Thursday, 28 January 2021

ഉറക്കം

ലോക ഉറക്ക ദിവസം ! എന്ന് വെച്ചാല് ? ലോകം ഉറങ്ങുന്ന ദിവസമോ, അതോ ലോകത്തിലുള്ളവരെല്ലാം ഉറങ്ങി ആഘോഷിയ്ക്കേണ്ട ദിവസമോ?

എന്തോ ആവട്ടെ...വിഷയം ഉറക്കമാണല്ലോ !

.നാല് ദിവസം മുന്നേയായിരുന്നു ആ ദിവസം പലരും കൊണ്ടാടിയത്.(മുഖപുസ്തകത്തില്‍ കണ്ടതാണേ!)
പലരും അവനവന്റെ ഉറക്കത്തിനെപ്പറ്റി....ഉറക്കം കാരണം അബദ്ധം പറ്റിയ സംഭവങ്ങളെപ്പറ്റി എഴുതിക്കണ്ടു.
ഒരമ്മയാകുന്നവരെ ഒരു ലൈസെന്സ് ഇല്ലാത്ത ഉറക്കക്കാരിയായിരുന്നു, ഞാനും. എന്നാല് കുട്ടിക്കാലത്ത് ഒരിക്കലെങ്കിലും 'നേരം വെളിച്ചായി, എണീക്ക്' എന്ന് പറഞ്ഞ് ആരും വിളിച്ചുണര്ത്തിയതായി ഓര്മ്മയിലില്ല. സൂര്യന് ഉദിച്ച ശേഷം ഉണര്ന്നതായും ഓര്ക്കുന്നില്ല. ഇനി ഉറങ്ങാന്‍ കിടന്നിരുന്നതോ? അതും നേര്‍ത്തെ എന്ന് തന്നെ പറയണം. 8 മണിക്ക് മുന്നേ.കുട്ടികള്‍ കെഴുക്കിനിയുടെ മുകളില്‍ വിരിച്ചിട്ട കോസറികളില്‍ കേറി കിടന്നിരിയ്ക്കും.
എണ്ണ വിളക്കിന്റെ പ്രകാശത്തില്‍ വായന കൂടി നടത്തിയിരുന്ന കാലം!
ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തും നേരത്തെ എഴുന്നേറ്റ് പഠിച്ചിരുന്നില്ല.പത്താം ക്ലാസ് പരീക്ഷയെ ഭയമില്ലാഞ്ഞോ, അതോ അതിന്റെ ഗൌരവം ഇല്ലായ്കയോ ആവാം. സ്കൂള് കാലം ശരിയ്ക്കും സുഭിക്ഷമായ 8 മണിക്കൂറില്‍ കുറയാത്ത നീണ്ട ഉറക്കകാലം തന്നെ.

പ്രീ ഡിഗ്രീ പരീക്ഷക്കാലത്താണ് നേരത്തെ എഴുന്നേല്ക്കുക, പഠിക്കുക എന്ന ചിന്തയോ, ശീലമോ ഒക്കെ ഉണ്ടാകുന്നത്. അമ്മയെ പറഞ്ഞു ചട്ടം കെട്ടും, എണീറ്റില്ലെങ്കില് വെള്ളം മുഖത്തു ഒഴിച്ചോളൂ, നല്ല രണ്ടു പൊട്ടിച്ചോളൂ എന്നൊക്കെ. അമ്മ പലപ്പോഴും അതൊക്കെ പ്രയോഗിച്ചിട്ടുമുണ്ട്.
ഡിഗ്രീ ക്ക് പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ രാവിലെ 5 മണിയ്ക്ക് എഴുന്നേല്‍ക്കാനുള്ള മണിയടിയ്ക്കും. മണിയടി കേള്‍ക്കും മുന്നേ ഉണര്ന്നിട്ടുണ്ടാകും. പ്രഭാത പരിപാടികള്‍ ഉടനെ നിവര്‍ത്തിയ്ക്കും..മറ്റുള്ളവര്‍ ഉപയോഗിക്കും മുന്പ് കുളിമുറിയൊക്കെ ഉപയോഗിക്കണം എന്ന വാശിയുണ്ടായിരുന്നതിനാല്‍ 5 മണി കഴിഞ്ഞാല്‍ കിടക്കില്ല. .
ഉറക്കം ശരിയാവണമെങ്കില്‍ നല്ല സുരക്ഷാ ബോധം തോന്നണം. കുട്ടിക്കാലത്ത് നിരത്തി വിരിച്ച കോസറികളില്‍ അതിരുകളില്ലാതെ ഉരുണ്ടും ചുരുണ്ടും കിടന്നുള്ള ശീലം അങ്ങിനെ മാറി മാറി വരികയാണ്. 'മ്പാച്ചി' പ്പേടിയൊക്കെ അത്യാവശ്യം ഉണ്ടായിരുന്ന കാലം. ഒറ്റയ്ക്ക് ഒരു കട്ടിലില്‍ കിടന്നു ശീലിയ്ക്കുന്നത് ഹോസ്റല്‍ വാസക്കാലത്താണ്..

വിവാഹം കഴിഞ്ഞ് കേരളം വിട്ടു പോകുമ്പോള്‍ തീവണ്ടിയിലെ വീതി കുറഞ്ഞ ആ പലകയിലെ കിടപ്പ് ആദ്യമൊക്കെ പേടിപ്പെടുത്തി. താഴെ വീഴുമോ എന്ന ഭയം തന്നെ. നാട് വിട്ടുള്ള ജീവിതരീതി വേറേ അനുഭവമായിരുന്നു. ദിനചര്യ എന്നത് മറന്നകാലം.
നാട്ടിലെ ചിട്ടവട്ടങ്ങളില്‍ നിന്നും പഠിപ്പിന്റെ ലോകത്തില്‍ നിന്നും വേറിട്ട ജീവിതം. . പ്രത്യേകിച്ച് ഒരു ഉത്തരവാദിത്വവും ഇല്ല. കുട്ടിക്കാലത്ത് വെച്ച് കളിയ്ക്കുന്നപോലെ ഭക്ഷണം ഉണ്ടാക്കല്‍. ഉറക്കം ഇഷ്ടം പോലെ ആസ്വദിച്ചു.

അങ്ങിനെയിരിക്കുന്നതിന്നിടയില്‍ ആണ് ഉറക്കം നല്ലൊരു പാഠം പഠിപ്പിച്ചു തന്നത്.
ഒരുനാള്‍, മൂപ്പര് ഫീല്ഡില് പോയ സമയത്തെ ഒരു സംഭവത്തില് നിന്നും തുടങ്ങാം...
സ്ഥലം- അഹമ്മദ് നഗര്, (മഹാരാഷ്ട്ര). സ്റ്റേഷന്‍ റോഡിലെ ഓഫീസിന്റെ പിന്നിലുള്ള രണ്ടു നിലയുള്ള ബില്ഡിംഗ് ന്റെ . മുകളിലാണ് ഞങ്ങള് താമസം. വലിയ സിറ്റിംഗ് റൂം തന്നെയാണ് ബെഡ് റൂം കൂടി ആയി ഉപയോഗിക്കുന്നത്. അതില് നിന്നും അടുക്കളയിലേക്ക് കടക്കാം. ഇടത്തും വലത്തും ഉള്ള അടഞ്ഞ വാതിലുകള്‍ക്കപ്പുറം താമസിക്കുന്നത് മറാത്തികള്‍. അത്യാവശ്യം വലുപ്പമുള്ള അടുക്കള. ഒരു ഭാഗത്ത് വാഷ്‌ റൂം. ടോയലറ്റ്, ബാത്ത് റൂം പുറത്താണ്. അടുക്കളയില് നിന്നും പുറത്തേക്ക് വരാന്ത. അതിന്റെ ഒരറ്റത്ത് 3 വീട്ടുകാര്ക്കും ഉള്ള ടോയലറ്റ്, ബാത്ത് റൂം. ഓരോ വീട്ടുകാര്‍ക്കും വേറെ വേറെത്തന്നെ. പുറത്തുനിന്നും താഴെക്കിറങ്ങാന് ചെറിയ കോണിയുണ്ട്. താഴെ അണ്ടര് ഗ്രൌണ്ട്ലും ഒരു വീട്. കോണി അവരുടെ വീടിനു മുന്നില് അവസാനിക്കുന്നു. വീട്ടുപണികളില്‍ സഹായിക്കാന്‍ വരുന്ന ബായിമാര്‍ ഈ കോണി വഴിയാണ് മുകളിലേയ്ക്ക് വരിക.

