അനുഭവമാണ് ഗുരു-
യോഗ ചെയ്‌താല്‍ മാത്രം തന്നെയേ, അതിനെപ്പറ്റി വിലയിരുത്താന്‍ പറ്റൂ.....
കുറച്ചു ദിവസം മുന്നേ, യോഗയെപ്പറ്റിയുള്ള എന്റെ പോസ്റ്റ്-നു കീഴെ, ഞാന്‍ യോഗ ചെയ്യില്ല, എന്റെ കുട്ടിയേയും ചെയ്യിക്കില്ല....എന്നാരോ എഴുതിക്കണ്ടു...അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.

ഞാന്‍ ൧൬ വര്‍ഷമായി നാട്ടിന്പുറത്താണ് താമസം....ഇവിടെ യോഗ പഠിക്കാനുള്ള സൌകര്യമൊന്നുമില്ല.
വര്‍ഷങ്ങള്‍ക്കു മുന്പ്...
പക്ഷെ 7 കിമി ദൂരത്തു 'ആര്‍ട്ട് ഓഫ് ലിവിംഗ് ' കോഴ്സ് നടത്തുന്നുണ്ട് എന്ന് കേട്ടപ്പോള്‍ പോയി ചേര്‍ന്നു. കോഴ്സ് ചെയ്തു.ഭയങ്കര സുഖവും അനുഭവപ്പെട്ടു.
പോയി ചേരാന്‍ കാരണം, ഈ കോഴ്സ് ചെയ്ത 2 വ്യക്തികളില്‍, ഒരാളുടെ പെരുമാറ്റത്തില്‍ കണ്ട അത്ഭുതകരമായ മാറ്റവും, മറ്റൊരാളുടെ ശാരീരിക അസുഖം മാറിയതും...
കുറെക്കാലമായി ശ്വാസം മുട്ട് അനുഭവിച്ചിരുന്ന എന്റെ ബന്ധുവിന്, ഈ കോഴ്സ് കഴിഞ്ഞതോടെ ശ്വാസം മുട്ട് മാറി. പിന്നീട് പ്രസവസമയത്ത് സിസേറിയന്‍ ആക്കേണ്ടി വന്നു....ഒരു പ്രശ്നവും ഉണ്ടായില്ല...
എന്‍റെ 2 ഹിമാലയന്‍ യാത്രകള്‍ക്കും, കൈലാസ് മാനസ സരോവര്‍ യാത്രയ്ക്കും പിന്നിലെ രഹസ്യവും ഇത് തന്നെ....

അത് മാത്രമല്ല.......
ഇനിയുമുണ്ട് എഴുതാൻ....................................................................

[ഇതൊരു പരസ്യത്തിനുള്ള പോസ്റ്റ് അല്ല]
നന്നായി ശ്വസിയ്ക്കൂ.......അന്ത്യശ്വാസം സുഖകരമാകട്ടെ!!
ജയ് ഗുരു ദേവ്......
Sept 27, 2015
ജയ് ഗുരു ദേവ് !!
അങ്ങിനെ എന്റെ മുടങ്ങിക്കിടന്ന 'യോഗ'പുനരാരംഭിച്ചു.....
സൂര്യഭഗവാന്‍ നീങ്ങി നീങ്ങി ഉത്തരഭാഗത്ത് അയനാന്തത്തില്‍ എത്തിയത് ജൂണ്‍ ൨൧-നു.(21). അന്നുതന്നെയാണ് ലോകയോഗദിനത്തിനു ഹരിശ്രീ കുറിച്ചത്..
"യോഗ" -'ശരീരമാദ്യം ഖലു ധര്‍മസാധനം'..ഇതൊരു ആപ്തവാക്യമാണ്.
രോഗരഹിതമായ, ആരോഗ്യമുള്ള ശരീരമാണ് ധര്‍മ പ്രവര്‍ത്തനത്തിനുള്ള മുഖ്യ സാധനം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് സ്ഥിതി ചെയ്യൂ.
യോഗശാസ്ത്രം ഒരു ജാതിയുടെയും കുത്തകയല്ല.
യോഗ-
യോഗാസനങ്ങളും, പ്രാണായാമവും നിത്യേന ചെയ്യുന്നത്കൊണ്ട് പ്രാണവായു കൂടുതല്‍ ഉള്ളില്‍ കടക്കുകയും അങ്ങിനെ രക്തവും. നാഡികളും ശുദ്ധീകരിക്കപ്പെടുകയും മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ശാരീരികവും, മാനസികവുമായ പിരി മുറുക്കങ്ങള്‍ ഇല്ലാതാവുന്നു, അങ്ങിനെ മനശ്ശാന്തിയും ദീര്‍ഘായുസ്സും ഉണ്ടാവുകയും ചെയ്യുന്നു.
യോഗ ചെയ്യുക, അതിന്റെ ആനന്ദം അനുഭവിയ്ക്കുക..എല്ലാവര്‍ക്കും യോഗചെയ്തു അതിന്റെ ഗുണം അനുഭവിയ്ക്കാന്‍ യോഗമുണ്ടാകട്ടെ എന്ന് പ്രാര്ത്ഥിച്ചുകൊണ്ടു...ॐ ॐ

No comments:
Post a Comment