Wednesday, 28 October 2020

സ്പന്ദനങ്ങള്‍ ___(സ്പന്ദനങ്ങള്‍) പറന്നുപോകും .......

 (സ്പന്ദനങ്ങള്‍)  


"പറന്നു പോകും കിളിയേ
പക്ഷേ വീണ്ടും പിടിച്ചിടാം
കാലമോ പോവുകില്‍ പോയി
.................................."

കാലം പോകുന്നത് അറിയാതെ അങ്ങിനെ ജീവിച്ചു പോരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക്ക്‌....ഒരു നിമിഷം ചിന്തിച്ചു ..അയ്യോ, ഞാന്‍ എത്രയോ കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എന്ന്..അഥവാ, ഞാനാരാ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷം!

എന്‍റെ മുന്നില്‍, കാലം ചാര്‍ത്തിക്കൊടുത്ത മുല്ലമാലയുമായി പലരും വന്നു നില്‍ക്കുമ്പോളാണ് ഈശ്വരാ, എന്റെ ശിരസ്സിലുമുണ്ടല്ലോ ഈ മുല്ലമാല എന്നറിയുന്നത്‌. ("കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല..... )

പക്ഷേ, എന്തിനാണ് ഈ ജന്മം എന്നും, ഞാനാരാ എന്നും ഒരിയ്ക്കലും ആലോചിയ്ക്കാന്‍ സമയം ഉണ്ടായില്ല, അല്ലെങ്കില്‍ അങ്ങിനെയൊന്നും ചിന്ത്യ്ക്കേണ്ട ആവശ്യവും തോന്നിയില്ല..

ഒരുനാൾ ആ ചിന്ത ഉള്ളില്‍ ഒരിടിത്തീപോലെ കടന്നു വന്നപ്പോളാണ് "ഞാനാരാ "എന്നോരാത്മാന്വേഷണം നടത്തണമെന്ന് തോന്നിയത്.....ആ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു......അതിന്നിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നത് അറിയുന്നില്ലാ....

എല്ലാവര്ഷാവസാനത്തിലും കഴിഞ്ഞു പോയകാലത്തിന് നന്ദി പറയുകയും വരാന്‍ പോകുന്ന കാലത്തിനു സ്വാഗതം നല്‍കുന്നതും പതിവ് സംഭവം.

എന്നാല്‍ എന്നെ ഞാനാക്കിയ ഇന്നലെകള്‍, എന്‍റെ നാളെയുടെ പശ്ചാത്തലമായാതിനാല്‍ ഇന്നലെയുടെ സുഖദു:ഖങ്ങള്‍ ഇന്ന് ആനന്ദകരമാക്കി ആസ്വദിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌, കാലത്തിന്‍റെ ഓരോ ചവിട്ടുപടികള്‍ കയറുമ്പോഴും പിന്നിട്ടതിലും സുന്ദരമായ നാളുകള്‍ കാത്തിരിയ്ക്കുന്നുന്ടെന്ന പ്രതീക്ഷയില്‍ വരാന്‍ പോകുന്ന നാളെയെ പൂര്‍വാധികം ആനന്ദകരമായി സ്വാഗതം ചെയ്യട്ടെ!
ഈ ശുഭപ്രതീക്ഷയില്‍, എന്റെകൂടെ നിങ്ങളെ ഓരോരുത്തരെയും പങ്കാളികളാക്കാന്‍ ഏറെ സന്തോഷമുണ്ട്... നന്മ നിറഞ്ഞ ആ നല്ല നാളുകള്‍ എനിയ്ക്കും, എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും മഹനീയമായി തീരട്ടെ എന്നാഗ്രഹിച്ചുകൊന്ടു , ആശംസിച്ചുകൊണ്ട്, ആത്മീയ ഗുരു ഉപദേശിച്ചു 
 തന്നത് ഓര്‍ത്തുകൊണ്ട്‌ 
(Live in the present)...

 Dec 26, 2014, 1:58 PM  "

Thursday, 22 October 2020

nostalgic.....വിജയദശമി

Uma Namboodiri updated her status.

