Sunday, 20 December 2020

തിരിച്ചറിവുകള്‍ ----ഉറങ്ങുന്നവനെ...

 

സ്പന്ദനങ്ങള് :_
(തിരിച്ചറിവുകള് )
7th ആഗസ്റ്റ്‌, 2015
ഉറങ്ങുന്നവനെ ഉണര്ത്താം, എന്നാല് ഉറക്കം നടിച്ചു കിടക്കുന്നവനെ ഉണര്ത്തല് അത്ര എളുപ്പമല്ല.
എന്ടോസല്ഫാന്‍ വരുത്തിവെച്ച ക്രൂരതകള്‍ കണ്ടും കേട്ടും വര്ഷങ്ങള്‍ എത്രയോ കടന്നു പോയി! വിഷവര്ഷം നടത്തി ഒരുകൂട്ടം ജനതയെ കൊല്ലുന്നതിനേക്കാള്‍ ക്രൂരമായ ശിക്ഷയാണ് നമ്മുടെ, നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്ക്കാര് എന്ന പേരുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥര് ഇപ്പോഴും അനുവര്ത്തിച്ചു വരുന്നത്.
കഴിഞ്ഞ മെയ്‌ മാസത്തിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഡോ.അംബികാസുതന്‍ മാങ്ങാട് എഴുതിയ 'വിഷനാശിനി' വായിച്ചപ്പോള്‍ വീണ്ടും മനസ്സില്‍ അസ്വസ്ഥതകള്‍ അലയടിയ്ക്കാന്‍ തുടങ്ങി.
മന്ത്രിമാരുടെ മണിമന്ദിരങ്ങള്‍ മോടിപിടിപ്പിയ്ക്കാന്‍ കോടികള്‍ ചെലവാക്കുമ്പോള്‍, അത്തരം സൌധങ്ങളിലെ സുഖശീതളിമയില്‍ മയങ്ങിക്കിടക്കുന്ന, ഭരണകൂടത്തിന്റെയും, ജനാധിപത്യത്തിന്റെയും കാവലാളുകളായ തമ്പുരാക്കന്മാരേ, നിങ്ങളൊന്നു കണ്ണുകള്‍ തുറക്കണേ ! വിഷമഴയാല്‍ മിണ്ടാപ്രാണികളായി മാറിയ പാവം കുഞ്ഞുങ്ങളെയും, അവരെ നെഞ്ചോടുചേര്ത്തു, നിലവിളി തൊണ്ടയില്‍ അമര്ത്തിപ്പിടിച്ചു ജീവപര്യന്തം ശിക്ഷിയ്ക്കപ്പെട്ട അമ്മമാരെയും ഒരുനോക്കു കാണാന്‍ കനിവുണ്ടാകണേ!!' (quote)
"ഏതുനേരവും എ.സി മുറികളില്, ഭ്രൂണാകൃതിയില് ചുരുണ്ട കശുവണ്ടിപ്പരിപ്പുകളും കൊറിച്ചുകൊണ്ടിരിയ്ക്കുന്ന വര്ക്ക് മനസ്സിലാവില്ല, ഈ അമ്മമാരുടെയും,കുഞ്ഞുങ്ങളുടെയും വേവലാതികള്‍. ഇതേ കശുവണ്ടി വിളയിക്കാനാണല്ലോ കാസര്ക്കോട്ടെ 5000 ഹെക്ടര് പ്രദേശത്തു കാല്‍ നൂറ്റാണ്ടുകാലം വിഷം കോരിയൊഴിച്ച് കോടാനുകോടി ജൈവവൈവിധ്യങ്ങളെയും, നിസ്വരായ ആയിരക്കണക്കിനു മനുഷ്യരെയും ഭരണകൂടം കൂട്ടക്കൊല ചെയ്തത് !!! "
