Uma Namboodiri updated her status.
Sep 12, 2017 2:20pm
വെറുതെ വെറുതേ ഒരു repost
വെറുതെ,വെറുതെ,വെറുതേ
കുത്തിക്കുറിയ്ക്കുന്നു--നട്ടുച്ചയ്ക്ക് -
ആഗസ്ത്, 10, അഷ്ടമിരോഹിണി --- ശ്രീകൃഷ്ണ ജയന്തി.
നരേന്ദ്രദബോൽക്കർ --2013 ഓഗസ്റ്റ് 20
ഗോവിന്ദ് പൻസാരെ - -2015 ഫെബ്രുവരി 20
കൽബുർഗി എം.എം.--2015 ആഗസ്ത് 30
ഇതെന്താ, ജയന്തി ദിവസമോ? മൃത്യുഞ്ജയഹോമം ബുക്കുചെയ്ത തീയതികളോ?
അല്ലേ, അല്ല.
പിന്നെ?
മൃത്യുജ്ഞയഹോമം ചെയ്യണമെന്നു അറിവില്ലാത്തതുകൊണ്ട് വീരമൃത്യു വരിച്ച വരുടെ പേരും രക്തസാക്ഷികളായ ദിവസവും.
കോലാപ്പൂരിലെ ഖനികൾക്കെതിരെ, ഭക്തി വ്യവസായത്തിനെതിരെ സംസാരിച്ച പന്സാരെയെയും,
മതഭ്രാന്തിനും, ദുരാചാരങ്ങൾക്കുമെതിരെ നിയമം കൊണ്ടുവരാൻ നിയമം കൊണ്ട് വരാൻ ശ്രമിച്ചതിന്
സ്വതന്ത്ര ചിന്തകനായ സാമൂഹ്യപ്രവർത്തകനായ നരേന്ദ്ര ദബോൽക്കറെയും ,
യുക്തിബോധം ജനങ്ങളിൽ ഉണർത്താൻ ശ്രമിച്ച ചിന്തകനും,ഗവേഷകനും,സാഹിത്യകാരനുമായ കല്ബുര്ഗിയെയും
വക വരുത്തി രാജ്യത്തു ജനങ്ങളുടെ ബോധം മാറ്റാൻ ശ്രമിയ്ക്കുകയാണ് ഒരു കൂട്ടം മതാന്ധർ ........
കൃഷ്ണന്റെ വേഷം കെട്ടിയതുകൊണ്ടോ, ഉറക്കെ കൃഷ്ണനെ വിളിച്ചത് കൊണ്ടോ ചെയ്തപാപം തീരുമോ?
പിന്തിരിപ്പൻ ചിന്തയുള്ളവർ, അല്ലെങ്കിൽ സ്വേച്ഛാധിപത്യവാദികളായ ഒരുകൂട്ടം ഭീരുക്കളായ ആൾക്കാർ തൂലികയെ തോക്കുകൊണ്ട് നേരിടുകയാണ്.
യുക്തിബോധം കുറ്റമാണ് ? ?
അതിനു ശിക്ഷ വധം???
സത്യമേവ ജയതേ!!
No comments:
Post a Comment