ഈ വർഷം വിജയദശമിക്കു ഒന്നും  ചെയ്യാനില്ലല്ലോ എന്ന്  കുണ്‍ഠിതപ്പെട്ട്    ഇരിക്കുകയായിരുന്നു. അപ്പോളാണ് അടുത്ത വീട്ടിലെ ആയുധപൂജയില്‍ പങ്കെടുത്ത്  തിയോമി വരുന്നത്. നമ്മുടെ വീട്ടിലെന്താ പൂജയില്ലാത്തെ എന്ന ചോദ്യം. അവള്‍ക്കും  പൂജ ചെയ്യണം. ശരി, പൂവും മറ്റും കൊണ്ടുവരൂ, നമുക്കിപ്പോല്‍ത്തന്നെ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ തുള്ളിച്ചാടി.

നെലും ഉടനെ പൂമാല വാങ്ങിക്കൊണ്ടു വരാൻ കുട്ടിയെ കൂട്ടിപുറത്തേയ്ക്ക് പോയി. .
ഞാൻ വീടു വൃത്തിയാക്കി ഉമ്മറത്ത് ഒരു സ്വസ്തി വരച്ചു. കുങ്കുമവും മറ്റും കൊണ്ട് അലങ്കരിച്ചു .
 മാലയുമായി അമ്മയും മകളും എത്തി .ലിഫ്റ്റിൽ നിന്നും ഇറങ്ങി,വീട്ടുവാതിലിന്റെ മുന്നിൽ വരച്ച കോലം കണ്ട് കുട്ടി തുള്ളിച്ചാടി .
ഒരു തട്ടിൽ അടുത്തവീട്ടിൽ ഒരുക്കിയ അതേ പോലെ നാളികേരം ഉടച്ചു പകുത്തു വെച്ചു., പഴം ,കർപ്പൂരം ,പൂക്കൾ ,ചെറുനാരങ്ങാ , ദീപം ,ചന്ദനത്തിരി, കുറിക്കൂട്ടുകൾ (കളഭം ,കുങ്കുമം,മഞ്ഞൾ )) എന്നിവയും തട്ടില്‍ ഒരുക്കി.  .
 തിയൊമിയുടെ എ ബി സി ഡി പുസ്തകങ്ങളും മറ്റും പൂജയ്ക്ക് വെച്ചു. പൂജയുടെ തട്ടെടുത്ത് ബുദ്ധന്റെ പ്രതിമയുടെ മുമ്പിൽ ഞങ്ങൾ ഉത്തരേന്ത്യന്‍  രീതിയിൽ ആരതി നടത്തി. കുഞ്ഞിക്കൈ പിടിച്ചു കുട്ടിയെക്കൊണ്ടു ആരതി ഉഴിയിച്ചു. ചന്ദനത്തിരിയും,കർപ്പൂരവും ഉഴിഞ്ഞു തുളസിപ്പൂക്കൾ ആരാധിച്ചു . കുട്ടിയുടെ ബലൂണുകളും പൂമാലയും ചാർത്തി അലങ്കരിച്ച  സൈക്കിളിന് കുറിതൊടുവിച്ചു. അമ്മയുടെ ലാപടോപിനും, പപ്പയുടെ പുസ്തകറാക്കിനും പൂജനടത്തി . അങ്ങിനെ ഞങ്ങളുടെ ആയുധപൂജ ഗംഭീരമായി. കുട്ടിക്കുണ്ടായ സന്തോഷം എഴുതാൻ വാക്കുകളില്ല ......

.കഴിഞ്ഞില്ലാ .....മൂന്നാം നിലയിൽനിന്നു താഴെ കാർപോർച്ചിൽ എത്തി. വാച്ച്മാന്‍ കാറും ബൈക്കും ഗംഭീരമായി പൂജിച്ചു. കെട്ടിടത്തിൻറെ മുന്നിൽ കുമ്പളങ്ങ ഉടച്ചു, ടയറിനുമുന്നിൽ മുന്നിൽ വെച്ച ചെറുനാരങ്ങയുടെ മുകളിൽക്കൂടെ അമ്മ കാറ് കയറ്റിയപ്പോൾ ചെറുനാരങ്ങ പൊട്ടിച്ചതഞ്ഞതുകണ്ടു കുട്ടി കൈ കൊട്ടിച്ചിരിച്ചു...

എല്ലാവർക്കും വിജയദശമി ആശംസകൾ .......

