സ്പന്ദനങ്ങള്‍ ___
നവംബര്‍, 20,2015
ആത്മതീര്‍ത്ഥം :
ശങ്കര ദേശിക മേ ശരണം
ആത്മതീര്ത്ഥം :
ശങ്കര ദേശിക മേ ശരണം
ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളുന്ന ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ, ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ നമുക്കായി 61 സോപാനങ്ങളായി അവതരിപ്പിച്ചിരിയ്ക്കുന്ന പരിപാവനമായ ഒരു കൃതിയാണ് ആത്മതീർത്ഥം.
പാലക്കാട് നൊച്ചൂര്‍ഗ്രാമത്തില്‍ ജനിച്ച ശ്രീ വെങ്കിട്ടരാമന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ വേദാന്തജ്ഞാനിയായിരുന്നു.
ഒന്നാമത്തെ'സോപാന'ത്തില്‍,
ആത്മജ്ഞാനമാകുന്ന അമൃത് വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു.
അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിയ്ക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല.
ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം.
ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു.

ശം കരോതി ഇതി ശങ്കര:
ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ.
'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം. 'ജ്ഞാനം' കൊണ്ട്മാത്രം കിട്ടാവുന്നതാണത്.
ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം.
ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിയ്ക്കുന്നു.
ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്.
ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ!

'ശങ്കര ദേശിക മേ ശരണം'
ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2
രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്.

സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം.
വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍.
ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു)
ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു.
ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം.
ശങ്കര ദേശിക മേ ശരണം!-3
തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു.
വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം.
ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത് ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍,
'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍.
അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു.
വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി.
സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി.
ശങ്കര ദേശിക മേ ശരണം.
ഒരിക്കല്‍ ഒരു 'കപോതി' ബ്രാഹ്മണന്റെ (വയലില്‍ കൊയ്ത്തു കഴിഞ്ഞു കിളികളും, എലികളും തിന്നു ബാക്കിയുള്ളത് പെറുക്കിയെടുത്തു ഭക്ഷിയ്ക്കുന്നവരാണ് കപോതികള്‍) ഗൃഹത്തിന് മുന്നില്‍ ശങ്കരന്‍ എത്തി. 'ഭവതി ഭിക്ഷാം ദേഹി', അംബാ ഭിക്ഷാം ദേഹി' എന്ന മധുരമായ ശബ്ദം കേട്ടപ്പോള്‍ കുചേല പത്നിയെപ്പോലെയുള്ള, വിശപ്പ് കൊണ്ട് കൃശയായ ഗൃഹനായികയുറെ ഹൃദയം നൊന്തു.അടുക്കലയില്‍ചെന്നു സകല പാത്രങ്ങളും പരതി. ഒടുവില്‍, ഉപ്പിലിട്ട ഒരു നെല്ലിക്ക കിട്ടിയത് ഉണ്ണിയുടെ പാത്രത്തില്‍ ഇട്ടു.

ആത്മതീര്ത്ഥം :_ നാലാംസോപാനം.
വേദം കാട്ടിയവഴികള്‍, ദിവ്യഗാര്‍ഹസ് ഥ്യം എന്നീ വിഷയങ്ങളാണ്ചര്‍ച്ചയില്‍.
വേദം 2 വിധം ധര്മ്മങ്ങളെെപ്പറ്റിപറയുന്നു. പ്രവൃത്തിലക്ഷണവും,നിവൃത്തി ലക്ഷണവും.
'യാതൊന്നാണോ സകലപ്രാണികള്‍ക്കും ലൌകിക ജീവിതത്തില്‍ ക്ഷേമം നല്‍കുകയും പാരമാര്ത്ഥികമായ സത്യത്തെ ബോധിപ്പിച്ചു ശാന്തി നല്‍കുകയും ചെയ്യുന്നത്, അതാണ് ധര്‍മ്മം.' -ആചാര്യര്‍, ഭഗവദ് ഗീതാഭാഷ്യം.
"സര്‍വേഷാമാശ്രമാണാം ഹി ഗാര്‍ഹസ്ഥ്യം ശ്രേഷ്ഠ മുച്യതേ"
ബ്രഹ്മചാരിയും, വാനപ്രസ്ഥനും, സന്യാസിയും ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിയ്ക്കുന്നതിനാല്‍ ത്യാഗപൂര്‍ണ്ണവും, സേവാരതവുമായ ഗൃഹസ്ഥാശ്രമം ശ്രേഷ്ഠം തന്നെ. പവിത്രമായ ഗാര്‍ഹാസ്ഥ്യം ഭോഗവാഞ്ഛ നിവര്ത്തിപ്പിക്കാനുള്ള ചികിത്സാകേന്ദ്രമാണ്.
ബ്രാഹ്മണന്റെ ശരീരം വിഷയഭോഗങ്ങള്‍ക്കുള്ളതല്ല. ക്ലിഷ്ടമായ തപസ്സോടുകൂടിയതാകണമെന്നു വേദവും .ധര്‍മ്മശാസ്ത്രങ്ങളും പറയുന്നു. ഉന്നതാദര്‍ശങ്ങള്‍ അനുസരിച്ച് ജീവിയ്ക്കുന്നവനാണ് ബ്രാഹ്മണന്‍.
'ബ്രഹ്മ ജാനാതി ഇതി ബ്രാഹ്മണ:'
ജ്ഞാനി തന്നെയാണ് ബ്രാഹ്മണന്‍.

