Uma Namboodiri shared a memory.
സ്പന്ദനങ്ങള്‍ :_
സ്പന്ദനങ്ങള്‍ :_
''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
ഇവിടെ വാസം സാദ്ധ്യമോ?
.......................................
.........................................."
പരിസ്ഥിതി പ്രേമികള്‍ ഈണത്തില്‍ പാടിയപ്പോള്‍,കേട്ടുനിന്നവരില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ആ ചിന്ത ഉയര്‍ന്നു- ഈ പ്രകൃതി എന്റെ അമ്മയാണ്.അമ്മ എനിക്ക് എല്ലാം തന്നു. പകരം ഞാന്‍ ചെയ്യുന്നതോ?
"ദൈവം എല്ലാം ക്ഷമിയ്ക്കും.നമ്മള്‍ ചിലപ്പോഴൊക്കെ ക്ഷമിയ്ക്കും.പക്ഷേ, സൃഷ്ടിയെ, പ്രകൃതിയെ പീഡിപ്പിച്ചാല്‍ അവള്‍ ഒരിക്കലും പൊറുക്കില്ല."_ഈ വാക്കുകള്‍ സംപൂജ്യനായ ഫ്രാന്‍സിസ് മര്‍പ്പാപ്പയുടെതാണ്."
"കാതുള്ളവര്‍ കേള്‍ക്കട്ടെ ",ഈ തലക്കെട്ടില്‍ ഇന്നത്തെ പത്രത്തില്‍ ശ്രീമതി സുഗതകുമാരി എഴുതി--സര്‍വനാശത്തിലേയ്ക്ക് നീങ്ങുന്ന ഭൂമിയുടെ രക്ഷയ്ക്കായി മാര്‍പ്പാപ്പയുടെ വാക്കുകള്‍ കാതോര്‍ക്കുവിന്‍.
കഴിഞ്ഞ ൫൦ (50)വര്‍ഷക്കാലമായി പല മാര്‍പ്പപ്പമാരും ഈ മുന്നറിയിപ്പ് നല്‍ കിയിട്ടുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിയ്ക്കപ്പെട്ടിട്ടില്ല..ടീച്ചറുടെ തന്നെ വരികള്‍...കൈനീട്ടിയാല്‍ കിളികള്‍ പറന്നു വന്നിരിയ്ക്കുന്ന, പൂക്കളുടെ മുഖത്തു നോക്കി ആനന്ദാശ്രു പൊഴിയ്ക്കുന്ന, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കണ്ണീര്‍ കൊണ്ട് സദാ നനഞ്ഞ കവില്‍ത്തടമുള്ള, ചുണ്ടുകളില്‍ ദൈവത്തിന്റെ മുഖം കാണുന്ന സമയത്തെ പുഞ്ചിരിയോടുകൂടിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ശിഷ്യന്‍ വിശിഷ്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളില്‍ പ്രകൃതിയുടെ ദുരിതവേദന മാറ്റൊലിക്കൊള്ളുന്നതില്‍ അത്ഭുതമീല്ല.
