നമോസ്തുതേ വ്യാസ വിശാലബുദ്ധേ....
.
കൊല്ലവർഷം 1040 -കന്നിമാസത്തിലെ അശ്വതി നക്ഷത്രം.
അന്നാണ് 'കേളവ്യാസ'നെന്ന് പുകൾപെറ്റ മഹാകവി കുഞ്ഞുക്കുട്ടൻ തമ്പുരാൻ ഭൂജാതനായത്.
അമ്മ, കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടി. അച്ഛൻ, വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട്.
1088 മകരമാസത്തിൽ ദേഹവിയോഗവും.
ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ അദ്ദേഹം കൈരളിയ്ക്കു നൽകിയ സംഭാവനകൾ മഹത്തരങ്ങളാണ്.
ലോകത്തിലേക്ക് വെച്ചുതന്നെ ബൃഹത്തായ ഇതിഹാസം, "ശ്രീ മഹാഭാരതം" 764 ദിവസങ്ങൾ കൊണ്ട് (874 ദിവസങ്ങൾ കൊണ്ട് എന്നും പറയപ്പെടുന്നു.) മാതൃഭാഷയിലേക്കു സരളമായി പദാനുപദ-വൃത്താനുവൃത്ത തർജ്ജമ അദ്ദേഹം ചെയ്തുതീർത്തു.
50 ശ്ലോകങ്ങൾ ഒരു ദിവസം എന്ന കണക്കിൽ 1079 മേടം 25 നു, തിരുവോണനാളിൽ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം വരുന്ന ശ്ര മഹാഭാരതം തർജ്ജമ ആരംഭിച്ചു.
1082 കന്നി ൧൨-നു ഒരു തിരുവോണം നാളിൽത്തന്നെ അവസാനിപ്പിക്കുകയും ചെയ്തു.
തർജ്ജമക്കാലത്തു, അവസാനനാളുകളിൽ കണ്ണും ,മനസ്സും, നാവും ദ്രുതചലനത്തിലായി. 150 -ഓളം ശ്ലോകങ്ങൾ ഒരുദിവസം തർജ്ജമചെയ്തിരുന്നുവത്രെ!
ഏഴാം വയസ്സിൽ തുടങ്ങിയ സാഹിത്യ സേവനം!
സംസ്കൃതകൃതികൾ, വിവർത്തനങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ, മലയാളകാവ്യങ്ങൾ, ഗാഥകൾ, ദ്രുത കവിതകൾ,സംസ്കൃത നാടകങ്ങൾ,132 ഇതര കൃതികൾ. ഇങ്ങിനെ കൈരളിയ്ക്കു അദ്ദേഹത്തിന്റെ സംഭാവനകൾ എത്ര മഹത്തരമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല.
'കേരളവ്യാസ' നെന്ന് പുകൾപെറ്റ ആ മഹാനുഭാവന് സാദാരപ്രണാമം!!
No comments:
Post a Comment