December 21, 2015
പതിവില്ലാതെ, ഇന്ന് അതിരാവിലെ 'മലയാളപ്പെരുമ'യില്‍ എഴുതി, 'കൈരളി നമസ്തേ,കൈരളീ......
മഹാത്മാഗാന്ധി, അമരനായത് എങ്ങിനെയാണ്? അര്‍ത്ഥനഗ്നന്‍, വടികുത്തിപ്പിടിച്ച് മുന്നോട്ടല്‍പം കുനിഞ്ഞു നടക്കുന്ന ആ ചിത്രം ലോകമെങ്ങുമുള്ള ജനതയുടെ മനസ്സില്‍ ഇപ്പോഴും വ്യക്തമായി കൊത്തിവെച്ചിരിയ്ക്കുന്നു.
ഒരു മനുഷ്യനെ, ആ വ്യക്തിയുടെ സ്വഭാവത്തെ, മഹത്വത്തെ അളക്കുന്നത് വേഷവിധാനം കൊണ്ടോ മുഖസൌന്ദര്യം കൊണ്ടോ അല്ല എന്ന് ഇന്നത്തെ തലമുറ ഓര്‍ക്കുന്നത്, മനസ്സിലാക്കേണ്ടത് അത്യന്താവശ്യമാണ്.
ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
"ദയാബായി", താരങ്ങളില്‍ താരമാണവര്‍. 'വിശുദ്ധയായ മദര്‍തെരീസ' തന്നെ. 40 വര്‍ഷമായി മധ്യപ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിയ്ക്കയാണവര്‍. അസാധാരണ വ്യക്തിത്വമുള്ള, ജന്മം കൊണ്ട് മലയാളിയായ മേഴ്സി മാത്യു എന്ന ലോകമെങ്ങും ആദരിയ്ക്കുന്ന സാമൂഹ്യ സേവിക.അവരെ ജന്മം നല്‍കിയ മലയാളം മനസ്സിലാക്കിയില്ല.
ഈയിടെയായി പലപ്പോഴായി അവര്‍ കേരളത്തിലെ പലേ പരിപാടികൾക്കും , ആദരവുകള്‍ ഏറ്റുവാങ്ങാനുമായി വന്നുകൊണ്ടിരിയ്ക്കുന്നു.
ഗോത്രവര്ഗ്ഗക്കാരുടെ, അഥവാ, 4-ആം കിടക്കാരുടെ വേഷമാണ് അവരുടെ മുഖമുദ്ര. അത് ആദരവോടെ മനസ്സിലാക്കാന്‍ കഴിയുന്ന യൂറോപ്പുകാരെയോ, അമേരിക്കക്കാരെയോ കണ്ടു പഠിയ്ക്കട്ടെ, വേഷത്തിലും,ഭാഷയിലും പരിഷ്ക്കാര സമ്പന്നരെന്നു നടിയ്ക്കുന്ന മലയാളികള്‍.
പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.
കൈരളി നമസ്തേ, കൈരളീ...........
കേഴുക, പ്രിയനാടേ!!!
മലയാള മങ്കമാരെ,
ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാള മങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ.
ഇതാ വരുന്നൂ, ഭൂ മാതാ ബ്രിഗേഡ്സ് .........എന്ന് വെച്ചാൽ പതിനായരത്തിനടുത്തു വരുന്ന പെൺപട......വരുന്നൂ മലയാള മങ്കമാരുടെ അവകാശങ്ങൾ മേടിച്ചു കൊടുക്കാൻ.
പ്രശ്നം ഏവർക്കും അറിയാമല്ലോ. ഈ നാട്ടിലെ ദുഷ്ടന്മാരായ ചിലർ ഇവിടുത്തെ മങ്കമാരെ ശബരിമലയിൽ വാഴുന്ന അയ്യപ്പസ്വാമിയെ കാണാൻ അനുവദിയ്ക്കുന്നില്ലെന്ന് .... .
സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. പൂജാരിയുടെ നിയമനത്തിലും മറ്റുമത പരമായ കാര്യങ്ങളിലും സ്ത്രീക്ക് തുല്യ പങ്കാളിത്തം വേണം.
പെൺപടനായിക തൃപ്തി ദേശായി പറയുന്നു, ദൈവം ഞങ്ങടെ കൂടെയുണ്ട്, പിന്തുണച്ചു കൊണ്ട് എന്ന്. കൂടാതെ, ഭരണഘടനയും. ജനുവരി ൧൦-നും, ൨൫ നും ഇടയ്ക്കു അവർ വരുമ്പോൾ കേരളം സർക്കാർസർക്കാർ അവരെ സഹായിക്കുമെന്നും പ്രതീക്ഷയുണ്ടത്രേ.
പാവങ്ങൾ! അയ്യപ്പ ദർശനം കിട്ടാതെ സങ്കടപ്പെടുന്ന മലയാളി മങ്കമാർക്കുവേണ്ടി എത്ര ത്യാഗം സഹിച്ചാണ് അവർ പടനയിച്ചു വരുന്നത്!!
മഹാരാഷ്ട്രയിൽ നിന്നും ൧൦൦ പേർ
കേരളത്തിൽ നിന്നും ൧൦൦ കണക്കിന്
മറ്റിതര സംഘടന / പ്രദേശങ്ങളിൽ നിന്ന് ധാരാളം
സർക്കാരിന്റെ പിന്തുണയും...ആയി പട അയ്യപ്പ സ്വാമിയേ കാണാൻ പോകും.
(തൃപ്തീജി, ഒരു സ്വകാര്യം. അയ്യപ്പജിക്കു തൃപ്തിയാകാൻ ചില പ്രത്യേക ദിവസങ്ങളുണ്ട്..താങ്കളുടെ ഏറ്റവും അടുത്ത ബന്ധു മരിച്ചു ൨ ആഴ്ചയ്ക്കുള്ളിൽ, അല്ലെങ്കിൽ, കേരളത്തിലെ സ്ത്രീകൾ മാസത്തിൽ 3 ദിവസം വിശ്രമിയ്ക്കും. ആ സമയത്തു)
വരുന്നിടത്തുവെച്ചു കാണാം, അല്ലെ??
സ്വാമി ശരണം!!
(പ്രിയപ്പെട്ട )
എഫ്‌ബി,
തന്ന സന്ദേശം എത്തിക്കേണ്ടിടത്തു എത്തിച്ചില്ല, അല്ലേ ???
മറുപടി കാണുന്നില്ലല്ലോ ......മാനം ഇപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷ തരുന്നു...
ഇന്നലെ മുഴുവനും സൂര്യഭഗവാനെ മറച്ചു നിന്നപ്പോൾ കുംഭത്തിൽ പൊഴിക്കാൻ മറന്ന ആനന്ദാശ്രുക്കൾ മീനത്തിന്റെ വരവേൽപ്പ് സമയത്തു ഞങ്ങൾക്ക് പതിച്ചു നൽകുമെന്ന് കരുതി........
40 മണിക്കൂർ കഴിഞ്ഞു....
എന്നാലും പ്രതീക്ഷ കൈവിടുന്നില്ലാ....
എന്റെ എഫ്ബി കൂട്ടുകാർ കാണിയ്ക്കുന്ന സഹതാപതരംഗങ്ങളാൽ
മനം കുളിർന്നിരിയ്ക്കുകയാണ്ഞാൻ.
ഏവർക്കും അകൈതവമായ നന്ദിയുണ്ട്.
ചമ്രവട്ടത്തയ്യപ്പന്റെ അയലത്തു ജനിച്ചു വളർന്ന സഹോദരി ഈ ധ്യാനവരികൾ ചൊല്ലാൻ പറഞ്ഞു..
......വയ്യിപ്പോൾ മഴപെയ്യിക്കാൻ തനയനെ-
ന്നുള്ളോരു ദുഷ്ക്കീർത്തിയെന്നയ്യപ്പാ !
