Wednesday, 16 September 2015

തിരിച്ചറിവുകള്‍--സൂര്യോദയം

സ്പന്ദനങ്ങള്‍ :൧൪ മാര്‍ച്ച്‌ ,൨൦൧൫
തിരിച്ചറിവുകള്‍ ....
ഈ ലോകത്ത്, ഈ പ്രപഞ്ചത്തില്‍ തിരിച്ചറിവുകള്‍ ഏറ്റവും കുറവുള്ള ജീവി മനുഷ്യന്‍ തന്നെ.ഞാന്‍ ആരൊ ആണെന്നു വിചാരിച്ചു ജീവിച്ചു പോരുന്നതിന്നിടയില്‍ ഒരിക്കല്‍ മനസ്സിലാകുന്നു, ഞാന്‍ ആരുമല്ല  എന്ന്. പലപ്പോഴും  ഊന്നി നില്‍ക്കുന്ന കാലുകള്‍ക്കിടയിലെ മണ്ണ് ഒലിച്ചു പോകുമ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നത്. പിന്നെ  നെട്ടോട്ടമായി  ഒന്നുകില്‍ 'ഞാനാരാ 'എന്ന അന്വേഷണവുമായി, അല്ലെങ്കില്‍ എന്‍റെ അസ്ഥിത്വം ഉറപ്പാക്കാനുള്ള  വ്യഗ്രതയുമായി...........


സ്പന്ദനങ്ങള്‍ ,മാര്‍ച്ച്‌,14,2015
ഓം ഭൂര്‍ ഭുവ സ്വ :
സൂര്യോദയങ്ങള്‍! ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശം!!എത്ര  കണ്ടാലും മതിവരാത്തത്. ജനിച്ചു കഴിഞ്ഞു ഇക്കാലം വരെ എത്ര പ്രാവശ്യം സൂര്യന്‍ ഉദിച്ചസ്തമിച്ചു?  എണ്ണി നോക്കണമെന്ന് തോന്നിയില്ല. ആയിരക്കണക്കിനു സൂര്യോദയങ്ങള്‍  ശ്രദ്ധിക്കപെടാതെപോയി. ദിവസങ്ങള്‍   പോയതറിഞ്ഞില്ല. ഈ സൂര്യനില്ലെങ്കില്‍ ഞാനില്ലെന്ന തിരിച്ചറിവ് ഇപ്പോളെങ്കിലും ഉണ്ടായല്ലോ? സൂര്യോദയങ്ങള്‍ നമുക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴെയ്ക്കും, ഉദയ സൂര്യന്‍റെ മനോഹാരിത ആസ്വദിയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും  യാത്ര പറയാറായല്ലോ........

No comments:

Post a Comment

സ്പന്ദനങ്ങള്‍.... ആദ്യ ഗംഗാസ്നാനം

തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരി...