Live in the present. Past is past....but....Present is incomplete without the past.
അതുകൊണ്ട് കഴിഞ്ഞ കാലങ്ങളില് ആഘോഷിച്ച ഏറ്റവും നല്ല തിരുവാതിരകളുടെ ഓര്മ്മകള് അയവിറക്കി പുതിയ തിരുവാതിര കൊണ്ടാടാം.
Old is gold
ഇലക്ട്രിസിറ്റിയോ, എലെക്ട്രോണിക് മാധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്ത് ആഘോഷിച്ചിരുന്ന തിരുവാതിരകൾ അതിനാൽ എന്നെന്നും ഓര്മ്മയില് നിലനില്ക്കുന്നു.
തിരുവാതിരയുടെ അഞ്ച്, ആറ് ദിവസം മുന്പുതന്നെ അതിരാവിലെ (കാക്ക കരയും മുന്നേ,) സ്ത്രീജനങ്ങളെല്ലാം തണുത്തു വിറയ്ക്കുമെങ്കിലും, ചൂട്ടും കത്തിച്ചു കുളത്തിലേയ്ക്ക് എത്തും. കുളത്തിന്നടുത്തു തലേന്ന് കൂട്ടിവെച്ച ചമ്മല കത്തിച്ചു തീക്കായും. വെള്ളത്തിലിറങ്ങിയാല് പിന്നെ തണുപ്പൊക്കെ പറപറക്കും....പിന്നെ ബഹളമയം. ചിട്ടയില്ത്തന്നെ പാടലും, തുടിയ്ക്കലും,മലര് വറക്കലും.
എല്ലാമിപ്പോൾ -----
"അന്യം നിന്നുപോയ കലാപരിപാടികള്"!!
'ധനുമാസത്തില് തിരുവാതിര
ഭഗവാന് തന്റെ തിരുനാളാണ്.....'
കുളികഴിഞ്ഞാല് ഊഞ്ഞാലാടല് ഒരു ചടങ്ങാണ്.
'ഒന്നേ ഒന്നേപോല്
ഒരാളുയരത്തിലൂഞ്ഞാലിട്ടു..... തിരുവാതിരക്ക് ഊഞ്ഞാലുമായി ഗാഢമായ ബന്ധം ആയിരുന്നു എന്ന് വേണം പറയാൻ.
'പാതിരാപ്പൂ' ചൂടല് പ്രധാന ചടങ്ങാണ്. പകലുണ്ട്, (പകലൂണ്, എന്നാല്, സൂര്യന് അസ്തമിയ്ക്കും മുന്നേ അത്താഴം കഴിയ്ക്കുന്നത്. ഇത്, പണ്ട് കൃത്യമായി ഇല്ലങ്ങളില് ആചരിച്ചിരുന്നു, 14 വാവിന് പകലുണ്ണല് കുട്ടികൾക്കും അമ്മമാർക്കും നിർബന്ധം. (.14വാവ് എന്നാണു അമ്മമാർ പറയുക. (അത് , തിഥിയെ കുറിയ്ക്കുന്നു. പുരുഷന്മാര്ക്ക് അത്താഴം പലഹാരം, പതിവ് നേരത്ത്)
പകലൂണിന്റെ അവസാനം തിരുവാതിര നോൽമ്പിന്റെ മുന്നോടിയായി 'കൂവപ്പായസം' കഴിയ്ക്കണം.
കൊടുവേലിപ്പൂ, അടയ്ക്കാമണിയന് എന്നിവ ഈ കാലത്ത് സമൃദ്ധിയോടെ വളരും. ഇവ പാതിരപ്പൂ എന്നു തന്നെ അറിയപ്പെട്ടു.
നടുമുറ്റത്ത് മംഗല്യസ്ത്രീകള്ക്ക് കഴിയ്ക്കാനുള്ള 108 വെറ്റില നേദിയ്ക്കും. പിന്നെ ആരാധനകളാണ്. മേല്പ്പറഞ്ഞ പൂക്കള് 8 ദിശകളിലെയ്ക്കും, സാക്ഷിയായി നില്ക്കുന്ന ചന്ദ്രനും ആരാധിയ്ച്ചു നമസ്കരിച്ചു, മൂന്നുംകൂട്ടി (വെറ്റില,അടയ്ക്ക, നൂറ് അഥവാ ചുണ്ണാമ്പ്) 'മംഗല ആതിര' പാടി കൈകൊട്ടിക്കളി തുടങ്ങുന്നു. രാവിലെ തുടിച്ചു കുളിയ്ക്കാന് പോകുന്നവരെ ഇത് തുടരും. (ഇപ്പറഞ്ഞതൊക്കെ മംഗല്യസ്ത്രീകള്ക്ക് പറഞ്ഞതാണേ!)
അന്ന് നോല്മ്പാണ്.
അരിഭക്ഷണം വര്ജ്ജ്യം. ചാമച്ചോറായിരുന്നു. ഉച്ചയ്ക്ക് കഴിച്ചിരുന്നത്. കുട്ടികള്ക്ക് ഇഷ്ടം പോലെ ഇളന്നീരും പഴവും.
ആ കാലത്ത് അനുഭവിച്ചിരുന്ന സമൃദ്ധിയും സമാധാനവും,സന്തോഷവും ഒന്ന് വേറെത്തന്നെ.
മംഗല്യ സ്ത്രീകളുടെ മനശുദ്ധിയും, മംഗല്യവും വാഴ്ക! വാഴ്ക!!
No comments:
Post a Comment