dec 14,2014
എന്നെ നയിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട ഇന്ദ്രിയങ്ങളേ, മാപ്പ്.!! എനിയ്ക്കറിയില്ലായിരുന്നൂ, നിങ്ങളാണ് എന്നെ നിലനിര്ത്തുന്നതെന്ന്.!
നിങ്ങളെ സ്നേഹിയ്ക്കാന് മറന്ന എന്റെ ബുദ്ധിമോശത്തിനു മാപ്പ് !!
എന്റെ കണ്ണുകളും, എന്റെ മൂക്കും, എന്റെ ചെവികളും എന്റെ വാക്കും മറ്റും,മറ്റും ഇത്ര വിലപിടിപ്പുള്ളതാണ് എന്ന് ഇപ്പോളാണ് ഞാനറിയുന്നത്.....
എന്റെ മനസ്സേ, ഇപ്പോളെങ്കിലും ഈ ബോധമുണ്ടാക്കിത്തന്ന എന്റെ പ്രിയമുള്ള മനസ്സേ, നിന്നോടു ഞാന് നന്ദി പറയട്ടേ!
സൃഷ്ടികര്ത്താവ് അനുഗ്രഹിച്ചു നല്കിയ ഈ പുണ്യ ശരീരം ഇനിയെങ്കിലും പൂവിട്ടു പൂജിയ്ക്കട്ടെ.......
ഇനിയുള്ളകാലമെങ്കിലും അവയെ താലോലിച്ചോട്ടെ.........
BETTER TO BE LATE THAN NEVER
എന്റെ ജീവിതം മനോഹരമാക്കിയ നിങ്ങളോട് വീണ്ടും നന്ദി പറയട്ടേ....
it is better to be loved and lost
than never to be loved atall....
7 മാര്‍ച്ച്, 2020
മരണം -6 (കൊറോണക്കാലം )
'ലോകാ സമസ്താ സുഖിനോ ഭവന്തു'
അധികം കാലം ആയിട്ടില്ല. ഒറ്റവാക്കില് പറഞ്ഞാല് അസ്വാഭാവീക മരണങ്ങള് കാണാന് തുടങ്ങിയത് മുതല് എന്ന്.പറയാം. അത്തരം മരണങ്ങള് പണ്ടും ഇല്ലായ്കയില്ല.
( നടക്കാനൊന്നും വയ്യാതെ മുത്തിയായാലേ മരണം സംഭവിക്കൂ എന്ന ആശ്വാസം എപ്പോഴും ഉള്ളിൽ ബലമായി ഉണ്ടായിരുന്നൊരുകാലം !)
മാര്ക്കാണ്ഡേയനെ രക്ഷിച്ച തിരുന്നാവായ തേവരും തുപ്രങ്ങോട്ടപ്പനും വിളിപ്പാടകലെ. പിന്നെ കാലനെയോ മരണത്തെയോ എന്തിനു ഭയക്കണം ? കേട്ട് വളര്ന്ന ചില വിശ്വാസങ്ങള് ജീവിതം സുഖകരമാക്കുമെന്ന് അല്ലെങ്കില് ആയുസ്സ് തന്നു രക്ഷിയ്ക്കുമെന്ന ചിന്ത ആശ്വാസം പകര്ന്നിരുന്നൊരു കാലം!
അന്ന്, അമ്മമാര്ക്ക് കുട്ടികള്ക്ക് വേണ്ടി പ്രാര്ത്ഥിച്ചിരുന്നു, ആപത്തൊന്നും ഉണ്ടാക്കരുതേ, ആയുസ്സുണ്ടാക്കണേ.....എന്ന്.
നാലുകെട്ടിനകത്ത് മണികൊട്ടി പൂജ, ഹോമങ്ങൾ, മന്ത്രോച്ചാരണങ്ങള്, പഞ്ചമഹായജ്ഞങ്ങള് അല്ലെങ്കില് പഞ്ചഭൂത യജ്ഞങ്ങള്, വിശാലമായ പറമ്പില് കാവുകള്, ഔഷധ വൃക്ഷങ്ങള്, .......
കഴിയ്ക്കുന്ന ഭക്ഷണം, ഇടപഴകുന്നവര്.....
എല്ലാം സുരക്ഷിതം.
വിശ്വാസങ്ങള് നമുക്കൊപ്പം വളരുന്നു. നീന്തല് അറിയാവുന്നത് കൊണ്ട് മുങ്ങി മരിക്കില്ലെന്ന വിശ്വാസം പോലെ.
എല്ലാം സുഗമമായി പോയിരുന്ന കാലത്തും മരണത്തിന്റെ ദുഷ്ടഭാവം കാണിച്ചു തന്നിട്ടുണ്ട്, ഒപ്പം വളര്ന്ന കുടുംബത്തിലെ ഒരംഗത്തിന് അകാലത്തില് ദുര്മ്മരണം സംഭവിച്ചു. ജീവന് പകരം വെക്കാന് മറ്റൊന്നിനാവില്ലെന്ന തിരിച്ചറിവ് ! ഒരു നഷ്ട ബോധം.
വളരെ കാലങ്ങള്ക്ക് ശേഷം, കുട്ടികളൊക്കെ സ്കൂളില് പോകാന് തുടങ്ങിയശേഷമാണ് മരണമെന്നത് എത്ര ഹൃദയസ്പര്ശിയാണ് എന്നറിയുന്നത്. അകാലത്തില് അപകട മരണം സംഭവിച്ച അനിയന് ഇപ്പോഴും ഓര്മ്മകളില് ജീവിയ്ക്കുന്നു. മരണം ദുഖമാണെന്ന് അറിഞ്ഞത് അപ്പോളാണ്. മരണം ദുഃഖത്തിന്റെ മറുവാക്കാണ് എന്നറിയിച്ചതായിരുന്നു. ദുര്മ്മരണങ്ങള് അഥവാ, അപ്രതീക്ഷിതമായ അപകടമരണങ്ങള് തീരാനഷ്ടവും, തീരാ ദുഃഖവും കൂടി ആയി മാറുന്നു എന്നനുഭവിപ്പിയ്ക്കുന്നു. കരഞ്ഞ് കരഞ്ഞ് ദുഖഭാരം കുറയുമെന്ന് പറയുമെങ്കിലും അതിനു കാലം തന്നെ കനിയണം.
പ്രകൃതിയില് സ്വാഭാവീകമായുണ്ടാകുന്ന ദുരന്തങ്ങളും. മനുഷ്യന്റെ ഇടപെടല് അഥവാ അത്യാര്ത്തിമൂലം സംഭവിക്കുന്നവയും ചേര്ന്ന് വിലപിടിച്ച മനുഷ്യജീവന് തട്ടിയെടുക്കുമ്പോള് കേള്ക്കുന്ന ദാരുണമായ ദീന രോദനങ്ങള് മരണത്തിന്റെ ഭീകരമുഖമാണ് വരച്ചുകാട്ടുന്നത്.....
ദൃശ്യമാദ്ധ്യമങ്ങളുടെ വരവോടെ മരണത്തിന്റെ യഥാര്ത്ഥമുഖം കാണാന് തുടങ്ങിയപ്പോളാണ് ഇവന് ചില്ലറക്കാരനല്ല എന്ന് ഉറപ്പായത്. എന്തായാലും ഒരുനാൾ മരണം, സംഭവിയ്ക്കും. ഒരു പക്ഷെ, കണക്കാക്കിയതിലും നേരത്തെ വന്നെന്നിരിയ്ക്കാം എങ്ങിനെ ആയാലും നിഴലുപോലെ കൂടെയുണ്ടെന്നുള്ള തിരിച്ചറിവ് വൈകിയാണെങ്കിലും കിട്ടിയല്ലോ...
മരണത്തിനു പ്രായഭേദം ഇല്ലാത്രേ!
എപ്പോള് വേണമെങ്കിലും എങ്ങിനെയും മരണം സംഭവിക്കാമെന്നതു മനസ്സിലായത് ഏതാനും വര്ഷങ്ങള്ക്ക് മുന്പ് മാത്രമായിരുന്നു.
പണ്ടുകാലത്തെക്കാള് കൂടുതല് കലുഷിതമായിരിക്കുകയാണ് മനുഷ്യ മനസ്സുകള്. അതിന്റെ പ്രതിഫലനം പ്രകൃതിയിലും കാണാം. അതോ മറിച്ചോ!
ഇങ്ങിനെയൊക്കെ വന്ന ചിന്തകള് കുത്തിക്കുറിച്ചു വെച്ച് ദിവസം നാലായി. ഒരു തരം സ്തംഭനം അനുഭവപ്പെട്ടു കഴിഞ്ഞു. അത്തരം ചിന്തകള്ക്ക് താഴ് വീണു. അതോ വഴിതെറ്റിപ്പോയോ?
മരണത്തെക്കുറിച്ചല്ല ഇപ്പോഴത്തെ ആധി. മരണവുമായി മല്ലിടുന്നവരുടെ കൂടെ ദിനരാത്രം ചെലവഴിച്ച് അവരെ ശുശ്രൂഷിച്ചു കഴിയുന്ന നിരവധി ആരോഗ്യപ്രവര്ത്തകര്, സ്വന്തം കുടുംബം, സ്വന്തം ജീവന് എല്ലാം അവര് ബലിയര്പ്പിച്ചാണ് നാടിനെ രക്ഷിയ്ക്കാന് ഓടി നടക്കുന്നത്. അവരെ അമാനുഷികരായിത്തന്നെ കാണണം. അവരെ കൈകൂപ്പി തൊഴുന്നു. ആരോഗ്യവും ആയുസ്സും വേണ്ടപോലെ കിട്ടട്ടേ എന്ന് പ്രാര്ത്ഥിയ്ക്കുന്നു. എത്രയോ പേര് രാവു പകല് വിത്യാസമില്ലാതെ മറ്റു സേവനജോലി കളില് ഏര്പ്പെട്ടു കൊണ്ടിരിയ്ക്കുന്നു ! അവര്ക്കും നമസ്ക്കാരം.
വീട് താഴിട്ടു പൂട്ടി സ്വന്തം ആരോഗ്യം മാത്രം ചിന്തിച്ചു കഴിയുന്നവര് ആണോ ഭാഗ്യവാന്മാര് ?
65 നു മുകളില് ഉള്ളവര് ഒട്ടും പുറത്തിറങ്ങരുത് എന്നതിനാല് അവർ സ്വയം തീര്ത്ത ജയിലില് കഴിയുന്നു. ഒന്നും നാടിനു വേണ്ടി ചെയ്യുന്നില്ലല്ലോ എന്ന മനോവ്യഥയില്, മറ്റുള്ളവരുടെ ആയുരാരോഗ്യസൌഖ്യത്തിനു പ്രാര്ത്ഥിച്ചുകൊണ്ട് ഓരോ നിമിഷവും തള്ളി നീക്കുന്നവർ അതിലുണ്ട്.
ഇവിടെ, ഈ നാട്ടിന്പുറത്തു പൊതുവേ സ്ഥിതിഗതികള് ശാന്തം. ആരെങ്കിലും 'ദുബായ്' ക്കാര് വന്നെത്തുമോ എന്നുമാത്രം ഭയക്കുന്നവര്. പൊതുവേ ആശങ്കയോടെ ഇവര് കഴിയുന്നുവെങ്കിലും അത്യാവശ്യം പണിചെയ്യാന് പോകുന്നു.
.
പൂന്താനം പാടിയപോലെ "മാളികമുകളേറിയ മന്നന്റെ തോളില് മാറാപ്പു...........' ഒറ്റ നിമിഷം കൊണ്ടാണ് കേറ്റലും ഇറക്കലും..
അനുഭവങ്ങള് കൊണ്ട് പഠിക്കാത്തവര് ധാരാളം. ഒരു മാറ്റം ഇതോടെ സംഭവിച്ചെങ്കില്.....
മനുഷ്യന് ഒന്ന് എന്ന കാഴ്ചപ്പാടിലേക്ക് ലോകജനത ഒട്ടാകെ മാറിയെങ്കില്......
പള്ളികളിലും അമ്പലങ്ങളിലും പോയില്ലെങ്കിലും വീട്ടിലിരുന്നാലും ഈശ്വര സാന്നിദ്ധ്യം ലഭിയ്ക്കുമെന്ന അറിവ് ഉറപ്പിച്ചെങ്കില്.......
സമ്പത്തും, സൗന്ദര്യവും വേണ്ടുവോളമുണ്ടെങ്കില് എന്തും നേടാമെന്ന അഹന്ത മാറിയെങ്കില്.....
കൊട്ടാരം പോലെ വീട് പണിതു മുന്തിയ തരം വാഹനങ്ങളും, മൊബൈലുകളും മറ്റു സൌകര്യങ്ങളും ഉണ്ടായാല് എല്ലാം ആയി എന്ന ചിന്ത മാറിയെങ്കില്.....
വരം പോലെ, അനുഗ്രഹം പോലെ ലഭിച്ച മനുഷ്യ ജന്മം, മനുഷ്യ ശരീരം വേണ്ടപോലെ ശ്രദ്ധയോടെ കൊണ്ട് നടന്നാല് ഈ ജീവിതം ആനന്ദകരമാക്കാമെന്ന തിരിച്ചറിവ് ലഭിച്ചെങ്കില്......
ഞാന്, എന്റെ, ഞങ്ങള്, ഞങ്ങടെ എന്ന ചിന്ത ഇടക്കെങ്കിലും മാറ്റിവെച്ചു നമ്മള്, നമ്മുടെ എന്ന് ചിന്തിക്കാന് സാധിച്ചെങ്കില്.......
സ്നേഹം, കരുണ , ദയ തുടങ്ങിയ സുന്ദരഭാവങ്ങള് വീണ്ടും എല്ലാ മനസ്സുകളിലും നിറഞ്ഞൊഴുകിയെങ്കില്
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് നമ്മുടെ പൂര്വികര് ഓരോ കര്മ്മം ചെയ്യുമ്പോളും ഓര്ത്തിരുന്നത് എന്തിനായിരുന്നു എന്ന് ഒരിക്കലെന്കിലും ചിന്തിച്ചിരുന്നുവെങ്കില് .....
കഴിഞ്ഞില്ല......
മരണം -6 (കൊറോണക്കാലം )
ലോകാ സമസ്താ സുഖിനോ ഭവന്തു.......