രാത്രി കാവല് കിടക്കാന് ഗോപിയെ ഏര്പ്പാടാക്കിയിരുന്നു.. ബാച്ചിലര് ആയിരുന്ന കാലത്ത് ജോലിയാക്കിക്കൊടുക്കാന് നാട്ടില് നിന്നും കൊണ്ടുവന്ന പയ്യന്. ഗോപി അടുക്കളയില്‍ നിലത്ത് വിരിച്ചാണ് കിടപ്പ്. മുറിയുടെ വാതിലുകള്‍ കുറ്റിയിട്ട് ഞാനും കിടന്നു.
വരാമെന്ന് പറഞ്ഞ ദിവസത്തിന്റെ രണ്ടു ദിവസം മുന്നേ മൂപ്പര് ഫീല്‍ഡില്‍ നിന്നും തിരിച്ചെത്തി. എത്തി. കോണി കയറി വന്ന് വാതിലില് മുട്ടി. ഒരിക്കലല്ലാ, പല പ്രാവശ്യം. ശബ്ദത്തില് മുട്ടുകയും വിളിയും ആയപ്പോള് ഞങ്ങളുടെ മുറിയോട് ചേര്ന്നുള്ള രണ്ടു വീട്ടുകാരും, അടുക്കളയില് കാവല് കിടക്കുന്ന ഗോപിയും വാതിലില് മുട്ടാന് തുടങ്ങി. നാല് ഭാഗത്ത് നിന്നും മുട്ടി വിളിച്ചിട്ടും ആര് കേള്‍ക്കാന്‍ ? താഴെ നിന്നും വീട്ടുടമസ്ഥന്‍ ഓടി വന്നു. ഒരു രക്ഷയും ഇല്ല. പോലീസിനെ വിളിക്കണോ എന്ന ചിന്തയായി. അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞു, ഞങ്ങള്‍ പത്തു മിനിട്ട് മുന്നേ സംസാരിച്ചിരുന്നു എന്ന്. ഗോപിയും പറഞ്ഞു, ഏതാനും മിനിട്ടുകളെ ആയുള്ളൂ, അയാള്‍ വന്നിട്ട് എന്നും.
8 മണിക്ക് ശേഷം കിടന്ന ആള്‍ എട്ടര ആയപ്പോഴേയ്ക്കും ഇങ്ങിനെ ഉറങ്ങുമോ? എല്ലാവരും ഓരോ കമന്റ്സ് തട്ടിവിട്ടു. പുതുതായി വിവാഹം കഴിഞ്ഞു അന്യ നാട്ടില്‍ നിന്നും വന്ന ചെറുപ്പക്കാരി സ്ത്രീ. ആകെ കലങ്ങി മറിഞ്ഞ അന്തരീക്ഷം.

ഒടുവില് മൂപ്പര് പുറകു വശത്തെ കോണി കയറി വന്നു അടുക്കളയില് വന്നു വിളി തുടങ്ങി. പെട്ടെന്നാണ് ഓര്‍മ്മ വന്നത്. കിടക്കുന്ന മുറിയില്‍ നിന്നും അടുക്കളയിലേക്കു ഒരു ജനല് ഉണ്ട്. അതിനു വാതിലുകള് ഇല്ല. ജാലിയാണ് ഉള്ളത്. വേഗം പാത്രങ്ങളെല്ലാം ഇറക്കി ജാലി തട്ടി ഊരി എടുത്തു. ഇത്രയൊക്കെ ആയിട്ടും കിടക്കുന്ന ആള്‍ അനങ്ങുന്നില്ല !
കുറച്ച് ഞെരുങ്ങി ഗോപി കൂടിന്‍റെ ഉള്ളില് ക്കൂടെ മുറിയിലേയ്ക്ക് കടന്നു. റൂമിലെ ലൈറ്റ് കത്തിച്ചു. അടുക്കളയിലേയ്ക്കുള്ള വാതില് തുറന്നു. മൂപ്പര്‍ പരിഭ്രമിച്ചു മൂടിപ്പുതച്ചു കിടക്കുന്ന എന്നെ കുലുക്കി വിളിച്ച് ബെഡ് ഷീറ്റ് മുഖത്തു നിന്നും മാറ്റി. ഞെട്ടി ഉണര്ന്ന എനിക്ക് പെട്ടെന്ന് സ്ഥലകാലബോധം കിട്ടി. നാലുപുറവും ആളുകള്. വേഗം മുഖം മൂടി. മനസ്സില് ചിന്ത ഇതായിരുന്നു. രണ്ടു വാതിലുകളും ഭദ്രമായി അടച്ചതാണല്ലോ, പിന്നെങ്ങിനെ മൂപ്പര് അകത്തു കടന്നു? ആളുകളുടെ ദീര്‍ഘ നിശ്വാസം. അടക്കിപ്പിടിച്ച വര്‍ത്തമാനം. ചിരിയും.യാഥാര്‍ത്ഥ്യബോധം ഉണ്ടായെങ്കിലും ആരെയും മുഖം കാണിക്കാനുള്ള ധൈര്യം ഉണ്ടായില്ല. സന്ദര്‍ഭത്തിന്റെ ഗൌരവം ഏകദേശം പിടികിട്ടി.

നിമിഷങ്ങള്ക്കകം സഭ പിരിഞ്ഞു.
ഏകദേശം ഒരു മുക്കാല് മണിക്കൂര് ഇക്കണ്ട കോലാഹലങ്ങള് ഒക്കെ നടന്നിട്ടും ഞാന് എന്തേ ഉണര്ന്നില്ല ? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. എട്ടു മണി കഴിഞ്ഞു കിടന്ന ആള് എട്ടര ആയപ്പോഴേക്കും അതിഗാഢമായ ഉറക്കത്തില് ! നാണക്കേടുമാറ്റി ചോദിച്ചത് ഇതായിരുന്നു. എങ്ങിനെ മുറിയില് കടന്നു? അപ്പോളാണ് ആ തുറന്ന കൂട് കണ്ടത് !!
വീണ്ടുമൊരിക്കല്‍ക്കൂടി ഇതേപോലെ ഉറക്കം പിടികൂടി. അന്ന് വേറൊരു വീട്ടിലായിരുന്നു താമസം.താഴത്തെ നിലയില്‍ ആണ്. രണ്ട് തൊട്ട് തൊട്ട റ്വീടുകള്‍. വരാന്ത പൊതുവായത്. വരാന്തയില്‍ നിന്നും പ്രധാന ഹാളിലെയ്ക്ക് ജനലുകള്‍ ഉണ്ട്. വേറെ ആരും ഇല്ലാത്തതിനാല്‍ അത് അധികവും തുറന്നു വെയ്ക്കും. ആ ഹാള്‍ കിടപ്പ് മുറി ആയും ഉപയോഗിച്ചിരുന്നു.
ഒരുനാള്‍ പുറത്തേക്ക് പോയ ആള്‍ വരാന്‍ താമസിച്ചു. ഞാന്‍ മയങ്ങി ഉറങ്ങി. പെട്ടെന്ന് കണ്ണ് തുറന്നപ്പോള് എറിയാനായി ഷൂസ് ഊരി ഉന്നം പിടിച്ച്നില്ക്കുന്ന ആളെയാണ് കാണുന്നത്. ഭാഗ്യത്തിന് എറിയേണ്ടി വന്നില്ല. രണ്ടും ഷൂവും കഴിഞ്ഞാല്‍ പുറത്തിരിയ്ക്കുന്ന ചെരുപ്പുകള്‍ ഉണ്ട്..അതുന്നുമപ്പുറം വിവിധ പാറക്കല്ലുകളും, ഫോസിലുകളും ! അതൊരു രക്ഷപ്പെടല്‍ ആയിരുന്നു.
പ്രസവശേഷം വളരെ 'അലേര്ട്ട്' ആയി മാറി. കുട്ടികള് അനങ്ങുമ്പോഴേക്കും ഉണരും. അതില്‍പ്പിന്നെ ഏത് നാട്ടില്‍ പോയാലും എവിടെ താമസിച്ചാലും, പ്രത്യേകിച്ച് അടുക്കള പ്രശ്നം ഇല്ലെങ്കിലും അഞ്ച് മണിയോടെ ഉണരുന്ന സ്വഭാവവും നിലനിര്‍ത്തി. ഇപ്പോള്‍ അഞ്ച് മണിയ്ക്ക് മുന്നേ ഉണരും. ഉച്ചയുറ ക്കവും പതിവില്ല. പക്ഷേ, ഒന്നുണ്ട്. രാത്രി അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം കിട്ടണം..