Wednesday, 14 October 2020

സ്പന്ദനങ്ങള്‍ --- കാടു കയറുന്ന ചിന്തകള്‍ 1

കഴിഞ്ഞത് കഴിഞ്ഞു. അത് ഭൂതം തന്നെ. കുടത്തില്‍ ഭദ്രമായി കെട്ടി വെയ്ക്കാം. ഇനിയങ്ങോട്ട് 'ഇന്നി' ലെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിയ്ക്കാം .നാളെയെക്കുറിച്ച് മോഹം പോലെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാം. 

അങ്ങിനെ ' LIVE IN THE PRESENT ' എന്ന് മനസ്സിനെ പഠിപ്പിച്ച് പാകമാക്കി കൊണ്ടുവന്നു എന്ന് വിചാരിച്ചുകൊണ്ടിരിയ്ക്കെ, അതാ, വര്‍ത്തമാനകാലം മൂടല്‍ മഞ്ഞില്‍ അകപ്പെട്ടുപോയി. മുന്നോട്ട്‌ നീങ്ങാനാകാതെ പകച്ചു നില്‍ക്കുകയാണ്. അറിയാതെ കാലം (അതോ, 'കാല ' നോ ?)  ചുറ്റും വേലികള്‍ തീര്‍ത്തിരിയ്ക്കുന്നു. അനങ്ങാന്‍ വയ്യല്ലോ! ആരോ എന്റെ ഗതി മുടക്കുന്നു. സഹായത്തിനായി ഉറക്കെ വിളിച്ചു. പക്ഷേ, ആരും കേള്‍ക്കുന്നില്ല. ശരീരത്തിന്റെ ചലന ശേഷി കുറയുന്നു. എന്റെ മനസ്സില്‍  ഇരുട്ട് കേറിക്കൂടാന്‍ ശ്രമം നടത്തുന്നു. 

എന്‍റെ കുടുംബം. അവരൊക്കെ എവിടെ? സൂക്ഷിച്ചു നോക്കുമ്പോള്‍ കാണുന്നത് അവരാണല്ലോ! അവരും സഹായത്തിനു കേഴുകയാണല്ലോ! 

എന്റെ ബന്ധുക്കള്‍ ...അവരൊക്കെ എവിടെ? 

എന്റെ സുഹൃത്തുക്കള്‍?...എവിടെപ്പോയി അവര്‍? 

എന്റെ നാട്ടുകാര്‍??

പെട്ടെന്ന് ഓര്‍മ്മവന്നത് ഞാന്‍ വലിച്ചെറിഞ്ഞ ഭൂതക്കുടത്തിനെയാണ്. തിരമാലകളില്‍പ്പെട്ട് കരയ്ക്കടിയാതെ മുങ്ങിപ്പൊങ്ങി കിടക്കുന്ന അതിനെ തിരിച്ചു കിട്ടൂമൊ? 

ഏതെങ്കിലും മുക്കുവന്റെ വലയിലത് കുടുങ്ങുമോ?

കാലമാകുന്ന ഭൂതമേ, നീയെന്‍റെ ഭൂതക്കുടം വീണ്ടെടുക്കാന്‍ സഹായിക്കാമോ?

ഞാന്‍ മൂടിക്കെട്ടിയ വായ്‌ ഞാന്‍ തന്നെ തുറക്കും.

 പ്രിയപ്പെട്ട ഭൂതക്കുടമേ, നീ വേഗം കരയ്ക്കടിയണേ ........

പ്ര തീ ക്ഷ ക ളോ ടെ .........



സ്പന്ദനങ്ങള്‍ --കാലം

 (സ്പന്ദനങ്ങള്‍)  


"പറന്നു പോകും കിളിയേ
പക്ഷേ വീണ്ടും പിടിച്ചിടാം
കാലമോ പോവുകില്‍ പോയി
.................................."

കാലം പോകുന്നത് അറിയാതെ അങ്ങിനെ ജീവിച്ചു പോരുമ്പോള്‍ പെട്ടെന്ന് ഒരു ഷോക്ക്‌....ഒരു നിമിഷം ചിന്തിച്ചു ..അയ്യോ, ഞാന്‍ എത്രയോ കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് എന്ന്..അഥവാ, ഞാനാരാ എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷം!