മമ, ചമ്രവട്ടമരുളും നാഥാ! വരുത്തീടൊലാ !!
കുറച്ചു മാറി താമസിക്കുന്ന ഒരനിയൻ പറഞ്ഞു,
അയ്യപ്പൻറെ മുതല വെള്ളം കിട്ടാതെ ചാവാറായി---------
എന്ന് ഉറക്കെ (ദേവേന്ദ്രൻ കേൾക്കെ) പറഞ്ഞോളൂ, ഉടനെ ഫലം കാണും എന്ന്......
ഈ "O" വട്ടത്തു മാത്രം !!!!!!!!!!!!!
മനസ്സ് ചുട്ടു വിളിക്കണം ദേവേന്ദനെ/ അയ്യപ്പനെ എന്ന പഴമൊഴി ഓർക്കുകയാണ്.....
ഊരായ ഊരൊക്കെ ചുറ്റി ജലനിധി പൈപ്പു
കൾ ഇന്നാട്ടിലും എത്തിയിരിയ്ക്കുന്നു. നാവാമുകുന്ദന്റെ തട്ടകം ഭാഗത്തുള്ള തിരുന്നാവായപ്പുഴയുടെ ഹൃദയത്തിൽക്കുഴിച്ച കിണറിൽ നിന്നും വെള്ളമടിച്ചു റോഡ് മുറിച്ചു, റെയില് കടന്നു കാടാമ്പുഴ ഭഗവതിയുടെ അനുഗ്രഹം വാങ്ങി നദിയില് നിന്നും കാൽനട ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നാഗപ്പറമ്പിലെത്തിയിരിയ്ക്കുന്നു. തെക്കേ നാഗപ്പറമ്പിലെ കോളനിക്കാർ വെളളം ശേഖരിച്ചു വെക്കാനുള്ള വീപ്പകൾക്കായി നെട്ടോട്ടം ഓടുന്നു.....ഊണില്ല....ഉറക്കമില്ല......എപ്പോൾ വേണമെങ്കിലും പൈപ്പിൽ വെള്ളം വരാം.....
വെള്ളത്തിനു ഉറക്കമില്ലല്ലോ..പാതിരാത്രി ആണോ നട്ടുച്ചയാണോ എന്നൊന്നും വെള്ളത്തിന്നറിയില്ലല്ലോ.....
എന്നും എന്റെ നാട്ടുകാർ, അയൽവാസികൾ ഇങ്ങിനെ ആനന്ദാശ്രുവിൽ നീരാടട്ടെ !!
പത്രക്കാർക്കു അബദ്ധം പറ്റിയതാകും....പുഴക്കിണറിലും വെള്ളം വറ്റി എന്നവർ എഴുതുന്നു.....
അത് സത്യമല്ലാതാകട്ടെ!!
സ്വാമി ശരണം!! അയ്യപ്പ ശരണം!!!
ജലനിധി പൈപ്പ് ഇല്ലാത്തവർ ഞങ്ങളെ വിധിയ്ക്കു വിടല്ലേ, ദേവേന്ദ്ര സ്വാമീ....
ന്റെ എഫ് ബീ ,
what is on my mind ??
ho,....വീണ്ടും വടി കൊടുത്തു അടിവാങ്ങേണ്ടി വരും!!
ho,....വീണ്ടും വടി കൊടുത്തു അടിവാങ്ങേണ്ടി വരും!!
മൗനം വിദ്വാന്മാർക്കു പറഞ്ഞതാണല്ലോ. അപ്പോൾ പിന്നെ മിണ്ടിയേക്കാം!
ഇന്നത്തെ ദിവസത്തിനെന്താ പ്രാധാന്യം ?
അയ്യോ, അത് മറക്കാൻ പറ്റുമോ?
ചരിത്രം കുറിച്ച ദിവസമല്ലേ, ഇന്ന്!!
