ........BETTER TO BE LATE THAN NEVER....... . എന്റെള ജീവിതം മനോഹരമാക്കിയ നിങ്ങളോട് വീണ്ടും നന്ദി പറയട്ടേ.... it is better to be loved and lost than never to be loved at all.... 16 - ആയുസ്സ് ആഗസ്ത് , 2015 ഇവള്‍ ഭയങ്കരി തന്നെ ! എന്റെn മനസ്സേ, നിന്നെ ശാന്തയാക്കാന്‍ ഞാനെത്ര പണിപ്പെടുന്നു ? സ്വധര്മം അനുഷ്ടിയ്ക്കുക, സത്സംഗത്തിലിരിയ്ക്കുക, തീര്ത്ഥാടനങ്ങള്‍ നടത്തുക, യോഗനിഷ്ഠയിലിരിയ്ക്കുക, പുരാണപാരായണങ്ങള്‍ ചെയ്യുക എന്നിട്ടും നീയെന്നെ കവ്ളിപ്പിയ്ക്കുന്നോ ??? പഴുക്കപ്ലാവിലകള്‍ വീഴുമ്പോള്‍ പച്ചപ്ലാവിലകള്‍ ദു:ഖിയ്ക്കാറുണ്ടാകുമോ ? അതോ പൊട്ടിച്ചിരിച്ചി രിയ്ക്കുമോ ? ആവോ !! ഒന്നുറപ്പാണ്. ആ പച്ചപ്ലാവിലകളും ഒരുനാള്‍ വീഴാതിരിയ്ക്കില്ല. 17 - സീന്യര്‍ പൌരന്‍ 2016, ആഗസ്റ്റ് 4 വര്ഷം മുന്പുയവരെ വളരെ ഉത്സാഹത്തോടെ, എത്രയോ പേരുടെ ൬൦- ആം പിറന്നാള്‍ കൊണ്ടാടുന്നതില്‍ പങ്കാളിയായി . സ്വന്തം പിറന്നാള്‍ വന്നപ്പോളാണ് ഒരു ഞെട്ടല്‍ ! ബോധോദയം ഉണ്ടായത് .. ഞാനും സീനിയര്‍ സിടിസന്‍ ആയി...(അങ്ങിനെ പറഞ്ഞു കേള്ക്കു മ്പോള്‍ വലിയ കുഴപ്പമില്ല.) എന്നാല്‍, വൃദ്ധരുടെ പട്ടികയില്‍ ആരെങ്കിലും നമ്മളെ പെടുത്തിയാലോ ?? അയ്യോ, വൃദ്ധയായി ഞാനെന്നോ, ഇല്ല, ഇല്ലാ,ഇല്ലാ )))....എനിയ്ക്കിപ്പോഴും ചെറുപ്പം വിടാത്ത മനസ്സാണേ... എനിയ്ക്ക് കൈമുതലായ ഒരേ ഒരു സമ്പത്ത് നല്ലരസകരമായിക്കഴിഞ്ഞ, ആസ്വദിച്ചു ജീവിച്ച എന്റെഒ ബാല്യ- കൌമാര-യൌവന കാലത്തെ മറക്കാനാവാത്ത, മരിയ്ക്കാത്ത (സ്വബോധത്തോടെ ഇരിയ്ക്കുന്നിടത്തോളം കാലം) ഓര്മ്മ്കളാണേ.....60-ന്റെസ ശിഷ്ടകാലം 2-ആം ജന്മമാണെന്ന് കേള്ക്കു ന്നു. അങ്ങിനെയാണെങ്കില്‍ കഴിഞ്ഞ കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തെറ്റുകള്‍ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാം. അങ്ങിനെ ജനന മരണ തീയതികള്ക്കി ടയിലുള്ള ജീവിതം മഹത്വമുള്ളതാക്കിതീര്ക്കാം ....എല്ലാ സീന്യര്‍ പൌരന്മാര്ക്കും ആയുരാരോഗ്യസൌഖ്യങ്ങള്‍ നേര്ന്നു കൊണ്ട് ............ 