സ്പന്ദനങ്ങൾ :--
ആഗസ്ത് ൧൩, ൨൦൧൭
വൈകിക്കിട്ടിയ അറിവുകൾ.-2
പ്രിയപ്പെട്ട അമ്മിണീ,
തുടരട്ടേ ?
മണ്ണ്.......
അത് ജീവനില്ലാത്ത വെറും പാറപ്പൊടിയല്ല . സസ്യങ്ങൾക്ക് വളരാനുള്ള വെറുമൊരു ഉപാധിയുമല്ല..മണ്ണിന്റെ ഭൗതിക സവിശേഷതകൾ അറിയണം.
(അതുകൊണ്ട്അത് വിശദീകരിയ്ക്കുന്ന ശാസ്ത്രപുസ്തകം വായിക്കണം.)
മണ്ണിന്റെ അമ്ലക്ഷാരാനുപാതം സന്തുലിതാവസ്ഥയിലായിരിയ്ക്കണം.
അമ്ളാംശം കൂട്ടിയാൽ സസ്യകോശങ്ങളുടെ ബാലൻസ് തെറ്റും. അപ്പോൾ അവയെ ആഹാരമാക്കുന്ന ജീവജാലങ്ങളിലെ കോശങ്ങൾക്കും തകരാറു സംഭവിയ്ക്കും.
സോഡിയം, പൊട്ടാസ്യം എന്നിവയുടെ കുറവുകൾ ആദ്യം മണ്ണിലും പിന്നെ ചെടികളിലും അതിനുശേഷം മറ്റു ജീവജാലങ്ങളിലും പ്രകടമാകുന്നു.
'നേച്ചർ' മാസികയിൽ ഒരിക്കൽ റിപ്പോർട് വന്നിരുന്നു. ഒരു പ്രദേശത്തെ മണ്ണ് പരിശോധിച്ച് നോക്കിയാൽ അവിടത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതി അറിയാമെന്നു. പക്ഷെ, നമ്മളോ?നമ്മൾ നേരെ ചെന്ന് രക്തം പരിശോധിയ്ക്കുന്നു. അല്ലേ ?
ചില ഡോക്ടർമാർ അർബുദരോഗത്തെ മണ്ണിന്റെ നാശമായിട്ടാണ് കാണുന്നത്. ചെടിയും മണ്ണുമായുള്ള പ്രതിപ്രവർത്തനം വളരെ ഗാഢമായതാണ്.
മണ്ണിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് മനുഷ്യന് അർബുദം തുടങ്ങിയ രോഗങ്ങൾ വരിക മാത്രമല്ല,
ഒട്ടാകെ പ്രകൃതിയിൽ നാശം വിതയ്ക്കുകയും ചെയ്യുന്നു.
മണ്ണിന്റെ പ്രത്യേക സവിശേഷതയാണ് അതിനു ജലം സംരക്ഷിയ്ക്കാൻ കഴിയും എന്നത്.
അദ്ധ്യാപകർ ജലസാക്ഷരതയെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോൾ മണ്ണില്ലാതെ ജലമില്ലെന്നു പറഞ്ഞുകൊടുക്കുന്നില്ല.
മണ്ണിന്റെ പ്രധാന ഘടകങ്ങളാണ്- -- ക്ലേ (കളിമണ്ണ്), സിൽറ്റ് (ഊറൽ മണ്ണ് ), സാൻഡ് (മണൽ).എന്നിവ.
മണ്ണും, ജലവുമായി ചേർന്ന് പ്രവർത്തിയ്ച്ച് മണ്ണ് ജലസംഭരണിയായി മാറുന്നു.
നമ്മുടെ നാട്ടിൽ കീടനാശിനികളുടെ അമിതമായ ഉപയോഗവും, രാസവളപ്രയോഗവും മണ്ണിന്റെ ഈ കഴിവ് നശിപ്പിച്ചു കളഞ്ഞിരിയ്ക്കുന്നു.
മണ്ണില്ലാതെ ജലമില്ല എന്നത് പ്രാഥമിക പാഠമായി കണക്കാക്കണം
കഴിഞ്ഞില്ല....
എന്നാലും വീണ്ടും ഡോ പ്രഭാകരൻ നായർക്ക് നന്ദിയും, നമസ്ക്കാരവും പറയട്ടെ!
No comments:
Post a Comment