ഉറക്കത്തിന്നിടയില്‍ ഉണര്‍ന്ന് കിടക്കുമ്പോള്‍ കുട്ടിക്കാലത്ത് പലപ്പോഴും ഭയം എന്താണെന്ന് അറിഞ്ഞിട്ടുണ്ട്. രാത്രിയുടെ നിശ്ശബ്ദതയില്‍ 'പൂവ്വാ, പൂവ്വാ ' എന്ന് ക്ഷണിയ്ക്കുന്ന കാലന്‍ കോഴികള്‍. ഉം ഊം, ഊം ഹ് ങ്ങൂം എന്ന് മൂളുന്ന കൂമന്മാര്‍, നീട്ടി ഓലിയിടുന്ന കുറുക്കന്മാര്‍, ശ്രദ്ധിച്ചാല്‍ അങ്ങ് ദൂരെ നിന്നും കടലിലെ തിരയിളക്കവും കേള്‍ക്കാം. അപ്പോള്‍ ഏഴാം കടലില്‍ നിന്നും പുലി ഇറങ്ങി വരുമോ എന്ന സംശയം. തട്ടിന്‍ പുറത്തു എലികളെ പിടിയ്ക്കാന്‍ ഓടുന്ന പൂച്ചകള്‍, മരപ്പട്ടികള്‍ .....
രാത്രി അവരുടെ യാമമാണ്. പുതപ്പിനുള്ളില്‍ കണ്ണ് പൂട്ടിക്കിടന്നു ആയിരം കൈകളില്‍ വില്ലും ശരവുമായി വന്നു പുരയുടെ ചുറ്റും ഓടി നടക്കുന്ന കാര്ത്രുവീര്യാര്‍ജ്ജുനനെ സങ്കല്‍പ്പിച്ചു നിദ്രയുടെ മടിയിലേയ്ക്ക്......

സുഖമായി ഉറങ്ങാന്‍ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. ഇഷ്ടമുള്ള സ്വപ്‌നങ്ങള്‍ ഉറക്കത്തിന്റെ സുഖം കൂട്ടുന്നു. പലപ്പോഴും പേടിസ്വപ്നങ്ങള്‍ ശല്യപ്പെടുത്തും അതുകൊണ്ട് ഉറങ്ങും മുന്പ് 'അര്ജ്ജുനന്‍, ഫല്‍ഗുനന്‍............' പത്തു നാമങ്ങളും ചൊല്ലിക്കിടക്കുന്നത് പേടിസ്വപ്നം കാണാതിരിയ്ക്കാന്‍ .......

രാത്രി കിടക്കുമ്പോള്‍ ഭൂമി ദേവിയെ വന്ദിച്ച് കിടക്കും. ഉണര്‍ന്നാലും അങ്ങിനെത്തന്നെ. 'പാദസ്പര്‍ശം ക്ഷമസ്വമേ' എന്ന് ചൊല്ലി നിലം തൊട്ടു തലയില്‍. വെയ്ക്കുന്ന ശീലം തുടരുന്നു. ചൊട്ടയിലെ ശീലം !

ഒരു അലാറവും ഇല്ലാതെ പ്രഭാതത്തിനു മുന്നെ ഉണരുമ്പോള്‍,
ദൂരെ നിന്നും കൊക്കരക്കോ,കോ എന്ന പ്രകൃതിയിലെ അലാറം കേള്‍ക്കുമ്പോള്‍,
കിഴക്ക് വെള്ള വീശാന്‍ തുടങ്ങുമ്പോള്‍,
കാ, കാ എന്ന് കാക്ക കരയുമ്പോള്‍,
അകമ്പടിയായി കുഞ്ഞു കുരുവികള്‍ ഉണര്‍ന്നു കലപില കൂട്ടുമ്പോള്‍,
അപ്പോള്‍ കിട്ടുന്ന ഒരു സുഖം......അത് വേറെത്തന്നെയാണ്‌.
( മുറിയില്‍ ഫുള്‍ സ്പീഡില്‍ ഫാന്‍ ഇട്ട് കിടക്കുന്നവര്‍ക്ക് നഷടപ്പെടുന്ന മനോഹര മുഹൂര്‍ത്തം.)

അങ്ങിനെ നിരവധി ഓര്‍മ്മകള്‍ ഉറക്കത്തെ കുറിച്ച് ഉണ്ട്. നന്നായി ഉറങ്ങാന്‍ സാധിയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന് വീണ്ടും പറയുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഉറക്കം നല്‍കുന്ന സംഭാവന ചെറുതല്ല. അകത്തുള്ള biological clock നെ നിയന്ത്രിക്കുന്ന മനസ്സ് അല്ലെങ്കില്‍ മനസ്സ് നിയന്ത്രിയ്ക്കുന്ന ഒരു ക്ലോക്ക് ആണ് നമ്മുടെ ഉള്ളിലുള്ളത്.

ഏവര്‍ക്കും സുഖകരമായ ഉറക്കം ലഭിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥനകളോടെ.....

Monday, 18 January 2021

സ്പന്ദനങ്ങള്‍ :_ ആത്മഗതം 1 -സപ്താഹം

.

 സ്പന്ദനങ്ങള്‍ ( ഏപ്രില്‍ ൨൦൧൩._.2013)

ഒരു സപ്താഹകാലം കഴിഞ്ഞു തിരിച്ചെത്തി....വന്ന ഉടനെ മുഖപുസ്തകം തുറന്നു....ചിലര്ക്ക് അലൊഗ്യമാകണ്ട എന്ന് കരുതി കുറച്ചു ലൈക്‌ കുത്തി പുസ്തകം അടച്ചു വെച്ചു...ഒരു വാരം വീണ്ടും കഴിഞ്ഞു. ഇടയിൽ ഇടയ്ക്കിടെ മുഖ പുസ്തകം തുറക്കലും ,ലൈക് കുത്തലും ചെയ്തു...ഒന്നും എഴുതാൻ തോന്നിയില്ല .മനുഷ്യന്റെ പ്രതികരണം,ചിന്താശക്തി എല്ലാം നശിച്ചു പോയതായി തോന്നുന്നു....കലുഷിതമായ മനസ്സ്, യാന്ത്രിക ജീവിതം....(ഇത് എന്റെ പ്രായം കൊണ്ടു വന്ന കാഴ്ചപ്പാടായിരിയ്ക്കാം)...
.ഹാ ,സപ്താഹകാലം എത്ര ആനന്ദ കരമായിരുന്നൂ !....പത്രവായനയോ, ടീ.വി യോ ഇല്ലാതെ സുഖമായി ഈ ദിവസങ്ങൾ പോയതു അറിഞ്ഞില്ല   ....

ശ്രീമദ് ഭാഗവതമെന്ന അമൂല്യ പുസ്തകം കയ്യിലെടുത്തിട്ടു ഏതാനും വർഷങ്ങളെ ആയുള്ളൂ....ഓരോ തവണ ഭാഗവതസാഗരത്തിൽ മുങ്ങുമ്പോഴും അമൂല്യ രത്നങ്ങള്‍ തപ്പിയെടുക്കാം..ഒരുതവണ ഈ സാഗരത്തിൽ ഇറങ്ങിയവർ ഒരിക്കലും ഈ സാഗരം വിട്ടു ഓടുകയില്ല.(നേരാം വണ്ണം മുങ്ങാനും, തപ്പിയെടുക്കാനും എല്ലാവര്‍ക്കും സാസാധ്യമല്ല.).                        അഗാധതയിലേയ്ക്ക് ഊളയിട്ട് പോയാല്‍ മാത്രമേ കാണൂ. ചിലര്‍ അത് കണ്ടിരുന്നു ആനന്ദിയ്ക്കും. അതെല്ലാം വാരിയെടുക്കാന്‍ അവരെക്കൊണ്ട് സാദ്ധ്യവുമല്ല. നോക്കികണ്ടു ആസ്വദിയ്ക്കാനും  ഭാഗ്യം വേണം..
ഡൈവിംഗ് അത്ര എളുപ്പമല്ല. എന്നാല്‍ സ്നോര്ക്ലിംഗ്  ആവാം. ഉപരിതലത്തില്‍ അങ്ങിനെ പൊങ്ങിക്കിടന്ന് അടിത്തട്ടിലെ കാഴ്ചകള്‍ കാണുക രസകരമാണ്. 

എന്ടെ തറവാട്ടിലെ ഈ വായന കമ്മിറ്റിക്കാരുടേതു അല്ലാതിരുന്നതിനാൽ ലളിതമായിരുന്നു എന്ന് പറയാം..(ഇതിലും ലളിതമാക്കാം--സ്വഗതം ) ആചാര്യ അന്തർജനമായിരുന്നു. ...തറവാട്ടിലെ അന്തർജനങ്ങളെല്ലാം വായിച്ചു...ഈ ഞാനും ധാരാളം വായിച്ചു......തെറ്റിത്തെറ്റി, തപ്പിത്തപ്പി......... 