17 - സൌഹൃദങ്ങള്‍ ആഗസ്റ്റ് , 2015 പ്രിയപ്പെട്ട എഫ് ബീ, ദിവസവും ഉത്സാഹത്തോടെ തുറന്നു നോക്കുകയും അടച്ചു വെയ്ക്കുകയും, ചെയ്യുന്ന പ്രക്രിയ ഉണ്ടല്ലോ അത്കൊണ്ട് എന്ത് നേടി എന്നൊന്ന് ചിന്തിച്ചു നോക്കി..... പലരുമായി സൗഹൃദം ഉണ്ടാക്കാനും, ഉള്ളവരോട് ചെറുതായി പഴയ സ്നേഹബന്ധങ്ങള്‍ ഊഷ്മളമാക്കാനും സാധിച്ചതും വേണമെങ്കില്‍ നേട്ടമായി കണക്കാക്കാം...പലപ്പോഴും ബോറടി തോന്നുകയും, ഇതില്‍ നിന്നൊക്കെ വിട്ടുമാറി നില്ക്കാ.നും തോന്നിയിരുന്നെങ്കിലും ഇന്ന് ആ സൗഹൃദം കൊണ്ടുള്ള നേട്ടം എന്നെ വളരെ നിന്നോടു കടപ്പാടുള്ളതാക്കിതീര്ത്തിരിയ്ക്കുന്നു ...എന്റെ് ജീവിതത്തിലെ പ്രധാന സംശയം, fb--വഴി മാറിക്കിട്ടി ....നന്ദി, മുഖ പുസ്തകമേ, നന്ദി!!! പലപ്പോഴും തോന്നിയിട്ടുണ്ട്, അയ്യോ, അങ്ങിനെ പറയേണ്ടിയിരുന്നില്ല, അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ...ഒരു ചെറിയ കുറ്റബോധം സദാ വേട്ടയാടിക്കൊന്ടെയിരുന്നതു മാറിക്കിട്ടിയത് f.b-യിലെ സംപര്ക്കംവമൂലം...ഇഷ്ടമായാലും ഇല്ലെങ്കിലും ലൈക് കുത്തുകയും, മറ്റുള്ളവരുടെ പ്രതികരണങ്ങളും, പോസ്റ്കളും വായിച്ചു രസിയ്ക്കുകയും പലപ്പോഴും ഷെയര്‍ ചെയ്യലും ആകെ ഈ മുഖപുസ്തകം എന്നെ സംബന്ധിച്ചേടത്തോളം ഈയിടെയായി ആ പേര് അന്വര്ത്ഥംമാക്കിയിരിയ്ക്കുകയാണ്. അതുകൊണ്ട് പ്രിയപ്പെട്ട മുഖപുസ്തകമേ, തല്ക്കാകലം ഞാന്‍ നിന്നെ വിട്ടു പോകുന്നില്ല.... മുഖം മനസ്സിന്റെ കണ്ണാടി.....മനസ്സിന്റെ കണ്ണാടി പുസ്തകമേ, വീണ്ടും നന്ദി..... . 18 - സ്പന്ദനങ്ങള്‍ 2015, ജനുവരി ആശയവിനിമയത്തിനും,സ്നേഹോപാചാരങ്ങള്‍ കൈമാറുവാനും ഹംസദൂതിനോ, മേഘസന്ദേശത്തിനോ, അഞ്ചല്പെട്ടികള്ക്കോട, പോസ്ടോഫീസിനോ പ്രസക്തിയില്ലാതായിട്ട് കാലങ്ങളായി. ഇലക്ട്രോണിക്സ് എന്ന മാധ്യമം ജീവിതത്തിന്റെപ സകലമാന മേഖലകളിലും നിറഞ്ഞു നില്ക്കുതകയാണ്..ആശയവിമയത്തിനും , സ്നേഹസംവാദങ്ങള്ക്കും ഉപാധി ഇതില്‍ പരം വേറൊന്നില്ലെന്നു ഒട്ടുമിക്ക ജനങ്ങളും വിശ്വസിയ്ക്കുന്ന ഇക്കാലത്ത് തിരുവണ്ണാമല പോലെയുള്ള പുണ്യഭൂമിയെ സ്മരിച്ചുകൊണ്ടിരിയ്ക്കുന്നവരും ഏറെയുണ്ട്. മൌനത്തിന്റെ തീവ്രത സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നമുക്ക് മനസ്സിലാക്കിച്ചു തന്ന ഭഗവാന്‍ ശ്രീ രമണമഹര്ഷിയ്ക്ക് നമസ്കാരം..