എന്‍റെ മുന്നില്‍, കാലം ചാര്‍ത്തിക്കൊടുത്ത മുല്ലമാലയുമായി പലരും വന്നു നില്‍ക്കുമ്പോളാണ് ഈശ്വരാ, എന്റെ ശിരസ്സിലുമുണ്ടല്ലോ ഈ മുല്ലമാല എന്നറിയുന്നത്‌. ("കാലമെന്‍ ശിരസ്സിങ്കലണിയിക്കയായ് മുല്ലമാല..... )

പക്ഷേ, എന്തിനാണ് ഈ ജന്മം എന്നും, ഞാനാരാ എന്നും ഒരിയ്ക്കലും ആലോചിയ്ക്കാന്‍ സമയം ഉണ്ടായില്ല, അല്ലെങ്കില്‍ അങ്ങിനെയൊന്നും ചിന്ത്യ്ക്കേണ്ട ആവശ്യവും തോന്നിയില്ല..

ഒരുനാൾ ആ ചിന്ത ഉള്ളില്‍ ഒരിടിത്തീപോലെ കടന്നു വന്നപ്പോളാണ് "ഞാനാരാ "എന്നോരാത്മാന്വേഷണം നടത്തണമെന്ന് തോന്നിയത്.....ആ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു......അതിന്നിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നത് അറിയുന്നില്ലാ....

എല്ലാവര്ഷാവസാനത്തിലും കഴിഞ്ഞു പോയകാലത്തിന് നന്ദി പറയുകയും വരാന്‍ പോകുന്ന കാലത്തിനു സ്വാഗതം നല്‍കുന്നതും പതിവ് സംഭവം.

എന്നാല്‍ എന്നെ ഞാനാക്കിയ ഇന്നലെകള്‍, എന്‍റെ നാളെയുടെ പശ്ചാത്തലമായാതിനാല്‍ ഇന്നലെയുടെ സുഖദു:ഖങ്ങള്‍ ഇന്ന് ആനന്ദകരമാക്കി ആസ്വദിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌, കാലത്തിന്‍റെ ഓരോ ചവിട്ടുപടികള്‍ കയറുമ്പോഴും പിന്നിട്ടതിലും സുന്ദരമായ നാളുകള്‍ കാത്തിരിയ്ക്കുന്നുന്ടെന്ന പ്രതീക്ഷയില്‍ വരാന്‍ പോകുന്ന നാളെയെ പൂര്‍വാധികം ആനന്ദകരമായി സ്വാഗതം ചെയ്യട്ടെ!
ഈ ശുഭപ്രതീക്ഷയില്‍, എന്റെകൂടെ നിങ്ങളെ ഓരോരുത്തരെയും പങ്കാളികളാക്കാന്‍ ഏറെ സന്തോഷമുണ്ട്... നന്മ നിറഞ്ഞ ആ നല്ല നാളുകള്‍ എനിയ്ക്കും, എന്‍റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും മഹനീയമായി തീരട്ടെ എന്നാഗ്രഹിച്ചുകൊന്ടു , ആശംസിച്ചുകൊണ്ട്, ആത്മീയ ഗുരു ഉപദേശിച്ചു 
 തന്നത് ഓര്‍ത്തുകൊണ്ട്‌,