മൂന്നു വര്ഷം മുന്നേ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ച ഉത്തരവ് ഇറക്കിയിരുന്നു. അതിനെതിരായി ഈയിടെ യുവജന നേതൃത്വത്തിൽ തമിഴ്‌ജനതയാകെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ തമിഴ് നാട് സർക്കാർ ഓർഡിനൻസ് ഇറക്കി. അങ്ങിനെ ഇന്ന് പൂർവാധികം ഉത്സാഹത്തോടെ തമിഴ്‌സംസ്ക്കാരത്തിന്റെ ഭാഗമായ ജല്ലിക്കെട്ടു പുനരാരംഭിയ്ക്കുന്നു.
ചരിത്രം കുറിച്ച ദിവസമല്ലേ, ഇന്ന്!!
മൂന്നു വര്ഷം മുന്നേ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ച ഉത്തരവ് ഇറക്കിയിരുന്നു. അതിനെതിരായി ഈയിടെ യുവജന നേതൃത്വത്തിൽ തമിഴ്‌ജനതയാകെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ തമിഴ് നാട് സർക്കാർ ഓർഡിനൻസ് ഇറക്കി. അങ്ങിനെ ഇന്ന് പൂർവാധികം ഉത്സാഹത്തോടെ തമിഴ്‌സംസ്ക്കാരത്തിന്റെ ഭാഗമായ ജല്ലിക്കെട്ടു പുനരാരംഭിയ്ക്കുന്നു.
സ്പെയിനിലെ കാളപ്പോരിനെ വെല്ലുന്ന മധുരൈ കാളപ്പോരിന് 350 കാളകൾ റെഡിയായിട്ടുണ്ടത്രെ!
പിന്നെ ജല്ലിക്കെട്ടായാൽ അങ്ങിനെയൊക്കെ ഉണ്ടാകും..ചിലർക്കൊക്കെ നിത്യശാന്തി, ചിലർക്കൊക്കെ നിത്യ മെത്ത .....അതൊക്കെ ഈ പുണ്യ വിനോദത്തിന്റെ ഭാഗമല്ലേ?
ഇനി കോഴിപ്പോരാണെങ്കിലോ, അങ്കക്കോഴികളുടെ കാലിൽ ബ്ലേഡുകൾ കുത്തി വെച്ചിട്ടാണ് അങ്കത്തട്ടിലേക്കു വിടുന്നത്!! തന്റെകോഴി ജയിച്ചെന്ന കേമത്തം കിട്ടാനല്ലേ, ഇതൊക്കെ.......
ഇതുകാണുകയും, കേൾക്കുകയും ചെയ്യുന്ന മല്ലൂസിന്റെ ധർമ്മസങ്കടം ആര് കേൾക്കും? നാട്ടിലാണെങ്കില്‍ വിത്തുകാളകൾ കണികാണാന്‍ തന്നെയില്ല. പണ്ടൊക്കെ കാളപൂട്ടു മത്സരം നടന്നിരുന്നു. ഇപ്പൊ അതെല്ലാം കേട്ട് കേൾവി..
എന്റെ വന്ദ്യ പിതാശ്രീയെ ഈ സന്ദർഭത്തിൽ ഓർക്കാതെങ്ങിനെ? എത്രയെത്ര കാളപൂട്ടു മത്സരങ്ങൾക്ക് ദൃക്‌സാക്ഷിയായിട്ടുണ്ട്! എത്രയെത്ര കപ്പുകളും മെഡലുകളും നേടിയിട്ടുണ്ട്!!
എന്റെ അമ്മയ്ക്ക് ഒരു സ്വർണ്ണനൂലുകൂടി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ കാളകൾക്കു എത്രയെത്ര കണ്ഠാഭരണങ്ങളാണ് വാങ്ങിക്കൊടുത്തിരുന്നത്! എത്ര മനോഹരമായ വെള്ളിയും പിച്ചളയും കെട്ടിയ നുകങ്ങളാണ് ഉണ്ടാക്കിച്ചിരുന്നത്!!
