Tuesday, 9 February 2021

തിരിച്ചരിവുകള്‍ -ഓം..., തീയാട്ട് , സെല്‍ഫ്---, പൊ ട്ടിയ്ക്കാം..പ്രിയ b, ഇന്ദ്രിയങ്ങളെ..ലോസ്റ്റ്‌ ബാല്യം , '

4 November 2014 at 09:56 ·
ഓം ഭൂര് ഭുവ് സ്വഹ:
ഓരോ പ്രഭാതത്തെയും സുപ്രഭാതമാക്കുന്നത് ആദിത്യ ദര്ശനം തന്നെ. ഓരോ പ്രഭാതത്തിലും മരഅഴികള്ക്കിടയിലൂടെ സ്നേഹരശ്മികള് പരത്തി ആശ്വാസവും ഉന്മേഷവും വാരി വിതറി അടുക്കളയെ ഐശ്വര്യവത്താക്കുന്ന ആദിത്യഭാഗവാന് നമസ്ക്കാരം!
12000 അടി മുകളിൽ കേദാരിൽ അനുഭവിച്ച സൂര്യോദയം വിവരണാതീതമായ അനുഭൂതിയായി ഇപ്പോഴും മനസ്സില് നിറഞ്ഞു നിൽക്കുന്നു..
അതിരാവിലെ കട്ടിലിൻറെ തലയ്ക്കലുള്ള ചെറിയ ജനൽ, അതി കഠിനമായ തണുപ്പുണ്ടെങ്കിലും തുറന്നു.. വിശ്വസിയ്ക്കാനാവാത്ത, വർണ്ണിയ്ക്കാൻ വാക്കുകളില്ലാത്ത കാഴ്ച്ച. നിശ്ശബ്ദമായി നോക്കികണ്ടു. മഞ്ഞുപുതച്ചു കിടക്കുന്ന മലകൾക്കു പിന്നിൽ നിന്നും കുറേശ്ശെ കുറെശ്ശേയായി ഉയർന്നു പൊങ്ങുന്ന ചുവന്ന തളിക,അതിൽ നിന്നും പുറപ്പെടുന്ന ചുവന്ന രശ്മികൾ വെളുത്ത ഹിമക്കട്ടകളിൽതട്ടി സ്വർണ നിറം എമ്പാടും പരത്തുന്നു. .നോക്കിക്കൊണ്ടിരിയ്ക്കവേ, സുവർണ്ണരശ്മികൾ പതുക്കെ വെള്ളി രശ്മികളായി മാറുന്നു. നല്ല നിലാവെളിച്ചത്തിന്റെ കുളുര്മ്മ ! (ബദരിയിലും ഇതേ അനുഭവം തന്നെ ഉണ്ടായിട്ടുണ്ട്.)
ഭാരതത്തില്, സൂര്യരശ്മി ആദ്യം പതിയ്ക്കുന്ന ഒറീസ്സയിലെ കൊണാർക്ക്‌ സൂര്യ ക്ഷേത്രത്തിനടുത്തുള്ള ബീച്ചിൽ അതിരാവിലെ 4-41/2 യ്ക്ക് എത്തിച്ചേർന്നാൽ, ആകാശത്തിന്റെ വെളിച്ചത്തിൽ (ചിലപ്പോൾ ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും സാന്നിദ്ധ്യത്തിൽ) ഉദിച്ചു വരുന്ന സൂര്യൻ അതിമനോഹരം.
അതേപോലെ കന്യാകുമാരിയിലായാലും, ലോകത്തിന്റെ ഇതു മൂലയില് നിന്നായാലും ഉദയസൂര്യന് നല്കുന്ന ഉണരവ്വും ഊര്ജ്ജവും മറ്റൊന്നിനോടും ഉപമിയ്ക്കാന് സാദ്ധ്യമല്ല. ...
സ്വന്തം വീട്ടുപറമ്പിലിരുന്നാലും നമ്മുടെ മുറ്റത്ത് വീഴുന്ന ആദ്യകിരണങ്ങൾ സ്വന്തം കണ്ണുകളിൽ സ്വാംശീകരിച്ചെടുക്കാനായാൽ ഭാഗ്യം തന്നെ.
പട്ടണങ്ങളിലെ ഉയർന്നു വരുന്ന കെട്ടിട സമുച്ചയങ്ങൾ പ്രഭാതത്തിലെ ഉദിച്ചുയരുന്ന ചുവന്നഗോളത്തെ കാണുവാന് അനുവദിയ്ക്കാതിരിക്കുമ്പോൾ കഷ്ടം തോന്നുകയാണ്..
ധനികനും,ദരിദ്രനും, പണ്ഡിതനും,പാമരനും ഒരേപോലെ, പിശുക്കില്ലാതെ പ്രപഞ്ചം വാരിക്കോരിത്തരുന്ന അമൂല്യദൃശ്യം !
അത് ആവോളം അനുഭവിയ്ക്കാന് ഏവര്ക്കും സാധിച്ചെങ്കില്!
എല്ലാവർക്കും എന്നും മനോഹരമായ സുപ്രഭാതങ്ങൾ ആശംസിയ്ക്കുന്നു.
ഓം ഭൂര് ഭുവസ്വ:


സ്പന്ദനങ്ങൾ::_ (തിരിച്ചറിവുകൾ)
നാൾക്കുനാൾ ചൂട് കൂടിക്കൊണ്ടെയിരിയ്ക്കുന്ന അന്തരീക്ഷത്തിനു കുളിരേകാൻ, സന്തോഷവും, ശാന്തിയും പകരാൻ, മനുഷ്യമനസ്സുകളെ  ഉൻമേഷപ്പെടുത്താൻ 
 ഇതാ വന്നെത്തിയിരിയ്ക്കുന്നൂ വേല-പൂരങ്ങൾ..
നാളെ വൈരങ്കോട് ചെറിയതീയാട്ട്. വെള്ളിയാഴ്ചയാണ് വലിയ തീയാട്ട്.
ഈ ദേശത്തെയാകമാനം ജനങ്ങളുടെ പ്രധാന ഉത്സവം.
ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളുമാണ് ജനങ്ങളെ കെട്ടുറപ്പുള്ള സമൂഹജീവിയായി മാറ്റുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാൽ കാലത്തിന്റെ മാറ്റങ്ങൾ ആചാരനുഷ്ടാനങ്ങളിലും വന്നു ചേര്ന്നിരിയ്ക്കുന്നു. ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയല്ലാതെ പഴയ തലമുറയ്ക്ക് ഒന്നും ചെയ്യാനില്ല.
ഇന്നലെയായിരുന്നു തീയാട്ടുകൾക്കുള്ള മരം മുറി. 
.അതിനു വേണ്ട വരിക്കപ്ലാവുകൾ വഴിപാടായി ഭക്തർ ദേവിയ്ക്ക് സമര്പ്പിയ്ക്കുന്നു. മരം മുറിയ്ക്കാനുള്ള അനുവാദം ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പ്രതിനിധിയാണ് കൊടുക്കുന്നത്. കനലാട്ടമാണ് ദേവിയ്ക്കുള്ള പ്രധാന വഴിപാട്.
ഒരുതരത്തിൽ ആത്മസമർപ്പണം തന്നെ.
. 
തീയാട്ട് എന്ന് കേൾക്കുംപോൾത്തന്നെ പൂതന്റെയും,തിറയുടെയും രൂപമാണ് മനസ്സില് വരിക.
അമ്പും വില്ലും കയ്യിൽ പിടിച്ചു ഇടയ്ക്ക് അമ്പുകുലയ്ക്കുന്ന ശബ്ദമുണ്ടാക്കി,'പൂ ....'എന്നു് കൂവി വിളിയ്ക്കുന്ന മേലാസകലം കരിതേച്ചു ഓടിയോടി നടക്കുന്ന കാട്ടാളനെയാണ് ഓര്മ്മ വരിക.
ദേവീപ്രീതിയ്ക്കായി വഴിപാടായി വൈക്കോൽ പൂതവും, വൈക്കോൽ കാളകളും കെട്ടുന്നത് പതിവായിരുന്നു.
വലിയ തീയാട്ടുനാൾ വൈകുന്നേരം അതാതു കുടുംബ പാരമ്പര്യക്കാർ കാളയെ കെട്ടിച്ചു ചുമലിലേറ്റി കൊടിഎടുത്തു താള വാദ്യങ്ങളും പാട്ടുമായി വൈരങ്കോട്ടെ ഭഗവതിയുടെ മുന്നിലെത്തുന്നു. 