.................മരണം, സനാതന നിയമം ലന്ഘിക്കാമോ ? .......മഹാകവിയുടെ എനിക്കിഷ്ടപ്പെട്ട, കുട്ടിക്കാലത്ത് പഠിച്ച ഈ വരികൾ മനസ്സിൽ സദാ ചൊല്ലാറുണ്ടു.... കുറച്ചുകാലമായി ഈ വരൻ എപ്പോൾ വേണമെങ്കിലും വന്നോട്ടെ എന്നു മനസ്സിനെ ആശ്വസിപ്പിച്ചു ഇരുത്തിയിരിക്കുകയായിരുന്നു. പക്ഷേ ഈയിടെ സത്യമെന്ന് തോന്നുന്ന ചില കാര്യങ്ങൾ ഒരു സന്യാസവര്യന്റെ പ്രഭാഷണത്തിൽ നിന്നും കേൾക്കാൻ ഇടയായി....വേദങ്ങൾ പറയുന്നു, പ്രാർത്‌ഥിക്കുവിൻ, ആയുസ്സിനായി, സമ്പത്തിനായി........ 100 വർഷം ജീവിക്കാനായി, സകല ഐശ്വര്യങ്ങളോടെ. സന്തോഷത്തോടെ .......അപ്പോൾ മുതൽ തീരുമാനിച്ചു, തഥാസ്തു ! ഞാൻ വേദങ്ങളെ മാനിയ്ക്കുന്നു...
മരണം ബന്ധുക്കള്‍ തന്നെ തീരുമാനിയ്ക്കുന്നു....കൊലപാതകമെന്ന് പറഞ്ഞു കൂടാ. വയസ്സായിക്കഴിഞ്ഞാല്‍ സ്ഥലം ഒഴിവാക്കിക്കൊടുത്തോളണം. ഇല്ലെങ്കില്‍, മക്കളോ ബന്ധുക്കളോ ഒഴിവാക്കിയേക്കും...
നമ്മുടെ അയല്‍സംസ്ഥാനത്ത് ഇങ്ങിനെയൊരു സമ്പ്രദായമോ?
വിശ്വസിക്കാനാകുന്നില്ല!
രാജസ്ഥാനില്‍ ഒരു മകന്‍ ജന്മ നല്‍കിയ അമ്മയെ ടെറസില്‍ നിന്നും താഴേയ്ക്കിട്ടു....????
തള്ള ചത്തുപോകാഞ്ഞാല്‍ എന്ത് ചെയ്യും?
ഇതൊരു ദയാവധമെന്നു ചിന്തിക്കുന്ന ചിലരുണ്ടെന്നതും അവിശ്വസനീയം!
ഇക്കണക്കിനു വൃദ്ധ സദനങ്ങളില്‍ അച്ഛനമ്മമാരെ ആക്കുന്നത് സല്ക്കര്‍മ്മമല്ലേ???
'തലൈക്കൂത്തല്‍ '-----എന്നാല്‍ തലയ്ക്കൊഴിയ്ക്കല്‍ എന്നര്‍ത്ഥം.
ഉപയോഗമില്ലാത്ത വസ്തു, അതായത് പ്രായമായ കുടുംബ അംഗം--എങ്ങിനെ ഒഴിവാക്കും?? അതിനു ആ നാട്ടിലെ ഗ്രാമങ്ങളില്‍ സ്വീകരിച്ചിരുന്ന രീതി ഇങ്ങിനെ. കാട്ടിലെ കളിമണ്ണു തലയില്‍ തേച്ചു പിടിപ്പിച്ചോ, ചളിവെള്ളം കുടിപ്പിച്ചോ, അരളിക്കായ അരച്ച് കുടിപ്പിച്ചോ ഒരാളെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് കാലപുരിയ്ക്കയക്കാം. ഇതൊരു പാപമായി ആരും കാണുന്നില്ല. ഒരാചാരമായി കാണുന്ന ഒരുകൂട്ടം ആള്‍ക്കാര്‍.
എന്നാല്‍ ഇത് പുറം ലോകം എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പുത്തന്‍ വഴികള്‍ ഉണ്ടായി....വിഷ സൂചി കയറ്റാം, ചെടികളെ നശിപ്പിക്കുന്ന, കീടങ്ങളെ കൊല്ലുന്ന മരുന്നുകള്‍ സുലഭം. കൂടാതെ വ്യാജ ഡോക്ടര് മാരും ഗ്രാമത്തിന്നടുത്തുണ്ട് ...ഇഞ്ചക്ഷന്‍ നല്‍കാന്‍ നര്‍സുമാരും റഡ. പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍, അല്ലെങ്കില്‍ തലൈക്കൂത്തിനാലും മരിക്കാതെയിരിക്കുന്നവര്‍, അങ്ങിനെയുള്ളവരെ പെട്ടെന്ന് യാത്രയാക്കാന്‍ മൂക്ക് പൊത്തിപ്പിടിച്ചു പാല് കുടിപ്പിക്കല്‍, തലയിണ വെച്ച് ശ്വാസം മുട്ടിക്കല്‍.......എത്രയെത്ര സൂത്രങ്ങള്‍!
വീട്ടിലെ റേഡിയോ, ടീവി ഇവ ഉറക്കെ വെക്കാന്‍ ഇവര്‍ മറക്കില്ല.
ഇത് ഭാരതത്തില്‍ അരങ്ങേറുന്ന നിഷ്ടൂരമായ
ആചാരം!
അഹിംസ പരമോ ധര്‍മ : എന്ന് വിശ്വസിക്കുന്ന നാട് . രാമനെയും, കൃഷ്ണനെയും, ബുദ്ധനെയുമൊക്കെ ആരാധിയ്ക്കുന്ന നാട്!!
വായിച്ചതൊന്നും സത്യമാകാതിരിയ്ക്കട്ടെ!
അനായാസേന മരണം ..........
.ആരെയും വയസ്സുകാലത്ത് ആശ്രയിക്കാനിടവരുത്തരുതെ....ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇടവരുത്തരുതേ......
ഒരു നല്ല മരണം ലഭിയ്ക്കാന്‍ ഭാഗ്യം ഉണ്ടാകണേ!!!