എന്റെ അമ്മയ്ക്ക് ഒരു സ്വർണ്ണനൂലുകൂടി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ കാളകൾക്കു എത്രയെത്ര കണ്ഠാഭരണങ്ങളാണ് വാങ്ങിക്കൊടുത്തിരുന്നത്! എത്ര മനോഹരമായ വെള്ളിയും പിച്ചളയും കെട്ടിയ നുകങ്ങളാണ് ഉണ്ടാക്കിച്ചിരുന്നത്!!
ആഴ്‌ചയിലൊരിക്കൽ ആരോഗ്യത്തിനായി രഹസ്യമായി non- veg ഭക്ഷണം കൊടുത്തിരുന്നു. 365 ദിവസവും നെല്ലും മുതിരയും വേവിച്ചു, അതിൽ ചെറുകായ നുറുക്കിയിട്ടു സ്വന്തം കൈകൊണ്ടു തന്നെ ഉരുട്ടി വായിൽ വെച്ച് കൊടുത്തിരുന്നു. ഊർച്ചയുള്ള ദിവസങ്ങളിൽ നല്ല കടുകടുത്ത കട്ടൻ ചായ അവരെ കുടിപ്പിച്ചിരുന്നു. രാത്രി ഒരുറക്കം കഴിഞ്ഞാൽ കമ്പിറാന്തലും തൂക്കി തൊഴുത്തിലേക്കു പോകാത്ത ദിവസം കുറവ്....ഇതൊന്നും കൂടാതെ പുതിയ പുതിയ കാളകൾക്കായി (ഏറുകൾക്കായി ) മാസത്തിലൊരിക്കലെങ്കിലും വാണിയം കുളം ചന്തയിൽ പോകാതിരിക്കില്ല. പോത്തുകളെയും കാളകളെയും മനുഷ്യരെ സ്നേഹിച്ചതിനേക്കാൾ സ്നേഹിച്ചിരുന്നു എന്നുപറഞ്ഞാൽ തെറ്റില്ല.
ഊർച്ച മത്സരത്തിന് കാളയുടെ വാലുകടിച്ചു വേദനിപ്പിക്കും എന്നല്ലാതെ കണ്ണിൽ മുളകുപൊടിയോ, പുകലപ്പൊടിയോ തേച്ചു കൊടുക്കുമോ? ഉണ്ടെന്നു തോന്നുന്നില്ല. ഊർച്ചക്കാർക്കു ലഹരിക്ക് കടുത്തവസ്തുക്കളൊന്നും വേണ്ടിയിരുന്നില്ലാ എന്നാണു കേട്ടിരിക്കുന്നത്. പിന്നെ ആൾക്കാർക്ക് അപകടഭീഷണിയും ഒട്ടില്ലതാനും...ചെളിയിൽ ചിലപ്പോൾ നിസ്സാര വീഴ്ചകൾ...അത്രമാത്രം. .
എന്നാൽ കാളപ്പോരിനോ? എത്ര ജീവൻ ബലിയാകുന്നു???ഇതൊരു വിനോദമോ?
പണ്ട്, അരീനയിൽ സിംഹം, നരി എന്നീ ഹിംസ്ര മൃഗങ്ങളുടെ കൂടെ വിളയാടാൻ മനുഷ്യരെ വിട്ടിരുന്നു. റോം പോലെയുള്ള സാമ്രാജ്യങ്ങളിൽ കറുത്തവർഗ്ഗക്കാരെ അടിമകളാക്കി തടവുമുറികളിൽ തീറ്റിപ്പോറ്റി വളർത്തിയിരുന്നു. ഭരണാധികളും വിശിഷ്ട വ്യക്തികളും ഈ ക്രൂരവിനോദം കണ്ടു ആർത്തട്ടഹസിച്ചിരുന്നു!!!
അങ്ങിനെച്ചിലർ ക്രൂരതകാട്ടി വിനോദിക്കട്ടെ. നമുക്ക് പറയാൻ എന്തധികാരം ?
മത്സരിച്ചു മത്സരിച്ചു രാഷ്ട്രീയക്കാർ ഇവിടെ എത്രയെത്ര മനുഷ്യബലി നടത്തുന്നു!!!
