Uma Namboodiri
4 mins ·
സ്പന്ദനങ്ങൾ :-- കൃഷ്ണായ നമ :
(തിരിച്ചറിവുകൾ)
പ്രതിക്കൂട്ടിൽ നിൽക്കുന്നവനെ വീണ്ടും വീണ്ടും വിസ്തരിച്ചു. ആകെ തളർന്നു, വിയർത്തൊലിയ്ക്കുന്നു.
വാ തുറന്നു ഒന്നും പറയാതെ, പറയാതേകണ്ട് പറയുന്ന ഒരു പ്രതി.
മുഖത്തു സദാ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി മാത്രം.
ആ പുഞ്ചിരിയിൽ മയങ്ങാതെ ധൈര്യം നടിച്ചു നിൽക്കുന്ന ചോദ്യ കർത്താവ്!
ഈശ്വരാ, ഇതെന്തു പരീക്ഷണം!
ആത്മസംയമനം പാലിക്കാൻ ശ്രമിയ്ക്കവേ, ആത്മഗതം അങ്ങിനെ പൊട്ടി ഒഴുകുകയാണ്.
ഇതെന്താ, വല്ല മുജ്ജന്മ വൈരാഗ്യമാകുമോ, ഈശ്വരാ!
ഓർമ്മയിൽ ആർക്കും വാക്കാലോ, പ്രവർത്തിയാലോ ദ്രോഹമെന്നും ചെയ്തുപോയിട്ടില്ലല്ലോ!
ഒരാളുടെ ഊണും ഉറക്കവും കവർന്ന് സ്വൈരം കെടുത്തുന്നത് എന്ത് ന്യായമാണ്, ദൈവമേ!
ഇങ്ങിനെയൊരു ജീവിതം എന്തിനാണീശ്വരാ, സ്വൈരവും ശാന്തിയും സമാധാനവുമില്ലാതെ!

പകപോക്കാനായിട്ടു സദാ കൂടെനടക്കുന്ന നീയാരാണ്?
സത്യം പറയ് !
ഈശ്വരാ, ഈ പ്രതി ആരാണെന്നു മനസ്സിലായെങ്കിൽ!
കുറച്ചു ഉറക്കെയാണ് ചോദിച്ചത്.
മറുപടി :-'ഞാൻ ആരാണെന്നോ, ആദ്യം നീ ആരാണെന്നു മനസ്സിലാക്ക്'
പെട്ടെന്നാണ് ആ പുഞ്ചിരി പൊട്ടിച്ചിരിയായി മാറിയത്.
ഒരു നിമിഷത്തെ നിശ്ശബ്ദത ! ആ മുഖത്തിന്റെ വശ്യത കണ്ണുകളെ തഴുകിത്തലോടി അടച്ചു പിടിച്ചു.
ഉള്ളിലെ കണ്ണുകൾ മിഴിയുന്നുണ്ടോ?
മൗനമായപ്പോൾ വിദൂരതയിൽ നിന്നും എന്താണ് കേൾക്കുന്നത്?
ഇവിടെ "ഞാൻ" മാത്രമേ ഉള്ളല്ലോ! സാക്ഷിയും, പ്രതിയും വിചാരണ ചെയ്യന്നവനും, ന്യായാധിപനും എല്ലാം ഞാൻ തന്നെ. പിന്നെ, അതാരാ ആ അപരൻ?
എന്റീശ്വരാ.....

ഇതാരാ, ഉള്ളിലിരുന്ന് ഇങ്ങിനെയൊക്കെ ചെയ്യ്ക്കുന്നതു?
കൃഷ്ണാ, ഗുരുവായൂരപ്പാ! ഇതെന്താ, കടലുപോലെ ഇളകിമറിയുന്ന എന്റെ മനസ്സിലെ തിരമാലകൾ എവിടെപ്പോയി?
ഏഴാംകടലിന്നപ്പുറത്തു നിന്ന് ഒഴുകി വരുന്നത് ഓടക്കുഴൽ നാദമോ?
കൃഷ്ണാ, ഗുരുവായൂരപ്പാ! ഇതെന്താ, കടലുപോലെ ഇളകിമറിയുന്ന എന്റെ മനസ്സിലെ തിരമാലകൾ എവിടെപ്പോയി?
ഏഴാംകടലിന്നപ്പുറത്തു നിന്ന് ഒഴുകി വരുന്നത് ഓടക്കുഴൽ നാദമോ?
പ്രതിരൂപം മൃദുവായി മന്ത്രിക്കുന്നത് കേൾക്കുന്നു- ദേ, ഇപ്പൊ,5 നിമിഷത്തിൽ ൧൫ പ്രാവശ്യം എന്നെ സ്മരിച്ചു, എന്നെ വിളിച്ചു.വീണ്ടും വീണ്ടും വിളിച്ചു. നിന്റെ ഉള്ളിൽ അദൃശ്യനായി എപ്പോഴും കൂടെയുള്ള എന്നെ നാളിതുവരെ നീ അറിഞ്ഞില്ല.