മൌനം ഒരു ആത്മീയാനുഭാവമാണ്, ആത്മാവിന്റെസ നിശ്ചല ഭാവം. മൌനത്തിന്റെ തീവ്രതയില്‍ നിന്നും ഊര്ന്നുവരുന്ന അദൃശ്യമായ ഊര്ജംാ നമ്മളില്‍ ആത്മപ്രകാശം പരത്തുന്നു. (ഇതെല്ലാവര്ക്കുംത സുലഭമല്ല.) ആത്മാവില്‍ നിന്നും ആത്മാവിലെയ്ക്ക് ഊര്ജംത ഒഴുകുമ്പോള്‍, രമണ ആത്മപ്രകാശം ഒഴുകുമ്പോള്‍ വാക്ക്കള്ക്ക് പ്രസക്തിയില്ലാതാകുന്നു. അവിടെ ആശയ വിനിമയം അനായാസേന നടക്കുന്നു.തീവ്രമായ വികാരം, സ്നേഹം, അതു ശാശ്വതമാണ്, സത്യമാണ്. സ്നേഹത്തിനു ഭാഷയില്ലാ, അത് സനാതനമാണ്. സ്നേഹം പങ്കുവെയ്ക്കാന്‍ തീവ്രമായ മൌനത്തിനു കഴിയും.. എന്റെം മൌനത്തില്ക്കൂ ടി എല്ലാവര്ക്കും സ്നേഹമിതാ പകര്ന്നു തരുന്നൂ.... രമണ സദ്ഗുരു രമണ സദ്ഗുരു രമണ സദ്ഗുരു രായനെ ...... 19 - മാറുന്ന കാലം, മനുഷ്യമനസ്സുകളും...2015, ജൂലൈ പലപ്പോഴും ഈ ബന്ധു സമാഗമവും കുശലാന്വേഷണങ്ങളും വെറും ബാഹ്യ പ്രകടനങ്ങളാകുന്നില്ലെ, ഏന്നു തോന്നാറുണ്ട് . വിവാഹ മുഹൂർത്തസമയത്തും പരസ്പര കുശലങ്ങളും, വര്ത്തമാനങ്ങളും മറ്റും കാരണം പലപ്പോഴും അവിടെ നടത്തുന്ന പരിശുദ്ധമായ കർമ്മങ്ങൾക്ക് മങ്ങലേൽക്കുന്നുണ്ടോ എന്നു തെറ്റിദ്ധരിയ്ക്കുകയാണോ ആവോ? ഒരു പക്ഷേ പ്രായത്തിന്റെ തോന്നലുകളാവാം. ഈയിടെയായി മുന്നിൽ ക്രിയ മുഴുവനും കണ്ടിരിയ്ക്കുന്നവർ തന്നെ വിരളം..... കാരണവന്മാരുടെ സാന്നിദ്ധ്യക്കുറവ് അനുഭവപ്പെടുന്നുണ്ടോ ? സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാരണവന്മാരെ പ്രത്യേകമായി പോയി കാണാനൊനുമില്ലെന്നു വരികിൽ.... അടുത്ത തലമുറയ്ക്കായി കാരണവർമാരായി പോയിരിയ്ക്കാൻ ആളില്ലാതെയാകുമ്പോൾ....ചിട്ടയോ അച്ചടക്കമോ കുറഞ്ഞു വരുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ, ഉത്തരവാദി നമ്മൾ തന്നെയല്ലേ?.......ഈ തോന്നലുകൾക്കു കാരണം പ്രായം കൂടി വരുന്നതാ ആണോ ? 20 - എന്റെത് 30, മേയ്, 2015 ജനിച്ചു കഴിഞ്ഞാൽ മരണത്തിലവസാനിയ്ക്കുന്ന ഹ്രസ്വദൂരയാത്രയുടെ പേര് ജീവിതം. സുഖ ദുഃഖ സമ്മിശ്രമായ ഈ ജീവിത യാത്രയ്ക്കിടയില്‍ അവസാന കാലഘട്ടങ്ങളിലെങ്കിലും എല്ലാവരും ഒരിക്കലെങ്കിലും ചിന്തിച്ചിരിയ്ക്കും, ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിയ്ക്കും, 'ഞാനാരാ?' എന്ന്. അതിന്റെ് ഉത്തരം അന്വേഷിച്ചു