മാര്‍പ്പപ്പയുടെ വരികള്‍ ശ്രദ്ധിയ്ക്കുക."ഭൂമിയുടെ യജമാനന്മാരും, ഉടമസ്ഥരും നമ്മളാ ണെന്നാണ് നമ്മുടെ ഭാവം. ഭൂമിയെ എന്തും ചെയ്യാം, കൊള്ളയടിയ്ക്കാം........നമ്മിലുള്ള ക്രൂരതയാണ് മണ്ണിനെയും വെള്ളത്തെയും,സര്‍വജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നത്. ഭൂമിയ്ക്ക് ഭാരമേറുന്നു. ആണവാവശിഷ്ടങ്ങള്‍ വരെയുള്ള കഠിനമായ അഴുക്കുകള്‍ ചുമക്കാനാവാതെ അവള്‍ കരയുകയാണ്. ഈ മണ്ണാണ് നമ്മുടെ ശരീരമെന്നു നാം മറന്നു പോകുന്നല്ലോ .ഈ വായുവാണ് നാം ശ്വസിക്കുന്നതെന്നും, ഈ വെള്ളമാണ് നാ കുടിയ്ക്കുന്നതെന്നും നാം മറക്കുന്നല്ലോ. .....ആയിരക്കണക്കിന് സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ കുറ്റിയറ്റുപോയിക്കൊണ്ടിരിക്കുകയാeണ്. ദൃശ്യങ്ങളും,അദൃശ്യങ്ങളുമായ കോടിക്കണക്കിനു ജീവികളാണ് ഭൂമിയിലെ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കടലുകള്‍ മലിനമായിക്കഴിഞ്ഞു, സമുദ്രത്തിന്റെ അടിത്തട്ടുകള്‍ ശവക്കല്ലറകളായി മാറിത്തുടങ്ങി....
........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
........ശാസ്ത്ര പുരോഗതി മനുഷ്യരെ അതിശക്തരാക്കി തീര്‍ത്തിരിയ്ക്കുന്നു.പക്ഷെ, അത് നമുക്ക് അമിതാധികാരവും, സുഖഭോഗ തൃഷ്ണയുമാണ് നല്കിയിരിയ്ക്കുന്നത്..........
ഇനിയെങ്കിലും നമ്മുടെ കണ്ണുകള്‍ തുറന്നില്ലെങ്കില്‍...........
Aug 09, 2016 10:17pm
Uma Namboodiri shared her post.
June 26
Uma Namboodiri shared her post.
June 26
Uma Namboodiri
June 22
പത്രങ്ങൾ വായിച്ചു ചിരി വരിക, അതു അപൂർവ്വമാണ്. ഇതു ചിരിക്കാനുള്ള ധാരാളംവിഭവങ്ങൾ പത്രം വിളമ്പിയിരിയ്ക്കുന്നു.
എസ്.കെ.യുടെ 'താലപ്പൊലി സ്വീകരണം' വായിച്ചു നന്നാ യി രസിച്ചു. പ്രബുദ്ധ കേരളത്തിലെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണത്രെ ഇതു. സ്വീകരണത്തിന്റെ സൂത്രധാരൻ നല്ല കാര്യപ്രാപ്തിയുള്ളവനായിരിയ്ക്കും. അതിഥി എത്തി്ച്ചേരുന്നതിന്റെ 2 മണിക്കൂർ മുൻപെങ്കിലും സ്ത്രീകളും കുട്ടികളും ഒരുങ്ങി യിരിയ്ക്കണം . സ്വീകരണ സമയം എത്ര മണിക്കൂർ വേണമെങ്കിലും നീളാൻ സാദ്ധ്യതയുള്ളതു കൊണ്ടു പൂക്കളും, തിരിയും,എണ്ണയുമൊക്കെയുള്ള താലമേന്തുന്നവർ വിശപ്പോ ദാഹമോ ഇല്ലാത്തവരായിരിയ്ക്കണം. വെയിലത്തു വാടരുത്, മഴയത്തു കുതിരരുത്. അനങ്ങാതെ അങ്ങിനെ താലം പിടിച്ചു നിന്നോളണം. ഇടയ്ക്കിടെ സംഘാടകൻ വന്നു ആശ്വസിപ്പിച്ചോളും -ഇപ്പൊ വരും, ഇപ്പൊ വരും. നിന്നു നിന്നു വയ്യാതായാലോ, പേടിക്കണ്ടാ, അണിയറയിൽ റിസർവുകൾ ഉണ്ടാകും.