ഇതും വിനോദോപാധിയായിക്കണ്ടു ഇവിടെയും ഓർഡിനൻസ് ഇറക്കുമോ, ആര് കണ്ടു??
മത്സരിച്ചു മത്സരിച്ചു രാഷ്ട്രീയക്കാർ ഇവിടെ എത്രയെത്ര മനുഷ്യബലി നടത്തുന്നു!!!
ഇതും വിനോദോപാധിയായിക്കണ്ടു ഇവിടെയും ഓർഡിനൻസ് ഇറക്കുമോ, ആര് കണ്ടു??
ലോകമേ തറവാട്, നമുക്കീച്ചെടികളും,
പുൽകളും, പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....
.
മഹാകവിയുടെ വരികൾ സമരിയ്ക്കാം!!
പുൽകളും, പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....
.
മഹാകവിയുടെ വരികൾ സമരിയ്ക്കാം!!
സത്യം സമത്വം സ്വാതന്ത്ര്യം!!!!
മൊബൈൽ സംവാദം വായിച്ചിട്ടു മിണ്ടാതിരിക്കാൻ എനിക്കാവില്ല.
.പ്രായം കൂടുംതോറും പ്രതികരണശേഷി കൂടിക്കൂടി വരികയാണ്...
അമ്മമാരെ, 'അതിനെ',നിത്യേന പൂജ ചെയ്തു മകളുടെ കയ്യിൽ കൊടുത്തയയ്ക്കുക . എല്ലാം മംഗളമാകും....(അങ്ങിനെയുള്ള അമ്മമാർക്ക് ഇന്ന് പ്രത്യേകം ആശംസ).
ആന കുത്താൻ വന്നപ്പോൾ കണ്ണുപൊത്തിനിന്ന ആളെയാണ് ഇപ്പോൾ ഓർമ്മവരുന്നത്...
കുട്ടിക്കാലത്ത് മന്ത്രങ്ങൾ ധാരാളം ചെല്ലുന്നത് ഒരു ശീലമായിരുന്നു. അത് ആത്മബലം തന്നിരുന്നു. നല്ല വിശ്വാസവും അതിൽ ഉണ്ടായിരുന്നു...അതുകൊണ്ടാണ്, രാത്രിയുടെ നിശ്ശബ്ദതയിൽ ഉറങ്ങാൻ കിടക്കുമ്പോൾ 'കാർത്രുവീര്യാർജുനാ, കാത്തു രക്ഷിക്കണേ, ആയിരം കൈകളിൽ വില്ലും ശരവുമായ്, എന്ടെ പുരയുടെ ചുറ്റും നടക്കണേ...'. എന്ന് ആത്മാര്‍ത്ഥമായി പ്രാര്ത്ഥിച്ചിരുന്നത് . അപ്പോള്‍, അങ്ങിനെയൊരാള്‍ ഇല്ലപ്പുരയുടെ നാലുഭാഗത്ത് കൂടി ചുറ്റി നടക്കുന്നതായി വിശ്വസിച്ചു സമാധാനമായി ഉറങ്ങിയിരുന്ന ഒരു കാലം .
ഇന്ന്, അത്തരത്തിൽ വിശ്വാസം പകർന്നുകൊടുക്കാന്‍ കഴിവുള്ളവര്‍ ഇല്ലാതെയായി. ഇനി അങ്ങിനെ പറഞ്ഞു കൊടുത്താല്‍ വിശ്വസിയ്ക്കുന്നവരും കുറവ്.
ഈ പ്രപഞ്ചം നില നിർത്തുന്ന ഒരു അദൃശ്യ ശക്തിയില്‍ വിശ്വസിയ്ക്കുന്നു.. ഈ ബ്രഹ്മത്തിലെ സകല ചരാചരങ്ങളുടെയും നിലനില്പിന് കാരണമായ പ്രപഞ്ച ശക്തിയെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു എലെക്ട്രോണിക് ഉപകരണത്തെക്കാള്‍ കൂടുതല്‍ ....
No comments:
Post a Comment