ശിവഗുരു,ആര്യാദേവിയെ പരിണയിച്ച ശേഷം നിഷ്ടയോടെ ഗൃഹസ്ഥാശ്രമം നടത്തിപ്പോന്നു.
ഒരു വ്രുദ്ധ വൈദിക ബ്രാഹ്മണന്റെ ദര്‍ശനവും, അനുഗ്രഹവും അദ്ദേഹത്തിന് ഒരുനാള്‍ ലഭിച്ചു. ചെമ്പിച്ച കുടുമയും, ഹ്രസ്വശരീരവും,കറുത്ത വര്‍ണവുമുള്ള ദണ്ഡധാരിയുമായുള്ള, കൃഷ്ണമൃഗത്തിന്റെ തോലുടുത്ത ആ താപസി മറ്റാരുമായിരുന്നില്ല, കവിശ്രേഷ്ഠനായ പരാശരപുത്രനായിരുന്നു.
ശിവഗുരു വ്യാസന്റെ രൂപം വൈശംപായന്‍ മഹാഭാരതത്തില്‍ വര്‍ണ്ണിക്കുന്നശ്ലോകം ഹൃദയത്തില്‍ ധ്യാനിച്ചു.

ആത്മതീര്ത്ഥം :_ അഞ്ചാം സോപാനം
അഞ്ചാം സോപാനത്തിലെ വിഷയം ഋഷഭാചലം, ദിവ്യ അവതാരം എന്നിവയാണ്.
അന്നുരാത്രി ഉറങ്ങുമ്പോള്‍ ശ്രീരുദ്രത്തിലെ 2 നാമങ്ങള്‍ ശിവഗുരു ഉള്ളില്‍ ധ്വനിച്ചുകൊണ്ടെയിരുന്നു.
'നമ :കപര്‍ദ്ദിനേ ച വ്യുപ്ത കേശായ ച
'ജടാധാരിയ്ക്ക് നമസ്കാരം,മുണ്ഡനം ചെയ്തവനും നമസ്ക്കാരം'.

ഈ രണ്ടു രൂപങ്ങളും തേജോമയമായ ഒരു ലിന്ഗത്തില്‍ ലയിക്കുന്നതായി അദ്ദേഹത്തിനു ദര്‍ശനം കിട്ടി. 'ഋ ഷഭാചലം' എന്ന ആകാശവാണിയും കൂട്ടത്തില്‍ കേട്ടു. പിറ്റേന്ന് അദ്ദേഹം അടുത്തുള്ള ശിവക്ഷേത്രം അന്വേഷിച്ചിറങ്ങി. പൂര്‍ണ്ണയെ കടന്നു കുറച്ചുപോയാല്‍ 'ഋഷഭാചലം' എന്നാ കുന്നുണ്ടെന്നും അവിടെ ലിംഗരൂപിയായ ശിവന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും അറിഞ്ഞു.
അങ്ങിനെ തൃശ്ശിവപേരൂര്രിലെത്തി, ശിവഗുരു വടക്കുംനാഥനില്‍ ഭജനമിരുന്നു.
ഒരുനാള്‍ സ്വപ്നത്തില്‍ ഒരു ബ്രാഹ്മണനെ ദര്‍ശിച്ചു. അദ്ദേഹം, സര്‍വജ്ഞനും എന്നാല്‍ അല്പായുസ്സുമായ ഒരു പുത്രന്‍ വേണോ അതോ ദീര്‍ഘയുസ്സുള്ള മന്ദബുദ്ധികളും, വിപരീതസ്വഭാവമുള്ള ധാരാളം പുത്രരെ വേണോ എന്ന് ചോദിച്ചു.
'ഹേ ഭഗവന്‍! എനിയ്ക്ക് ബഹുഗുണനായ സര്‍വജ്ഞനെ നല്‍കൂ' എന്ന് ശിവഗുരു മറുപടി പറഞ്ഞു.
അങ്ങിനെ മേടമാസത്തിലെ (വൈശാഖം) ശുക്ലപക്ഷത്തിലെ പഞ്ചമിയും, പുനര്‍വസു നക്ഷത്രവും കൂടിയ കര്‍ക്കിടക ലഗ്നത്തില്‍ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ആ ദിവ്യ ശിശു ജനിച്ചു.
നമ: ശങ്കരായ ച:എന്ന മന്ത്ര സന്ദര്‍ഭത്തില്‍ ശിവഗുരു ജനന വാര്‍ത്തയറിഞ്ഞു.

