Saturday, 5 December 2020

വ്യക്തികള്‍---ശാസ്ത്രിജി

UMA NAMBOODIRI
October 2, 2017

ഇങ്ങിനെയും ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.---
മഹാത്മാ ഗാന്ധി ജനിച്ച ദിവസം ജനനം. മഹാത്മാഗാന്ധി രക്തസാക്ഷിയായ മാസത്തിൽത്തന്നെ രക്തസാക്ഷിയായി -- വീരമൃത്യ വരിച്ചു.
നെഹ്‌റുജി മരിച്ചപ്പോൾ പ്രധാനമന്ത്രിപദം ഏറ്റെടുത്തു.

ആ വര്ഷം തന്നെ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു.
ആ വര്ഷം ഭാരതം ഭക്ഷ്യക്ഷാമം നേരിട്ടു
.ആ സന്ദർഭത്തിൽ വളരെ കുശലതയോടെ പ്രശനങ്ങൾ കൈകാര്യം ചെയ്തു.
'ജവാൻ,ജയ് കിസാൻ ' എന്നേറ്റു ചൊല്ലാൻ അദ്ദേഹത്തിന്റെ കൂടെ ഭാരതമക്കൾ അണിനിരന്നു. ഭക്ഷ്യക്ഷാമകാലത്തു സമ്പന്നരായ ഭാരതീയരോട് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ആദ്യം തന്റെ കുടുംബാംഗങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. വീട്ടിലെ മുതിർന്നവർ അത്താഴം ത്യജിച്ചു, കുട്ടികൾ പാലും പഴവും മാത്രം ഭക്ഷിച്ചു.
'ശാസ്ത്രിവ്രതം' എന്നപേരിൽ വളരെക്കാലം പലരും അത് പിന്തുടർന്നു.

1966 -ൽ താഷ്കെന്റ്-ൽ വെച്ച് പാക്കിസ്ഥാനുമായി യുദ്ധവിരാമക്കരാർ ഒപ്പിട്ടു. ചരിത്രപ്രസിദ്ധമായ ആ സംഭവത്തിന് അദ്ദേഹത്തിന് തന്റെ ജീവൻ ബലിയർപ്പിയ്ക്കേണ്ടി വന്നു. കരാർ ഒപ്പിട്ട അന്ന് രാത്രി ദുരൂഹ മരണത്തിന് കീഴടങ്ങി.

ധവളവിപ്ലവത്തിന്റെ തുടർച്ചയായി ആനന്ദിൽ നാഷണൽ ഡയറി ഡെവലൊപ്മെന്റ് ബോർഡ് സ്ഥാപിച്ചു. പാലുൽപ്പാദനം ആനന്ദ് മോഡൽ, കയ്‌റ Dist കോഓപ്പറേറ്റീവ് പാലുത്പാദക സംഘത്തിന്റെ മോഡൽ മറ്റു സ്ഥലങ്ങളിലും ആരംഭിച്ചു. Cattle Feed ഫാക്ടറി ആനന്ദിൽ ഉദ്ഘാടനം ചെയ്തു.
ഹരിതവിപ്ലവത്തിനും നേതൃത്വം കൊടുത്തു.
സാധാരണക്കാരന്റെ പ്രധാനമന്ത്രിയായി, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു..
ചുരുങ്ങിയ കാലത്തിന്നിടയിൽ സ്‌തുത്യർഹമായ വിദേശനയം കൂടി കാഴ്ചവെച്ചു.

അവസാനിക്കുന്നില്ല.

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...