 LIVE IN THE PRESENT

ആണ്ടറുതികൾ ഓണം --- മാവേലി, സ്മരണ

Uma Namboodiri
9 hrs ·
മാവേലിയും മക്കളും മുറ്റത്തുനിന്നും അപ്രത്യക്ഷമായി. അരിമാവുകൊണ്ടണിഞ്ഞത് ചാറ്റൽ മഴയിലും .....
പൂക്കളത്തിന്റെ സ്ഥാനത്തു ജമന്തിയുടെയും, ചെണ്ടുമല്ലലിയുടെയും നേർത്ത ഇലകൾ പറ്റിക്കിടക്കുന്നു.
അകത്തളങ്ങളിൽ അങ്ങിങ്ങായി വർണ്ണക്കടലാസുകൾ, ചോക്ലേറ്റിന്റെയും, ഹൃദയത്തിന്റെ രൂപസങ്കല്പത്തിൽ വെട്ടിയെടുത്ത നിറമുള്ള കടലാസു കഷ്ണങ്ങൾ,ക്ലിപ്പുകൾ, റബ്ബർബാന്റുകൾ,സ്കെച്ച് പെൻ .......
.തെക്കിനിയിൽ ഫാനിന്റെ കാറ്റിലാടുന്ന തുണിത്തൊട്ടിൽ ......
ഇവിടെ തിരിഞ്ഞു നോക്കിയാലും ഉത്സവം കഴിഞ്ഞ പറമ്പുപോലെ.
എല്ലാം അവിടെ അങ്ങിനെ കുറച്ചു നേരം കൂടി കിടക്കട്ടെ എന്ന് കരുതി.
ഒരാഴ്ചയോളം ബഹളമയമായ കഴിഞ്ഞുകൂടി.മക്കളും,പേരക്കുട്ടികളും.മകന്റെ കൂട്ടുകാരും.
പതിനഞ്ചും,ഏഴും,.ഒന്നാം വയസ്സും കടന്നു പോകുന്ന പേരക്കുട്ടികൾ.
മാവേലിയുടെ സങ്കൽപം അടുത്ത തലമുറയിലേക്കു ഏതാ നുമൊക്കെ പകർന്നു നൽകാൻ അറിഞ്ഞോ അറിയാതെയോ ശ്രമം നടന്നുപോകുകയാണ്.
കൈകൊട്ടിക്കളിയോ തിരുവോണ നാളിലെ അട നേദിയ്ക്കലോ, വില്ലിന്മേൽ കൊട്ടാലോ,പൂവിളിയോ ഒന്നുമുണ്ടായില്ലെങ്കിലും ഓരോ നിമിഷവും ആനന്ദിയ്ക്കാൻ സാധിച്ചത് ഇത്തവണത്തെ ഓണ വിശേഷം
പക്ഷേ, വിഭവങ്ങളൊന്നും എണ്ണത്തിൽ കുറച്ചില്ല. ഒന്നാം തി മുതൽ ഊൺമുറി സജീവം. അടുക്കളയും.
ആനന്ദ ലബ്ധിയ്ക്കിനിയെന്തു വേണം?
നന്ദി പ്രത്യേകം പറയുന്നത് മകന്റെ കൂട്ടുകാരോട്, മക്കളോട്, മക്കളുടെ മക്കളോട്
.ഏറെനാൾക്കു ശേഷം പേരക്കുട്ടിയുടെ കൂടെ എല്ലാം മറന്നു ഏറെനേരം കുളത്തിൽ......മകളും പേരക്കുട്ടിയും തറവാട്ടിലെ ഓണസ്സദ്യ ഉണ്ട് വീണ്ടും വന്നു.
മകന്റെ കൂട്ടുകാരെ കണ്ടിട്ടും വര്ഷങ്ങളായി. ഇത്തവണ ഓസ്‌ട്രേലിയയിൽ നിന്നും ഓണത്തിനായി വന്ന ചങ്ങാതി. അവിടത്തെ കഥകൾ, വായിച്ച പുസ്തകങ്ങൾ......
തിരക്കിനിടയിലും ഒരുനാൾ പങ്കിടാൻ വന്ന നടനായ ചങ്ങാതി.നിഴൽക്കുത്തിൽ ആദ്യം അഭിനയിച്ചെങ്കിലും പേരെടുത്തത് ഫോർ ഡി പീപ്ൾ...ൽ ...പിന്നെ 'എന്റെ ഖല്ബിലെ............' .-അദ്ധ്യാപകനായ മറ്റൊരു സുഹൃത്ത്
ഏറെ നാളുകൾക്കു ശേഷം ചിരിച്ചു ചിരിച്ചു വയ്യാതായി. അവരുടെ കലാശാലാ ഓർമ്മകൾ പലതും എന്റേതും കൂടെ ആയതിനാൽ അതിന്റെ രസം വേറെത്തന്നെ.
കുശാലായി.
നല്ല ഓർമ്മകൾ സമ്മാനിച്ചു ആദ്യം മകനും,ഭാര്യയും, പേരക്കുട്ടികളും സ്ഥലം വിട്ടു. പിന്നെ മകന്റെ സുഹൃത്തുക്കളും മകളും കുട്ടിയും പടി കടന്നപ്പോൾ ശ്മാശാന മൂകത നിറഞ്ഞ വീടായിപ്പോയി............................
ഓണത്തിന്റെ ഓർമ്മകൾ സ്വന്തം ജീവിതത്തിന്റെ സ്മരണികതന്നെ. 