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം ശിവതോസ്മി സദാശിവം.
ശിവമാര്‍ഗ പ്രണേതാരം ശിവതോസ്മി സദാശിവം.
ആത്മതീര്ത്ഥം:_ ആറാം സോപാനം.
ആറാം സോപാനത്തില്‍, ആചാര്യന്റെ ബാല്യകാലം,ബ്രഹ്മോപദേശവും ഗുരുകുലവാസവും, കാരുണ്യത്തിന്റെ കനകധാരയും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
വെളിച്ചത്തില്‍ നോക്കുമ്പോള്‍ കയറാണ്, പാമ്പല്ല എന്ന് മനസ്സിലാക്കുന്നപോലെ സുസ്പഷ്ടമായ ജീവിത സത്യം വരണമെങ്കില്‍ ആത്മജ്ഞാനം ഉണ്ടായേ തീരൂ.
ശിവഗുരു ദമ്പതികള്‍ക്ക് കുഞ്ഞു പിറന്ന ശേഷം 7 ദിവ്യ സ്ത്രീകള്‍ വന്നു മുലയൂട്ടിയതായി പറയപ്പെടുന്നു. ജാതകര്‍മ്മങ്ങള്‍ തുടങ്ങി എല്ലാ ക്രിയകളും
,ചൌളവും കുടുമ വെക്കാനുള്ള സംസ്ക്കാരവും ചെയ്തു.
സാധാരണ ഏഴാം വയസ്സിലാണ് ഉപനയനം ചെയ്യുക. എന്നാല്‍ ശങ്കരനെ 5-ആം വയസ്സില്‍ത്തന്നെ ശിവഗുരു ഉപനയനം കഴിപ്പിയ്ക്കണമെന്നു ആഗ്രഹിയ്ച്ചു. ബ്രഹ്മവര്ച്ചസ്സു വര്ദ്ധിക്കുമെന്ന പ്രത്യേക വിധിയുള്ളതുകൊണ്ടാണ് ശിവഗുരു അങ്ങിനെ തീരുമാനിച്ചത്. അങ്ങിനെ, ശിവഗുരു മകനെ അടുത്തു വിളിച്ചു
പറഞ്ഞു, 'ശങ്കരാ, ഉപനയനം ചെയ്യിച്ചു നിന്നെ ദ്വിജന്മാവാക്കാന്‍ ആഗ്രഹിയ്ക്കുന്നു. ' ഉപ' എന്നാല്‍ സമീപം എന്നും, 'നയനം' എന്നാല്‍ കൊണ്ടുപോവുക എന്നുമാണ് അര്‍ത്ഥം. നീ ഗുരുവിന്റെ അടുക്കല്‍ പോയി വേദം പഠിയ്ക്കണം.'
ഉണ്ണി:_ അഛാ, ഉപനയനം എന്നാല്‍ മറ്റൊരു കണ്ണ് എന്നും അര്‍ത്ഥ മില്ലേ?
ശി.ഗു :- ഉവ്വ്, അതെന്താണ് ഉണ്ണീ?
ശ:_ ഈ 2 കണ്ണുകള്‍ ബഹിര്മുഖങ്ങളാണ്. ശരീരത്തിലെ ഈ കണ്ണുകള്‍ ലോകത്തിനെ കാണിച്ചു തരുന്നു. ഉപനിഷത്താകുന്ന കണ്ണുകള്‍ ആത്മാവിനെ കാണിച്ചു തരുന്നു. ലൌകിക കണ്ണുകള്‍ക്ക് സൂര്യന്‍ വെളിച്ചം നല്‍കുമ്പോള്‍, ഔപനിഷദമായ കണ്ണിനു വെളിച്ചം ഗുരു നല്‍കുന്നു. ആ കണ്ണ്, ജാഗ്രത്തിലും,സ്വപ്നത്തിലും, സുഷുപ്തിയിലും ജ്വലിയ്ക്കുന്ന പ്രജ്ഞാ നേത്രമാണ്. 3 അവസ്ഥകളിലും മാറാതിരിയക്കുന്നതിനാല്‍ 'സൂത്രം' എന്നു അതിനു പേര്.ആ സൂത്രമല്ലേ, ചരടുകള്‍ കൂട്ടിക്കെട്ടിയ ഈ ബ്രഹ്മസൂത്രം?(പൂണൂല്‍)
വെറും 5 വയസ്സുള്ള ഉണ്ണി ഇങ്ങിനെ പറഞ്ഞപ്പോള്‍ ശിവഗുരു ആശ്ചര്യ സ്തബ്ധനായി നിന്നുപോയി. അച്ഛന്‍ ഇത് വായിച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടാണ് താന്‍ ഗ്രഹിച്ചതെന്നു ശങ്കരന്‍ മറുപടി പറഞ്ഞു.
അതിനുശേഷം ശിവഗുരു കൂടുതല്‍ ധ്യാന നിഷ്ടനാവുകയും, ശങ്കരനോടു ഗുരുവിനോടുള്ള ആദരവ് കാണിയ്ക്കാനും തുടങ്ങി.......(തുടരും