അകക്കണ്ണ് തുറന്നു വെക്കുക, ശ്രദ്ധിയ്ക്കുക മൗനത്തിലിരിയ്ക്കുക-എന്നെ അനുഭവിക്കാം.
അകക്കണ്ണ് തുറന്നു വെക്കുക, ശ്രദ്ധിയ്ക്കുക മൗനത്തിലിരിയ്ക്കുക-എന്നെ അനുഭവിക്കാം.
ഓം ജയ് ജഗദീശ് ഹരേ !!
പലപ്പോഴും ബോറടി തോന്നുകയും, ഇതില്‍ നിന്നൊക്കെ വിട്ടുമാറി നില്‍ക്കാനും തോന്നിയിരുന്നെങ്കിലും ഇന്ന് ആ സൗഹൃദം കൊണ്ടുള്ള നേട്ടം നിന്നോടു കടപ്പാടുള്ളതാക്കിതീര്ത്തിരിയ്ക്കുന്നു ...
എന്‍റെ ജീവിതത്തിലെ പ്രധാന സംശയം, fb--വഴി മാറിക്കിട്ടി ....നന്ദി, fb, നന്ദി !!!
പലപ്പോഴും തോന്നിയിട്ടുണ്ട്, അയ്യോ, അങ്ങിനെ പറയേണ്ടിയിരുന്നില്ല, അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നൊക്കെ...
ഒരു ചെറിയ കുറ്റബോധം സദാ വേട്ടയാടിക്കൊന്ടെയിരുന്നതു മാറിക്കിട്ടിയത് f.b-യിലെ സംപര്‍ക്കംമൂലം...
ഇഷ്ടമായാലും ഇല്ലെങ്കിലും ലൈക് കുത്തുകയും, മറ്റുള്ളവരുടെ പ്രതികരണങ്ങളും, പോസ്റ്കളും വായിച്ചു രസിയ്ക്കുകയും,, പലപ്പോഴും ഷെയര്‍ ചെയ്യലും ആകെ ഈ മുഖ്പുസ്തകം എന്നെ സംബന്ധിച്ചേടത്തോളം ഈയിടെയായി ആ പേര് അന്വര്‍ത്ഥമാക്കിയിരിയ്ക്കുന്നു.
അതുകൊണ്ട് പ്രിയപ്പെട്ട മുഖപുസ്തകമേ, തല്‍ക്കാലം ഞാന്‍ നിന്നെ വിട്ടു പോകുന്നില്ല....
മുഖം മനസ്സിന്റെ കണ്ണാടി.....മനസ്സിന്റെ കണ്ണാടി പുസ്തകമേ,
വീണ്ടും നന്ദി.....
dec12, 2014
dec12, 2014
എന്ത് വിഡ്ഢiത്തം കുറിച്ചാലും എനിയ്ക്കൊരുപാട് 'ലൈക് ' കിട്ടി എന്ന് വീമ്പടിയ്ക്കുകയല്ലേ , ഈ തലമുറ ?എഴുതുന്നതെല്ലാം അവര്ക്ക് കവിതയാണ് .അതിനെ ലൈക് ചെയ്യാന് കുറേ ആളുകളും.ഉത്തമ കവിത,ശ്രേഷ്ഠ കവിത എന്തെന്നറിയേണ്ട ആവശ്യം അവര്ക്കില്ലാ.നല്ലത് വായിക്കാനും അവര്ക്ക് സമയമില്ല.---ശ്രീമതി സുഗത കുമാരിയുടെ വാക്കുകള്
ഇക്കാരണം കൊണ്ടുതന്നെയാകാം, പണ്ട്, വെണ്മണിക്കവിയോ, അദ്ദേഹത്തിന്റെ സമകാലീകനോ ഇങ്ങിനെ എഴുതിയത്.
പൊട്ടിയ്ക്കാം തേങ്ങ ഭൂതേശാ
മുട്ടിയ്ക്കാതെയൊരാണ്ട് ഞാന്
പൊട്ടശ്ലോകങ്ങളുണ്ടാക്കും
ദുഷ്ടക്കൂട്ടം നശിയ്ക്കണേ.....
December 19, 2014 ·
'കടലിലെയോളവും കരളിലെമോഹവും അടങ്ങുകില്ലാ ...' ഒന്നു കഴിഞ്ഞാല്‍ അടുത്ത തിരവന്നു തൊട്ടുതലോടിയും, ചിലപ്പോള്‍ ആഞ്ഞടിച്ചും കടല്‍, കരയോടു സ്നേഹപ്രകടനം നടത്താന്‍ തുടങ്ങിയിട്ട് കാലമെത്രയായെന്നു ആര്‍ക്കും അറിയില്ല. കടലില്‍ പെട്ടവരില്‍ കരയ്ക്ക് കയറി രക്ഷപ്പെടാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. അല്ലാത്തവര്‍ മോഹമാകുന്ന തിരമാലകളായി കര തൊട്ടുകളിച്ചുകൊണ്ടേ ജീവിച്ചു പോകും....അനന്തമായ കടലിലെ അന്തമില്ലാത്ത തിരകള്‍ !