ആഘോഷങ്ങൾ കഴിഞ്ഞു പ്രധാന വഴിപാടായ കനലാട്ടം കണ്ടു ദേവിയുടെ അനുഗ്രഹം വാങ്ങി ദേശക്കാർ മടങ്ങുന്നു. വീണ്ടും അടുത്ത തീയാട്ടിനുള്ള ഒരുക്കങ്ങൾ മനസ്സിൽ കണക്കാക്കാൻ തുടങ്ങുന്നു.
കുടുംബ പാരമ്പര്യം നിലനിർത്താൻ പലരും കഷ്ടപ്പെടുകയാണ്.വാടകയ്ക്ക് ആളെകൊണ്ടുവന്നു പൂതൻ തിറ കെട്ടിയാടേണ്ട സ്ഥിതിയിലാണ്. അതുകൊണ്ട് പഴയ പലേ മൂല്യങ്ങളും നഷ്ടപ്പെട്ടു പോകുന്നതായി പഴമക്കാർക്ക് തോന്നിപ്പോകുന്നു.
തട്ടകത്തെ ആളുകളെ ആധിവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്നവളാണ് ദേവി .പൂതനും തിറയും ദേവിയുടെ പ്രതിനിധികളാണ്. തിറ ഉമ്മറത്ത് വന്നാൽ ഏതു ബ്രാഹ്മണ കുടുംബക്കാരും വിളക്ക് കത്തിച്ചു വെക്കുകയും നെല്ലും, അരിയും, വസ്ത്രവും ഭക്തിപൂർവ്വം കൊടുക്കുകയും ചെയ്തിരുന്നു. തിറ എറിഞ്ഞു പോകുന്ന നെല്ലും അരിയും വീട്ടുകാരെ വസൂരി പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കുന്നു എന്ന ഒരു വിശ്വാസം അന്ന് നിലനിന്നിരുന്നു.
ഭക്തിയുടെ, വിശ്വാസത്തിന്റെ പരിവേഷം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്ന കാലമൊക്കെ ഇല്ലാതായിക്കഴിഞ്ഞു.
കാളവരവുകൾക്കാണ് ഇപ്പോൾ പ്രാധാന്യം. ലക്ഷങ്ങൾ ചെലവിട്ടു ആധുനിക സംവിധാനങ്ങളോക്കെയുള്ള കാളകളെ ഓരോ ദേശക്കാരും പ്രദർശിപ്പിയ്ക്കുന്നു മത്സരബുദ്ധിയോടെ തല കുലുക്കുകയും,ശബ്ദിക്കുകയുമൊക്കെ ചെയ്യുന്ന അലങ്കരിച്ച കാളകൾക്കാണ് ഇന്ന് പ്രാധാന്യം. തൃശൂർ പൂരവെടിക്കെട്ടിനെ വെല്ലാൻ ശ്രമിയ്ക്കുന്ന മരുന്നു പണികളും ജനത്തിന് ഹരമാകുന്നു.
സാധാരണ വരാറുള്ള (കഴിഞ്ഞ 13 വർഷങ്ങളായി) ദേശത്തെ പൂതനും തിറയും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇങ്ങോട്ട് വന്നില്ല.പാടത്തിന്റെ അങ്ങേക്കരയിൽ നിന്നും കൊട്ടുകേട്ടപ്പോൾ ആശിച്ചു, ഇങ്ങോട്ട് വന്നിരുന്നെങ്കിൽ......