[അമ്മാമൻ. പാപ്പാനാണെന്നു വെച്ചു മരുമകന് ഇരിക്കസ്ഥാനത്ത് തഴമ്പു ഉണ്ടാകില്ലല്ലോ,(എന്ടെ അമ്മാത്ത്,വെണ്മണി).....]
..എന്നാലും..ആ .സപ്താഹക്കാലത്തെ സുഖം സന്തോഷം പങ്കിടട്ടെ.....

Sunday, 17 January 2021

വ്യക്തികള്‍ l-shasthriji

.....നമുക്കൊരു പ്രധാന മന്ത്രി ഉണ്ടായിരുന്നു--അദ്ദേഹത്തിന്‍റെ അപരനാമം, 'The Man of Peace' എന്നായിരുന്നു.

അദ്ദേഹത്തിന്‍റെ മക്കള്‍ക്ക്‌ അച്ഛനെ കാണാനോ സംസാരിക്കാനോ സമയം അപൂര്‍വ്വമായേ കിട്ടിയിരുന്നുള്ളൂ.

സ്കൂളില്‍ പോകും മുന്പ് വാതില്‍പ്പഴുതിലൂടെ ഫയലുകള്‍ക്ക് പിന്നില്‍ ശ്രദ്ധിച്ചിരിയ്ക്കുന്ന ബാബുജിയെ അവര്‍----അനില്‍, അശോക്‌, സുനില്‍ -- നോക്കും. പിന്നെ ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു സ്വരം താഴ്ത്തി യാത്ര പറയും.-

ഒരു ദിവസം ഇളയവനായ സുനില്‍ തീരുമാനിച്ചു ഇന്ന് അച്ഛന്‍ വന്നു സംസാരിച്ച ശേഷമേ ഉറങ്ങൂ എന്ന്. ഒരാഴ്ചയോളമായി അച്ഛന്‍ വലിയ തിരക്കില്‍. മക്കളോട് മിണ്ടാന്‍ കൂടി സമയമില്ല. സുനിലിനു ദേഷ്യവും തോന്നി..
വിവരമറിഞ്ഞ് രാത്രി അച്ഛന്‍ അരികില്‍ വന്നിരുന്നു തലയില്‍, മുടിയില്‍ തഴുകി..സുനില്‍ ചോദിച്ചു---താങ്കള്‍ എന്തൊരു അച്ഛനാണ്? 

സ്നേഹനിധിയായ അച്ഛന്‍ പതുക്കെ പറഞ്ഞു.-- നീ മിടുക്കനും, ബുദ്ധിയുള്ളവനുമാണ്. എനിക്ക് നിന്നെപ്പോലുള്ള എത്രകുട്ടികളുടെ ഉത്തരവാദിത്വം ഉണ്ട്! ഈ രാജ്യത്തെ നിന്റെ പ്രായക്കാരുടെ യൊക്കെ കാര്യം അന്വേഷിയ്ക്കണ്ടേ ?

മറുപടിയില്‍ തൃപ്തനായ ആ മകന്‍ പിന്നീട് രാജ്യത്തെ പാര്ലമെന്റ്റ് ലെ അംഗമായി, മന്ത്രിയായി.......
അച്ഛന്‍ പറഞ്ഞുകൊടുത്ത വാക്കുകള്‍ സദാ ഓര്‍മ്മിച്ചു.----

Be an edifice and not the structure. The structure can fall, but the edifice remains

'ജയ് ജവാന്‍, ജയ് കിസാന്‍'

  • ശാസ്ത്രിജി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഭാരതത്തിൽ ആദ്യമായി സ്ത്രീ ഡ്രൈവർമാരും,കണ്ടക്ടർമാരും ട്രാസ്പോർട് വിഭാഗത്തിൽ നിയമിതരാകുന്നത്.

    അദ്ദേഹം ജാതി-മത വിവേചനകൾക്കെതിരായിരുന്നു.

    കാശി വിദ്യാപീഠം ആണ് അദ്ദേഹത്തിന് ' ശാസ്ത്രി' എന്ന ബഹുമതി നൽകി .ആദരിച്ചത്.

    ലളിതമായ ജീവിതം നയിച്ചിരുന്ന മഹാനായ പ്രധാനമന്ത്രി.

     ·                                         ജയ് കിസാൻ 

    -ഇങ്ങിനെയും ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.---

    മഹാത്മാ ഗാന്ധി ജനിച്ച ദിവസം ജനനം. മഹാത്മാഗാന്ധി രക്തസാക്ഷിയായ മാസത്തിൽത്തന്നെ രക്തസാക്ഷിയായി -വീരമൃത്യ വരിച്ചു.

    നെഹ്‌റുജി മരിച്ചപ്പോൾ പ്രധാനമന്ത്രിപദം ഏറ്റെടുത്തു.
    ആ വര്ഷം തന്നെ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു.
    ആ വര്ഷം ഭാരതം ഭക്ഷ്യക്ഷാമം നേരിട്ടു 
    .
    ആ സന്ദർഭത്തിൽ വളരെ കുശലതയോടെ പ്രശനങ്ങൾ കൈകാര്യം ചെയ്തു.
    'ജവാൻ,ജയ് കിസാൻ ' എന്നേറ്റു ചൊല്ലാൻ അദ്ദേഹത്തിന്റെ കൂടെ ഭാരതമക്കൾ അണിനിരന്നു.

    ഭക്ഷ്യക്ഷാമകാലത്തു സമ്പന്നരായ ഭാരതീയരോട് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

    ആദ്യം തന്റെ കുടുംബാംഗങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. വീട്ട്ടിലെ മുതിർന്നവർ അത്താഴം ത്യജിച്ചു, കുട്ടികൾ പാലും പഴവും മാത്രം ഭക്ഷിച്ചു.
    'ശാസ്ത്രിവ്രതം' എന്നപേരിൽ വളരെക്കാലം പലരും അത് പിന്തുടർന്നു.
    1966 -ൽ താഷ്കെന്റ്-ൽ വെച്ച് പാക്കിസ്ഥാനുമായി യുദ്ധവിരാമക്കരാർ ഒപ്പിട്ടു. ചരിത്രപ്രസിദ്ധമായ ആ സംഭവത്തിന് അദ്ദേഹത്തിന് തന്റെ ജീവൻ ബലിയർപ്പിയ്ക്കേണ്ടി വന്നു.
    കരാർ ഒപ്പിട്ട അന്ന് രാത്രി ദുരൂഹ മരണത്തിന് കീഴടങ്ങി.

    ധവളവിപ്ലവത്തിന്റെ തുടർച്ചയായി ആനന്ദിൽ നാഷണൽ ഡയറി ഡെവലൊപ്മെന്റ് ബോർഡ് സ്ഥാപിച്ചു.
    പാലുൽപ്പാദനം ആനന്ദ് മോഡൽ, കയ്‌റ Dist കോഓപ്പറേറ്റീവ് പാലുത്പാദക സംഘത്തിന്റെ മോഡൽ മറ്റു സ്ഥലങ്ങളിലും ആരംഭിച്ചു. Cattle Feed ഫാക്ടറി ആനന്ദിൽ ഉദ്ഘാടനം ചെയ്തു.
    ഹരിതവിപ്ലവത്തിനും നേതൃത്വം കൊടുത്തു.

    സാധാക്കാരന്റെ പ്രധാനമന്ത്രിയായി, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു..
    ചുരുങ്ങിയ കാലത്തിന്നിടയിൽ സ്‌തുത്യർഹമായ വിദേശനയം കൂടി കാഴ്ചവെച്ചു.

    അവസാനിക്കുന്നില്ല.

    Oct,2, 2017

    ജയ് ജവാന്‍ ! ജയ് കിസാന്‍ !!

    • അമാനുഷികമായ അല്ലെങ്കിൽ സ്വകർമ്മം കൊണ്ട് അമരനായിത്തീർന്ന മഹാത്മാവിൻറെ സ്മരണ ദിവസം. ഗാന്ധി ജയന്തി ദിനം

      ഒന്നുകൂടെ ഈ  ദിവസം സ്മരിക്കുവാൻ മോഹം.

      അഹിംസാ ദിനം.
      ദേശീയ ശുചീകരണ ദിനം.
      രാജാരവിവർമ്മ ചരമ ദിനം 
      ലാൽബഹാദൂർ ശാസ്ത്രി ജന്മദിനം 

      ലാൽബഹാദൂർ ശാസ്ത്രി ആരായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് അറിയുന്നുണ്ടാകും എന്ന് കരുതുന്നു.

