'നിഷ്കാമകർമ്മം 'എന്ന വാക്കു ഗീത തുടങ്ങിയ പുണ്യ പാരായണ പുസ്തകങ്ങളിൽ എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ട്.എന്നാൽ അതെന്താണെന്നതു അറിയില്ലായിരുന്നു.എന്നാൽ കിഴക്കേടത്തെ ദിവാകരേട്ടനെ അടുത്തു പഴകിയത് മുതൽ അതിന്റെ അർത്ഥം മനസ്സിലായിത്തുടങ്ങി.
മദ്ധ്യകേരളത്തിലെ സകലമാന നമ്പൂതിരി ഗൃഹങ്ങളിലും പിറന്നാൾ മുതൽ വിവാഹംവരെയുള്ള എന്ത് ആഘോഷങ്ങളിലും ഒരു നിമിഷം പോലും വിശ്രമിയ്ക്കാതെ ആദ്യാവസാനം പങ്കെടുത്തു അവധൂനെപ്പോലെ അപ്രത്യക്ഷനാകുന്ന മഹാബ്രാഹ്മണൻ!
കുഞ്ഞികൃഷ്ണനെപ്പോലെ എന്റേതാണ് എന്റേതാണ് എന്ന് കണ്ടുമുട്ടുന്നവരുടെയൊക്കെ മനസ്സിൽ തോന്നണമെങ്കിൽ കുറച്ചെങ്കിലും അമാനുഷത്വം ആ വ്യക്തിയിൽ ഉണ്ടാകണം.
കുഞ്ഞികൃഷ്ണന്റെ കൃപാകടാക്ഷം അദ്ദേഹത്തിന് ഉണ്ട് എന്നത് തീർച്ച..അതിനാലാണല്ലോ, അന്നത്തെ ശ്രമം കൂടെ കഴിപ്പിച്ചു ഇനി സുഖമായി ഉറങ്ങിക്കോളൂ എന്ന് പറഞ്ഞു അദ്ദേഹത്തെ ഗുരുവായൂരപ്പൻ കൊട്ടിയുറക്കിയത്!
കുഞ്ഞികൃഷ്ണന്റെ കൃപാകടാക്ഷം അദ്ദേഹത്തിന് ഉണ്ട് എന്നത് തീർച്ച..അതിനാലാണല്ലോ, അന്നത്തെ ശ്രമം കൂടെ കഴിപ്പിച്ചു ഇനി സുഖമായി ഉറങ്ങിക്കോളൂ എന്ന് പറഞ്ഞു അദ്ദേഹത്തെ ഗുരുവായൂരപ്പൻ കൊട്ടിയുറക്കിയത്!
ഇന്നലെ ഈ നേരത്തു കിഴക്കേടത്തു ചെന്ന് നമസ്ക്കരിച്ചു പോരുമ്പോൾ ഒരാൾ പറഞ്ഞു.എന്തിനാണ് നമുക്ക് മക്കളും മറ്റു ബന്ധുക്കളും? ശരിയാണെന്നു തോന്നി.ഇന്നലത്തെ ദിവസം അദ്ദേഹത്തെ സ്മരിച്ചവരുടെ സംഖ്യ നോക്കിയാൽ മതി.ഈ സത്യം നമുക്ക് ബോദ്ധ്യമാകും. അദ്ദേഹത്തിന് എല്ലാവരുമുണ്ട്.എല്ലാവരുടെ കൂടെയും അദ്ദേഹവും ഉണ്ട്.
വലിയൊരു അദ്ധ്യാത്മവിദ്യാലയം തന്നെയാണ് ഈ ഒറ്റയാൾ ' ദിവാൻ' .
ആ മഹാ സുകൃതിയുടെ നല്ല ഓർമ്മകൾക്ക് മുന്നിൽ വീണ്ടും പ്രണമിയ്ക്കുന്നു.
No comments:
Post a Comment