പോയാലോ ഒന്നിനൊന്നു സങ്കീര്ണ്ണാമായ നൂലാമാലകളില്പ്പെിട്ടു, അഥവാ അഴിയ്ക്കുംതോറും മുറുകുന്ന കെട്ടുകളിൽ അകപ്പെട്ട് ഉഴലുന്നു. എന്റെക വീട്, എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ ഭാര്യ, അല്ലെങ്കില്‍ എന്റെക ഭര്ത്താനവ്, എന്റെ മക്കള്‍, എന്റെ കൂടപ്പിറപ്പുകള്ച, എന്റെ കണ്ണ്, എന്റെ മൂക്ക്, എന്റെ ശരീരം തുടങ്ങി എണ്ണാൻ കഴിയാത്തത്ര എന്റേതെന്നു പറയാവുന്നവ .... ഈ ഞാന്‍ ആരാ എന്നാ ചോദ്യം പിന്നെയും തേട്ടിത്തേട്ടി വരുന്നു. എന്റേതെന്നു തോന്നിപ്പിയ്ക്കുന്ന ഒരു ശക്തിയുണ്ടല്ലോ, അതെവിടെനിന്നും വരുന്നു? നമ്മുടെ ചുറ്റും നോക്കാനോ, നമ്മുടെ പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങള്‍ അറിയാനോ നമ്മൾ ഒട്ടും തന്നെ ശ്രമിയ്ക്കുന്നില്ല. പിന്നെങ്ങിനെയാണ് 'എന്നെ', 'ഞാൻ' എന്നതൊക്കെ അറിയുന്നത് ? ഈ ആത്മീയാന്വേഷണത്തിനു ഇറങ്ങിത്തിരിക്കുന്നവർക്ക്, ആ സത്യാന്വേഷണത്തിന് സഹായകമായ വേണ്ടത്ര അറിവുകളാണ് നമ്മുടെ പൂര്വി്കര്‍ നമുക്കായി സ്വരൂപിച്ചു വെച്ചിരിയ്ക്കുന്നത്. ഇന്ദ്രിയങ്ങൾക്കും അതീതമായ ആ ശക്തിയെക്കുറിച്ചാണ് നമ്മുടെ പൂര്വിികര്‍ എക്കാലത്തും നമ്മളെ ഓര്മ്മികപ്പിയ്ക്കുന്നത്. ആത്മീയജ്ഞാനത്തിന്റെ ആഴിയിൽ മുങ്ങിയാൽ എണ്ണിയാൽ തീരാത്തത്ര മണിമുത്തുകൾ വാരിയെടുക്കാം......യഥാര്ത്ഥ ആനന്ദം അനുഭവിയ്ക്കാം.... 21- സ്നേഹം മെയ് 15, 2015 അക്ഷയമായ സമ്പത്ത് കയ്യിലുണ്ടായിരുന്നിട്ടും തീരെ അറിഞ്ഞില്ലെന്നോ! ഒരു കാലത്ത് അതെല്ലാം വളരെ പിശുക്കി പങ്കുവെച്ചു. സൂക്ഷിച്ചു വെച്ചു. ചോദിച്ചവര്ക്കു പോലും അളന്നു തൂക്കിക്കൊടുത്തു. ഇപ്പോള്‍ വാരിക്കോരി കൊടുക്കാന്‍ ആഗ്രഹിയ്ക്കുന്നു...പക്ഷെ, സമ്പത്തിലും സമ്പത്തായ ഈ "സ്നേഹം" ആര്ക്കും വേണ്ടാതായി.... കൊടുക്കാത്ത ഒരു വസ്തു എങ്ങിനെ തിരിച്ചു കിട്ടും???? ഈ ഞാന്‍ ആരാ എന്നാ ചോദ്യം പിന്നെയും തേട്ടിത്തേട്ടി വരുന്നു. എന്റേതെന്നു തോന്നിപ്പിയ്ക്കുന്ന ഒരു ശക്തിയുണ്ടല്ലോ,അതെവിടെനിന്നും വരുന്നു? നമ്മുടെ ചുറ്റും നോക്കാനോ,നമ്മുടെ പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങള്‍ അറിയാനോ നമ്മൾ ഒട്ടും തന്നെ ശ്രമിയ്ക്കുന്നില്ല. പിന്നെങ്ങിനെയാണ്, 'എന്നെ', 'ഞാൻ' എന്നതൊക്കെ അറിയുന്നത് ? ഈ ആത്മീയാന്വേഷണത്തിനു ഇറങ്ങിത്തിരിക്കുന്നവർക്ക്, ആ സത്യാന്വേഷണത്തിന് സഹായകമായ വേണ്ടത്ര അറിവുകളാണ് നമ്മുടെ പൂര്വി്കര്‍ നമുക്കായി സ്വരൂപിച്ചു വെച്ചിരിയ്ക്കുന്നത്. ഇന്ദ്രിയങ്ങൾക്കും അതീതമായ ആ ശക്തിയെക്കുറിച്ചാണ് നമ്മുടെ പൂര്വിികര്‍ എക്കാലത്തും നമ്മളെ ഓര്മ്മി്പ്പിയ്ക്കുന്നത്. ആത്മീയജ്ഞാനത്തിന്റെ ആഴിയിൽ മുങ്ങിയാൽ എണ്ണിയാൽ തീരാത്തത്ര മണിമുത്തുകൾ വാരിയെടുക്കാം......യഥാര്ത്ഥ ആനന്ദം അനുഭവിയ്ക്കാം.... 22 തോന്നലുകള്‍ ജൂൺ 12 ,2015 സ്പന്ദനങ്ങൾ തിരിച്ചറിവുകൾ നല്കുകന്നു... എല്ലാ പ്രഭാതങ്ങളും സുപ്രഭാതങ്ങളാകുന്നില്ല. സൂര്യനെക്കാണാതെ, സവിതാവിനെ വന്ദിയ്ക്കാതെ ഒരു പ്രഭാതം എങ്ങിനെ സുപ്രഭാതം ആയിത്തീരും.??? ഒന്നാമത് ഈ നാട്ടിലെ പ്രവചിക്കാന്‍ പറ്റാത്ത കാലാവസ്ഥ, രണ്ടാമത്, അനുദിനം ഉയര്ന്നു വരുന്ന കെട്ടിടസമുച്ചയങ്ങള്‍ ....സൂര്യോദയം ഓരോ വരവിലും മറച്ചു കൊണ്ടങ്ങിനെ കിഴക്കുഭാഗത്ത് പൊന്തിവരുന്ന ഊക്കന്‍ കെട്ടിടങ്ങള്‍........ അലസമായി തുടങ്ങിയ ഒരു ദിവസം! ആരാമപട്ടണത്തിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍ ജനലും വാതിലും അടച്ചിരുന്നാലും പൊടിപടലത്തിനു ഒരു കുറവുമില്ല..നാട്ടിന്പുനറത്തു ഒരു വാഹനത്തിന്റെയും ശബ്ദകോലാഹലമില്ലാതെ (തീവണ്ടിയുടെ കൂകല്‍ ഉണ്ടേ) ഇല്ലാതെ 15 വര്ഷതമായി കഴിയുന്നു. അവിടെയും പൊടിപടലം ധാരാളം ഉണ്ട്. ഇവിടെ അളവൊന്നു കൂടും എന്നുമാത്രം. വാഹനങ്ങളുടെ ശബ്ദവും ഇടതടവില്ലാതെ കേള്ക്കാം , ഇവിടെ ചില ദിവസങ്ങളില്‍, ചില നേരങ്ങളില്‍ പേടിപ്പെടുത്തുന്ന ഗാംഭീര്യം നിറഞ്ഞ കാറ്റിന്റെ ഒരു ചൂളം വിളിയുണ്ട്, അഥവാ, ആരവമുണ്ട്, പരിഭവവും, ദേഷ്യവും ആവലാതിയും നിറഞ്ഞ പരിവേദനം .... ഒരു പക്ഷെ, യഥേഷ്ടം ഒഴുകി നടന്നിരുന്ന അതിന്റെ ഗതി മുടക്കുന്നതിന്റെെ രോഷം അറിയിക്കുകയാണോ??? 23 - സീന്യര്‍ പൌരന്‍ മെയ് 30 2015 4 വര്ഷം മുന്പുസവരെ വളരെ ഉത്സാഹത്തോടെ, എത്രയോ പേരുടെ ൬൦- ആം പിറന്നാള്‍ കൊണ്ടാടുന്നതില്‍ പങ്കാളിയായി . സ്വന്തം പിറന്നാള്‍ വന്നപ്പോളാണ് ഒരു ഞെട്ടല്‍ ! ബോധോദയം ഉണ്ടായത് .. ഞാനും സീനിയര്‍ സിടിസന്‍ ആയി...