dec, 11, 2017 'ക്രൂര താരുണ്യമേ, എന്തിനെന്‍ ബാല്യത്തിന്റെ ദൂരദര്‍ശിനി തട്ടിപ്പറിയ്ക്കാനെത്തി'ച്ചേര്‍ന്നൂ - മഹാകവിയുടെ ഈ ചോദ്യം എത്രയോ പ്രാവശ്യം സ്വന്തം താരുണ്യത്തിനോടു ചോദിച്ചു കഴിഞ്ഞു. ഒരു മറുപടിയുമില്ല. 'കാലം' ചിരിച്ചു നിന്നു. അല്ലലും അലട്ടും ഇല്ലാത്ത ബാല്യം. സമൃദ്ധമായ സുഖസൌകര്യങ്ങള്‍, ശരീരത്തിനും, മനസ്സിനും. സ്നേഹം, സ്വാതന്ത്ര്യം, സുരക്ഷ, ബന്ധുബലം ...തുടങ്ങി ഒന്നിനും പിശുക്കില്ലാത്ത കാലം. വിദ്യാലയം വിട്ടു കലാലയത്തില്‍. പിന്നെ കുടുംബം. അതിന്നിടയില്‍ എപ്പോഴോ കൌമാരം, യൌവ്വനം എല്ലാം കടന്നുപോകുന്നു. ഒരൊഴുക്കായിരുന്നു അതെന്നു അറിഞ്ഞപ്പോഴെയ്ക്കും, 'കാലം' എന്‍റെ ശിരസ്സില്‍ മുല്ലപ്പൂമാല ചാര്‍ത്തി, മറ്റൊരു വേളിയ്ക്കായി ഒരുക്കിനിര്‍ത്തിക്കഴിഞ്ഞു. മഹാകവിയുടെ വരികള്‍ വീണ്ടും. 'വരണം വരന്‍ മാത്രം ആസന്നമായിപ്പോയീ വരണം (മരണം) സനാതന നിയമം ലന്ഘിയ്ക്കാമോ? ' dec, 20 17 Are you in search of Moksha?? Come to Mokshasadan or Kashi labh Mukthi Bhavan at Varanasi. Accordng to puraanas,Kashi, the abode of ViSwanaath, is a place where Yama dare to enter and more over it is the belief that,anybody depart their physical body here will go directly to heaven!!!!!. This Dalmia family trust is at the Gadoulia cross in the city, taken care by Mahant Sukla, provides free accommodation for 15 days for people above 60 and if in need, will provide medical help and after death if you want, they'll arrange for last rites also .you have to pay for the electricity charges while you are there. 3 times in a day, they'll sing bhajans, recite Ramayana, Gita etc..for you. There are chances that sometimes you may not die or may come back more healthier.(since you are supposed to stay there waiting your death only for a few days), they may say that you didn't attain Moksha, but I say that you had a Punarjanmam or Re-birth...
|
കൂട്ടരേ,
സത്യമായും , ആ നില്‍പ്പു കണ്ടപ്പോള്‍ ദുഃഖം തോന്നി.----
തന്റെ സന്തതസഹചാരിയായ പോത്തിന്റെ ദേഹവും ചാരിക്കൊണ്ട് കയ്യിലുള്ള കയറു അലസമായി പോത്തിന്റെ കൊമ്പില്‍ തൂക്കിക്കൊണ്ട് വിഷണ്ണ ഭാവത്തില്‍ ഒറ്റക്കാലില്‍ യമരാജാ അങ്ങിനെ നില്‍ക്കുകയാണ്.. പാവം! ആ നില്പ് കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും...
പെട്ടെന്നദ്ദേഹം ഭാവം മാറി മൊബൈല്‍ എടുത്തു ചിത്രഗുപ്തനെ വിളിച്ചു----
വിനയാന്വിതനായി ചിത്രഗുപ്തന്‍ ചാടി എണീറ്റു.---
' എന്താ, സാര്‍? എന്ത് പറ്റി ??
' എന്താ, സാര്‍? എന്ത് പറ്റി ??
സ്വയം നിയന്ത്രിച്ച് യമരാജാ ഇങ്ങിനെ പ്രതികരിച്ചു---'താനല്ലേടോ, ഇവിടെ ഒരു അന്തര്‍ജ്ജനം കൂടെ വരാന്‍ തയാറായിട്ടിരിക്കുന്നു എന്ന് പറഞ്ഞത്??അവരെ കൂട്ടാന്‍ രാവിലെ മുതല്‍ ഞാനിവിടെ നില്‍പ്പാ......
അവരാണെങ്കില്‍ എന്നെ കണ്ടഭാവം നടിക്കാതെ ധൃതിപിടിച്ച് പണി ചെയ്തു കൊണ്ടിരിക്കുന്നു.'