'കടലിലെയോളവും കരളിലെമോഹവും അടങ്ങുകില്ലാ ...' ഒന്നു കഴിഞ്ഞാല് അടുത്ത തിരവന്നു തൊട്ടുതലോടിയും, ചിലപ്പോള് ആഞ്ഞടിച്ചും കടല്, കരയോടു സ്നേഹപ്രകടനം നടത്താന് തുടങ്ങിയിട്ട് കാലമെത്രയായെന്നു ആര്ക്കും അറിയില്ല. കടലില് പെട്ടവരില് കരയ്ക്ക്‌ കയറി രക്ഷപ്പെടാന് കഴിഞ്ഞവര് ഭാഗ്യവാന്മാര്. അല്ലാത്തവര് മോഹമാകുന്ന തിരമാലകളായി കര തൊട്ടുകളിച്ചുകൊണ്ടേ ജീവിച്ചു പോകും....അനന്തമായ കടലിലെ അന്തമില്ലാത്ത തിരകള് !


എന്ത് വിഡ്ഢiത്തം കുറിച്ചാലും എനിയ്ക്കൊരുപാട് 'ലൈക്‌ ' കിട്ടി എന്ന് വീമ്പടിയ്ക്കുകയല്ലേ , ഈ തലമുറ ?എഴുതുന്നതെല്ലാം അവര്ക്ക് കവിതയാണ് .അതിനെ ലൈക്‌ ചെയ്യാന് കുറേ ആളുകളും.ഉത്തമ കവിത,ശ്രേഷ്ഠ കവിത എന്തെന്നറിയേണ്ട ആവശ്യം അവര്ക്കില്ലാ.നല്ലത് വായിക്കാനും അവര്ക്ക് സമയമില്ല.---ശ്രീമതി സുഗത കുമാരിയുടെ വാക്കുകള്
ഇക്കാരണം കൊണ്ടുതന്നെയാകാം, പണ്ട്, വെണ്മണിക്കവിയോ, അദ്ദേഹത്തിന്റെ സമകാലീകനോ ഇങ്ങിനെ എഴുതിയത്.
പൊട്ടിയ്ക്കാം തേങ്ങ ഭൂതേശാ
മുട്ടിയ്ക്കാതെയൊരാണ്ട് ഞാന്
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിയ്ക്കണേ.....


DtecfcglSposoenmsbieor doec1t1hre,dhcr e2g01i4
 
പ്രിയപ്പെട്ട എഫ് ബീ,
ദിവസവും ഉത്സാഹത്തോടെ തുറന്നു നോക്കുകയും അടച്ചു വെയ്ക്കുകയും, ചെയ്യുന്ന പ്രക്രിയ ഉണ്ടല്ലോ അത്കൊണ്ട് എന്ത് നേടി എന്നൊന്ന് ചിന്തിച്ചു നോക്കി.....
പലരുമായി സൗഹൃദം ഉണ്ടാക്കാനും, ഉള്ളവരോട് ചെറുതായി പഴയ സ്നേഹബന്ധങ്ങള് ഊഷ്മളമാക്കാനും സാധിച്ചതും വേണമെങ്കില് നേട്ടമായി കണക്കാക്കാം...
പലപ്പോഴും ബോറടി തോന്നുകയും, ഇതില് നിന്നൊക്കെ വിട്ടുമാറി നില്ക്കാനും തോന്നിയിരുന്നെങ്കിലും ഇന്ന് ആ സൗഹൃദം കൊണ്ടുള്ള നേട്ടം എന്നെ വളരെ നിന്നോടു കടപ്പാടുള്ളതാക്കിതീര്ത്തിരിയ്ക്കുന്നു ...
എന്റെ ജീവിതത്തിലെ പ്രധാന സംശയം, fb -വഴി മാറിക്കിട്ടി ....നന്ദി, fb, നന്ദി!!!
പലപ്പോഴും തോന്നിയിട്ടുണ്ട്, അയ്യോ, അങ്ങിനെ പറയേണ്ടിയിരുന്നില്ല, അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ...
ഒരു ചെറിയ കുറ്റബോധം സദാ വേട്ടയാടിക്കൊന്ടെയിരുന്നതു മാറിക്കിട്ടിയത് f.b-യിലെ സംപര്ക്കംമൂലം...
ഇഷ്ടമായാലും ഇല്ലെങ്കിലും ലൈക്‌ കുത്തുകയും, മറ്റുള്ളവരുടെ പ്രതികരണങ്ങളും, പോസ്റ്കളും വായിച്ചു രസിയ്ക്കുകയും,, പലപ്പോഴും ഷെയര് ചെയ്യലും ആകെ ഈ മുഖ പുസ്തകം എന്നെ സംബന്ധിച്ചേടത്തോളം ഈയിടെയായി ആ പേര് അന്വര്ത്ഥമാക്കിയിരിയ്ക്കുന്നു.
അതുകൊണ്ട് പ്രിയപ്പെട്ട മുഖപുസ്തകമേ, തല്ക്കാലം ഞാന് നിന്നെ വിട്ടു പോകുന്നില്ല....
മുഖം മനസ്സിന്റെ കണ്ണാടി.....മനസ്സിന്റെ കണ്ണാടി പുസ്തകമേ,
വീണ്ടും നന്ദി.....
decdoeemrbtSpoernn nh11, oefsgims2omr0ead14n
 