ഇനി സ്വീകരണം ഏറ്റു വാങ്ങുന്നവൻറെ കാര്യമാണെങ്കിലോ, താലക്കാരിയുടെ മുഖം അല്ലെങ്കിൽ താലത്തിലെ പൂവ് വാടിക്കോട്ടെ , മൂപ്പരുടെ മുഖത്തു ആഹ്ലാദം തന്നെ. ചിലപ്പോൾ താലക്കാരെ നോക്കി കൈകൂപ്പും, ചിലപ്പോൾ റ്റാറ്റാ പറയും.....അഥവാ, വൈകിയെത്തിയ അതിഥിയാണെങ്കിൽ പൂമഴയാവില്ല, പൂവേറ് തന്നെയാകും കിട്ടുക.
ഒരിയ്ക്കൽ, കല്ലേറ് വാങ്ങി ശീലമുള്ള ഒരു നേതാവിന് പുഷ്പ്പാർച്ചന ലഭിച്ചപ്പോൾ വൈവശ്യം' ഉണ്ടായത്രേ.......
ഇനി പെണ്മണികൾ താലമെടുത്തു നിൽക്കുന്നതിനു നിയന്ത്രണം വരുന്നു.
അപ്പോൾ വാളും പരിചയും ഏന്തിയ പുരുഷമണികൾ നിരന്നു നിൽക്കും.
നേതാവിന്റെ കഷ്ടകാലം...വല്ല ശത്രുക്കളും, നുഴഞ്ഞു കേറിയാലോ??

ma Namboodiri
August 7, 2015 ·
സ്പന്ദനങ്ങള്‍ :_
(തിരിച്ചറിവുകള്‍ )
7th ആഗസ്റ്റ്, 2015
August 7, 2015 ·
സ്പന്ദനങ്ങള്‍ :_
(തിരിച്ചറിവുകള്‍ )
7th ആഗസ്റ്റ്, 2015
ഉറങ്ങുന്നവനെ ഉണര്‍ത്താം, എന്നാല്‍ ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്‍ത്തല്‍ അത്ര എളുപ്പമല്ല.
എന്ടോസല്‍ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്‍ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ഇപ്പോഴും അനുവര്‍ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ് മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം 'കോടാനുകോടികള്‍ കൊണ്ട് ഒരുക്കിയ സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളുടെ കണ്ണുകള്‍ ഒന്ന് തുറക്കണേ! വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്‍ത്തു, നിലവിളി തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!' (quote )
"ഏതുനേരവും എ.സി മുറികളില്‍, ഭ്രൂണാകൃതിയില്‍ ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്‍ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ,കാസര്‍ക്കോട്ടെ 5000 ഹെക്ടര്‍ പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "

മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്‍ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്‍ഷങ്ങള്‍ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട്
പാതി മറച്ച, മഴവന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
പാതി മറച്ച, മഴവന്നാല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
കാസര്‍ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്, എന്ടോസല്‍ഫാന്‍ ഇരകള്‍ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!!(നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )
കേരളത്തില്‍ 32 മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിയ്ക്കുന്നു. കാസര്‍ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്‍ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!!!! എന്ടോസല്‍ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന സ്ഥലം, ഉക്കിനടുക്കയിലായിരുന്നു,ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട് ഒരു റോഡും ഉണ്ടാക്കിയത്രേ.ഇപ്പോളത് തകര്‍ന്നൊലിച്ചതായി പത്രത്തില്‍ കണ്ടു. പക്ഷേ, സര്‍ക്കാരിന് നാണവും,മാനവും ഇല്ലെങ്കിലും, നാട്ടുകാര്‍ക്ക് അങ്ങിനെയല്ല. അവരാകല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ.!!! (ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)
നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍, ആശ്വാസ വാക്കുകള്‍,സര്‍ക്കാരിന്റെ ഉറപ്പുകള്‍, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്‍പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്‍പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്....കൂടുതല്‍ ട്രക്കുകള്‍ അതിര്‍ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ..... നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......
ജയ് ജവാന്‍, ജയ് കിസാന്‍ !
No comments:
Post a Comment