'ക്ഷമിക്കണം, സാര്‍! എഫ് ബീ യില്‍ ഇട്ട സന്ദേശമല്ലേ, അപ്പൊ, സത്യാവസ്ഥ അറിയാന്‍ വേണ്ടി,,, സാറിനെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഇന്നലെ രാവിലെത്തെന്നെ ഞാനവിടെ പോയിനോക്കി. അതിരാവിലെ 6 മണിക്ക് ഞാനവിടെ എത്തിയെങ്കിലും അവര് ഒരു ഓട്ടോവില്‍ കയറി എങ്ങോട്ടോ പോകുന്ന കണ്ടു...ആഹാ! വിടാന്‍ പറ്റുമോ? ഞാന്‍ പിന്നാലെ പോയി...
തിരുന്നാവായ തേവരുടെ അടുത്തുക്കൂടെയാണ് യാത്ര. എന്നാലും ഞാന്‍ വിട്ടില്ല. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ അവര് ത്രുപ്രങ്ങോട്ടെക്കുള്ള വഴിയിലേക്ക് തിരിഞ്ഞു...അപ്പൊ ഒരു ശങ്ക! അല്ല, പണ്ട് അങ്ങേ വകവരുത്തീല്ല്യെ, തൃപ്രങ്ങോട്ടപ്പന്‍ .......ഒരു മാര്ക്കാണ്ടു---കാരണേയ്!! അതോര്‍ത്തപ്പോള്‍ ഒന്ന് കിടുങ്ങി. ന്നാലും വിട്ടില്ല....കണ്ണടച്ചു ഓടി...ആലത്തൂര് കവലയില്‍ വെച്ച് പിടിക്കാമെന്ന് വിചാരിച്ചു.....അവര് ഡ്രൈവറോട് ആലത്തൂര് വൈദ്യന്‍ തൃക്കോവിലിലേക്ക് വണ്ടി വിടാന്‍ പറയുന്ന കേട്ടു. സപ്താഹം വായന കേള്‍ക്കാന്‍ പോക്വാ.....ഒരു കളി ഞാന്‍ കളിച്ചു....നേരെ വലിയാലുത്തുങ്കില്‍ അമ്പലത്തിലേക്ക് തിരിപ്പിച്ചു....
പക്ഷെ, അവര് പറഞ്ഞു--അയ്യോ റോഡ് മാറി..അടുത്ത റോട്...വേഗം വണ്ടി തിരി..സഹസ്രനാമം തുടങ്ങും മുന്നേ എത്തണം...

കൂടെപ്പോയെങ്കിലും, അശ്വിനീ ദേവതമാര്‍ പ്രത്യക്ഷപ്പെട്ടു ആലത്തൂര്നമ്പിക്ക് ദര്‍ശനം കൊടുത്ത തട്ടകം----എന്റമ്മോ....ധന്വന്തരീമൂര്‍ത്തി, അയ്യപ്പന്‍, ശാസ്താവ്, ഗണോതി...പിന്നെ കത്തിത്തെളിഞ്ഞു നില്‍ക്കുന്ന മഹാദേവനും....
ഞാന്‍ പെട്ടെന്ന് ഓടിപ്പോന്നു......
ദാ, വിവരം അറിയിക്കാന്‍ വര്വായിരുന്നു.....അപ്പോളേക്കും........അങ്ങ്...
കുറ്റ്ല്ലാ, ല്ലേ, സാറേ, ഈ മനുഷ്യരു പറേണേ ----കാളപെറ്റുന്ന് കേക്കുംപ്ലേക്കും കയറെടുക്കരുത്, ന്ന്....'

ഇന്ന് എന്തായാലും വേണ്ടാ, സാറേ....അവരുടെ സഹായിക്ക് തീരെവയ്യാ...ആസ്പത്രീലാ....
പിന്നെ അവരിങ്ങനെ ഇടയ്ക്കിടക്ക് ഓരോ പോസ്റ്റ് ഇടും ...ഗൌനിക്കണ്ടാ...ദേ, ഇന്ന് പോസ്ടിയത് ഒന്ന് വായിച്ചു നോക്കൂ....
Uma Namboodiri
January 15, 2016 ·
"....................
മരണം സനാതന നിയമം ലംഘിയ്ക്കാമോ"
എപ്പോഴും ഓര്‍ക്കുന്ന മഹാകവിയുടെ വരികള്‍...
.
മരണം സാധാരണമായ സംഭവമായിത്തുടങ്ങി.... അല്ലെങ്കിലും സ്വാഭാവികം തന്നെയാണല്ലോ, അല്ലേ?...

aalapurushan...maranangal..
ചന്ദ്രിക അവസാനമായി എല്ലാവരോടും നിര്‍ത്താതെ കാണിച്ച കൈവീശല്‍ യാത്രാമൊഴിയാകുമെന്നു അപ്പോള്‍ വിചാരിച്ചിരുന്നില്ല.
എന്റെ അച്ഛന്‍ അവസാന ശ്വാസം വലിക്കാന്‍ ആസ്പത്രിയിലേക്ക് പോയി..അല്ലാ..കൊണ്ടുപോയി....ക്ഷീണത്തിന് drips / കൊടുക്കാന്‍.....
ഉത്തരായണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇഹലോകം വിടാന്‍ സാധിച്ച ആ ഭാഗ്യവാന് ആദരാഞ്ജലികള്‍ !!! .
Uma Namboodiri
August 9, 2016 ·
ഇന്ന് വീണ്ടും കാലപുരുഷനോട് പതിവ് ചോദ്യം ആവർത്തിച്ചു.
"ചങ്ങാതീ, ആ ചക്രമൊന്നു പതുക്കെ തിരിക്കാമോ?"
മൂപ്പർക്ക് പഴയ ചിരി തന്നെ. താളാത്മകമായി ഒരേ വേഗതയിൽ തിരിയുന്ന ചക്രം നോക്കി ഞാനങ്ങിനെ നോക്കി നിന്നു. പിന്നെയും ചോദിച്ചു.
"സഹോദരാ, ആ തിരിക്കലൊന്നു ചെറുതായി പിന്നോക്കമാക്കാമോ?"
പതിവ് ചിരി സമ്മാനിച്ചു അയാൾ പണി തുടർന്നുകൊണ്ടേയിരുന്നു.
സ്വയം പറഞ്ഞു.ഹാ, എന്തുരസമായിരിയ്ക്കും ഒന്ന് പഴയകാലത്തേയ്ക്കു ഒന്നു തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ!!
തൻറെ ജോലിനിർവ്വഹണത്തിനിടയിൽ സഹതാപത്തോടെ നോക്കുന്ന ആ കൺകൾ എൻറെ മനസ്സു വായിച്ചുകൊണ്ടു പറയാതെ പറയുന്നു....
ധൃതി വെക്കല്ലേ .....സമയമാകുമ്പോൾ ഇത് താനേ നിന്നു.പോകും .
ശരിയാണ്.ജനിച്ചപ്പോൾ മുതൽ സദാ എന്റെ കൂടെയുള്ള ഈ രൂപം,അദൃശ്യ രൂപം,എന്നെ വിട്ടു ഒരിക്കലും മാറാത്ത രൂപം, എന്നെയും കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച രൂപം.......അത് സത്യമാണ്. സനാതനമാണ്.
എന്റെമേൽ പൂർണ്ണ അധികാരമുള്ള ശക്തി.....

എന്നാലും.........
എന്റെ മോഹങ്ങൾ. ....എന്റെ സ്വപ്‌നങ്ങൾ.......ഇനിയും ബാക്കിയെത്ര കിടക്കുന്നു!!
ഒരു ദിവസമെന്നാൽ 24 മണിക്കൂർ ആണത്രേ !! ഇതെന്താ, ഘടികാരത്തിലെ സൂചി ഓടുകയാണോ?
കാലമേ! ഒന്നു പതുക്കെ പോകൂ .......