മനുഷ്യക്കുഞ്ഞുങ്ങളെന്നു സംശയം തോന്നുന്ന, ദുരന്തത്തിന്നടിമകളായ കുഞ്ഞുങ്ങള്ക്കു നബ്ബാഡ് പദ്ധതി പ്രകാരമുള്ള സ്കൂള്‍ക്കെട്ടിടത്തിനായുള്ള കോടി രൂപയോളം ലാപ്സ് ആകാറായി. വര്ഷങ്ങള്ക്കു ശേഷവും അസ്ബെസ്ടോസ് ഷീറ്റ്കൊണ്ട്
പാതി മറച്ച, മഴവന്നാല് വെള്ളപ്പൊക്കമുണ്ടാകുന്ന, ജനലുകളില്ലാത്ത കുടുസ്സു മുറികളില്‍ പഠിയ്ക്കുന്ന കുരുന്നുകള്‍ എന്തു തെറ്റാണാവോ ചെയ്തത്?
കാസര്ക്കോട്ടെ ദുരന്തബാധിതരായ കുഞ്ഞുങ്ങള്‍ക്ക്‌, എന്ടോസല്ഫാന്‍ ഇരകള്ക്ക്, ഒരു ദിവസത്തെ ഭക്ഷണത്തിനു 5 രൂപയും, തുലഞ്ഞുപോയാല്‍ ജീവനൊന്നിന് 5 ലക്ഷം രൂപയും വിലക്കെട്ടിയിട്ടുണ്ടത്രേ !!!!!!! (നൂറു നൂറു സമരങ്ങള്‍ ചെയ്തതിന്റെ ഫലം )
കേരളത്തില് 32 മെഡിക്കലല്‍ കോളേജുകള്‍ പ്രവര്ത്തിയ്ക്കുന്നു. കാസര്ക്കോട് ഒരു മെഡി.കോളേജുപോലും ഇല്ലത്രെ !!പക്ഷേ, മുഖ്യമന്ത്രി കനിഞ്ഞു അവര്ക്കൊരു തറക്കല്ലിട്ടു കൊടുത്തിട്ടുണ്ടത്രേ !!! എന്ടോസല്ഫാന്‍ വിഷം കലക്കി ഹെലികോപ്ടറില്‍ നിറച്ചിരുന്ന ഉക്കിനടുക്കയിലായിരുന്നു, ഇത്. ഒരു കോടി ചെലവാക്കി അങ്ങോട്ട്‌ ഒരു റോഡും ഉണ്ടാക്കിയത്രേ! ഇപ്പോളത് തകര്ന്നൊലിച്ചതായി പത്രത്തില് കണ്ടു. പക്ഷേ, സര്ക്കാരിന് നാണവും, മാനവും ഇല്ലെങ്കിലും, നാട്ടുകാര്ക്ക് അങ്ങിനെയല്ല. അവര്‍ ആ കല്ലിനെ ചാക്കുകൊണ്ട് മൂടിപ്പുതപ്പിച്ചു പഞ്ചായത്തിലെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയത്രേ !!! (ഭരണകൂടത്തിന്റെ നഗ്നത ഇനിയാരും കാണാതിരിയ്ക്കാന്‍!)
നിരവധി കുത്തിരുപ്പുസമരങ്ങള്‍, നിരാഹാരസമരങ്ങള്‍,ആശ്വാസ വാക്കുകള്‍, സര്ക്കാരിന്റെ ഉറപ്പുകള്, പ്രഖ്യാപനങ്ങള്‍, നൂലാമാലയില്പ്പെട്ടു കിടക്കുന്ന നിയമങ്ങള്‍......
കേരളം അങ്ങോളമിങ്ങോളം പച്ചക്കറിയെന്ന പ്രകൃതി വിഭവത്തിന്റെ സര്പ്പഭാവത്തെ അനുഭവിക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ ട്രക്കുകളള്‍ അതിര്ത്തികളില്‍ക്കൂടെ ഒഴുകിവരട്ടെ.........

നമുക്ക് വരുന്നിടത്തുവെച്ചു കാണാം.......

ജയ്‌ ജവാന്, ജയ് കിസാന് !!!

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...