എന്റെ പ്രിയപ്പെട്ട ഇന്ദ്രിയങ്ങളേ , മാപ്പ് !
എനിക്കറിയില്ലായിരുന്നൂ, നിങ്ങളാണ് എന്നെ നിലനിർത്തുന്നത് എന്ന്.!
നിങ്ങളെ സ്നേഹിയ്ക്കാന് മറന്ന എന്റെ ബുദ്ധിമോശത്തിനു മാപ്പു!

ഇപ്പോളാണ് ഇത്ര വിലപിടിപ്പുള്ളതാണ് എന്റെ കണ്ണുകളും, എന്റെ മൂക്കും, എന്റെ ചെവികളും എന്റെ വാക്കും മറ്റും,മറ്റും .എന്ന് ഞാനറിയുന്നത്‌.....
എന്റെ മനസ്സേ, ഇപ്പോളെങ്കിലും എന്നില് ഈ ബോധാമുണ്ടാക്കിത്തന്ന എന്റെ പ്രിയമുള്ള മനസ്സേ, നിന്നോടു ഞാന് നന്ദി പറയട്ടേ!
സൃഷ്ടികര്ത്താവ് അനുഗ്രഹിച്ചു നല്കിയ ഈ പുണ്യ ശരീരം ഇനിയെങ്കിലും പൂവിട്ടു പൂജിയ്ക്കട്ടെ....
ഇനിയുള്ളകാലമെങ്കിലും അവയെ താലോലിച്ചോട്ടെ......... . ................
BETTER TO BE LATE THAN NEVER........
എന്റെ ജീവിതം മനോഹരമാക്കിയ നിങ്ങളോട് വീണ്ടും നന്ദി പറയട്ടേ....
it is better to be loved and lost
than never to be loved atall....

doeemrbtSpoernn nh11, oefsgims2omr0ead
15
'ക്രൂര താരുണ്യമേ, എന്തിനെന് ബാല്യത്തിന്റെ

ദൂരദര്ശിനി തട്ടിപ്പറിയ്ക്കാനെത്തി'ച്ചേര്ന്നൂ -....'

മഹാകവിയുടെ ഈ ചോദ്യം എത്രയോ പ്രാവശ്യം സ്വന്തം താരുണ്യത്തിനോടു ചോദിച്ചു കഴിഞ്ഞു. ഒരു മറുപടിയുമില്ല. 'കാലം' ചിരിച്ചു നിന്നു.
അല്ലലും അലട്ടും ഇല്ലാത്ത ബാല്യം. സമൃദ്ധമായ സുഖസൌകര്യങ്ങള്, ശരീരത്തിനും, മനസ്സിനും. സ്നേഹം, സ്വാതന്ത്ര്യം, സുരക്ഷ, ബന്ധുബലം ...തുടങ്ങി ഒന്നിനും പിശുക്കില്ലാത്ത കാലം.
വിദ്യാലയം വിട്ടു കലാലയത്തില്. പിന്നെ കുടുംബം. അതിന്നിടയില് എപ്പോഴോ കൌമാരം, യൌവ്വനം എല്ലാം കടന്നുപോകുന്നു.
ഒരൊഴുക്കായിരുന്നു അതെന്നു അറിഞ്ഞപ്പോഴെയ്ക്കും, 'കാലം' എന്റെ ശിരസ്സില് മുല്ലപ്പൂമാല ചാര്ത്തി, മറ്റൊരു വേളിയ്ക്കായി ഒരുക്കിനിര്ത്തിക്കഴിഞ്ഞു.
മഹാകവിയുടെ വരികള് വീണ്ടും.
'വരണം വരന് മാത്രം ആസന്നമായിപ്പോയീ
വരണം (മരണം) സനാതന നിയമം ലന്ഘിയ്ക്കാമോ? '



