Saturday, 5 December 2020

spiritual -- വിജയ ദശമി- അന്ന് യാ ദേവീ..

 

thuOctorobSpeSogmrr efns23,r orecoa2h0dc1f5 
Shared with Your friends
Friends
21 വര്ഷക്കാലം സരസ്വതീ പൂജ ആചരിച്ചു. അല്ലലും അലട്ടും ഇല്ലാത്ത പ്രശാന്തമായ കാലഘട്ടം......
പിന്നീടങ്ങോട്ട് ആഘോഷങ്ങള് നിറഞ്ഞ നവരാത്രിക്കാലങ്ങളാണ്. 72 മുതല് കാണുന്നത്.അഹമ്മദ് നഗറിലെ തെരുവുകള് മുഴുവന് സന്ധ്യയായാല് തീര്ക്കുന്ന മിന്നിത്തിളങ്ങുന്ന മാന്ത്രിക ലോകം . പുരാണേതിഹാസകഥകള്, കഥാപാത്രങ്ങള് ഇലക്ട്രോണിക് ഉപകരണങ്ങള് വഴി ജീവിച്ചു കാണാം. എല്ലാം മതി മറന്നു ആഹ്ലാദിയ്ക്കുന്ന സാധാരണ മനുഷ്യര്.
അപ്പോള് ഓര്ക്കും, പുരാണ ഗ്രന്ഥങ്ങള്, താളിയോലയില് കുറിച്ചവ, ഭക്തി പുരസ്സരം സരസ്വതീ പൂജയ്ക്ക് വെയ്ക്കുന്നതും അതിനുശേഷം അച്ചടിച്ച ആദ്ധ്യാത്മിക പുസ്തകങ്ങളും, പാഠപുസ്തകങ്ങളും. എല്ലാം മനോഹരമായി അടക്കിയൊതുക്കി വെയ്ക്കുന്നതും. വെളുത്ത മല്ലു മുണ്ടിന്റെ മേലെ വര്ഷങ്ങള് പഴക്കമുള്ള മെറൂണ് നിറമുള്ള, അതിനു മേല് ഭംഗിയുള്ള സ്വര്ണപ്പൂക്കളുള്ള പട്ടു വിരിയ്ക്കുന്നതും. നേദിച്ചു വെക്കുന്ന അവില്, മലര്, പഴം, പായസങ്ങള്, ..തൃകാല പൂജ, നിത്യേനയുള്ള ഗണപതി ഹോമം .
.ഹാ! അവയൊക്കെ ശ്രീലാകത്തു, വടുക്കിനിയില് തീര്ക്കുന്ന സൌരഭ്യം.....
ഓരോ നേരം നമസ്കരിയ്ക്കാന് ചെല്ലുമ്പോളും വിചാരിയ്ക്കും, ഇപ്പോള് എന്റെ പുസ്തകമായിരിയ്ക്കും സരസ്വതി വായിക്കുന്നതെന്ന്. ആ വിശ്വാസങ്ങളൊക്കെ എങ്ങിനെ മാഞ്ഞു മറഞ്ഞു പോയി?
വിനായക ചതുര്ത്ഥി കഴിഞ്ഞു സംഘര്ഷം തീരുംപോളെയ്ക്കും കാശിയിലെ തെരുവുകളില് നവരാത്രി ആഘോഷത്തിന്റെ തിരക്ക്. വിഭജനത്തിന്റെ വേദന ഓര്ക്കുന്ന ഒരുകൂട്ടം ആളുകള്ക്ക് ആഘോഷങ്ങള് ഒഴിവാക്കാനും വയ്യ.
ഓരോ തെരുവുകളേയും സജീവമാക്കുന്ന നവരാത്രി ദിനങ്ങള്.
സന്ധ്യ മയങ്ങുമ്പോളേയ്ക്കും ആല്ത്തറകളില് മിന്നിത്തിളങ്ങുന്ന വേഷം കെട്ടി റെഡിയായി ഇരിയ്ക്കുന്ന രാമായണ കഥാപാത്രങ്ങള്. സീതയും കൈകേയിയുമൊക്കെ ബീഡി ചുണ്ടത്തുവെച്ചു കുശലം പറഞ്ഞിരിയ്ക്കുന്നതു കാണുമ്പോള് നമ്മുടെ മനസ്സ് അസ്വസ്ഥമാകും. കളിയ്ക്കിടെ പെട്രോമാക്സിന്റെ വെളിച്ചം മങ്ങിയാല് ചാടി വന്നു ചാര്ജ് കൂട്ടുന്ന ഹനുമാന്. നിഷ്കളങ്കതയുടെ, ലാളിത്യത്തിന്റെ, തലമുറകളുടെ വിശ്വാസത്തിനോടുള്ള ആദരവ്, അന്ധമായ ഈശ്വര ഭക്തി....