      അദ്ദേഹത്തെ ഒന്നുകൂടി അനുസ്മരിച്ചു ആദരാഞ്ജലികൾ അർപ്പിയ്ക്കട്ടെ!
      ഉത്തർപ്രദേശിൽ കാശിയ്ക്കടുത്തു രാംനഗറിൽ 1901 ജനിച്ചു.വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായിരുന്നു.
      ഒരുപാട് പ്രാവശ്യം ജയിലിൽ കിടന്നു. ഉപ്പുസത്യാഗ്രഹത്തിലും ഗാന്ധിജിയുടെ കൂടെ സജീവമായി പങ്കുചേർന്നു.

      സ്വന്തം സംസ്ഥാനത്തിലും,പിന്നീട് കേന്ദ്രത്തിലും മന്ത്രിയായിരുന്നു.
      നെഹ്രുജിയ്ക്കു ശേഷം ഭാരതത്തിലെ പ്രധാനമന്ത്രിയായി. 
      ലളിതമായ ജീവിതം നയിച്ചിരുന്ന മഹാനായ പ്രധാനമന്ത്രി.

      പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം താഷ്‌ക്കണ്ട് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച അന്നുതന്നെ 'ഹൃദയ സ്തംഭനം 'മൂലം മരിച്ചു എന്ന് ചരിത്ര രേഖ കുറിച്ച് വെച്ചു..

      മഹാത്മാ ഗാന്ധി ജനിച്ച ദിവസം ജനനം. മഹാത്മാഗാന്ധി രക്തസാക്ഷിയായ മാസത്തിൽത്തന്നെ രക്തസാക്ഷിയായി -വീരമൃത്യ വരിച്ചു.

      തുടരുന്നു.....ജയ് ജവാന്‍ ! ജയ് 
      കിസാന്‍ !!

Saturday, 9 January 2021

memories.....ഓര്‍മ്മകള്‍ --ഓണം

വെള്ളപ്പൊക്കം സൃഷ്ടിച്ച ദുരിതത്തില്‍ പ്രസക്തിയില്ലാതെ പോയ ഇക്കൊല്ലത്തെ ഓണം പഴയ പോസ്റ്റ്‌ ഇട്ടു അനുസ്മരിയ്ക്കട്ടെ !!
സെപ്റ്റംബര്‍, 8, 2017
മാവേലിയും മക്കളും മുറ്റത്തുനിന്നും അപ്രത്യക്ഷമായി. 
അരിമാവുകൊണ്ടണിഞ്ഞത് ചാറ്റൽ മഴയിലും .....
പൂക്കളത്തിന്റെ സ്ഥാനത്തു ജമന്തിയുടെയും, ചെണ്ടുമല്ലിയുടെയും, കൊങ്ങിണിപ്പൂവുകളുടെയുമൊക്കെ നേർത്ത ഇതളുകള്‍ മുറ്റത്ത് പറ്റിക്കിടക്കുന്നു.
അകത്തളങ്ങളിൽ അങ്ങിങ്ങായി വർണ്ണക്കടലാസുകൾ, ചോക്ലേറ്റിന്റെയും, ഹൃദയത്തിന്റെ രൂപസങ്കല്പത്തിൽ വെട്ടിയെടുത്ത നിറമുള്ള കടലാസു കഷ്ണങ്ങൾ, ക്ലിപ്പുകൾ, റബ്ബർബാന്റുകൾ, സ്കെച്ച് പെൻ, കളര്‍ പെന്‍സിലുകള്‍, തുറന്നു കിടക്കുന്ന നോട്ടുപുസ്തകങ്ങള്‍............ .......
.തെക്കിനിയിൽ ഫാനിന്റെ കാറ്റിലാടുന്ന തുണിത്തൊട്ടിൽ ......
എവിടെ തിരിഞ്ഞു നോക്കിയാലും ഒരു ഉത്സവം കഴിഞ്ഞ സ്ഥലം പോലെ.
എല്ലാം അവിടെ അങ്ങിനെ കുറച്ചു നേരം കൂടി കിടക്കട്ടെ എന്ന് കരുതി.
ഒരാഴ്ചയോളം ബഹളമയമായ കഴിഞ്ഞുകൂടിയ ഓരോ നിമിഷങ്ങളും ഒന്നുകൂടെ ഓര്‍ത്തെടുത്ത് ആസ്വദിയ്ക്കട്ടെ.............. .
മക്കളും, പേരക്കുട്ടികളും. മകന്റെ കൂട്ടുകാരും.
പതിനഞ്ചും, ഏഴും,. ഒന്നാം വയസ്സും കടന്നു പോകുന്ന പേരക്കുട്ടികൾ.
മാവേലിയുടെ സങ്കൽപം അടുത്ത തലമുറയിലേക്കു ഏതാനുമൊക്കെ പകർന്നു നൽകാൻ അറിഞ്ഞോ അറിയാതെയോ ശ്രമം നടന്നുപോകുകയാണ്.
കൈകൊട്ടിക്കളിയോ തിരുവോണ നാളിലെ അട നേദിയ്ക്കലോ, വില്ലിന്മേൽ കൊട്ടാലോ, പൂവിളിയോ ഒന്നുമുണ്ടായില്ലെങ്കിലും ഓരോ നിമിഷവും ആനന്ദിയ്ക്കാൻ സാധിച്ചത് ഇത്തവണത്തെ ഓണ വിശേഷം
പക്ഷേ, വിഭവങ്ങളൊന്നും എണ്ണത്തിൽ കുറച്ചില്ല. ഒന്നാം തി മുതൽ ഊൺമുറി സജീവം. അടുക്കളയും.
ആനന്ദ ലബ്ധിയ്ക്കിനിയെന്തു വേണം?
നന്ദി പ്രത്യേകം പറയുന്നത് മകന്റെ കൂട്ടുകാരോട്, മക്കളോട്, മക്കളുടെ മക്കളോട്
.ഏറെനാൾക്കു ശേഷം പേരക്കുട്ടിയുടെ കൂടെ എല്ലാം മറന്നു ഏറെനേരം കുളത്തിൽ......മകളും പേരക്കുട്ടിയും തറവാട്ടിലെ ഓണസ്സദ്യ ഉണ്ട് വീണ്ടും വന്നു.
മകന്റെ കൂട്ടുകാരെ കണ്ടിട്ടും വര്ഷങ്ങളായി. ഇത്തവണ ഓസ്‌ട്രേലിയയിൽ നിന്നും ഓണത്തിനായി വന്ന ചങ്ങാതി. അവിടത്തെ കഥകൾ, വായിച്ച പുസ്തകങ്ങൾ, മാറി വരുന്ന പരിസ്ഥിതി , അങ്ങിനെ രസകരമായ ചര്‍ച്ചകള്‍ ...............അച്ഛന്റെ സാഹിത്യവും, കലാരുചികളും, സരസതയും പകര്‍ന്നു കിട്ടിയ ഭാഗ്യവാന്‍ ! 
തിരക്കിനിടയിലും സന്തോഷം പങ്കിടാൻ വന്ന നടനായ ചങ്ങാതി. (നിഴൽക്കുത്തിൽ ആദ്യം അഭിനയിച്ചെങ്കിലും പേരെടുത്തത് ഫോർ ഡി പീപ്ൾ...ൽ ...പിന്നെ 'എന്റെ ഖല്ബിലെ............' _
അദ്ധ്യാപകനായ മറ്റൊരു സുഹൃത്ത്, കെമിസ്ട്രി,, പുരാണകഥാപാത്രങ്ങളുടെ കഥ പറഞ്ഞു പഠിപ്പിയ്ക്കാൻ ശ്രമം നടത്തുന്നയാൾ.
ഏറെ നാളുകൾക്കു ശേഷം ചിരിച്ചു ചിരിച്ചു വയ്യാതായി. അവരുടെ കലാശാലാ എന്റേതും കൂടെ ആയതിനാൽ, ഓർമ്മകൾ പലതും പങ്കുവെക്കല്‍ പരിപൂര്‍ണ്ണമായി ആസ്വദിക്കാനായി. .
നല്ല ഓർമ്മകൾ സമ്മാനിച്ചു ആദ്യം മകനും, ഭാര്യയും, പേരക്കുട്ടികളും സ്ഥലം വിട്ടു.
പിന്നെ മകന്റെ സുഹൃത്തുക്കളും മകളും, കുട്ടിയും പടി കടന്നപ്പോൾ ശ്മാശാന മൂകത ...................................... .............................ഓണത്തിന്റെ ഓർമ്മകൾ സ്വന്തം ജീവിതത്തിന്റെ സ്മരണികതന്നെ. 
നാളേയെ ഊർജസ്വലവും, സജീവവുമാക്കുന്നവ!
ഈ ഓണം ഏവർക്കും നല്ല ഓർമ്മകളും പൂർവാധികം ഉന്മേഷവും പകർന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തിൽ കാത്തിരിയ്ക്കാം, 
വീണ്ടുമൊരിക്കൽക്കൂടി മാവേലിയേയും പ്രിയപ്പെട്ടവരെയും കാണാൻ ...............