നാടോടുമ്പോള് നടുകേ ഓടണമെന്നാണ് മിക്കവരും പറയുന്നത്. കാലത്തിനൊത്ത കോലം എന്നൊരു പഴമൊഴിയും ന്യായീകരിയ്ക്കാനായി നമുക്കുണ്ട്. പഴഞ്ചൊല്ലിന്റെ വാക്യാര്ത്ഥമാണ് മനസ്സിലാക്കുന്നതെങ്കില് കുടുങ്ങിയത് തന്നെ. ജീവിതത്തിന്റെ നാഴികക്കല്ലു കണ്ടു ജീവിയ്ക്കുന്നവര്ക്ക്, കൂടുതല്കാലം ജീവിച്ചുപോന്ന അനുഭവത്തിന്റെ വെളിച്ചത്തില്, ലക്ഷ്യബോധമില്ലാതെ ഓടുന്നവരുടെ കൂട്ടത്തില് കൂടുവാന് കുറച്ചു ബുദ്ധിമുട്ടുകാണും. പിന്നിലേയ്ക്കും, മു\ന്നിലേയ്ക്കും ഒന്ന് കണ്ണോടിച്ചു നടന്നാല്, ഓടണമെന്നില്ല (ആമ ജയിച്ചത്‌ ഓടിയിട്ടല്ലല്ലോ) എത്തേണ്ടിടത്തു എത്താതിരിയ്ക്കില്ല. എല്ലാവരും ഓട്ടത്തില് തന്നെയാണ്. ആല്ബേര് കാമുവിന്റെ വാക്കുകളില് __"എന്റെ പിന്പേ നടക്കരുത്,എനിയ്ക്ക് നയിക്കാന് കഴിഞ്ഞേക്കില്ല. എന്റെ മുന്പേ നടക്കരുത്,എനിയ്ക്ക് അനുഗമിയ്ക്കാന് കഴിഞ്ഞേക്കില്ല.എനിയ്ക്കൊപ്പം നടക്കുക, എന്റെ സുഹൃത്താവുക."


തത്വജ്ഞാനങ്ങളും, ആദര്ശങ്ങളും,ഉപദേശങ്ങളുമൊക്കെ മറ്റുള്ളവന് വിളമ്പിക്കൊടുക്കാന് വളരെ എളുപ്പമാണ്. ഇതൊക്കെ വായിച്ചും, കേട്ടറിഞ്ഞും ആരെങ്കിലും 'നന്നായിട്ടുണ്ടോ', ഉള്ക്കൊണ്ടുകൊണ്ട് ജീവിച്ചിട്ടുണ്ടോ എന്നും സംശയമാണ്. കാരണം ഇത് പുറമേ നിന്നും കേട്ട്പഠിക്കേണ്ട പാഠങ്ങളല്ല. അവനവന്റെ ഉള്ളില്ത്തന്നെയുള്ള അറിവാണ്.ആ അറിവ് ഉണര്ന്നു കിട്ടുക അത്ര എളുപ്പമല്ല. ഭാരതീയമായ ചിന്താശൈലികള്, ജീവിതരീതികള് ഒരുവനിലെ അവനെ ഉണര്ത്തുവാന്, അര്ത്ഥവത്തായൊരു ജീവിതം നയിക്കുവാന് സഹായിക്കുന്നു.

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...