കാശിക്കക്കരെയാണ് രാംനഗര്. ഗംഗ മുറിച്ചു അക്കരെ കടക്കണം. രാംലീലയ്ക്ക് പ്രസിദ്ധമാര്ന്ന സ്ഥലം.
ബംഗാളികളും ഉത്തരേന്ദ്യക്കാരും, മദ്രാസികളും അവനനന്റെ രീതിയില് പൂജകള് കൊണ്ടാടുന്നു. ബംഗാളികള് പുസ്തക പൂജ എന്ന ആഘോഷം വേറെ എപ്പോഴോ ആണ് കൊണ്ടാടുന്നത്. ദുര്ഗയും, കാളിയും, സരസ്വതിയും ,ശക്തിയും എല്ലാം ഒന്നായിക്കണ്ട് വീടുവീടാന്തരം കുടിയിരുത്തപ്പെടുകയാണ് ...മധുര പലഹാരങ്ങളുടെയും, മനോഹരങ്ങളായ, നിറപ്പകിട്ടാര്ന്ന വേഷവിധാനങ്ങളുടെയും അവിസ്മരണീയമായ അന്തരീക്ഷം!!( ഇത് ദശാബ്ദങ്ങള്ക്ക് മുന്നേയുള്ള സംഭവങ്ങള്)
ഇന്ന്, സരസ്വതീ പൂജയുടെ ചടങ്ങുകള് മുറതെറ്റാതെ നടക്കുന്നു. പക്ഷേ, പഴയ സൌരഭ്യം അന്തരീക്ഷത്തില് തീരെയില്ല. ആര്ക്കോവേണ്ടി കുട്ടികള് പുസ്തകം പൂജയ്ക്ക് വെക്കുന്നു. മണലില് ഹരിശ്രീ കുറിയ്ക്കുന്നത് എന്തിനെന്ന ഭാവമാണ്, അച്ഛനമ്മമാര്ക്ക് കൂടി. സ്വരങ്ങളും, വ്യഞ്ജനങ്ങള്ക്കും അവയുടെ ചാരുത ചോര്ന്നുപോയിരിയ്ക്കുന്നു. മൊബൈല്ഫോണ്കളും, വാഹനങ്ങളുടെ താക്കൊലുകള്ക്കും പൂജ ഒഴിച്ച് കൂടാന് വയ്യാതായി. രാമായണമൊന്നും പേരിനു കൂടി പൂജയ്ക്ക് വെയ്ക്കണമെന്നു തോന്നുതേയില്ല. ഭക്തി, അല്ലെങ്കില് അമാനുഷികമായൊരു സങ്കല്പം, അഥവാ, പൂര്വാജ്ജിതമായിരുന്ന വിശ്വാസങ്ങള് കാറ്റില് പറന്നു പോയിരിയ്ക്കുന്നു....
ശ്വസിയ്ക്കുന്ന വിഷപ്പുകയും, കഴിയ്ക്കുന്ന വിഷവസ്തുക്കളും, ചിന്താമണ്ഡലത്തെ സ്വാധീനിച്ചിരിയ്ക്കുന്നു. മുഖംമൂടിയണിഞ്ഞ മനുഷ്യന് ഇതില് നിന്നൊക്കെ എങ്ങിനെ മുക്തി കിട്ടും?
നല്ലൊരു വിജയദശമി എല്ലാവര്ക്കും ആശംസിയ്ക്കണമെന്ന മോഹം കലശലായി ഉണ്ടായിരുന്നെങ്കിലും ഇത്രയും നാള് ഒന്നും എഴുതാന് കഴിഞ്ഞില്ല. ധര്മ്മമെന്തെന്ന അറിവ് നഷ്ടപ്പെട്ട മനുഷ്യജീവികള്ക്കിടയില് കഴിയുമ്പോള് ആകെ തരിച്ചു പോകുന്നു. കണ്ണുകളും ചെവികളും അന്തര്മുഖമാക്കി വെയ്ചാലോ എന്ന് തോന്നും..എന്ത് ചെയ്യാം.. ......
പക്ഷെ, മനസ്സ് സദാ പറയുന്നു, ലോകാ സമസ്താ.....
അടുത്ത വിജയദശമി മനോഹരമായിത്തീരുമെന്ന പ്രതീക്ഷയില്...
Kairali Narayanan, Jalaja Bhattathiripad and 4 others
7 Shares
Like
Comment
Share