ജന്മനാട്...തീയാട്ട്

സ്പന്ദനങ്ങള്‍
ഫെബ് 18, 2015 

വേല-പൂരങ്ങളുടെ കാലമായി.

ഇന്ന്, നാട്ടിലെ പ്രധാന ഇത്സവമായ വൈരംകോട് തീയാട്ട് ! 

നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ,സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ

ഉൻമേഷപ്പെടുത്താൻ ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ.

വെള്ളിയാഴ്ച്ചയാണ് വലിയ തീയാട്ട്. ഞായറാഴ്ച്ചയായിരുന്നൂ മരം മുറി. ചൊവ്വാഴ്ച ചെറിയ തീയാട്ട്.  വെള്ളിയാഴ്ച്ച വലിയ തീയാട്ടും. നാട്ടിൽ ഉത്സവമാണ്. എല്ലാ വീടുകളിലും ബന്ധുമിത്രാദികളുടെ സമാഗമം.  
(വീണ്ടും  പോസ്റ്റ് ചെയ്യുകയാണ്....ക്ഷമിയ്ക്കുക! )

തീയാട്ട്  എന്ന് പറയുമ്പോള്‍ ആദ്യം  ഓര്‍മ്മ വരിക പൂതനും തിറയും തന്നെ. തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവിയുടെ പ്രതിനിധികള്‍. വീടുവീടാന്തരം കയറിയിറങ്ങി ദേവിയുടെ അനുഗ്രഹം വാരിവിതറുന്ന  മനുഷ്യര്‍ക്കും, ദേവതമാർക്കും ഇടയിലുള്ളവരെന്നു വിശ്വസിയ്ക്കുന്ന അമാനുഷരൂപങ്ങൾ. അഥവാ, സന്ദേശവാഹകർ. 

തിറ കെട്ടുന്ന ആൾ ഏതാനും ദിവസം മുൻപ് മുതൽ വ്രതം അനുഷ്ടിച്ച ശേഷമാണ്  ഭഗവതിയുടെ കോലം തലയിൽ വെയ്ക്കുന്നത്.
കൂടാതെ നല്ല കലാശം ചവിട്ടാനും പഠിച്ചിരിയ്ക്കും.
കാല്‍ ചിലമ്പിന്റെ ശബ്ദം, അതിനു ചേര്‍ന്ന കൊട്ട്. അത് കേള്‍ക്കാന്‍  കാതോര്‍ത്തിരിന്നിരുന്ന ഒരു കാലം. കുട്ടികള്‍ ഏറ്റവും ആഹളാദിച്ചിരുന്ന കാലം. 
ഇടത്തെ കയ്യിലുള്ള പരിചയിൽ വലത്തെ കയ്യിലെ ഗദ കൊണ്ടു മുട്ടി പൂതൻ  കുട്ടികളെ മാടി വിളിക്കും. ആന്ഗ്യ ഭാഷയിൽ പൂതനോടു കുട്ടികളും  സംവാദിക്കും. പൂതനെക്കൊണ്ടു പരിചമേൽ തറ, പറ എന്നൊക്കെ എഴുതിക്കും. മുണ്ടു കൊടുത്തില്ലെങ്കിൽ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നു പൂതൻ പറയുമ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു.
മുണ്ടു കിട്ടിയാൽ പൂതനും തിറയും നല്ല കലാശം ചവിട്ടും. തിറയെ ഭക്തി ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്‌. അതുകൊണ്ട്  നിലവിളക്ക് കത്തിച്ചാണ് വീടുകളില്‍ സ്വീകരിയ്ക്കുക.  പൂതനെന്നു പറയുമ്പോൾ തമാശയും ചങ്ങാത്തവുമുള്ള ഭാവമാണ്.  അരിയും, നെല്ലും കയ്യിലെടുത്തു മന്ത്രിച്ചു അത്  നമ്മുടെ നേരെ എറിയുംപോൾ ഒരു സംതൃപ്തി !!
ഒരു വർഷത്തേക്ക് വസൂരിദേവതയും മറ്റും അങ്ങോട്ട്‌ ഇനി തിരിഞ്ഞു നോക്കില്ല. ദേവിയുടെ സുരക്ഷാ വലയത്തിലാണ് നമ്മളൊക്കെ എന്ന ആശ്വാസം.
കുട്ടിക്കാളകളും, തിത്തേരിക്കുടകളും കൊടിതോരണങ്ങളും എല്ലാം ഓരോരോ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. അഭിമാനവും.
മേലാകെ കരിപൂശി കിരീടവും വെച്ചു കയ്യിൽ അമ്പും വില്ലുമായി കാട്ടാളനും, വേടനുമൊക്കെ വരും. ഇവർ അനങ്ങാതെ ഒരു സ്ഥലത്ത് നില്ക്കില്ലാ, നീട്ടി പൂ എന്ന് പൂക്കി ഓടിക്കൊണ്ടിരിയ്ക്കും. ചിലർ കറുപ്പിച്ച ദേഹത്ത്  വസൂരിക്കല കുത്തിയുണ്ടാക്കും  പേടി തോന്നും കണ്ടാൽ...
വസൂരിദേവതയെ പ്രീതിപ്പെടുത്തലാണല്ലോ തീയാട്ടിന്റെ മറ്റൊരു ഉദ്ദേശവും.
കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ..
വേല നാൾ, ഉച്ച് തിരിഞ്ഞ് അതാതു ദേശക്കാരും, പൂതനും, തിറയും, കാട്ടാളനും, തുണികളും, വൈക്കോലും വെച്ച് കെട്ടിയ ചെറിയ കാളയും,   , വൈക്കോൽ പൂതനും, നീളമുള്ള കോലിന്റെ അറ്റത്തു വർണ്ണത്തുണികൊണ്ടു കെട്ടിയുണ്ടാക്കിയ കൊടിയും, കൊട്ടും പാട്ടും മേളവുമൊക്കെയായി  തങ്ങളുടെ രക്ഷകയായ അമ്മയെ  ദര്ശിയ്ക്കാന്‍   സന്ധ്യയോടെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരും. ഒരുവര്ഷം ഒരുക്കൂട്ടിവെച്ച സമ്പാദ്യം മല്ലുമുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടിവെച്ചിരിയ്ക്കും. പിറ്റേന്നയ്ക്കു അത് ഉലക്ക, പായ, കത്തി, പൊരി, ആറാംനമ്പറ്, വർണ്ണപ്പകിട്ടുള്ള റബ്ബർ വളകള്‍, കുപ്പിവളകൾ,  ബലൂണുകള്‍ ആയി മാറിയിരിയ്ക്കും. 
അമ്മയുടെ  അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി, കനലാട്ടവും കണ്ട്  തിരിച്ചു വരുന്നവരെ  കാണുന്നത് തന്നെ രസമുള്ള കാഴ്ചയാണ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പക്ഷേ, മനസ്സിൽ പ്രതീക്ഷയുടെ തിളക്കം കാണാം..   
അടുത്തവർഷത്തെ തീയാട്ടിനായി കാത്തിരിക്കൽ തുടങ്ങാനുള്ള ബദ്ധപ്പാടിലാണ് ഇനിയങ്ങോട്ട്.
പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്ന ദേവതാ സങ്കൽപ്പം ഗ്രാമ ജീവിതത്തെ ലളിതവും, സമത്വ സുന്ദരവും,  ആസ്വാദ്യവുമായി മാറ്റിയിരുന്ന വേലപൂരങ്ങള്‍. എന്തിനോ വേണ്ടിയുള്ള പ്രയാണത്തില്‍ ഇതിന്റെയൊക്കെ തനിമ, സത്ത ചോര്‍ന്നു പോകുന്നുണ്ടോ ?  പോയകാലം കെട്ടുകഥകളായി മാറുമ്പോൾ ചെറിയ നൊമ്പരം എവിടെയോ അനുഭവപ്പെടുന്നുണ്ടോ ?. 
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല.
ഭക്തിയുടെയും, വിശ്വാസത്തിന്റെയും, ഒരുമയുടെയും, കൂട്ടായ്മയുടെയുമൊക്കെ പ്രതീകമാണ് വേലകളും, തീയാട്ടുകളും. ഇത്തരം  ദേവതാ സങ്കല്‍പ്പങ്ങളും  അനുഷ്ഠാനങ്ങളുമൊക്കെ  നാട്ടിന്‍ പുറത്തെ സൌഹൃദങ്ങളെ ഊട്ടിയുറപ്പിച്ചിരുന്നു. 

 എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും വന്നു ചേര്ന്നിരിയ്ക്കുന്നു.  മങ്ങലേല്പിക്കാതിരിയ്ക്കട്ടെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍   മാറി മറയുന്ന  ആഘോഷങ്ങളിലെ  രൂപഭാവങ്ങള്‍  ഇത്തരം വിശ്വാസങ്ങള്‍ക്ക് മങ്ങലേല്പിക്കാതിരിയ്ക്കട്ടെ

കാലം വരുത്തുന്ന  മാറി മറയുന്ന  ആഘോഷങ്ങളിലെ  രൂപഭാവങ്ങള്‍  ഇത്തരം വിശ്വാസങ്ങള്‍ക്ക്  മങ്ങലേല്പിക്കാതിരിയ്ക്കട്ടെ. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍ പഴയഓർമ്മകൾ അവയെ സജീവമാക്കുമ്പോള്‍ ആശ്വാസം 
ഇന്നിപ്പോൾ പേരിനൊരു പൂതനും തിറയും വന്നാല്‍ ആയി.!!. അതും ദേശത്തെ മാത്രം. എന്നുവെച്ചാൽ ഞങ്ങടെ ഈ ദേശത്തെ. 
പൂതനും , തിറയും കെട്ടുക  പ്രത്യേക സമുദായക്കാരുടെ അവകാശമായിരുന്നു  ഇപ്പോൾ കെട്ടാൻ ആളില്ലാതായപ്പോള്‍  ചടങ്ങുകള്‍ മുടങ്ങാതിരിയ്ക്കാന്‍  പരദേശികളെക്കൊണ്ട്   ചെയ്യിക്കുന്നവരും ഉണ്ട്. ആര് ചെയ്യുന്നു എന്നതിനേക്കാള്‍ എങ്ങിനെ ചെയ്യുന്നു എന്നതാണല്ലോ പ്രധാനം.
തിറ കെട്ടുന്ന ആൾ ഏതാനും ദിവസം മുൻപ് മുതൽ വ്രതം അനുഷ്ടിച്ച ശേഷമാണ്  ഭഗവതിയുടെ കോലം തലയിൽ വെയ്ക്കുന്നത്.
കൂടാതെ നല്ല കലാശം ചവിട്ടാനും പഠിച്ചിരിയ്ക്കും.
കാല്‍ ചിലമ്പിന്റെ ശബ്ദം, അതിനു ചേര്‍ന്ന കൊട്ട്. അത് കേള്‍ക്കാന്‍  കാതോര്‍ത്തിരിന്നിരുന്ന ഒരു കാലം. കുട്ടികള്‍ ഏറ്റവും ആഹളാദിച്ചിരുന്ന കാലം. 
ഇടത്തെ കയ്യിലുള്ള പരിചയിൽ വലത്തെ കയ്യിലെ ഗദ കൊണ്ടു മുട്ടി പൂതൻ  കുട്ടികളെ മാടി വിളിക്കും. ആന്ഗ്യ ഭാഷയിൽ പൂതനോടു കുട്ടികളും  സംവാദിക്കും. പൂതനെക്കൊണ്ടു പരിചമേൽ തറ, പറ എന്നൊക്കെ എഴുതിക്കും. മുണ്ടു കൊടുത്തില്ലെങ്കിൽ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നു പൂതൻ പറയുമ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു.
മുണ്ടു കിട്ടിയാൽ പൂതനും തിറയും നല്ല കലാശം ചവിട്ടും. തിറയെ ഭക്തി ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്‌. അതുകൊണ്ട്  നിലവിളക്ക് കത്തിച്ചാണ് വീടുകളില്‍ സ്വീകരിയ്ക്കുക.  പൂതനെന്നു പറയുമ്പോൾ തമാശയും ചങ്ങാത്തവുമുള്ള ഭാവമാണ്.  അരിയും, നെല്ലും കയ്യിലെടുത്തു മന്ത്രിച്ചു അത്  നമ്മുടെ നേരെ എറിയുംപോൾ ഒരു സംതൃപ്തി !!
ഒരു വർഷത്തേക്ക് വസൂരിദേവതയും മറ്റും അങ്ങോട്ട്‌ ഇനി തിരിഞ്ഞു നോക്കില്ല. ദേവിയുടെ സുരക്ഷാ വലയത്തിലാണ് നമ്മളൊക്കെ എന്ന ആശ്വാസം.
മേലാകെ കരിപൂശി കിരീടവും വെച്ചു കയ്യിൽ അമ്പും വില്ലുമായി കാട്ടാളനും, വേടനുമൊക്കെ വരും. ഇവർ അനങ്ങാതെ ഒരു സ്ഥലത്ത് നില്ക്കില്ലാ, നീട്ടി പൂ എന്ന് പൂക്കി ഓടിക്കൊണ്ടിരിയ്ക്കും. ചിലർ മേലാകെ വസൂരിക്കല കുത്തിയുണ്ടാക്കും  പേടി തോന്നും കണ്ടാൽ...
വസൂരിദേവതയെ പ്രീതിപ്പെടുത്തലാണല്ലോ തീയാട്ടിന്റെ മറ്റൊരു ഉദ്ദേശവും.
കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ..
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും വന്നു ചേര്ന്നിരിയ്ക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല.
ഇത്തരം വിശ്വാസങ്ങൾക്ക് മാറ്റ് കുറയുന്നുവെങ്കിലും പഴയഓർമ്മകൾ അവയെ സജീവമാക്കുകയാണ്.

ഇന്ന് കാലം വരുത്തുന്ന മാറ്റങ്ങൾ.....സങ്കല്‍പ്പങ്ങളിലും, ആചാരങ്ങളിലും.........
പൂതനും , തിറയും കെട്ടുക  പ്രത്യേക സമുദായക്കാരുടെ അവകാശമായിരുന്നു  ഇപ്പോൾ കെട്ടാൻ ആളില്ലാതായപ്പോള്‍  ചടങ്ങുകള്‍ മുടങ്ങാതിരിയ്ക്കാന്‍  പരദേശികളെക്കൊണ്ട്   ചെയ്യിക്കുന്നവരും ഉണ്ട്. ആര് ചെയ്യുന്നു എന്നതിനേക്കാള്‍ എങ്ങിനെ ചെയ്യുന്നു എന്നതാണല്ലോ പ്രധാനം.
ചന്ദനക്കാവ്, മാണിയങ്കാട്, ആതവനാട് തുടങ്ങിയ അയല്‍ ദേശങ്ങളില്‍   നിന്നുമുള്ള തിറ -പൂതൻ .....എല്ലാം കഥകളായി മാറി. ദേശത്തെ പൂതനും  കേട്ടുകഥയായി മാറി. ഇന്നിപ്പോൾ പേരിനൊരു പൂതനും തിറയും വന്നാല്‍ ആയി !!.  
ഈയിടെയായി മത്സരിച്ചാണ് ദേശക്കാർ കാളകളെ  പ്രദർശിപ്പിക്കുന്നത്‌. വെടിക്കെട്ടും മത്സരമാക്കുന്നു !!
കൊടിവരവ് എന്ന പേരു കാള വരവ് എന്നായിരിക്കുന്നൂ .
ചിങ്കാരി മേളത്തിന്റെ, ബാൻഡ് വാദ്യത്തിന്റെ അകമ്പടിയിൽ, പോലീസിന്റെ സാന്നിദ്ധ്യത്തിൽ, അലങ്കരിച്ച, മിന്നിത്തിളങ്ങുന്ന വാഹനത്തിൽ, ആധുനിക സാങ്കേതിക വിദ്യകളാല്‍  ജീവൻ തുടിയ്ക്കുന്ന കാളകളെ എതിരേറ്റു കൊണ്ട് കൊടികളും, കൊട്ടും പാട്ടുമായി ദേശക്കാര്‍ അമ്മയെക്കാണാൻ പോകുന്ന ദൃശ്യം  വീട്ടിൽ ടീറ്വിയ്ക്കു മുന്നിലിരുന്നു കണ്ടു ആസ്വദിയ്ക്കാം. 
വൈരങ്കോട്ടേക്കുള്ള " വരവ് " അതോ, പോക്കോ ?  

വൈരങ്കോട്ടെ ഭഗവതീ തുണക്കണേ, എല്ലാവരേയും ........

സ്പന്ദനങ്ങള്‍
ഫെബ് 18, 2015 

വേല-പൂരങ്ങളുടെ കാലമായി.

ഇന്ന്, നാട്ടിലെ പ്രധാന ഇത്സവമായ വൈരംകോട് തീയാട്ട് ! 

നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ,സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ

ഉൻമേഷപ്പെടുത്താൻ ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ.

വെള്ളിയാഴ്ച്ചയാണ് വലിയ തീയാട്ട്. ഞായറാഴ്ച്ചയായിരുന്നൂ മരം മുറി. ചൊവ്വാഴ്ച ചെറിയ തീയാട്ട്.  വെള്ളിയാഴ്ച്ച വലിയ തീയാട്ടും. നാട്ടിൽ ഉത്സവമാണ്. എല്ലാ വീടുകളിലും ബന്ധുമിത്രാദികളുടെ സമാഗമം.  
(വീണ്ടും  പോസ്റ്റ് ചെയ്യുകയാണ്....ക്ഷമിയ്ക്കുക! )

തീയാട്ട്  എന്ന് പറയുമ്പോള്‍ ആദ്യം  ഓര്‍മ്മ വരിക പൂതനും തിറയും തന്നെ. തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവിയുടെ പ്രതിനിധികള്‍. വീടുവീടാന്തരം കയറിയിറങ്ങി ദേവിയുടെ അനുഗ്രഹം വാരിവിതറുന്ന  മനുഷ്യര്‍ക്കും, ദേവതമാർക്കും ഇടയിലുള്ളവരെന്നു വിശ്വസിയ്ക്കുന്ന അമാനുഷരൂപങ്ങൾ. അഥവാ, സന്ദേശവാഹകർ. 

തിറ കെട്ടുന്ന ആൾ ഏതാനും ദിവസം മുൻപ് മുതൽ വ്രതം അനുഷ്ടിച്ച ശേഷമാണ്  ഭഗവതിയുടെ കോലം തലയിൽ വെയ്ക്കുന്നത്.
കൂടാതെ നല്ല കലാശം ചവിട്ടാനും പഠിച്ചിരിയ്ക്കും.
കാല്‍ ചിലമ്പിന്റെ ശബ്ദം, അതിനു ചേര്‍ന്ന കൊട്ട്. അത് കേള്‍ക്കാന്‍  കാതോര്‍ത്തിരിന്നിരുന്ന ഒരു കാലം. കുട്ടികള്‍ ഏറ്റവും ആഹളാദിച്ചിരുന്ന കാലം. 
ഇടത്തെ കയ്യിലുള്ള പരിചയിൽ വലത്തെ കയ്യിലെ ഗദ കൊണ്ടു മുട്ടി പൂതൻ  കുട്ടികളെ മാടി വിളിക്കും. ആന്ഗ്യ ഭാഷയിൽ പൂതനോടു കുട്ടികളും  സംവാദിക്കും. പൂതനെക്കൊണ്ടു പരിചമേൽ തറ, പറ എന്നൊക്കെ എഴുതിക്കും. മുണ്ടു കൊടുത്തില്ലെങ്കിൽ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നു പൂതൻ പറയുമ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു.
മുണ്ടു കിട്ടിയാൽ പൂതനും തിറയും നല്ല കലാശം ചവിട്ടും. തിറയെ ഭക്തി ബഹുമാനത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്‌. അതുകൊണ്ട്  നിലവിളക്ക് കത്തിച്ചാണ് വീടുകളില്‍ സ്വീകരിയ്ക്കുക.  പൂതനെന്നു പറയുമ്പോൾ തമാശയും ചങ്ങാത്തവുമുള്ള ഭാവമാണ്.  അരിയും, നെല്ലും കയ്യിലെടുത്തു മന്ത്രിച്ചു അത്  നമ്മുടെ നേരെ എറിയുംപോൾ ഒരു സംതൃപ്തി !!
ഒരു വർഷത്തേക്ക് വസൂരിദേവതയും മറ്റും അങ്ങോട്ട്‌ ഇനി തിരിഞ്ഞു നോക്കില്ല. ദേവിയുടെ സുരക്ഷാ വലയത്തിലാണ് നമ്മളൊക്കെ എന്ന ആശ്വാസം.
കുട്ടിക്കാളകളും, തിത്തേരിക്കുടകളും കൊടിതോരണങ്ങളും എല്ലാം ഓരോരോ ഗ്രാമങ്ങളുടെ മുഖമുദ്രയായിരുന്നു. അഭിമാനവും.
മേലാകെ കരിപൂശി കിരീടവും വെച്ചു കയ്യിൽ അമ്പും വില്ലുമായി കാട്ടാളനും, വേടനുമൊക്കെ വരും. ഇവർ അനങ്ങാതെ ഒരു സ്ഥലത്ത് നില്ക്കില്ലാ, നീട്ടി പൂ എന്ന് പൂക്കി ഓടിക്കൊണ്ടിരിയ്ക്കും. ചിലർ കറുപ്പിച്ച ദേഹത്ത്  വസൂരിക്കല കുത്തിയുണ്ടാക്കും  പേടി തോന്നും കണ്ടാൽ...
വസൂരിദേവതയെ പ്രീതിപ്പെടുത്തലാണല്ലോ തീയാട്ടിന്റെ മറ്റൊരു ഉദ്ദേശവും.
കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ..
വേല നാൾ, ഉച്ച് തിരിഞ്ഞ് അതാതു ദേശക്കാരും, പൂതനും, തിറയും, കാട്ടാളനും, തുണികളും, വൈക്കോലും വെച്ച് കെട്ടിയ ചെറിയ കാളയും,   , വൈക്കോൽ പൂതനും, നീളമുള്ള കോലിന്റെ അറ്റത്തു വർണ്ണത്തുണികൊണ്ടു കെട്ടിയുണ്ടാക്കിയ കൊടിയും, കൊട്ടും പാട്ടും മേളവുമൊക്കെയായി  തങ്ങളുടെ രക്ഷകയായ അമ്മയെ  ദര്ശിയ്ക്കാന്‍   സന്ധ്യയോടെ ക്ഷേത്ര പരിസരത്ത് എത്തിച്ചേരും. ഒരുവര്ഷം ഒരുക്കൂട്ടിവെച്ച സമ്പാദ്യം മല്ലുമുണ്ടിന്റെ കോന്തലയ്ക്കൽ കെട്ടിവെച്ചിരിയ്ക്കും. പിറ്റേന്നയ്ക്കു അത് ഉലക്ക, പായ, കത്തി, പൊരി, ആറാംനമ്പറ്, വർണ്ണപ്പകിട്ടുള്ള റബ്ബർ വളകള്‍, കുപ്പിവളകൾ,  ബലൂണുകള്‍ ആയി മാറിയിരിയ്ക്കും. 
അമ്മയുടെ  അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി, കനലാട്ടവും കണ്ട്  തിരിച്ചു വരുന്നവരെ  കാണുന്നത് തന്നെ രസമുള്ള കാഴ്ചയാണ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പക്ഷേ, മനസ്സിൽ പ്രതീക്ഷയുടെ തിളക്കം കാണാം..   
അടുത്തവർഷത്തെ തീയാട്ടിനായി കാത്തിരിക്കൽ തുടങ്ങാനുള്ള ബദ്ധപ്പാടിലാണ് ഇനിയങ്ങോട്ട്.
പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്ന ദേവതാ സങ്കൽപ്പം ഗ്രാമ ജീവിതത്തെ ലളിതവും, സമത്വ സുന്ദരവും,  ആസ്വാദ്യവുമായി മാറ്റിയിരുന്ന വേലപൂരങ്ങള്‍. എന്തിനോ വേണ്ടിയുള്ള പ്രയാണത്തില്‍ ഇതിന്റെയൊക്കെ തനിമ, സത്ത ചോര്‍ന്നു പോകുന്നുണ്ടോ ?  പോയകാലം കെട്ടുകഥകളായി മാറുമ്പോൾ ചെറിയ നൊമ്പരം എവിടെയോ അനുഭവപ്പെടുന്നുണ്ടോ ?. 
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല.
ഭക്തിയുടെയും, വിശ്വാസത്തിന്റെയും, ഒരുമയുടെയും, കൂട്ടായ്മയുടെയുമൊക്കെ പ്രതീകമാണ് വേലകളും, തീയാട്ടുകളും. ഇത്തരം  ദേവതാ സങ്കല്‍പ്പങ്ങളും  അനുഷ്ഠാനങ്ങളുമൊക്കെ  നാട്ടിന്‍ പുറത്തെ സൌഹൃദങ്ങളെ ഊട്ടിയുറപ്പിച്ചിരുന്നു. 

 എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും,   വന്നു ചേയൂമ്പോള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും,       മങ്ങലേല്പിക്കാതിരിയ്ക്കട്ടെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍   മാറി മറയുന്ന  ആഘോഷങ്ങളിലെ  രൂപഭാവങ്ങള്‍  ഇത്തരം വിശ്വാസങ്ങള്‍ക്ക് 

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...