'
dec 11,2015
4 November 2014 at 09:56 ·
ഓം ഭൂര് ഭുവ് സ്വഹ:
ഓരോ പ്രഭാതത്തെയും സുപ്രഭാതമാക്കുന്നത് ആദിത്യ ദര്ശനം തന്നെ. ഓരോ പ്രഭാതത്തിലും മരഅഴികള്ക്കിടയിലൂടെ സ്നേഹരശ്മികള് പരത്തി ആശ്വാസവും ഉന്മേഷവും വാരി വിതറി അടുക്കളയെ ഐശ്വര്യവത്താക്കുന്ന ആദിത്യഭാഗവാന് നമസ്ക്കാരം!
12000 അടി മുകളിൽ കേദാരിൽ അനുഭവിച്ച സൂര്യോദയം വിവരണാതീതമായ അനുഭൂതിയായി ഇപ്പോഴും മനസ്സില് നിറഞ്ഞു നിൽക്കുന്നു..
അതിരാവിലെ കട്ടിലിൻറെ തലയ്ക്കലുള്ള ചെറിയ ജനൽ, അതി കഠിനമായ തണുപ്പുണ്ടെങ്കിലും തുറന്നു..വിശ്വസിയ്ക്കാനാവാത്ത, വർണ്ണിയ്ക്കാൻ വാക്കുകളില്ലാത്ത കാഴ്ച്ച. നിശ്ശബ്ദമായി നോക്കികണ്ടു..മഞ്ഞുപുതച്ചു കിടക്കുന്ന മലകൾക്കു പിന്നിൽ നിന്നും കുറേശ്ശെ കുറെശ്ശേയായി ഉയർന്നു പൊങ്ങുന്ന ചുവന്ന തളിക,അതിൽ നിന്നും പുറപ്പെടുന്ന ചുവന്ന രശ്മികൾ വെളുത്ത ഹിമക്കട്ടകളിൽതട്ടി സ്വർണ നിറം എമ്പാടും പരത്തുന്നു..നോക്കിക്കൊണ്ടിരിയ്ക്കവേ, സുവർണ്ണരശ്മികൾ പതുക്കെ വെള്ളി രശ്മികളായി മാറുന്നു..നല്ല നിലാവെളിച്ചത്തിന്റെ കുളുര്മ്മ! (ബദരിയിലും ഇതേ അനുഭവം തന്നെ)
ഭാരതത്തില്, സൂര്യരശ്മി ആദ്യം പതിയ്ക്കുന്ന ഒറീസ്സയിലെ കൊണാർക്ക് സൂര്യ ക്ഷേത്രത്തിനടുത്തുള്ള ബീച്ചിൽ അതിരാവിലെ 4-41/2 യ്ക്ക് എത്തിച്ചേർന്നാൽ, ആകാശത്തിന്റെ വെളിച്ചത്തിൽ (ചിലപ്പോൾ ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും സാന്നിദ്ധ്യത്തിൽ) ഉദിച്ചു വരുന്ന സൂര്യൻ അതിമനോഹരം.
അതേപോലെ കന്യാകുമാരിയിലായാലും, ലോകത്തിന്റെ ഇതു മൂലയില് നിന്നായാലും ഉദയസൂര്യന് നല്കുന്ന ഉണരവ്വും ഊര്ജ്ജവും മറ്റൊന്നിനോടും ഉപമിയ്ക്കാന് സാദ്ധ്യമല്ല. ...
സ്വന്തം വീട്ടുപറമ്പിലിരുന്നാലും നമ്മുടെ മുറ്റത്ത് വീഴുന്ന ആദ്യകിരണങ്ങൾ സ്വന്തം കണ്ണുകളിൽ സ്വാംശീകരിച്ചെടുക്കാനായാൽ ഭാഗ്യം തന്നെ.
പട്ടണങ്ങളിലെ ഉയർന്നു വരുന്ന കെട്ടിട സമുച്ചയങ്ങൾ പ്രഭാതത്തിലെ ഉദിച്ചുയരുന്ന ചുവന്നഗോളത്തെ കാണുവാന് അതിനനുവദിയ്ക്കാതിരിക്കുമ്പോള് കഷ്ടം തോന്നുകയാണ്..
ധനികനും,ദരിദ്രനും, പണ്ഡിതനും,പാമരനും ഒരേപോലെ, പിശുക്കില്ലാതെ പ്രപഞ്ചം വാരിക്കോരിത്തരുന്ന അമൂല്യദൃശ്യം !
അത് ആവോളം അനുഭവിയ്ക്കാന് ഏവര്ക്കും സാധിച്ചെങ്കില്!
എല്ലാവർക്കും എന്നും മനോഹരമായ സുപ്രഭാതങ്ങൾ ആശംസിയ്ക്കുന്നു.
ഓം ഭൂര് ഭുവസ്വ:
ന്തരണ(????)
No comments:
Post a Comment