കഴിഞ്ഞത് കഴിഞ്ഞു. അത് ഭൂതം തന്നെ. കുടത്തില്‍ ഭദ്രമായി കെട്ടി വെയ്ക്കാം. ഇനിയങ്ങോട്ട് 'ഇന്നി' ലെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിയ്ക്കാം .നാളെയെക്കുറിച്ച് മോഹം പോലെ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാം.
അങ്ങിനെ ' LIVE IN THE PRESENT ' എന്ന് മനസ്സിനെ പഠിപ്പിച്ച് പാകമാക്കി കൊണ്ടുവന്നു എന്ന് വിചാരിച്ചുകൊണ്ടിരിയ്ക്കെ, അതാ, വര്‍ത്തമാനകാലം മൂടല്‍ മഞ്ഞില്‍ അകപ്പെട്ടുപോയി. മുന്നോട്ട് നീങ്ങാനാകാതെ പകച്ചു നില്‍ക്കുകയാണ്. അറിയാതെ കാലം (അതോ, 'കാല ' നോ ?) ചുറ്റും വേലികള്‍ തീര്‍ത്തിരിയ്ക്കുന്നു. അനങ്ങാന്‍ വയ്യല്ലോ! ആരോ എന്റെ ഗതി മുടക്കുന്നു. സഹായത്തിനായി ഉറക്കെ വിളിച്ചു. പക്ഷേ, ആരും കേള്‍ക്കുന്നില്ല. ശരീരത്തിന്റെ ചലന ശേഷി കുറയുന്നു. എന്റെ മനസ്സില്‍ ഇരുട്ട് കേറിക്കൂടാന്‍ ശ്രമം നടത്തുന്നു.
എന്‍റെ കുടുംബം. അവരൊക്കെ എവിടെ? സൂക്ഷിച്ചു നോക്കുമ്പോള്‍ കാണുന്നത് അവരാണല്ലോ! അവരും സഹായത്തിനു കേഴുകയാണല്ലോ!
എന്റെ ബന്ധുക്കള്‍ ...അവരൊക്കെ എവിടെ?
എന്റെ സുഹൃത്തുക്കള്‍?...എവിടെപ്പോയി അവര്‍?
എന്റെ നാട്ടുകാര്‍??
പെട്ടെന്ന് ഓര്‍മ്മവന്നത് ഞാന്‍ വലിച്ചെറിഞ്ഞ ഭൂതക്കുടത്തിനെയാണ്. തിരമാലകളില്‍പ്പെട്ട് കരയ്ക്കടിയാതെ മുങ്ങിപ്പൊങ്ങി കിടക്കുന്ന അതിനെ തിരിച്ചു കിട്ടൂമൊ?
ഏതെങ്കിലും മുക്കുവന്റെ വലയിലത് കുടുങ്ങുമോ?
കാലമാകുന്ന ഭൂതമേ, നീയെന്‍റെ ഭൂതക്കുടം വീണ്ടെടുക്കാന്‍ സഹായിക്കാമോ?
ഞാന്‍ മൂടിക്കെട്ടിയ വായ് ഞാന്‍ തന്നെ തുറക്കും.
പ്രിയപ്പെട്ട ഭൂതക്കുടമേ, നീ വേഗം കരയ്ക്കടിയണേ ........
പ്ര തീ ക്ഷ ക ളോ ടെ .........
No comments:
Post a Comment