June 19, 2017 at 10:47pm
അതുകൊണ്ട് ഇന്നേ ദിവസം ആയതിനാല്‍ ഒരു പോസ്റ്റ് കൂടെ ആക്കാമെന്ന് വെച്ചു.
'ആരാമ'വാസത്തിന്നിടെ ചില പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. അതിനെപ്പറ്റി പരമാവധി ചുരുക്കിപ്പറയാം
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റയിരുപ്പിലിരുന്നു വായിച്ചുതീര്‍ത്ത സാറാ തോമസിന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച 'നാര്‍മടിപ്പുടവ' എന്ന പുസ്തകം വീണ്ടുമൊന്നു മറിച്ചു നോക്കി. ൪൦ (40) വര്ഷം മുന്നേ എഴുതിയ ഈ നോവലിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
സമൂഹത്തിലെ വിവിധ വര്‍ഗ്ഗക്കാര്‍ അവരുടേതായ കോട്ടകൊത്തളങ്ങള്‍ കെട്ടിനിര്‍ത്തിയിര്യ്ക്കുന്നു. അതിന്നുള്ളില്‍ നടക്കുന്ന അനാചാരങ്ങള്‍ കൊണ്ടുള്ള ദുരിതങ്ങളും അതേപടി പകര്‍ത്താന്‍ ശ്രമിച്ചതില്‍ കഥാകാരി വിജയിച്ചിരിയ്ക്കുന്നു. തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ കഥയായതിനാല്‍ സംഭാഷണങ്ങള്‍ അവരുടെ രീതിയിലാണ്. .
പ്രാണവായു കിട്ടാതെ ഇരുട്ടുമുറികളിൽ
കഴിയാൻ വിധിയ്ക്കപ്പെടുന്ന ഇരകൾ പതിവുപോലെ സ്ത്രീകൾ തന്നെ. വൈധവ്യത്തിന്റെ ശാപം. ഈ അടിമത്തത്തിന്റെ മുഖം മൂടി പറിച്ചെറിഞ്ഞു പുറത്തു കടക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്.
' നാര്മടി പ്പുടവ ' യിൽ തെക്കേത്തെരുവിലെ കല്യാണകൃഷ്ണയ്യരുടെ അകാലത്തിൽ വിധവയാകാൻ വിധിയ്ക്കപ്പെട്ട കനകാംബാളുടെ സംഘർഷഭരിതമായ ജീവിതകഥയാണ് ശ്രീമതി സാറാ തോമസ് നമ്മളോട് പറയുന്നത്. തമിഴ് ബ്രാഹ്മണ കുടുംബ പശ്ചാത്തലം മനോഹരമായി ചിത്രീകരിച്ചുവെന്നു മാത്രമല്ല, സംഭാഷണശൈലി കൂടി അതേപടി പകര്‍ത്തിയിരിയ്ക്കുന്നു. മനോഹരമായ ഒരു കൃതി. ഒരിക്കലും മനസ്സില്‍ നിന്നും നമ്മെ വിട്ടു പിരിയാത്ത കഥാപാത്രങ്ങള്‍.
ഇരുട്ടുമുറിയിൽ നിന്നും പുറത്തേയ്ക്കു കടന്നെങ്കിലും വീണ്ടും പരീക്ഷണങ്ങൾ. പിടിച്ചു നിൽക്കാനുള്ള തന്ത്രപ്പാടുകൾ . കുടുംബത്തിന് വണ്ടി ഏറെ ത്യാഗം സഹിയ്ച്ചു. ഒടുവിൽ ആർക്കു വേണ്ടി കഷ്ടപ്പെട്ടുവോ, ആ വ്യക്തി തനിച്ചാക്കി കടന്നുപോകുന്നു. വ്യർഥമായിപ്പോയ ജീവിതം...മുന്നിൽ ശൂന്യത.
നാർമടിപ്പുടവ മനോഹര മായി ഈടും പാവുമിട്ടു നെയ്ത നീണ്ട വസ്ത്രം. പക്ഷേ, ഉടുക്കാൻ തുടങ്ങുമ്പോളെയ്ക്കും ഉലഞ്ഞുപോകുന്നു.
.
കളിതമാശകളുടെയും, നിറക്കൂട്ടുകളുടെയും ലോകത്തിൽ നിന്നും സമുദായത്തിന്റെ നിരര്ത്ഥകമായ ആചാരണങ്ങളിൽപ്പെട്ടു പിഴുതെറിയപ്പെടുന്ന ജീവിതം കടംകഥയായി മുന്നിൽ അവശേഷിയ്ക്കുകയാണ്.
നോവല്‍ തുടങ്ങുംപോളും അവസാനിക്കുംപോളും കാണുന്നത് നഷ്...................................................
No comments:
Post a Comment