എനിക്ക് കുറച്ചു കൂടി എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട്.
അല്പം കൂടെ സമയം കിട്ടിയിരുന്നുന്നെങ്കിൽ !
അല്പം കൂടെ സമയം കിട്ടിയിരുന്നുന്നെങ്കിൽ !
Uma Namboodiri
December 28, 2017
മരണം അടുത്തു കാണുമ്പോള്‍........
December 28, 2017
മരണം അടുത്തു കാണുമ്പോള്‍........
തറവാട്ടിലെ എടത്തിയമ്മയുടെ മരണമാണ് വ്യക്തമായി കണ്ടിട്ടുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ...അവസാനം എത്തിയ ഞാന്‍ വല്യേട്ടന്‍ തന്നെ തന്ന വെള്ളം ചുണ്ടില്‍ ഇറ്റിച്ചു....തൊട്ടിരുന്നു ജപിച്ചു....കുറച്ചു കഴിഞ്ഞു ഇനി ആരും തൊടണ്ടാ എന്ന് പറഞ്ഞു ഞങ്ങളൊക്കെ കട്ടിലിനു ചുറ്റും നിന്നു....അവസാനത്തെ ഓരോ ശ്വാസവും വലിയ്ക്കുന്നത് വ്യക്തമായി കണ്ടു....ഇങ്ങിനെയാണ് മരണം എങ്കില്‍ ഭാഗ്യം തന്നെ...ഒരു പേടിയുമില്ല...എന്ന് തോന്നി.
ഒരാഴ്ച മുന്നേ തറവാട്ടിലെ അനുജന്റെ ആത്തെമ്മാര് ICU വില്‍ കിടക്കുന്നത് നന്നായി കണ്ടു..രണ്ടു പകലുകള്‍ ആസ്പത്രിയില്‍...ചില്ലിന്നിടയില്‍ക്കൂടി ഞങ്ങളെക്കണ്ട് കൈവീശി യാത്ര പറഞ്ഞ ചന്ദ്രിക, പിറ്റേന്ന് രാവിലെ വലിയ മകളെയും രാത്രി 10 മണിയോടെ ബോംബയില്‍ നിന്നും പറന്നെത്തിയ അനിയനെയും, അനിയത്തിയെയും കൂടെ ഒന്ന് കാണാന്‍ കാത്തു കിടന്നു....അവരുടെ സാമീപ്യം അറിഞ്ഞു അധികം താമസിയാതെ യാത്രയായി.....
ഒരാഴ്ചയാകുന്നു നെറ്റ് - ഇല്ല. ഏഴും ഒന്നും വയസ്സുള്ള പേരക്കുട്ടികളുടെ സാമീപ്യം ......ഇല്ലത്തെ കുടുംബ സംഗമം.....ഏതാനും മണിക്കൂറുകള്‍ കണ്ടു പോന്നു....സന്തോഷകരമായ നിമിഷങ്ങള്‍....
അതും കഴിഞ്ഞപ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ നല്ല സമയം കിട്ടി.....
മുഖപുസ്തകവും വാട്സാപ്പും ഇല്ലാത്ത ദിവസങ്ങളുടെ നന്മയും തിന്മയും കൂടി ഓര്‍ത്തു....
മിനിഞ്ഞാന്ന് മകളുടെ തറവാട്ടിലെ മാധവേട്ടന്റെ മരണം...
ചന്ദ്രികയുടെ പേരശ്ശിയുടെ മകനാണ് കൊളപ്രത്തെ (പാതിരിക്കുന്നത്തു) മാധവേട്ടന്‍.....
(തറവാട്ടിലെ അച്ഛന്റെ മരുമകളുടെ മകന്‍ )

വീട്ടില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ മരണം സംഭവിയ്ക്കുന്നത് ഭാഗ്യം തന്നെ...അപൂര്‍വ്വമായി കിട്ടുന്ന സൌഭാഗ്യം...പലപ്പോഴും നിവൃത്തി ഇല്ലാത്തതിനാലാണ് പലര്‍ക്കും ആസ്പത്രിയില്‍ അവസാന ശ്വാസം വലിക്കേണ്ടി വരുന്നത്...
ചന്ദ്രിക അവസാനമായി എല്ലാവരോടും നിര്‍ത്താതെ കാണിച്ച കൈവീശല്‍ യാത്രാമൊഴിയാകുമെന്നു അപ്പോള്‍ വിചാരിച്ചിരുന്നില്ല.
എന്റെ അച്ഛന്‍ അവസാന ശ്വാസം വലിക്കാന്‍ ആസ്പത്രിയിലേക്ക് പോയി..അല്ലാ..കൊണ്ടുപോയി....ക്ഷീണത്തിന് drips/ എന്തെങ്കിലും കൊടുക്കാന്‍.....ഉച്ചവരെ വലിയ പ്രശ്ന മില്ലാതിരുന്ന ആള്‍....
സന്ധ്യക്ക് ആസ്പത്രിയില്‍ എത്തിയതും ഗ്ലൂകോസ് കയറ്റാന്‍ ഞരമ്പ് കിട്ടാതായതും നിമിഷങ്ങള്‍ കൊണ്ട്...

അമ്മയും ഇഹലോകം വെടിയുന്നതിന് മുന്‍പുള്ള ദിവസങ്ങള്‍ പ്രിയപ്പെട്ടവരുടെ സംഗമത്തില്‍ കഴിച്ചു കൂട്ടി.......(അമ്മാത്ത് പതിവ് വായന---വെണ്മണിയില്‍)
രണ്ടുപേരും മകളുടെ വസതിയില്‍ക്കിടന്നു മരിക്കണ്ടാ എന്ന് കരുതിക്കാണും.....

മരണത്തിനെ തീരെ പേടിയില്ലാ എന്നൊക്കെ പറയാം....പ്രിയപ്പെട്ടവരുടെ കൂടെയുള്ള സഹവാസം മതി....ആഗ്രഹിച്ചതൊക്കെ സാധിച്ചു....ഇനി പോകാമല്ലോ, മറ്റുള്ളവര്‍ക്ക് ഭാരം ആകും മുന്പ് ...എന്നൊക്കെ തീരുമാനിക്കുമെങ്കിലും.....നേരിയ.......?????
ഈ നിമിഷത്തില്‍ പ്രാര്‍ത്ഥന ഇത് തന്നെ...പരിപൂര്‍ണ്ണ ബോധത്തോടെ വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ വെച്ച് അന്ത്യശ്വാസം വലിക്കാന്‍ സാധിയ്ക്കണേ എന്ന്.....
.icu എന്ന അന്ധകാരകൂപത്തില്‍ ബോധമുള്ളപ്പോള്‍ കിടക്കാന്‍ ഇടവരരുതേ എന്നും.....

അനായാസേന മരണം.............
👏
👏
👏
😔
😞
😌
😌
വീണ്ടുമൊരു ഭാഗവതസപതാഹം ....
എത്തിച്ചേർന്നപ്പോൾ രുഗ്മിണീ സ്വയംവരം!
എത്തിച്ചേർന്നപ്പോൾ രുഗ്മിണീ സ്വയംവരം!
അതിരാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു.
.യാത്ര നേരെ പിറവത്തേക്കു.....കൊല്ലിമുട്ടത്തെ നാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കാൻ. ഭാഗ്യവാൻ തന്നെ. 98 നീണ്ട വർഷങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു.അവസാന നാളുകൾ വേണ്ടപ്പെട്ടവരുടെ കൂടെ സ്വന്തം മണ്ണിൽ അല്ലെങ്കിൽ ആസ്പത്രിയിലല്ലാതെ സാദ്ധ്യമായി. അപൂർവമായി സംഭവിയ്ക്കുന്ന സ്വാഭാവിക മരണം!
വീണ്ടും ആ ഭാഗ്യവാനെ നമസ്ക്കരിയ്ക്കുന്നു
തറവാട്ടിലെ അനിയന്റെ (ഏട്ടന്റെ) മകളെ വേട്ടയാളുടെ അച്ഛൻ ...

