പ്രശസ്ത കരകൌശല വിദഗ്ദ്ധനായിരുന്ന ( പ്രസിഡന്ടിന്റെ കലാതിലകം അവാര്‍ഡു ലഭിച്ചിരുന്ന) ശ്രീ ശ്രീ ചേവൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ പുത്രി ശ്രീമതി കുമാരി അന്തര്‍ജ്ജനം (അര്യപ്പുറത്തു മന) ------
കഥകളിയ്ക്കുവേണ്ടി നിരവധി സംഭാവനകള്‍ ചെയ്ത, (കളിക്കോപ്പ് നിര്‍മ്മാണം തുടങ്ങി കഥകളി എന്ന കലയുടെ എല്ലാ മേഖലകളിലും എണ്ണമറ്റ സംഭാവനകള്‍) സ്വന്തം മകളെത്തന്നെ വേഷം കെട്ടി ആടാന്‍ പ്രോത്സാഹിപ്പിച്ച, (ആറര ദശാബ്ദങ്ങള്‍ക്ക് മുന്പ്) അദ്ദേഹത്തിനെപ്പറ്റി പറയാന്‍ കഴിവുള്ളവര്‍ തന്നെ അപൂര്‍വ്വം-..
പ്രാഥമിക വിദ്യാഭ്യാസം തന്നെ അപൂര്‍വമായിരുന്ന അക്കാലത്ത്, ഒരു നല്ല മെകാനിക് (കാര്‍ തുടങ്ങി..), ഫോട്ടോഗ്രഫി, റിക്കോഡ് ചെയ്യല്‍, കഥകളിക്കോപ് നിര്‍മ്മാണം, കഥകളി ഉപകരണങ്ങളായ ചെണ്ട തുടങ്ങിയവയും, വയലിനും വിദഗ്ധമായി നിര്‍മ്മിച്ചിരുന്ന----....ഇതൊന്നുമല്ലാതെ അദ്ദേഹം നിര്‍മ്മിച്ച ചിരട്ടകൊണ്ടുണ്ടാക്കിയ നിരവധി രൂപങ്ങള്‍ ലോകപ്രസിദ്ധമായിരുന്നു........
ആ മഹാപ്രതിഭയുടെ പുത്രി കുമാരി യും മഹാഭാഗ്യവതി തന്നെ. നന്നേ ചെറുപ്രായത്തില്‍ ധാരാളം കൃഷ്ണ വേഷങ്ങള്‍ പ്രഗത്ഭരുടെ കൂടെ കെട്ടിയാടി. അന്തര്ജ്ജനങ്ങളില്‍ ആദ്യമായി കഥകളി അരങ്ങത്തെത്തിയ ശ്രീമതി കുമാരി-----
ഇന്ന് അവര്‍ക്ക് തന്റെ ആശാന്റെ കയ്യില്‍ നിന്നുതന്നെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായി.
ഇന്ന് അവര്‍ക്ക് തന്റെ ആശാന്റെ കയ്യില്‍ നിന്നുതന്നെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായി.
കുമാരിയേടത്തിയ്ക് അനുമോദനങ്ങളും, ആശംസകളും നേരുന്നു.,
ബഹുമാനപ്പെട്ട ആശാന്‍ ശ്രീ ഗോപിനായര്‍ക്കും, എന്‍റെ അമ്മയുടെ ബന്ധുവായ 'ചൊവ്വരേട്ടനും' .നമസ്ക്കാരം!!
ബഹുമാനപ്പെട്ട ആശാന്‍ ശ്രീ ഗോപിനായര്‍ക്കും, എന്‍റെ അമ്മയുടെ ബന്ധുവായ 'ചൊവ്വരേട്ടനും' .നമസ്ക്കാരം!!
No comments:
Post a Comment