Sunday, 13 December 2020

വ്യക്തികള്‍---രേഷ്മ.

 oct 21 20 1 4 

Shared with Your friendsഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നായ 'ദമാദം മസത് കലന്ദർ ' ആദ്യമായികേട്ടതു,1975 -ലോ മറ്റോ ആണെന്നു തോന്നുന്നു...ടി. വി.ഇറങ്ങിയകാലം,(അഹമ്മദ് നഗറിൽ).ഗായിക- രുണ ലൈല- മനോഹരമായി ഈ ഗാനം അവർ ആലപിയ്ക്കുമ്പോൾ,ശരീരം ചെറുതായി ചലിപ്പിച്ചിരുന്നു. സ്ത്രീകൾ ഇത്ര തുറന്നു പാടുന്നതും പാടുമ്പോൾ ശരീരം മനോഹരമായി ചലിപ്പിയ്ക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത് ...,വളരെ ഹൃദ്യമായി തോന്നിയ ആ ഗാനം പിന്നേയും പിന്നേയും കേട്ടു....दमादम मस्त कलंदर। ....
ഈയിടത്തെ മാതൃഭൂമി വാരികയിൽ നിന്നാണു ഇതൊരു സൂഫി ഗാനമാണെന്നു മനസ്സിലായത്‌...
സിന്ധിലെ സൂഫിവര്യനായ ഷാബാസ് കലന്ദരിനെ (1177- 1274) സ്തുതിച്ചു അമീര് ഖുസ്രു നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ 'കവാലി'യാണത്രെ, ഇത്. 1985-ൽ മുംബായിലെ ഒരു വിരുന്നിൽ പാകിസ്ഥാനി ഫൊൽക് ഗായിക, രേഷ്മ,, ഈ ഗാനം ആലപിച്ചു. പ്രൗഢ ഗംഭീരമായ അവരുടെ നാദപ്രവാഹത്തിൽ കേട്ടിരുന്നവർ ലയിച്ചു പോയത്രേ.

സിന്ധ് പ്രവിശ്യയിൽ ജനിച്ചു വളർന്ന രേഷ്മ, സൂഫി സന്യാസിമാരുടെ ഭക്തിഗാനങ്ങൾ കേട്ടാണ് വളർന്നത്‌. എഴുത്തും വായനയും അറിയില്ലെങ്കിലും സ്വതസ്സിദ്ധമായ ആലാപനശൈലിയിൽ, വാദ്യോപകരണങ്ങളുടെ സഹായമില്ലാതെതന്നെ അവർ സൂഫി ഗാനങ്ങളും, കവാലികളും പാടിപ്പാടി അവസാനം 67-ആം വയസ്സിൽ അന്തരിച്ചു...

രേഷ്മയുടെ അവിസ്മരണീയമായ മറ്റൊരു ഗാനമാണ് ...चार दिनों था प्यार....ओरब्बा,
बड़ी लम्बी जुदाई। ..
.दमादम मस्त कलंदर....अली दम दम दे अंतर .....ओ लाल मेरी पथ(द ) रखियो वाला (???)......
झूले लालन...सिन्धरी दा ..सेहवान दा ....सखी षाबास कलन्दर .....damaadam.......

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...