Uma Namboodiri shared a memory.
May 31, 2016 5:04am
ആയുസ്സ് പരമാവധി നീട്ടി കൊണ്ടുപോകാന്‍ ശ്രമിയ്ക്കുന്നു....എന്നിട്ടെന്തുനേട്ടം???
ഷഷ്ടിപൂര്ത്തിയും, സപ്തതിയും, മറ്റും മറ്റും കേമമായി കൊണ്ടാടി....എന്നിട്ടെന്തുണ്ടായി???
മരണാനന്തരം മാവിന്റെ പശതട്ടി കത്തിച്ചാമ്പലാവാനും പറ്റി .....എന്നിട്ടെന്തുണ്ടായി?????
കാലം കടന്നു പോയി, അങ്ങിനെയൊരാള്‍ ജീവിച്ചിരുന്നുവോ ??? ലോകം ചോദിയ്ക്കുന്നു.
"നോക്കൂ, മനുഷ്യന്റെ സൌന്ദര്യം എന്നുപറയുന്നത് ഇതാണ്. പരോപകാരാര്ത്ഥമുള്ള ജീവിതം. സഹജീവികളെ കരുതലോടെ ചേര്‍ത്തു പിടിയ്ക്കുന്ന മനോഭാവം. അതുള്ളിടത്ത് വിജിഗീഷുവായ മൃത്യുവിനുപോലും താഴ്ത്താനാകാത്ത ജീവിതത്തിന്റെ കൊടിപ്പടം പാറുക തന്നെ ചെയ്യും!"
മേല്‍പ്പറഞ്ഞ വരികള്‍ സംസാരിക്കാന്‍ നാക്കില്ലാത്ത, താടിയെല്ലുകളില്ലാത്ത, ഇടിഞ്ഞു തൂങ്ങിയ കവിളുകളുള്ള 'ചന്ദ്രദത്ത്' എന്ന 70 കാരന്റെ, തൃശൂരിലെ തളിക്കുളം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയ ആത്മസൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ഒരു മഹാമനുഷ്യന്റെ.......... കൂടുതല്‍ അറിയാന്‍ ഇന്നത്തെ മാതൃഭൂമി വാരാന്തപ്പതിപ്പ് വായിക്കൂ....
ജീവിതപന്ഥാവിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ എങ്ങും എന്റെ പാദമുദ്രകള് പതിഞ്ഞു കാണുന്നില്ലാ......
ദീര്ഘയുസ്സുണ്ടായിട്ടെന്തു കാര്യം?????
ദത്ത് മാഷുടെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിയ്ക്കുന്നു.....
No comments:
Post a Comment