യാ ദേവീ സർവഭൂതേഷു....൨
തുടർച്ച ....
ബംഗാളദേശങ്ങളിൽ 'ചണ്ഡീ' എന്നപേരിലും, മദ്ധ്യഭാരതത്തിൽ 'ദുര്ഗാസപ്തശതി' അഥവാ,
'ചണ്ഡീ സപ്ത ശതി' എന്നപേരിലും,
ദക്ഷിണഭാരതത്തിൽ 'ദേവീമാഹാത്മ്യം' എന്ന പേരിലും ഈ പുണ്യ ഗ്രന്ഥം അറിയപ്പെട്ടു.
''ചണ്ഡീ" എന്ന പദത്തിനു 'ഇത്രമാത്രം എന്ന് നിർണ്ണയിക്കാൻ പറ്റാത്തത് ' അല്ലെങ്കിൽ, 'അസാധാരണ ഗുണത്തോടുകൂടിയതു' എന്ന അർത്ഥം സങ്കല്പിച്ചിരിയ്ക്കുന്നു. .
അസാധാരണ ഗുണത്തോട് കൂടിയ ഈ ബ്രഹ്മത്തിന്റെ പട്ടമഹിഷിയായിട്ടാണ് ദേവിയെ, ചണ്ഡികയെ സങ്കൽപ്പിച്ചിരിക്കുന്നതു .ചണ്ഡിക എന്നാൽ കോപമുള്ളവൾ എന്നാണത്രെ അർത്ഥം .
ദേവി,
മഹാലക്ഷ്മിയാണ്.
മഹാസരസ്വതിയാണ്.
മഹാകാളിയാണ്.
ദേവി --
ബ്രഹ്മപത്നിയായ സരസ്വതി, വിഷ്ണുപത്നിയായ മഹാലക്ഷ്‌മി ,
ശിവപത്നിയായ പാർവതി മാത്രമല്ല--
ബ്രഹമമായയാണ്. മഹാമായയാണ്. ഈ പ്രപഞ്ചത്തെ ഭ്രമിപ്പിയ്ക്കുന്ന മായയാണ്.
ഈ ജഗത്തിന്റെ അമ്മയാണ്.
മഹാസരസ്വതീ! ചിത്രേ! മഹാലക്ഷ്മീ ! സദാത്മികേ!
മഹാകാല്യാ(ള)നന്ദരൂപേ ! തത്വജ്ഞാനസിദ്ധയേ !
അനുസന്ദദ്ധമഹേ ചണ്ഡീ ! വയം ത്വാം ഹൃദയാംബുജേ !
ഐം കാരരൂപിയായ, ജ്ഞാനരൂപിയായിരിയ്ക്കുന്ന മഹാസരസ്വതിയായും,
ഹ്രീം കാരരൂപിയായി, നിത്യയായിരിയ്ക്കുന്ന
മഹാലക്ഷ്മിയായും,
ക്ലിം കാരരൂപിയായി, ആനന്ദമായിരിയ്ക്കുന്ന
മഹാകാളിയായും പ്രകാശിയ്ക്കുന്ന ചണ്ഡീകേ,
ബ്രഹ്മജ്ഞാനത്തിനായിക്കൊണ്ട് നിന്തിരുവടിയെ ഞങ്ങൾ ഹൃദയകമലത്തിൽ ധ്യാനിയ്ക്കുന്നു.
മഹാദേവ ശാസ്ത്രികളുടെ പുണ്യ പാദങ്ങളിൽ പ്രണമിച്ചുകൊണ്ട്. ..
കഴിഞ്ഞില്ലാ ......

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...