മടക്കത്തിൽ ഒരുമാസം മുന്നേ വിട്ടുപോയ അമ്മാമന്റെ (വേട്ടാളുടെ)അമ്മായിയെ (എളേടത്തെ--വടക്കുംഭാഗത്തെ മഹൾ) സന്ദർശിച്ചു.
..പിന്നെ സ്വയംവരം, രാജസൂയം,കുചേലവൃത്തം, ശ്രുതിഗീത, വേദസ്തുതി,ഭൂമിഗീത,ഐളഗീത ..........ഉള്ളിൽത്തട്ടുന്ന ചില ഭാഗങ്ങൾ ..
ഉദ്ധവർ -
നമോസ്തുതേ മഹായോഗിൻ! പ്രപന്നമനുശാധി മാം
യഥാ ത്വച്ചരണാഭോജേ രതി:സ്യാദനപായിനീ
ഭഗവാൻ -
ഗച്ഛ ഉദ്ധവ! മയാ// ദിഷ്ടോ ബദര്യാഖ്യം മമാശ്രമം
തത്രമത് പാദതീർത്ഥോദേ .........

ഭഗവാന്റെ തിരോധാനം-
ഭഗവാൻ പിതാമഹം വീക്ഷ്യ വിഭൂതീരാത്മനോ വിഭു:
സാംയോജ്യാത്മനി ചാത്മാനം പദ്മനേത്രേ ന്യമീലയത്

പരീക്ഷിത്തിന്റെ ദേഹത്യാഗം-
അഹം ബ്രഹ്മ പരം ധാമ ബ്രഹ്‌മാഹം പരമം പദം
ഏവം സമീക്ഷന്നാത്മാനമാത്മന്യാധായ നിഷ്ക്കളേ
ദശന്തം തക്ഷകം പാദേ . . .......

നിരവധി മനസ്സ് തുറപ്പിയ്ക്കുന്ന ഉപദേശങ്ങൾ , പന്ത്രണ്ടാമദ്ധ്യായം . .....
എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുന്ന സങ്കടത്തിന്റെ ഭാവമോ......
.
ഒരുപാട് സംഭവവികാസങ്ങളിൽക്കൂടി കടന്നു പോയ അനുഭൂതിയോ?

വീണ്ടുമൊരു സത്സംഗത്തിൽ പങ്കു ചേരണമെന്ന മോഹം ബാക്കിവെച്ചുകൊണ്ട്,
തെച്ചിക്കോട്ടുകാവിലമ്മേ...........
തെച്ചിക്കോട്ടുകാവിലമ്മേ...........
.ലോകാ സമസ്താ ........
തിരക്ക് പിടിച്ച ജീവിതത്തിൽ അങ്ങനെയൊക്കെയാണ്...കണ്ണിനൊരു ദിവസം, മൂക്കിനൊരു ദിവസം..എന്നുവേണ്ടാ, ഓരോ അവയവങ്ങൾക്കും ഓരോ ഓർമ്മ ദിവസം കല്പിച്ചിരിയ്ക്കുന്നു.
ജീവിതത്തിൽ വളർച്ചയിലെ ഓരോ ഘട്ടങ്ങളിലും കടന്നു പോകുന്നതും ഓർമ്മ ദിവസങ്ങളായി മാറിയിരിയ്ക്കുന്നു.
അല്ലെങ്കിലും മരണം കൂടെ ഓർമ്മ ദിവസമാണല്ലോ!
ഹോ! എത്ര സൗകര്യം ! ! ഒരു ദിവസം മുഴുവൻ ഒരു പ്രത്യേക കാര്യം ലോകം മുഴുവൻ, അല്ലെങ്കിൽ ഒരു പ്രദേശം മുഴുക്കെ ഓർത്തിരിയ്ക്കുമ്പോൾ........
നല്ല ഓർമ്മപ്പെടുത്തൽ.....നിങ്ങൾക്കുള്ള ടികെട് എടുത്തു വെച്ചിരിയ്ക്കുന്നു......കൊണ്ടുപോകാൻ, ദേ ഇപ്പൊ ആള് വരും....മിനിഞ്ഞാന്നായിരുന്നു അതോർമ്മവെപ്പിച്ചതു...ഞാൻ റെഡിയായോ? നോക്കട്ടേ... ......ഇന്നലെ രാഷ്ട്രപിതാവിനെ, അർത്ഥ നഗ്നനായ അമാനുഷനായ മഹാത്മാവിനെ രാജ്യം മുഴുവൻ ഓർത്ത ദിവസം...
.൧൫ വര്ഷം മുൻപേ ഞാനൊരു അമ്മമ്മയായി എന്നു ഓർമ്മപ്പെടുത്തിയ കന്നിമാസത്തിലെ ചിത്ര നക്ഷത്രം.....ഓരോ ഓർമ്മകളും ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാകട്ടെ.....
ലോകാ സമസ്താ സുഖിനോ ..........

