june 11, 2019
'കാവ്യം വായിച്ചു മിഴിനീര് വീണു എന്ന് പറഞ്ഞാൽ അത് രണ്ടാംതരം ആണെന്ന് ചിലർ പറഞ്ഞേക്കും. എങ്കിലും എനിയ്ക്കു പരാതിയില്ല.'
---ശ്രീ എം കൃഷ്ണൻ നായർ 'കലാകൗമുദി' യിൽ (1989) 'സാഹിത്യവാരഫല' ത്തിൽ ഇങ്ങനെ കുറിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ടീ കെ ജയന്തന്റെ 'ഉൽക്കരച്ചിൽ' എന്ന കവിത വായിച്ചതിന്റെ പ്രതികരണമായിരുന്നു അത്.
ഒരു സമകാലീക ദുരന്തത്തെ സഹതാപത്തോടെ ആവിഷ്ക്കരിച്ചു. ഇതാണ് കാവ്യത്തിന്റെ സവിശേഷത. ഇതിനാകെ ഒരു 'മോറൽ അർജൻസി' യുണ്ട്. ശ്രീ കൃഷ്ണൻ നായർ കൂട്ടിച്ചേർത്തു. അത് നമ്മെ ചിന്തിപ്പിയ്ക്കുന്നു, വികാരങ്ങളിലേയ്ക്ക് എറിയുന്നു.
ആദ്യമായാണ് ശ്രീ .ടീ .കെ ജയന്തന്റെ കവിതകൾ ശ്രദ്ധയിൽ പെടുന്നത്. ശ്രീ കൃഷ്ണൻ നായരുടെ കണ്ണുകൾ ഈറനണിയിച്ച കവിതതന്നെ എടുത്തു വായിച്ചു.
'ഉൾക്കരച്ചിൽ'--
ബാങ്ക് ആഫീസറുടെ മുന്നിലേയ്ക്ക് അല്പം ഭയാശങ്കകളോടെ കടന്നുവരുന്ന ഗ്രാമീണ വൃദ്ധൻ, പിന്നിൽ മറഞ്ഞു പതുങ്ങി നടക്കുന്ന യുവതി. . ശുഭ്രവേഷധാരി..... മുല്ലപ്പൂ തോൽക്കുന്ന വിശുദ്ധിയുള്ള തലമുടി. മേശയുടെ മുന്നിലെത്തി 5000 രൂപയുടെ കെട്ട് മുന്നിൽ വെച്ച് മകളുടെ പേരിലിടാൻ അപേക്ഷിയ്ക്കുന്നു. മാസാമാസം പലിശ കൂടെയുള്ള മകൾക്കു ലഭ്യമാകണം .

ഫോറം പൂരിപ്പിയ്ക്കുന്നതിനിടയിൽ അവരോട് പറഞ്ഞു, ഭർത്താവിന്റെ പേര് ചേർക്കുകയാണെങ്കിൽ പലിശക്കാശു അയാൾക്കും ഒപ്പിട്ടു വാങ്ങാം.
പെട്ടെന്ന് ഓഫീസർ എഴുത്തു നിർത്തി--
"............................
പട്ടാളക്കാരൻ, സമാധാന സേനയിൽ
കിട്ടി അശനിപോൽ കമ്പിവാർത്ത
അടിയന്തരാശ്വാസത്തുകയി.........
........................................
മുഴുവൻ പറഞ്ഞോ പിതാവ് വൃദ്ധൻ?
കേട്ടുഞാനെന്നാലും കേട്ടില്ലറിയാതെ
നോക്കി..............."
ഇടറിയ ശബ്ദത്തിൽ വൃദ്ധൻ പറഞ്ഞത് അർദ്ധബോധാവസ്ഥയിലാണ് കേട്ടത്. ഒരു നിമിഷം ---- ഒഴിഞ്ഞ നെറ്റി, വാടിയ കഴുത്തു, വരണ്ട കണ്ണുകൾ.......രണ്ടാമതൊന്ന് നോക്കാനായില്ല.
നിശ്ശബ്ദമായി തേങ്ങിയ മനസ്സ്. അനുജത്തീ, മാപ്പ് !
" മൂന്നു സന്ധ്യക്കും ഞാൻ റേഡിയോ വാർത്തകേ--
ട്ടാകെ രസിയ്ക്കും കളിവിനോദം
ഇപ്പോളറിയുന്നു യുദ്ധമെന്തെന്നയേ
കേൾക്കുന്നിഴപൊട്ടുമുൾക്കരച്ചിൽ."
യുദ്ധത്തിന്റെ തീവ്രത അപ്പോളാണ് അനുഭവപ്പെട്ടത്. അതുള്ളിലുണ്ടാക്കിയ കിടിലം--പൊട്ടിക്കരയുന്ന ഉൾമനസ്സ് !
അദ്ദേഹത്തിന്റെ കവിതാ സമാഹാരമാണ് 'കുടമാറ്റം'. ശ്രീ ഓ എൻ വി യാണ് അവതാരിക
എഴുതിയിരിയ്ക്കുന്നത്. നചികേതസ്സു് , ഇല്ലത്തമ്മ തുടങ്ങി സമകാലീന വാരികകകളിൽ വന്ന മറ്റു കവിതകളും മനോഹരങ്ങളാണ്.
ഇംഗ്ളീഷിൽ കവിതകളെഴുതുന്ന ഇന്ത്യൻ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് സ്ഥാനം നേടാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
1990 ---ൽ അദ്ദേഹത്തിന്റെ കവിത തിരഞ്ഞെടുക്കപ്പെട്ടു.
'Best poems by 300 eminent poets from 60 countries ' -ല്‍ ഉള്‍പ്പെടാന്‍ സാധിച്ചു.
വീണ്ടും, 1991 ല്‍, 70 രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും നല്ല 342 കവിതകളിലും അദ്ദേഹത്തിന്റെ കവിത സ്ഥാനം പിടിച്ചു. സ്വന്തം മലയാള കവിതകളിൽ ചിലത് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
better to be late
than never .....എന്ന് പറഞ്ഞപോലെ ഇപ്പോഴെങ്കിലും ഈ പ്രിതിഭാധനന്റെ കൃതികൾ വായിക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം.
ഈയിടെ ശതാഭിഷേകനായ ശ്രീ ടി.കെ. ജയന്തന്
(ജയന്തേട്ടന്) ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഇനിയും അദ്ദേഹത്തിന്റെ കൃതികൾ മലയാളത്തെയും, ആംഗലേയത്തെയും പുഷ്ടിപ്പെടുത്തട്ടെ എന്നാശംസിയ്ക്കുന്നു.
സ്നേഹബഹുമാനങ്ങളോടെ..........
(അദ്ദേഹത്തിന്റെ അനുജത്തിയാണ് മുഖപുസ്തകത്തിലുള്ള പലർക്കും പരിചയമുള്ള കവയിത്രി, ഗിരിജ ചെമ്മങ്ങാട്)
june 11, 2019