Wednesday, 23 September 2020

തിരിച്ചറിവുകള്‍ :__കൊറോണ

April 5
 
Shared with Public
Public
ദീപജ്വാലകള് കൊരോണയെ ഒന്നാകെ നശിപ്പിച്ചു കളയട്ടെ!
പ്രപഞ്ച ദീപത്തിനെ വന്ദിച്ചുകൊണ്ട് ഓരോരുത്തരും കത്തിയ്ക്കുന്ന വിളക്കുകള് മനസ്സിനെ ഉത്തേജിപ്പിയ്ക്കുന്നതാവട്ടെ....

ഒരു പഴയ പോസ്റ്റ്‌.....

.കൂട്ടത്തില് ഇന്നത്തെ രാത്രിദീപത്തിനു വന്ദനം !!
3 years ago
സ്പന്ദനങ്ങൾ :__ ൧൧൯൨ മീനം ൨൨ (ഏപ്രില്, 5, 2017)
ഓരോ തോന്നലുകൾ ------
എന്തിനാണ് നാമം ജപിച്ചു സമയം കളയുന്നത് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?
ഇത്രയധികം എണ്ണ എന്തിനു കത്തിച്ചു കളയുന്നു എന്ന് ചിന്തിയ്ക്കുന്നുണ്ടോ?
'പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ .....'

അങ്ങിനെ ഒരു പ്രകാശമുണ്ടോ?
അങ്ങിനെ ഒന്നുണ്ടെങ്കില്‍ അതിനെ ഉള്‍ക്കൊള്ണളണമോ?
സര്വചരാചരങ്ങളിലും കുടികൊള്ളുന്ന ജീവന്റെ തുടിപ്പുകള്, ചൈതന്യം __
അതിനെ ആദരിക്കേണ്ടതുണ്ടോ?
എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം ഇല്ലായ്കയല്ല.
അതിലുപരി ഇതൊക്കെ ഓരോ വിശ്വാസങ്ങള്.
വിശ്വസിക്കുന്നവരുടെ അനുഭവ പാഠങ്ങള്.....അനുഭൂതികള്.
പലര്‍രും നിത്യജീവിതത്തില് അനുഷ്ടിച്ചുപോരുന്ന, സ്വബോധത്തോടെ ചെയ്യുന്ന കര്മ്മങ്ങള്‍---ദിനചര്യ--, അതിരാവിലെ കുളിയ്കുക,,കുളിച്ചാല് കുറിയിടുക, വിളക്ക് കത്തിയ്ക്കുക, പ്രാര്ത്ഥിയ്ക്കുക........
.
"വെളുക്കുമ്പോള് കുളിക്കേണം
വെളുത്തുള്ളതുടുക്കണം .........: "

ഇതൊന്നും ലിഖിത നിയമങ്ങളല്ല. എന്നാലും പലര്ക്കും ഒഴിച്ചുകൂടാന് വയ്യാത്ത ആചാരങ്ങളായി മാറി.
ശരീരത്തിനെ പരിപോഷിപ്പിയ്ക്കുന്നത് പോലെത്തന്നെ മനസ്സിനെയും പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ എന്ന തിരിച്ചറിവ് ഉള്ളവര് ഇന്ന് ധാരളമുണ്ട്. പാശ്ചാത്യലോകം തന്നെ ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ഏറെക്കുറെ അന്ഗീകരിച്ചിരിയ്ക്കുന്നു.

അമാനുഷികമായ ഏതോ ശക്തി ഈ പ്രകൃതിയിൽ അദൃശ്യമായി കുടികൊള്ളുന്നുണ്ട് എന്ന വിശ്വാസത്തിലാണല്ലോ നമ്മള് മിക്കവരും.

നമ്മുടെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്ക്ക്, മാറി മാറി വരുന്ന സുഖ ദുഖങ്ങള്ക്ക്‌ ഒട്ടൊക്കെ കാരണം നമ്മള് തന്നെ ആണെന്നും അതില് നിന്നും മോചനം ലഭിയ്ക്കാന്, ആശ്വാസം ലഭിയ്ക്കാന് ആ അജ്ഞാത ശക്തിയെത്തന്നെ ശരണം പ്രാപിയ്ക്കണം എന്ന തോന്നല് പലര്ക്കും ഉള്ളതായിക്കാണുന്നു.
ശരീരത്തിനെയും മനസ്സിനെയും വൃത്തിയായി സൂക്ഷിയ്ക്കാന് പൂര്വികര് അനുഷ്ടിച്ചിരുന്ന പ്രാര്ത്ഥന പൂജാ പാഠങ്ങള്, യോഗ, ധ്യാനം, നാമജപം പ്രകൃതി വന്ദനം --ഇത്യാദികള് പലരും അങ്ങിനെ ചര്യയാക്കി .
.
സന്ധ്യക്ക്‌ നാമം ചൊല്ലല് പോട്ടെ, വിളക്ക് കത്തിയ്ക്കുന്ന പതിവ് കൂടി ഇല്ലാതിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. ഒരു നാള് കെ ജി ക്ലാസ്സില് പഠിയ്ക്കുന്ന മകന് ചോദിച്ചു--എല്ലാവരുടെ വീട്ടിലും ' ഗോഡ്' ഉണ്ട്.നമ്മുടെ വീട്ടില് മാത്രം ഇല്ലല്ലോ? മകളും അത് ആവര്‍ത്തിച്ചു.

അങ്ങിനെ അന്ന് തുടങ്ങിയ സൂര്യോദയത്തിനു മുന്പും, അസ്തമിയ്ക്കുന്നതിനു മുന്നേയും ഉള്ള വിളക്ക് കത്തിയ്ക്കല് 40 വര്ഷമായി മുടങ്ങാതെ ഇന്നും തുടര്ന്നു പോകുന്നു.

"പൊട്ടിപോ, ശ്രീപോതി വാ " എന്ന് കൈകൊട്ടി ആര്‍ത്തു വിളിച്ച് ചേട്ടാഭഗോതിയെ ആട്ടിയോടിച്ച് ശ്രീഭഗോതിയെ കുടിയിരുത്തുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, അതേപോലെ ഈ ദീപം കത്തിച്ചു ഒരേ മനസ്സോടെ ഒരു രാജ്യത്തുള്ളവര്‍ ഒരുമിച്ചു പ്രാര്ത്ഥിച്ചാല്‍ കൊറോണ എന്ന മാരക വൈറസിനെ തുരത്താനാകും എന്ന ശുഭ ചിന്തയില്‍ ഏവരും ആശ്വാസം കൊള്ളട്ടെ.!!
ഓരോ തവണ വിളക്ക് കൊളുത്തുമ്പോഴും അത് നവോന്മേഷ കാരണമായി മാറട്ടേ !.
ദീപജ്വാലകള് സദാ പ്രകാശം ചൊരിഞ്ഞു നമ്മെ ഊര്ജ്ജസ്വലമാക്കട്ടെ.!
ഓരോ തവണയും പ്രാര്ത്ഥനയോടെ ദീപം തെളിയിക്ക്മ്പോഴും
'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നുച്ചരിച്ചുകൊണ്ടാകട്ടെ
Savithri Namboodiripad, Lakshmi Sastry and 19 others
1 Comment
Like
Comment
Share









No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...