മരണം അടുത്തു കാണുമ്പോള്‍........Dec 28 , '17
തറവാട്ടിലെ എടത്തിയമ്മയുടെ മരണമാണ് വ്യക്തമായി കണ്ടിട്ടുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്നേ.......
അവസാനം എത്തിയ ഞാന്‍ വല്യേട്ടന്‍ തന്നെ തന്ന വെള്ളം ചുണ്ടില്‍ ഇറ്റിച്ചു....തൊട്ടിരുന്നു ജപിച്ചു....കുറച്ചു കഴിഞ്ഞു ഇനി ആരും തൊടണ്ടാ എന്ന് പറഞ്ഞു ഞങ്ങളൊക്കെ കട്ടിലിനു ചുറ്റും നിന്നു....അവസാനത്തെ ഓരോ ശ്വാസവും വലിയ്ക്കുന്നത് വ്യക്തമായി കണ്ടു....ഇങ്ങിനെയാണ് മരണം എങ്കില്‍ ഭാഗ്യം തന്നെ.....മരണമേ, നിന്നെ ഒരു പേടിയുമില്ല...എന്ന് മനസ്സ് പറഞ്ഞു..
ഒരാഴ്ച മുന്നേ തറവാട്ടിലെ അനുജന്റെ ആത്തെമ്മാര് ICU വില്‍ കിടക്കുന്നത് നന്നായി കണ്ടു..രണ്ടു പകലുകള്‍ ആസ്പത്രിയില്‍......
ചില്ലിന്നിടയില്‍ക്കൂടി ഞങ്ങളെക്കണ്ട് കൈവീശി യാത്ര പറഞ്ഞ ചന്ദ്രിക....അവരനുഭവിയ്ക്കുന്ന അസ്വസ്ഥത കണ്ടു നില്‍ക്കാന്‍ വയ്യ....
രാവിലെ വലിയ മകളെയും രാത്രി 10 മണിയോടെ ബോംബയില്‍ നിന്നും പറന്നെത്തിയ അനിയനെയും, അനിയത്തിയെയും കൂടെ കാണാന്‍ കാത്തു കിടന്നു....അവരുടെ സാമീപ്യം അറിഞ്ഞു അധികം താമസിയാതെ യാത്രയായി.....
ഒരാഴ്ചയാകുന്നു നെറ്റ് - ഇല്ല. ഏഴും ഒന്നും വയസ്സുള്ള പേരക്കുട്ടികളുടെ സാമീപ്യം ......ഇല്ലത്തെ കുടുംബ സംഗമം.....ഏതാനും മണിക്കൂറുകള്‍ കണ്ടു പോന്നു.... ദുഖത്തിന്ന്നിടയിലും സന്തോഷകരമായ നിമിഷങ്ങള്‍....
അതും കഴിഞ്ഞപ്പോള്‍ മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ നല്ല സമയം കിട്ടി.....
മുഖപുസ്തകവും വാട്സാപ്പും ഇല്ലാത്ത ദിവസങ്ങളുടെ നന്മയും തിന്മയും കൂടി ഓര്‍ത്തു....
മിനിഞ്ഞാന്ന് മകളുടെ തറവാട്ടിലെ മാധവേട്ടന്റെ മരണം......
ചന്ദ്രികയുടെ പേരശ്ശിയുടെ മകനാണ് കൊളപ്രത്തെ (പാതിരിക്കുന്നത്തു) മാധവേട്ടന്‍.....
(തറവാട്ടിലെ അച്ഛന്റെ മരുമകളുടെ മകന്‍ )
ചന്ദ്രികയുടെ പേരശ്ശിയുടെ മകനാണ് കൊളപ്രത്തെ (പാതിരിക്കുന്നത്തു) മാധവേട്ടന്‍.....
(തറവാട്ടിലെ അച്ഛന്റെ മരുമകളുടെ മകന്‍ )
അപ്പോളാണ് തോന്നിയത്
വീട്ടില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ മരണം സംഭവിയ്ക്കുന്നത് ഭാഗ്യം തന്നെ...... അപൂര്‍വ്വമായി കിട്ടുന്ന സൌഭാഗ്യം.....
പലപ്പോഴും നിവൃത്തി ഇല്ലാത്തതിനാലാണ് പലര്‍ക്കും ആസ്പത്രിയില്‍ അവസാന ശ്വാസം വലിക്കേണ്ടി വരുന്നത്...
ചന്ദ്രിക അവസാനമായി എല്ലാവരോടും നിര്‍ത്താതെ കാണിച്ച കൈവീശല്‍ യാത്രാമൊഴിയാകുമെന്നു അപ്പോള്‍ വിചാരിച്ചിരുന്നില്ല.
എന്റെ അച്ഛന്‍ അവസാന ശ്വാസം വലിക്കാന്‍ ആസ്പത്രിയിലേക്ക് പോയി..അല്ലാ..കൊണ്ടുപോയി....ക്ഷീണത്തിന് drips / കൊടുക്കാന്‍.....
ഉച്ചവരെ വലിയ പ്രശ്നമൊന്നും ഇല്ലാതിരുന്ന ആള്‍....
സന്ധ്യക്ക് ആസ്പത്രിയില്‍ എത്തിയതും ഗ്ലൂകോസ് കയറ്റാന്‍ ഞരമ്പ് കിട്ടാതായതും നിമിഷങ്ങള്‍ കൊണ്ട്...
സന്ധ്യക്ക് ആസ്പത്രിയില്‍ എത്തിയതും ഗ്ലൂകോസ് കയറ്റാന്‍ ഞരമ്പ് കിട്ടാതായതും നിമിഷങ്ങള്‍ കൊണ്ട്...
അമ്മയും ഇഹലോകം വെടിയുന്നതിന് മുന്‍പുള്ള ദിവസങ്ങള്‍ പ്രിയപ്പെട്ടവരുടെ സംഗമത്തില്‍ കഴിച്ചു കൂട്ടി.......(ജന്മഗൃഹത്തില്‍ ---വെണ്മണിയില്‍...
പതിവ് സപ്താഹത്തില്‍ പങ്കു ചേര്‍ന്നു.) സ്വഗേഹത്തില്‍ നിന്നും അവസാനമായി പോരുമ്പോള്‍ ഏട്ടനും, അനിയനും കാറിന്റെ അപ്പുറവും ഇപ്പുറവും നിന്ന് യാത്ര പറഞ്ഞു. മറ്റുള്ളവരും...അനിയത്തി കൂടെ..
4 പകലുകള്‍ ആസ്പത്രിയില്‍ കൂടെ ഇരിക്കുമ്പോള്‍ ഓര്‍ത്തില്ല, ഇനി ആ സാമീപ്യം ഉണ്ടാകില്ലാ എന്ന്....
രണ്ടുപേരും മകളുടെ വസതിയില്‍ക്കിടന്നു മരിക്കണ്ടാ എന്ന് കരുതിക്കാണും.....
മരണത്തിനെ തീരെ പേടിയില്ലാ എന്നൊക്കെ പറയാം...
പ്രിയപ്പെട്ടവരുടെ കൂടെയുള്ള സഹവാസം മതിയാക്കാം.....ആഗ്രഹിച്ചതൊക്കെ സാധിച്ചുവല്ലോ .......ഇനി പോകാം, മറ്റുള്ളവര്‍ക്ക് ഭാരം ആകും മുന്പ് ...
എന്നൊക്കെ തീരുമാനിക്കുമെങ്കിലും നേരിയ.......?????
ഈ നിമിഷത്തില്‍ പ്രാര്‍ത്ഥന ഇത് തന്നെ...പരിപൂര്‍ണ്ണ ബോധത്തോടെ വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ വെച്ച് അന്ത്യശ്വാസം വലിക്കാന്‍ സാധിയ്ക്കണേ എന്ന്.....
.icu എന്ന അന്ധകാരകൂപത്തില്‍ ബോധമുള്ളപ്പോള്‍ കിടക്കാന്‍ ഇടവരരുതേ എന്നും.....
.icu എന്ന അന്ധകാരകൂപത്തില്‍ ബോധമുള്ളപ്പോള്‍ കിടക്കാന്‍ ഇടവരരുതേ എന്നും.....
അനായാസേന മരണം............
.January 26, 2019 at 3:13 PM · സ്പന്ദനങ്ങള്‍ Oct 7, 2017, 5:02 AM
ഇനി ഒന്നും ചെയ്യാനില്ല. സ്പന്ദനങ്ങള്‍ നിലച്ചു കഴിഞ്ഞു. ബന്ധുക്കള്‍ക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കും യഥാശക്തി യാത്രയയപ്പ് നല്‍കാം. ശ്വാസം നിലച്ചാല്‍ പിന്നെ എല്ലാവരുടെയും കിടപ്പ് ഒരേപോലെത്തന്നെ. മൂക്കില്‍ പഞ്ഞി. കാലിന്റെ പെരുവിരലുകള്‍ പരസ്പരം ബന്ധനത്തില്‍. താടിയും ശിരസ്സും ചേര്‍ത്തൊരു കേട്ട്.. കയ്യ് മേയ്യോട് ചേര്‍ന്ന്. കഴുത്തോളം വെള്ളവസ്ത്രം കൊണ്ട് മൂടിയിരിയ്ക്കുന്നു. മൊസൈക് തറയില്‍ അനങ്ങാതെ കിടക്കുന്ന മനുഷ്യന്‍ നിമിഷങ്ങള്ക്ക് മുന്പ് ആരൊക്കെയോ ആയിരുന്നു. ഇപ്പോള്‍???
ചുറ്റും ഭസ്മം/ വെണ്ണീർ കൊണ്ട് എന്തിനാണ് അതിർവരമ്പുകൾ ഉണ്ടാക്കിയിരിയ്ക്കുന്നതു? ചുടലയിലേക്കു പോകാമെന്നു ഓർമ്മിപ്പിക്കുകയാണോ ഭസ്മവരമ്പുകൾ? അതോ ചേതനയറ്റ ശരീരത്തിന് ഒരു സുരക്ഷാ വലയം?
ചുറ്റും കത്തിച്ചുവെച്ചിരിയ്ക്കുന്ന എണ്ണത്തിരികൾ. ചേതനയറ്റ ഈ ശരീരത്തിന് നഷ്ടപ്പെട്ടുപോയ ഊർജ്ജം ജ്വലിയ്ക്കുന്ന തിരികൾ പകർന്നു കൊടുക്കുന്നുണ്ടോ?
പ്രായമായവർ പ്രദക്ഷിണം വെച്ച് നമസ്ക്കരിക്കുമ്പോൾ, ഈ ചേതനയറ്റ ശരീരം പാപമുക്തമായെന്നാണോ കരുതേണ്ടത്? വേണ്ടാത്ത ചിന്തകൾ .............................
പച്ചമുളങ്കോണിയിലേക്കു അനുഷ്ഠാനങ്ങളോടെ പ്രാണവായു സ്വതന്ത്രമായ ആ ശരീരം പകരുമ്പോൾ ഒരു നിമിഷം ചിന്തിച്ചുപോയി-- കോടിവസ്ത്രം കൊണ്ട് ആസകലം പൊതിഞ്ഞു മൂടിക്കെട്ടിയ ജീവന്‍ വിട്ടുപോയ, വിറങ്ങലിച്ച ആ ദേഹം എന്റേതല്ലേ?
കറയൊലിയ്ക്കുന്ന പച്ചമാവിന്റെ മുട്ടികൾ എന്നെക്കാത്തു കിടക്കുന്നു. എന്റെകൂടെ അഗ്നിദേവന് സമർപ്പണമാകാൻ. അഗ്നിജ്വാലകളായി, ഈ ആകാശത്തിന്റെ ഉയരങ്ങളിലേക്ക്, അനന്ത വിഹായസ്സിലേക്കു ഉയർന്നുപോകാൻ, ഈ മണ്ണിൽ ചാമ്പലായി അലിഞ്ഞു ചേരാൻ.............
ആദരപൂർവം ചുറ്റുമുള്ളവർ സായൂജ്യത്തിനായി പ്രാർത്ഥിയ്ക്കുന്നു. വികാരനിർഭരമായ വിടവാങ്ങൽ !
ഹേ, അഗ്നേ ! വേഗം കത്തിജ്വലിയ്ക്കൂ ! ഈ പുകകളെ മറികടന്നു ആളിക്കത്തൂ ! ഈ മണ്ണിൽ എന്റെ ഭൗതിക ശരീരം വേഗം ചാമ്പലായി അലിഞ്ഞു ചേരട്ടെ ! ഞാൻ പറഞ്ഞതോ ചെയ്തതോ ആയ (നല്ല) കാര്യങ്ങൾ മാത്രം നിലനിൽക്കട്ടെ !!
മരണത്തിനു മുന്പ്, എന്റെ ആത്മാവിനു ശോഭനമായ വഴികാട്ടാൻ പ്രാർത്ഥിയ്‌ക്കാൻ കഴിയുമോ?
"ഓം ക്രതോ സ്മര കൃതം സ്മര ക്രതോ സ്മര കൃതം സമര " പഞ്ചഭൂതങ്ങളേ ! നന്ദി! നമസ്ക്കാരം!!
ജീവിതം എന്താണെന്ന് ജീവിച്ചു മനസ്സിലാക്കുമ്പോഴെയ്ക്കും ഈ ലോകത്തോട് വിടപറ യാറാകും. ജനന മരണ തീയതികൾക്കിടയിലുള്ള കാലഘട്ടം,നമ്മുടെ ജന്മം, കാലപ്പഴക്കംകൊണ്ടു തേഞ്ഞുമാഞ്ഞു പോകാതിരിയ്ക്കണമെങ്കിൽ അർത്ഥവത്തായ,നിസ്വാര്ത്ഥമായ കർമ്മങ്ങൾ ചെയ്തിരിയ്ക്കണം..ഉണ്ടും ഉറങ്ങിയും കൊഴിഞ്ഞു പോകുന്ന ദിവസങ്ങൾ ...ദീർഘായുസ്സ് ???എന്ത് കാര്യം?????
Uma Namboodiri
15 January at 15:15
"....................
മരണം സനാതന നിയമം ലംഘിയ്ക്കാമോ"
എപ്പോഴും ഓര്‍ക്കുന്ന മഹാകവിയുടെ വരികള്‍...
.
മരണം സാധാരണമായ സംഭവമായിത്തുടങ്ങി.... അല്ലെങ്കിലും സ്വാഭാവികം തന്നെ. പക്ഷേ, കാലത്തിന്നനുസരിച്ചു മാറ്റങ്ങള്‍ മനുഷ്യന്‍ വേഗം ഉള്‍ക്കൊള്ളുന്നു. പ്രവൃത്തിയിലും, ചിന്തയിലും....
ഇന്നൊരു മരണവീട്ടില്‍ പോയി.(വീടല്ല, നമ്പൂതിരിഗൃഹം,ഇല്ലം) അടുത്തുള്ള അരീക്കര ഇല്ലത്തെയ്ക്ക്. നാരായണന്‍ നമ്പൂതിരിയാണ് മരിച്ചത്. ഞങ്ങടെ നമ്പൂരിമാഷടെ അനുജന്‍. മാഷാണെങ്കില്‍ പെട്ടെന്ന് പിരിഞ്ഞു പോയ പത്നിയുടെ വിരഹവേദനയില്‍ നിന്നും കരകയറുന്നെയുള്ളൂ. (തിരുന്നാവായ ക്ഷേത്രത്തിലെ മേല്ശാന്തിമാരാണ്, അരീക്കരക്കാര്‍)