(അങ്ങിനെ പറഞ്ഞു കേള്ക്കു മ്പോള്‍ വലിയ കുഴപ്പമില്ല.) എന്നാല്‍, വൃദ്ധരുടെ പട്ടികയില്‍ ആരെങ്കിലും നമ്മളെ പെടുത്തിയാലോ ?? അയ്യോ, വൃദ്ധയായി ഞാനെന്നോ, ഇല്ല, ഇല്ലാ,ഇല്ലാ )))....എനിയ്ക്കിപ്പോഴും ചെറുപ്പം വിടാത്ത മനസ്സാണേ... എനിയ്ക്ക് കൈമുതലായ ഒരേ ഒരു സമ്പത്ത് നല്ലരസകരമായിക്കഴിഞ്ഞ, ആസ്വദിച്ചു ജീവിച്ച എന്റെത ബാല്യ- കൊമാര-യൌവന കാലത്തെ മറക്കാനാവാത്ത, മരിയ്ക്കാത്ത (സ്വബോധത്തോടെ ഇരിയ്ക്കുന്നിടത്തോളം കാലം) ഓര്മ്മ്കളാണേ.....60-ന്റെസ ശിഷ്ടകാലം 2-ആം ജന്മമാണെന്ന് കേള്ക്കു ന്നു. അങ്ങിനെയാണെങ്കില്‍ കഴിഞ്ഞ കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തെറ്റുകള്‍ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാം. അങ്ങിനെ ജനന മരണ തീയതികള്ക്കി ടയിലുള്ള ജീവിതം മഹത്വമുള്ളതാക്കിതീര്ക്കാം ....എല്ലാ സീന്യര്‍ പൌരന്മാര്ക്കും ആയുരാരോഗ്യസൌഖ്യങ്ങള്‍ നേര്ന്നു കൊണ്ട് ............ പലപ്പോഴും ഈ ബന്ധു സമാഗമവുംകുശലാന്വേഷണങ്ങളും വെറും ബാഹ്യ പ്രകടനങ്ങളാകുന്നില്ലെ, ഏന്നു തോന്നാറുണ്ട് . വിവാഹ മുഹൂർത്തസമയത്തും പരസ്പര കുശലങ്ങളും, വര്ത്തമാനങ്ങളും മറ്റും കാരണം പലപ്പോഴും അവിടെ നടത്തുന്ന പരിശുദ്ധമായ കർമ്മങ്ങൾക്ക് മങ്ങലേൽക്കുന്നുണ്ടോ എന്നു തെറ്റിദ്ധരിയ്ക്കുകയാണോ ആവോ? ഒരു പക്ഷേ പ്രായത്തിന്റെ തോന്നലുകളാവാം. ഈയിടെയായി മുന്നിൽ ക്രിയ മുഴുവനും കണ്ടിരിയ്ക്കുന്നവർ തന്നെ വിരളം..... കാരണവന്മാരുടെ സാന്നിദ്ധ്യക്കുറവ് അനുഭവപ്പെടുന്നുണ്ടോ ? സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാരണവന്മാരെ പ്രത്യേകമായി പോയി കാണാനൊനുമില്ലെന്നു വരികിൽ.... അടുത്ത തലമുറയ്ക്കായി കാരണവർമാരായി പോയിരിയ്ക്കാൻ ആളില്ലാതെയാകുമ്പോൾ, ചിട്ടയോ അച്ചടക്കമോ കുറഞ്ഞു വരുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ഉത്തരവാദി നമ്മൾ തന്നെയല്ലേ?.......ഈ തോന്നലുകൾക്കു കാരണം പ്രായം കൂടി വരുന്നതിന്റെ പ്രശ്നം തന്നെ..... 24 സ്ന്ര്ഹം 2015 ജൂണ്‍ അക്ഷയമായ സമ്പത്ത് കയ്യിലുണ്ടായിരുന്നിട്ടും തീരെ അറിഞ്ഞില്ലെന്നോ! ഒരു കാലത്ത് അതെല്ലാം വളരെ പിശുക്കി പങ്കുവെച്ചു. സൂക്ഷിച്ചു വെച്ചു. ചോദിച്ചവര്ക്കു പോലും അളന്നു തൂക്കിക്കൊടുത്തു. ഇപ്പോള്‍ വാരിക്കോരി കൊടുക്കാന്‍ ആഗ്രഹിയ്ക്കുന്നു...