Friday, 19 March 2021

തിരിച്ചറിവുകള്‍----മലയാണ്മ









പലപ്പോഴും തോന്നാറുണ്ട്, കേരളമെന്നു കേൾക്കുമ്പോൾ, മലയാളമെന്നു കേൾക്കുമ്പോൾ എന്തോ, നിർവചിക്കാനാകാത്ത ഒരു അനുഭൂതി ഉണ്ടാകുന്നു.....ഒരു കോരിത്തരിപ്പ്!
എന്താകാം, കാരണം?
കേരളത്തിൽ നിന്നും വിട്ടു നിൽക്കുമ്പോളാണ് ഇത് കൂടുതലായി അനുഭവപ്പെടുക എന്ന് തോന്നാറുണ്ട്.
കുറച്ചുനാൾ മലയാളം പറയാൻ ആരുമില്ലാതായി പെട്ടൊന്നൊരുനാൾ ഒരു മലയാളിയെ കണ്ടുകിട്ടിയാൽ നിധി കിട്ടിയ അനുഭവമാണ്..
എവിടെ നിന്നെങ്കിലും മലയാളത്തിൽ അച്ചടിച്ചു വന്ന ഒരു കടലാസിന്റെ കഷ്ണം കണ്ടാൽ ആർത്തിയോടെയാണ് ഒരു പ്രാധാന്യവുമില്ലാത്ത വിഷയമാണെങ്കിൽക്കൂടി അരിച്ചു പെറുക്കി വായിക്കുക.
പണ്ടൊക്ക വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരുമ്പോൾ പാലക്കാടെത്തുമ്പഴേയ്ക്കും ഹാ! എന്തൊരു സുഗന്ധം!! പിറന്ന നാട്ടിലെത്തുമ്പോളത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ!
ഭക്ഷണത്തിന്റെ കാര്യത്തിലും ഈ ഗുഹാതുരത്വം നന്നായി അനുഭവപ്പെട്ടിട്ടുണ്ട് .
കാശിയിലുണ്ടായിരുന്ന കാലത്തു മാസത്തിലൊരിക്കലെങ്കിലും ഞങ്ങടെ നാട്ടുകാർ നടത്തിയിരുന്ന 'കേരളഹോട്ടലി'ൽച്ചെന്നു ദോശ കഴിച്ചില്ലെകിൽ വലിയ വിഷമമുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഉണ്ടായിരുന്ന കാലത്ത് ഇടയ്ക്കിടെ ഉഡുപ്പി ഹോട്ടൽ സന്ദർശിയ്ക്കും.
മറക്കാന് വയ്യാത്ത അനുഭവമായിരുന്നു, ഒഡിഷയിലെ വഴിയോര ഹോട്ടലില് കൈ കഴുകാന് ചെല്ലുമ്പോള് അപ്പുറത്ത് നിന്ന് 'കായലരികത്ത് ........' മൂളിക്കേട്ടപ്പോള്‍!
ഒരു മലയാളി ടച് ഇടയ്ക്കിടെ ഇല്ലെങ്കിൽ.................

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...