കുടുംബാംഗങ്ങളെ കണ്ടു അവരുടെ സങ്കടത്തില്‍ പങ്കുചേരുക അത് മാനുഷിക ധര്‍മ്മം.
മനസ്സില്‍ തോന്നിയ നിര്‍വികാരത!!
നാളെ ഈ കിടപ്പ് എനിക്കും ഉണ്ടാകും. പലരും വരും. അനുശോചിയ്ക്കും...(എന്റെ ശവം കിടക്കുമ്പോള്‍ത്തന്നെ ദുഖിച്ചു ബോറടിച്ചവര്‍ അടുക്കളയില്‍ കയറി മറ്റുള്ളവര്‍ക്ക് കഴിയ്ക്കാനുള്ള ഭക്ഷണം തയാറാക്കുന ധൃതിയിലാകും.) ഏതാനും മണിക്കൂറുകള്‍ക്കുശേഷം എല്ലാം സാധാരണപോലെ ആകാതെ വയ്യ. എവിടെയും കാണുന്ന സംഭവങ്ങളുടെ ആവര്‍ത്തനങ്ങള്‍....
ഒഴുകുന്ന പുഴതന്നെയാണ് ജീവിതം. നമ്മള്‍ ഉണ്ടായാലോ,ഇല്ലെങ്കിലോ ഒന്നും മാറുന്നില്ല..സൂര്യന്‍ ഉദിയ്ക്കും അസ്തമിയ്ക്കും.....
ഇന്ന് നീ, നാളെ ഞാന്‍ എന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ എത്ര ശാന്തിയും സമാധാനവും സമൂഹത്തില്‍ ഉണ്ടാകും എന്നോര്‍ത്തു പോയതാണ്.
അഗ്നേ നയ സുപഥാ രായെ അസ്മാന്‍
വിശ്വാനി ദേവ വയുനാനി വിദ്വാന്‍
യുയോദ്ധ്യ സ്മജ്ജു ഹരാണ മേനോ
ഭൂയിഷ്ഠാ൦ തേ നമ ഉക്തിം വിധേമ --ഈശാവാസ്യോപനിഷദ്

എന്നെ സംബന്ധിച്ചുള്ള എല്ലാ കര്‍മ്മങ്ങളെയും ഉപാസനകളെയും അറിയുന്ന അല്ലയോ അഗ്നിദേവാ , ഞാന്‍ ചെയ്തിട്ടുള്ള ധര്മ്മാനുഷ്ടാനത്തിന്റെ ഫലം അനുഭവിക്കാനായിക്കൊണ്ട് എന്നെ ശോഭനമായ മാര്‍ഗ്ഗത്തിലൂടെ, ഉത്തരായന മാരഗ്ഗത്തിലൂടെ നയിക്കേണമേ! അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാ ദുഷ്ക്കര്‍മ്മങ്ങളെയും നശിപ്പിക്കേണമേ!
ദേഹശക്തി നശിച്ചതുകൊണ്ട് എനിക്കങ്ങയെ നമസ്ക്കരിയ്ക്കാന്‍ സാധിയ്ക്കുന്നില്ല. അതുകൊണ്ട് വീണ്ടും വീണ്ടും നമസ്ക്കാര വചനം കൊണ്ട് ഞാന്‍ അങ്ങയെ ഉപചചരിയ്ക്കുന്നു.....

മരണം, സനാതന നിയമം ലന്ഘിക്കാമോ ? .......മഹാകവിയുടെ എനിക്കിഷ്ടപ്പെട്ട ,കുട്ടിക്കാലത്ത് പഠിച്ച ഈ വരികൾ മനസ്സിൽ സദാ ചൊല്ലാറുണ്ടു.... കുറച്ചുകാലമായി ഈ വരൻ എപ്പോൾ വേണമെങ്കിലും വന്നോട്ടെ എന്നു മനസ്സിനെ ആശ്വസിപ്പിച്ചു ഇരുത്തിയിരിക്കുകയായിരുന്നു. പക്ഷേ ഈയിടെ സത്യമെന്ന് തോന്നുന്ന ചില കാര്യങ്ങൾ ഒരു സന്യാസവര്യന്റെ പ്രഭാഷണത്തിൽ നിന്നും കേൾക്കാൻ ഇടയായി....വേദങ്ങൾ പറയുന്നു,പ്രാർത്‌ഥിക്കുവിൻ,ആയുസ്സിനായി,സമ്പത്തിനായി........ 100 വർഷം ജീവിക്കാനായി, സകല ഐശ്വര്യങ്ങളോടെ,സന്തോഷത്തോടെ .......അപ്പോൾ മുതൽ തീരുമാനിച്ചു ,തഥാസ്തു ! ഞാൻ വേദങ്ങളെ മാനിയ്ക്കുന്നു.....
No comments:
Post a Comment