ആത്മതീര്‍ത്ഥം :_ ആറാം സോപാനം-(2)
ശങ്കരന്റെ ഉപനയനത്തിനു മുന്‍പുതന്നെ ശിവഗുരു ശരീരം വിട്ടു ഭഗവല്ലീനനായിത്തീര്‍ന്നു.
ബന്ധുക്കള്‍ ശങ്കരനെ ഉപനയിച്ചു ഗുരുകുലത്തില്‍ എത്തിച്ചു. അവിടെ നിയമമനുസരിച്ച് പഠിതാക്കള്‍ രാവിലെയും വൈകുന്നേരവും ഭിക്ഷയാചിച്ച് ഗുരുവിനു നിവേദിയ്ക്കണം. ഓരോ ഗൃഹത്തിന്റെയും പടിയ്ക്കല്‍ ചെന്ന് "ഭവതി ഭിക്ഷാം ദേഹി" എന്ന് ബ്രഹ്മചാരികള്‍ പറയുമ്പോള്‍ വീട്ടമ്മമാര്‍ ഭക്തി പുരസ്സരം വിശപ്പ് മാറ്റാനുള്ള ഭിക്ഷ നല്‍കും.
ബന്ധുക്കള്‍ ശങ്കരനെ ഉപനയിച്ചു ഗുരുകുലത്തില്‍ എത്തിച്ചു. അവിടെ നിയമമനുസരിച്ച് പഠിതാക്കള്‍ രാവിലെയും വൈകുന്നേരവും ഭിക്ഷയാചിച്ച് ഗുരുവിനു നിവേദിയ്ക്കണം. ഓരോ ഗൃഹത്തിന്റെയും പടിയ്ക്കല്‍ ചെന്ന് "ഭവതി ഭിക്ഷാം ദേഹി" എന്ന് ബ്രഹ്മചാരികള്‍ പറയുമ്പോള്‍ വീട്ടമ്മമാര്‍ ഭക്തി പുരസ്സരം വിശപ്പ് മാറ്റാനുള്ള ഭിക്ഷ നല്‍കും.
ഒരിക്കല്‍ ഒരു 'കപോതി' ബ്രാഹ്മണന്റെ (വയലില്‍ കൊയ്ത്തു കഴിഞ്ഞു കിളികളും, എലികളും തിന്നു ബാക്കിയുള്ളത് പെറുക്കിയെടുത്തു ഭക്ഷിയ്ക്കുന്നവരാണ് കപോതികള്‍) ഗൃഹത്തിന് മുന്നില്‍ ശങ്കരന്‍ എത്തി. 'ഭവതി ഭിക്ഷാം ദേഹി', അംബാ ഭിക്ഷാം ദേഹി' എന്ന മധുരമായ ശബ്ദം കേട്ടപ്പോള്‍ കുചേല പത്നിയെപ്പോലെയുള്ള, വിശപ്പ് കൊണ്ട് കൃശയായ ഗൃഹനായികയുറെ ഹൃദയം നൊന്തു.അടുക്കലയില്‍ചെന്നു സകല പാത്രങ്ങളും പരതി. ഒടുവില്‍, ഉപ്പിലിട്ട ഒരു നെല്ലിക്ക കിട്ടിയത് ഉണ്ണിയുടെ പാത്രത്തില്‍ ഇട്ടു.
No comments:
Post a Comment