നാളേ യെ ഊർജസ്വലവും, സജീവവുമാക്കുന്നവ!
ഈ ഓണം ഏവർക്കും നല്ല ഓർമ്മകളും പൂർവാധികം ഉന്മേഷവും പകർന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരിയ്ക്കുന്നു-.-......
വീണ്ടുമൊരിക്കൽക്കൂടി മാവേലിയേയും പ്രിയപ്പെട്ടവരെയും കാണാൻ .............
Uma Namboodiri
September 3, 2016 at 1:22pm · 
Uma Namboodiri
Just now
മാവേലി സ്മരണയും ഓണവുമൊക്കെ എല്ല്ലാവർഷവും ചെയ്യുന്നുണ്ടു. ആർക്കെങ്കിലും മടുപ്പു തോന്നാറുണ്ടോ? 
ഇല്ലല്ലോ.....
ഇനി ഒരു മാറ്റം വേണം എന്നും ആരും ആഗ്രഹിക്കുന്നുണ്ടാകും എന്നും തോന്നുന്നില്ല....
.
ആ പൊയ്പ്പോയ നല്ല നാളുകളുടെ സ്മരണയിൽ വീണ്ടും വീണ്ടും ഓണമെന്ന ഉത്സവം ഉഷാറായി കൊണ്ടാടിവരുന്നു. ഒന്നല്ല, രണ്ടല്ല, ദിവസങ്ങളോളം ....
ഏകദേശം അതേ പോലെ തന്നെയാണ് പൂർവകാലസ്മരണകൾ അയവിറക്കുന്നതും.
എന്തെങ്കിലും നഷ്ടപ്പെട്ടു പോയല്ലോ എന്ന ചിന്തയിലല്ല, എന്റെ ബാല്യകാലത്തെ ഞാൻ ഓർക്കുന്നത്. നേരെ മറിച്ചു ആ ചിന്തകൾ എന്നിൽ ഊർജ്ജവും, കരുത്തുമാണ് പകരുന്നത്. 
നഷ്ടബോധത്തോടെയല്ല, ആ നല്ല നാളുകളെ സ്മരിക്കുന്നത്. നേരെ മറിച്ചു എനിക്ക് കിട്ടിയ സുഖം, ആനന്ദം എന്നിവയെക്കുറിച്ചോർക്കുപോൾ പൂർവാധികം ഉണർവും ഉത്സാഹവുമാണ് അനുഭവപ്പെടുന്നത്.
എന്റെ പൈതൃകത്തിലും, എന്റെ മാതൃകത്തിലും ഊറ്റം കൊള്ളുന്നു. എന്റെ ഗുരുകാരണവർമാരെ സ്മരിയ്ക്കുന്നതു മനസ്സിന് കുളിർമ്മയുണ്ടാക്കുന്നു.
അല്ലലും അലട്ടും ഇല്ലാതെ കഴിഞ്ഞുപോയ ബാല്യത്തിനും കൗമാരത്തിനുമൊക്കെ ആരോടാണ് നന്ദി പറയേണ്ടത് ??
മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോഴും കേൾക്കുംപോഴുമാണ് എത്ര ഭാഗ്യവതിയാണ് അല്ലെങ്കിൽ ആയിരുന്നു എന്ന വസ്തുത ബോധ്യം വരുന്നത്.
ജീവിതത്തിലെ സുപ്രധാന കാലം -ദുഃഖം എന്താണെന്നു അറിയാതെ വളർന്ന കാലം .....
.അക്കാലത്തെ അനുഷ്ഠാനങ്ങളിൽ വളരെ ചിലതു മാത്രമേ, ഇതൊന്നും വേണ്ടാത്തതാണ് അല്ലെങ്കിൽ പഴഞ്ചൻ, കാടൻ എന്നൊക്കെ ഇന്നും തോന്നുന്നുള്ളൂ. കാരണം, ഈ പ്രപഞ്ചമാണ് സത്യം, പ്രകൃതിതന്നെയാണ് ഈശ്വരൻ എന്ന സങ്കല്പത്തിൽ ഇപ്പോൾ അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ട്.....
അതുകൊണ്ടു, പ്രേരിയപ്പെട്ടവരേ, ഭൂതകാലസ്മരണ അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല .
ഇനി ദുഃഖപർണ്ണമായ പഴയ കാലമുള്ളവർക്കും അതോർക്കുമ്പോൾ ആലോചിക്കാം, തീയിൽ കൊരുത്തതു വെയിലത്തു വാടില്ല എന്ന സത്യം.......
ആവർത്തന വിരസത ഉണ്ടാകുന്നെങ്കിൽ ക്ഷമിയ്ക്കുക ....
(മുഴുവനായില്ല...).
with your permission ............

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...