പക്ഷെ, സമ്പത്തിലും സമ്പത്തായ ഈ "സ്നേഹം" ആര്ക്കും വേണ്ടാതായി.... കൊടുക്കാത്ത ഒരു വസ്തു എങ്ങിനെ തിരിച്ചു കിട്ടും??? --- 25 കുന്നംകുളം ഫെബ്രുവരി 17, 2016 • സാധാരണ ജനങ്ങളെ കാണണമെങ്കിൽ ഏറ്റവും നല്ലതു കുന്നംകുളം ബസ്സ്റ്റാൻഡിൽ കുറച്ചുനേരം നിന്നാലാണെന്നു തോന്നുന്നു. പലേ മേഖലകളിൽ ജോലി ചെയ്യുന്നവർ, പലേ പ്രായക്കാർ, പലേ രീതിയിൽ മലയാളം സംസാരിക്കുന്നവർ........ വിസിലടികളും സ്ഥലനാമങ്ങളും, ബസ്സിലേക്കുള്ള ക്ഷണനവും കൊണ്ട് മുഖരിതമായ വർണ്ണപ്രപഞ്ചത്തിൽ മുങ്ങിക്കുളിച്ചു കൊണ്ടിരിയ്ക്കുന്ന, ചലിച്ചുകൊണ്ടിരിയ്ക്കുന്ന തിക്കും തിരക്കും തികഞ്ഞ ബഹളകരമായ ശാന്തിതീരം...... മൗനമായി ഓരോരുത്തരും അവനവന്റെ ലക്ഷ്യസ്ഥാനത്തെ മാത്രം ചിന്തിച്ചുകൊണ്ട് ഏകാഗ്രമായി ധൃതിയിൽ നടന്നുകൊണ്ടേയിരിയ്ക്കുന്നു.. ചലനം.... സദാ ഊർജ്ജം വഴിയുന്ന, ചലിച്ചുകൊണ്ടേയിരിയ്ക്കുന്ന മനുഷ്യരും യന്ത്രങ്ങളും..... യന്ത്രങ്ങളുടെ തോരാത്ത ശബ്ദങ്ങളെ വിഴുങ്ങാൻ ശ്രമിയ്ക്കുന്ന മനുഷ്യ കണ്ഠങ്ങളും. ഈ പ്രപഞ്ചം തന്നെ നിലനിൽക്കുന്നത് ചലനത്തിലാണെന്നത് മഹത്തായ ഒരു വിശ്വാസം. ഓരോ നിശ്വാസങ്ങളും ജീവന്റെ പ്രിതിനിധികൾ...... 'ഓം മണി പദ്മെ ഹും' എന്ന് സദാ ഉരുവിട്ടുകൊണ്ട് ബുദ്ധ ഭിക്ഷുക്കൾ ക്ഷേത്രമണികൾ സദാ തിരിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഇവിടെ തിരിയ്ക്കാൻ മണികളില്ല. മണികള്‍ ചലിപ്പിയ്ക്കാന്‍ ബുദ്ധഭിക്ഷുക്കളും ഇല്ല. എന്നാലും സദാ ചലിച്ചുകൊണ്ടിരിയ്ക്കുന്ന അന്തരീക്ഷം. ഒന്നും അവസാനിക്കുന്നില്ല..... മനുഷ്യരാശി ഉള്ളേടത്തോളം അതങ്ങിനെ തുടർന്നുകൊണ്ടേയിരിയ്ക്കും.... ജനനമരണങ്ങൾ ഇവിടത്തെ ചലനാത്മകതയ്‌ക്കു ഒരു ഭംഗവും വരുത്തുന്നില്ല. ഒരുപക്ഷേ , ഇന്ന് കണ്ടവനെ നാളെ കണ്ടില്ലെന്നു വരാം.... ജനസമുദ്രം അതിന്റെ താളാത്മകതയിൽ ഒഴുകിക്കൊണ്ടേയിരിയ്ക്കും ..... കടൽത്തീരത്തെ മണൽത്തരി പോലെ നാമെല്ലാം സാക്ഷികൾ മാത്രം. ഇതൊരു പെരുവഴിയമ്പലമല്ല..... ലക്ഷ്യം നിറവേറാനുള്ള കർമ്മഭൂമി തന്നെ ! |
No comments:
Post a Comment